For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തില്‍ കല്ലോ? ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിക്കാം

|

പലരെയും വേദനിപ്പിക്കുന്ന ഒരസുഖമാണ് കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല്. മുന്‍കാലങ്ങളില്‍ വേനലില്‍ മാത്രമാണ് ഈ അസുഖം സാധാരണയായി കണാറുള്ളതെങ്കിലും ഇന്ന് കാലത്തിനു കാത്തുനില്‍ക്കാതെ തന്നെ ആളുകളില്‍ രോഗം വ്യാപിക്കാന്‍ തുടങ്ങി. വൃക്കയിലെ കല്ലുകള്‍ എന്നത് വളരെ സാധാരണമായ ഒരു അസുഖമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ധാരാളം ചെറിയ കല്ലുകള്‍ അഥവാ ക്രിസ്റ്റല്‍സ് നമ്മുടെ ശരീരത്തില്‍ രൂപപ്പെടുന്നു.

Most read: വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂMost read: വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ

സാധാരണയായി മൂത്രത്തിലൂടെ ഇവയെ പുറംതള്ളുകയാണ് ശരീരം ചെയ്യാറ്. എന്നാല്‍ ഇത്തരം കല്ലുകള്‍ പുറത്തു പോവാതാവുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അസുഖമുണ്ടാവുന്നത്. വയറിന്റെ മുകള്‍ഭാഗത്തായി പുറത്ത് വേദന, മൂത്രതടസ്സം, മൂത്രത്തില്‍ രക്തം കാണുക മുതലായവയാണ് രോഗലക്ഷണങ്ങള്‍.

ചില കാരണങ്ങള്‍

ചില കാരണങ്ങള്‍

നിങ്ങളുടെ മൂത്രനാളി ഖരവസ്തുക്കളെ പുറന്തള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ല. അതിനാല്‍ വൃക്കയിലെ കല്ലുകള്‍ മൂത്രത്തിലൂടെ കടന്നുപോകുന്നത് വളരെ വേദനാജനകമായ അവസ്ഥയാണ്. പാരമ്പര്യം, കിടപ്പു രോഗികള്‍, കാലാവസ്ഥ, ശരീരത്തിലെ ജലനഷ്ടം, വൈറ്റമിനുകളുടെ അഭാവം എന്നീ ഘടകങ്ങളെല്ലാം മൂത്രാശയക്കല്ലുകള്‍ക്ക് കാരണമാകാം.

ഭക്ഷണക്രമം പാലിക്കാം

ഭക്ഷണക്രമം പാലിക്കാം

മൂത്രത്തില്‍ കല്ല് ബാധിച്ച രോഗിക്ക് അള്‍ട്രാസൗണ്ട് സ്‌കാന്‍, സി.ടി സ്‌കാന്‍ മുതലായ പരിശോധനകള്‍ വഴി രോഗനിര്‍ണയം നടത്താം. വലിപ്പം കുറഞ്ഞ കല്ലുകള്‍ ചികിത്സ കൂടാതെ തന്നെ വെളിയിലേക്കു പോകും. വലിപ്പം കൂടിയ കല്ലുകള്‍ നീക്കം ചെയ്യാന്‍ പലതരത്തിലുള്ള ചികിത്സാമാര്‍ഗങ്ങളും ഉണ്ട്. മൂത്രത്തില്‍ കല്ല് ബാധിച്ചവര്‍ പിന്തുടരേണ്ട ചില ഭക്ഷണക്രമങ്ങളുണ്ട്. അവര്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ആഹാരങ്ങളും കിഡ്‌നി സ്‌റ്റോണ്‍ തടയാനുള്ള മുന്‍കരുതലുകളും നമുക്കു നോക്കാം.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കല്ലുകളിലേക്ക് നയിക്കുന്ന വസ്തുക്കളെ ലയിപ്പിച്ചുകളയുന്നു. ദിവസവുംം കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം 2 ലിറ്റര്‍ മൂത്രം ശരീരത്തില്‍ നിന്ന് പുറംതള്ളേണ്ടതാണ്. നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവ പോലുള്ള ചില സിട്രസ് പാനീയങ്ങളും മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. ഈ പാനീയങ്ങളിലെ സിട്രേറ്റ് കല്ല് രൂപപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളും അവയുടെ ജ്യൂസും കല്ലുകളുടെ രൂപീകരണം കുറയ്ക്കാനോ തടയാനോ സഹായിക്കും. ഇവയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന സിട്രേറ്റ് രോഗത്തെ പ്രതിരോധിക്കുന്നതാണ്. സിട്രസിന്റെ മികച്ച ഉറവിടങ്ങളാണ് നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവ.

