For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴകിയ പ്രമേഹം പാടേ മാറ്റും വെണ്ടക്ക സൂപ്പ്

|

ആരോഗ്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പ്രമേഹം. ജീവിത ശൈലി രോഗങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് പ്രമേഹം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ള സ്ഥലത്താണ് പലരും തോറ്റു പോവുന്നത്. നിലവില്‍ ലോകമെമ്പാടുമുള്ള നിരവധി ആളുകളെ പ്രമേഹം ബാധിക്കുന്നു. ലാന്‍സെറ്റ് ജേണലിന്റെ ഒരു പഠനമനുസരിച്ച്, 2030 ആകുമ്പോഴേക്കും 98 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍, പ്രമേഹത്തിന് കൃത്യമായ ചികിത്സയില്ല. ഈ അവസ്ഥയെ പൂര്‍ണമായും മാറ്റാന്‍ സാധിക്കുന്ന മരുന്നും ഇല്ല എന്നുള്ളതാണ് സത്യം.

സ്ത്രീകളിൽ മൂത്രാശയ അണുബാധക്ക് ഈ ഡയറ്റ് ഒരാഴ്ച

പക്ഷേ, ഇത്തരം സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണക്രമവും ജീവിതശൈലിയും നിങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. നിങ്ങളുടെ ഭക്ഷണക്രമം വാസ്തവത്തില്‍ പ്രമേഹ പരിപാലനത്തിന്റെ വളരെ നിര്‍ണായക ഘടകമാണ്. പോഷകാഹാര വിദഗ്ധരും ആരോഗ്യ വിദഗ്ധരും പറയുന്നതനുസരിച്ച്, നാരുകള്‍ നിറഞ്ഞ പുതിയ പച്ചക്കറികള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. പഴങ്ങള്‍ ആരോഗ്യകരമായ ഒരു ചോയ്‌സ് തന്നെയാണ്. കാരണം അവയില്‍ പഞ്ചസാരയും ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. പരിപ്പ്, പയറ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ മൊത്തത്തിലുള്ള പോഷകാഹാര ഗുണങ്ങള്‍ ഉള്ളവയും ആണ്. എന്നാല്‍ ഇതില്‍ വെണ്ടക്കക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

വെണ്ടക്ക ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?

വെണ്ടക്ക ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?

ഏത് പച്ചക്കറികളിലാണ് നിങ്ങള്‍ ആരംഭിക്കേണ്ടതെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുകയാണെങ്കില്‍, സീസണല്‍, പ്രാദേശിക പച്ചക്കറികള്‍ക്കായി പോകുക എന്ന് ഞങ്ങള്‍ പറയും. ആന്റി-ഡയബറ്റിക് പ്രോപ്പര്‍ട്ടികള്‍ നിറഞ്ഞതാണ് വെണ്ടക്ക. ഫൈബര്‍, വിറ്റാമിന്‍ ബി 6, ഫോളേറ്റ് എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് വെണ്ടക്ക. ഈ രോഗത്തിന്. ലയിക്കുന്ന നാരുകള്‍ പഞ്ചസാരയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. കൂടാതെ, വെണ്ടക്ക അന്നജമല്ല (100 ഗ്രാം വെണ്ടക്കയില്‍ യുഎസ്ഡിഎ പ്രകാരം 7.45 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ) കലോറിയും കുറവാണ്.

ആന്റി ഡയബറ്റിക് പ്രോപ്പര്‍ട്ടീസ്

ആന്റി ഡയബറ്റിക് പ്രോപ്പര്‍ട്ടീസ്

ആന്റി-ഡയബറ്റിക് പ്രോപ്പര്‍ട്ടികള്‍ നിറഞ്ഞതാണ് വെണ്ടക്ക. പ്രമേഹ പരിപാലനത്തിനായി വെണ്ടക്ക സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. പല വിധത്തില്‍ ഇതെല്ലാം തയ്യാറാക്കാമെങ്കിലും എന്തുകൊണ്ടും ഇത് ഉപയോഗിക്കുന്നത് സൂപ്പായിട്ടാണെങ്കില്‍ ഗുണങ്ങളില്‍ ഒരു തരി പോലും ഇല്ലാതാവുന്നില്ല. ആരോഗ്യമുള്ളതും ഊഷ്മളവുമായ സൂപ്പ് പ്രമേഹത്തെ തുരത്തുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും സഹായിക്കും. ഈ സൂപ്പ് പാചകക്കുറിപ്പിന്റെ രസം നിങ്ങളെ കൂടുതല്‍ കൊതിപ്പിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

