Just In
- 15 min ago
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- 1 hr ago
Republic Day 2023: റിപ്പബ്ലിക് ദിന ഉപന്യാസവും പ്രസംഗവും ഇപ്രകാരം: മറക്കാതിരിക്കാം ഇവ
- 2 hrs ago
വസന്തപഞ്ചമിയില് സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
- 3 hrs ago
ചാണക്യനീതി: ശത്രുവിനേക്കാള് അപകടകാരികള്; ഈ 7 തരം ആള്ക്കാരെ കുടിച്ച വെള്ളത്തില് വിശ്വസിക്കരുത്
Don't Miss
- Sports
IND vs NZ: ഇവര്ക്ക് നിര്ണ്ണായകം, ഫ്ളോപ്പായാല് ഇന്ത്യന് ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ
- Movies
'അല്ലിയും ഞാനും മരണത്തിന്റെ വക്കിൽ വരെ എത്തി, എന്റെ പ്രസവം കോംപ്ലിക്കേറ്റഡായിരുന്നു'; സുപ്രിയ മേനോൻ പറയുന്നു!
- News
പ്രവാസികള്ക്ക് വമ്പന് ഓഫര്; നാട്ടിലെത്താന് 301 ദിര്ഹം മാത്രം, ആഭ്യന്തര റൂട്ടിലും ഇളവ്
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ചെവിയിലെ ചൊറിച്ചില് നിസ്സാരമാക്കരുത്; അറിഞ്ഞിരിക്കണം ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ചെവിക്ക് വളരെ വലിയ പങ്കാണ് ഉള്ളത്. കാരണം ചെവിയിലെ ചൊറിച്ചില് പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് എന്തെങ്കിലും രോഗാവസ്ഥ കൊണ്ടാണോ അതോ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള് കൊണ്ടാണോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിനും എന്തുകൊണ്ടാണ് നിങ്ങളുടെ ചെവിയില് ചൊറിച്ചില് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
പ്രധാന കാരണം എന്താണെന്ന് വെച്ചാല് നിങ്ങള് പതിവായി ചെവിയില് ന്തെങ്കിലും ഇടുന്നതാണ്. ഇവ ഇയര്ഫോണുകള്, ശബ്ദം അല്ലെങ്കില് വെള്ളം, ഹെഡ്സെറ്റുകള് അല്ലെങ്കില് ശ്രവണസഹായികള് എന്നിവയില് നിന്ന് സംരക്ഷിക്കുന്നതിനുള്ള ഇയര്പ്ലഗുകള് ആകാം. ഇവയെല്ലാം പലപ്പോഴും നിങ്ങളുടെ ചെവിയില് അസ്വസ്ഥതകള് ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെ കാരണങ്ങള് കൊണ്ടാണ് ഇത്തരത്തില് ചെവിയില് അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല് അറിയാന് വായിക്കൂ

വീക്കം കാരണം
നിങ്ങളുടെ ചെവിയിലെ ചൊറിച്ചില് വളരെ കൂടുതലാണെങ്കില് അതിന് പിന്നില് പല വിധത്തിലുള്ള കാരണങ്ങള് ഉണ്ട്. ഇതില് വരുന്നതാണ് പലപ്പോഴും നമ്മള് അവഗണിക്കാതെ വിടേണ്ടത്. എന്നാല് ചൊറിച്ചില് നേരിയതാണെങ്കില്, അത് ചൊറിച്ചില് വര്ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നുണ്ട്. താഴെ പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങള് ചൊറിച്ചിലിനൊപ്പമുണ്ടെങ്കില്, നിങ്ങളുടെ ചെവി കനാലില് വീക്കം ഉണ്ടാകാം. ഇത് നിങ്ങളുടെ ചെവിയിലെ ചൊറിച്ചില് വര്ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ടാവുന്നുണ്ട്.

വരണ്ട തൊലി
നിങ്ങളുടെ ചെവിയുടെ പ്രവേശന കവാടത്തിന് ചുറ്റുമുള്ള വരണ്ട പുറംതൊലിയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം. എന്നാല് ഇത് പിന്നീട് ചെവി കനാലിന്റെ ചുവപ്പ്, ചെവി വേദന, ചെവിയില് നിന്ന് ദ്രാവകം അല്ലെങ്കില് രക്തം വരുന്നത്, കേള്വിക്കുറവ്, തലകറക്കം എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല് ചെവിയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് പരിഹാരം എന്നും നമുക്ക് നോക്കാവുന്നതാണ്.