ധാരാളം കാല്‍സ്യം (വിറ്റാമിന്‍ ഡി)

ധാരാളം കാല്‍സ്യം (വിറ്റാമിന്‍ ഡി)

നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവനുസരിച്ച് ഓക്‌സലേറ്റിന്റെ അളവ് ഉയരും. വൃക്കയിലെ കല്ല് രൂപപ്പെടുന്നതുമായി ഓക്‌സലേറ്റുകള്‍ക്ക് ബന്ധമുള്ളതിനാല്‍ ആവശ്യമായ അളവില്‍ ശരീരത്തില്‍ കാല്‍സ്യം എത്തിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രായത്തിന് അനുയോജ്യമായ അളവില്‍ കാല്‍സ്യം കഴിക്കുന്നത് ഉറപ്പാക്കുക.

ധാരാളം കാല്‍സ്യം (വിറ്റാമിന്‍ ഡി)

ധാരാളം കാല്‍സ്യം (വിറ്റാമിന്‍ ഡി)

ഭക്ഷണത്തില്‍ നിന്ന് ഇവ ലഭിക്കുന്നതാണ്. പാല്‍, തൈര്, ചീസ്, മറ്റ് തരത്തിലുള്ള പാല്‍ക്കട്ടകള്‍, മുട്ടയുടെ മഞ്ഞ, സോയാബീന്‍, കൊഴുപ്പ് കൂടിയ മത്സ്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കടും പച്ച പച്ചക്കറികള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ കാല്‍സ്യം പ്രദാനം ചെയ്യുന്ന ആഹാരങ്ങളാണ്. ദിവസവും വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക. ശരീരത്തെ കൂടുതല്‍ കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു.

ഉപ്പ് പരിമിതപ്പെടുത്തുക

ഉപ്പ് പരിമിതപ്പെടുത്തുക

ശരീരത്തിലെ ഉയര്‍ന്ന സോഡിയത്തിന്റെ അളവ് മൂത്രത്തില്‍ കാല്‍സ്യം വര്‍ദ്ധിക്കുന്നത് പ്രോത്സാഹിപ്പിക്കും. ഭക്ഷണത്തില്‍ ഉപ്പ് അധികമാവുന്നത് ഒഴിവാക്കുക. ഭക്ഷണങ്ങളുടെ ലേബലുകള്‍ പരിശോധിച്ച് അവയില്‍ എത്ര സോഡിയം അടങ്ങിയിരിക്കുന്നുവെന്ന് പരിശോധിക്കുക. ഫാസ്റ്റ്ഫുഡില്‍ സോഡിയം കൂടുതലായിരിക്കാം, അവ കഴിവതും ഒഴിവാക്കുക. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങളില്‍ ഉപ്പ് ചേര്‍ക്കരുതെന്ന് ആവശ്യപ്പെടുക.

ഉപ്പ് പരിമിതപ്പെടുത്തുക

ഉപ്പ് പരിമിതപ്പെടുത്തുക

ഒരുദിവസം ആരോഗ്യകരമായ ശരീരത്തിന് 2,300 മില്ലിഗ്രാം സോഡിയം അകത്തെത്തണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. എന്നാല്‍ വൃക്കയിലെ കല്ല് ബാധിച്ചവര്‍ നിങ്ങളുടെ ദൈനംദിന ഉപഭോഗം 1,500 മില്ലിഗ്രാമായി കുറയ്ക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിനും ഹൃദയത്തിനും നല്ലതാണ്. സോഡിയം അളവ് കൂടുതലായ ചില പച്ചക്കറി ജ്യൂസുകളും കഴിക്കുന്നത് ഒഴിവാക്കുക.