വെണ്ടക്ക സൂപ്പ് എങ്ങനെ തയ്യാറാക്കാം

വെണ്ടക്ക സൂപ്പ് എങ്ങനെ തയ്യാറാക്കാം

വെണ്ടക്ക സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് അഞ്ചോ ആറോ വെണ്ടക്ക ചെറുതായി മുറിച്ച് അര ലിറ്റര്‍ വെള്ളമോ അല്ലെങ്കില്‍ കഞ്ഞിവെള്ളമോ ചേര്‍ത്ത് നല്ലതുപോലെ അടച്ച് വെച്ച് വേവിക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച് വെള്ളം വറ്റിച്ച് പകുതിയാക്കേണ്ടതാണ്. അതിന് ശേഷം ഈ ചാറ് പിഴിഞ്ഞെടുത്ത് അതിലേക്ക് അല്‍പം ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകപ്പൊടിയും കാപ്‌സിക്കവും എല്ലാം ചെറുതായി അല്‍പം നെയ്യൊഴിച്ച് വഴറ്റി ഇതില്‍ ചേര്‍ക്കുക. വെണ്ടക്ക പിഴിഞ്ഞെടുക്കണം എന്ന് നിര്‍ബന്ധമില്ല. ഇതിലേക്ക് നാരങ്ങ നീരും കൂടി ചേര്‍ത്ത് ദിവസേന സേവിക്കാവുന്നതാണ്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ഇത് പ്രമേഹത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അല്‍പം മുന്നില്‍ തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും വെണ്ടക്ക സൂപ്പ് മികച്ചതാണ്. ഇത് കൂടാതെ ഇതിലടങ്ങിയിട്ടുള്ള വെളുത്തുള്ളി നാരങ്ങ എന്നിവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദിവസവും ശീലമാക്കിയാലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ വരാനില്ല എന്നുള്ളതാണ് സത്യം.

ആണിനും പെണ്ണിനും ഒരു പോലെ അപകടം സെമൻ അലർജി

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഈ സൂപ്പ്. അതുകൊണ്ട് തന്നെ ഫ്രീറാഡിക്കല്‍സ് എന്ന ദോഷകരമായ തന്‍മാത്രകളെ ഇല്ലാതാക്കി ശരീത്തില്‍ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകള്‍ നല്‍കുന്നതിന് വെണ്ടക്ക സൂപ്പ് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തെ രോഗമുക്തിയില്‍ നിന്ന് സഹായിക്കുന്നുണ്ട്. അതിലുപരി വിറ്റാമിന്‍ എ, സി എന്നിവയെല്ലാം ഈ സൂപ്പില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദോഷകരമായ ക്യാന്‍സര്‍ കോശങ്ങള്‍ പോലുള്ളവയുടെ നാശത്തിനും ഈ സൂപ്പ് സഹായിക്കുന്നുണ്ട്. ദിവസവും കുടിക്കുന്നതിലൂടെ ഗുണമല്ലാതെ ദോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വെണ്ടക്ക സൂപ്പ് ഉപയോഗിക്കാവുന്നതാണ്. കാരണം വെണ്ടക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും നല്ല ശോധനക്കും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ധാരാളം വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടക്ക എന്നുള്ളതും ശ്രദ്ധേയമാണ്.

കുടവയറിനെ കുപ്പിയിലാക്കാൻ 15 ഇന ടിപ്സ്

English summary

Ladies Finger Soup For Diabetes

Here in this article we are discussing about how ladies finger soup help for diabetes patients. Read on.
Story first published: Wednesday, July 1, 2020, 18:41 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X