ഇയര്വാക്സ്
ഇയര്വാക്സ് നീക്കം ചെയ്യുന്നത് കൂടുതല് പ്രശ്നങ്ങള്ക്ക് ഇടയാക്കുന്നു. നിങ്ങള് ചെവി കനാലിന്റെ അസിഡിറ്റി വര്ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ചെവികളെ സംരക്ഷിക്കുകയും ചര്മ്മത്തിലെ അടരുകളും ചെവിയില് നിന്ന് അഴുക്കിനേയും പുറന്തള്ളുകയും ചെയ്യുന്നു എന്നതിനാല്, ഇയര്വാക്സ് യഥാര്ത്ഥത്തില് വളരെ ഉപയോഗപ്രദമാണ്. നിങ്ങള് ഒരു പരുത്തി കൈലേസിന്റെ അറ്റം കൊണ്ട് ചെവിയിലെ വാക്സ് നീക്കം ചെയ്യുകയാണെങ്കില് അത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്.
Sarcoidosis:
ശ്വാസകോശത്തില്
പിടിമുറുക്കി
മരണത്തിലേക്കെത്തിക്കും
രോഗം

മറ്റ് കാരണങ്ങള്
നീന്തല്, കുളിക്കല്, സൗന്ദര്യവര്ദ്ധകവസ്തുക്കള്, എക്സിമ എന്നിവയാണ് ഇത്തരം ചൊറിച്ചിലിന് കാരണമാകുന്ന മറ്റ് ഘടകങ്ങള്. നിങ്ങള് ഒരു നീന്തല്ക്കുളത്തില് പതിവായി നീന്തുകയാണെങ്കില്, ക്ലോറിന് അല്ലെങ്കില് പ്രകൃതിദത്ത വെള്ളം നിങ്ങളില് ചെവിയിലെ ചൊറിച്ചിലിന് കാരണമാകുന്നുണ്ട്. സോപ്പ് അല്ലെങ്കില് ബാത്ത് ഓയില് ഉപയോഗിച്ച് കുളിക്കുന്നത് നിങ്ങളുടെ ചെവി കനാലില് വീക്കം ഉണ്ടാക്കുന്നു. സോപ്പും എണ്ണയും ഷാംപൂവും കണ്ടീഷണറും നിങ്ങളുടെ ചെവിയില് വീഴുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

എങ്ങനെ പ്രതിരോധം?
ഒരു ചൊറിച്ചില് പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗം ഇതിന് ഒരു തരത്തിലും പരിഹാരം കാണാതിരിക്കുക എന്നുള്ളതാണ്. ചില ഘട്ടങ്ങളില്, നിങ്ങളുടെ ചെവി കനാലിലെ അസിഡിറ്റി വീണ്ടെടുക്കുകയും മുറിവുകളും വരണ്ട പാടുകളും സ്വയം സുഖപ്പെടുത്തുകയും ചെയ്യും. ഇയര് കനാലിലെ മറ്റ് അസ്വസ്ഥതകളോടൊപ്പമുള്ള അങ്ങേയറ്റത്തെ ചൊറിച്ചില് നിങ്ങള് അനുഭവിക്കുന്നുണ്ടെങ്കില് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി പറയുന്ന മാര്ഗ്ഗങ്ങള് സ്വീകരിക്കുക.

എങ്ങനെ പ്രതിരോധം?
നിങ്ങളുടെ ചെവികള് ഡോക്ടറെ കാണിക്കുക. ഡോക്ടര് സുരക്ഷിതമായി നിങ്ങളുടെ ചെവി വൃത്തിയാക്കും. ഒരു ഡോക്ടര്ക്ക് നിങ്ങളുടെ ചെവികള് സൗമ്യമായി കഴുകാനും കഴിയും. ചിലപ്പോള് മുറിവുകള് അണുവിമുക്തമാക്കുന്ന ആസിഡ് തുള്ളികള് ഡോക്ടര്ക്ക് നിര്ദ്ദേശിക്കാന് സാധിക്കും. അണുവിമുക്തമായ നെയ്തെടുത്ത പാഡ് ഉപയോഗിച്ച് നിങ്ങളുടെ ചെവിയില് വെളുത്ത വിനാഗിരി ശ്രദ്ധാപൂര്വ്വം ഒഴിച്ച് പതുക്കെ അതിനെ ഇല്ലാതാക്കാനും നിങ്ങള്ക്ക് ശ്രമിക്കാം. ചില ഡോക്ടര്മാര് കോര്ട്ടികോസ്റ്റീറോയിഡുകള് അല്ലെങ്കില് ആന്റിബയോട്ടിക്കുകള് ഉപയോഗിച്ച് തൈലങ്ങളും തുള്ളികളും നിര്ദ്ദേശിക്കുന്നു. ഇവ വീക്കം തടയുകയും ബാക്ടീരിയകളെ കൊല്ലുകയും ചെയ്യുന്നു.
most read:കാലിലെ പെരുവിരല് ഇങ്ങനെയോ, വേദന മാറുന്നില്ലേ; നിമിഷ പരിഹാരമിതാ