മൃഗ പ്രോട്ടീന്‍ കുറയ്ക്കുക

മൃഗ പ്രോട്ടീന്‍ കുറയ്ക്കുക

ചുവന്ന മാംസം, പന്നിയിറച്ചി, ചിക്കന്‍, കോഴി, മത്സ്യം, മുട്ട എന്നിവ പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ ഉത്പാദിപ്പിക്കുന്ന യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. വലിയ അളവില്‍ പ്രോട്ടീന്‍ കഴിക്കുന്നത് മൂത്രത്തില്‍ സിട്രേറ്റ് എന്ന രാസവസ്തുവിനെ കുറയ്ക്കുന്നു. വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നതാണ് സിട്രേറ്റ്. നിങ്ങളില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യതയുള്ള ആളുകള്‍ മാംസം കഴിക്കുന്നത് ചെറിയ അളവിലേക്ക് പരിമിതപ്പെടുത്തുക. ഇത് ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.

സസ്യങ്ങളെ അടിസ്ഥാനമാക്കി ഭക്ഷണക്രമം

സസ്യങ്ങളെ അടിസ്ഥാനമാക്കി ഭക്ഷണക്രമം

ഓക്‌സലേറ്റുകള്‍ കൂടുതലായടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കയിലെ കല്ലുകളുടെ രൂപീകരണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ക്ക് ഇതിനകം വൃക്കയിലെ കല്ലുകള്‍ ഉണ്ടെങ്കില്‍ ഭക്ഷണത്തില്‍ നിന്ന് ഓക്‌സലേറ്റുകള്‍ പൂര്‍ണ്ണമായും കുറയ്ക്കാനോ ഇല്ലാതാക്കാനോ ശ്രമിക്കുക. ഓക്‌സലേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ തന്നെ എല്ലായ്‌പ്പോഴും അവയോടൊപ്പം അതേ അളവില്‍ കാല്‍സ്യം കൂടി ശരീരത്തിലെത്തിക്കുക. വൃക്കയില്‍ എത്തുന്നതിനുമുമ്പ് ദഹനസമയത്ത് തന്നെ ഓക്‌സലേറ്റുകളെ കാല്‍സ്യവുമായി ലയിപ്പിക്കാന്‍ ഇതുപകരിക്കും. ചോക്ലേറ്റ്, പരിപ്പ്, ചായ, ചീര, മധുര കിഴങ്ങ്, ബദാം, കശുവണ്ടി എന്നിവ ഓക്‌സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

കോളകള്‍ ഒഴിവാക്കുക

കോളകള്‍ ഒഴിവാക്കുക

വൃക്കയിലെ കല്ലുകളുടെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു രാസവസ്തുവായ ഫോസ്‌ഫേറ്റ് കോള പാനീയങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കിഡ്‌നി സ്റ്റോണ്‍ ബാധിച്ചയാളോ വരാന്‍ സാധ്യതയുള്ളയാളോ കോള ഉത്പന്നങ്ങള്‍ കഴിക്കുന്നതിന് നിന്ന് വിട്ടുനില്‍ക്കുക. മദ്യം പോലുള്ള നിര്‍ജ്ജലീകരണം ചെയ്യുന്ന സാധനങ്ങളും കഴിക്കാതിരിക്കുക.

കൃത്രിമ പഞ്ചസാരയുടെ അളവ് കുറയ്ക്കുക

കൃത്രിമ പഞ്ചസാരയുടെ അളവ് കുറയ്ക്കുക

സംസ്‌കരിച്ച ഭക്ഷണപാനീയങ്ങളില്‍ ചേര്‍ക്കുന്ന പഞ്ചസാരയും സിറപ്പുകളുമാണ് കൃത്രിമ പഞ്ചസാര. സുക്രോസും ഫ്രക്ടോസും ചേര്‍ന്ന് വൃക്കയിലെ കല്ലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സംസ്‌കരിച്ച ഭക്ഷണങ്ങളായ കേക്ക്, പഴം, ശീതളപാനീയങ്ങള്‍, ജ്യൂസുകള്‍ എന്നിവയില്‍ നിങ്ങള്‍ കഴിക്കുന്ന പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുക.

English summary

Kidney Stone Diet: Foods to Eat and Avoid

Here are the list of foods to eat and avoid to get rid of kidney stones. Read on.
Story first published: Monday, December 16, 2019, 16:27 [IST]
X
Desktop Bottom Promotion