Just In
Don't Miss
- Movies
മകള്ക്ക് നല്കാവുന്ന ഏറ്റവും വലിയ വിവാഹസമ്മാനമായിരുന്നു അത്, കുടുംബവിശേഷം പങ്കുവെച്ച് നിയാസ്
- News
2017 ല് ഉണ്ടായതിനേക്കാള് വലിയ പീഡനമാണ് അവിടെ നേരിടേണ്ടി വന്നതെന്ന് നടി പറഞ്ഞു: അഡ്വ.ടിബി മിനി
- Automobiles
ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield
- Sports
IND vs ENG: ടി20 ടീമിലുണ്ട്, പക്ഷെ പ്ലേയിങ് 11 അവസരം ലഭിച്ചേക്കില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ
- Technology
ഒരു ഭാഗം കടിച്ച ആപ്പിൾ: ആപ്പിളിന്റെ ലോഗോയ്ക്ക് പിന്നിലെ രസകരമായ കഥ
- Finance
ഓഹരിയൊന്നിന് 90 രൂപ വരെ; ഈയാഴ്ച ഡിവിഡന്റ് നൽകുന്ന 40 കമ്പനികള്; കൈവശമുണ്ടോ?
- Travel
മഴക്കാല യാത്രകളില് ഈ അണക്കെട്ടുകളെയും ഉള്പ്പെടുത്താം
തലയിണ ഇല്ലാതെ ഉറങ്ങിയാല് ശരീരത്തില് സംഭവിക്കുന്ന മാറ്റം
തലയണ വച്ച് ഉറങ്ങാന് പലരും ഇഷ്ടപ്പെടുന്നു. എന്നാല് ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ? വാസ്തവത്തില്, നിങ്ങള് തലയിണ വച്ച് ഉറങ്ങുന്നത് സുഖം തോന്നുന്നതിനുപകരം, ഇത് കഴുത്ത് വേദനയോ നടുവേദനയോ ഉണ്ടാക്കും. അതിനാല് നിങ്ങളുടെ തലയിണയോട് വിടപറയേണ്ട സമയമാണിത്. തലയിണയില്ലാതെ ഉറങ്ങുന്നത് നിരവധി ഗുണങ്ങള് നല്കുന്നുവെന്ന് പറയുന്നു. തലയിണയില്ലാതെ ഉറങ്ങുന്നതിന്റെ ചില പ്രധാന ഗുണങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നടുവേദന ചെറുക്കുന്നു
ഉറങ്ങാന് തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നടുവേദന തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും നല്ല മരുന്ന്. ഉറങ്ങാന് തലയിണ ഉപയോഗിക്കരുത്, കാരണം ഇത് ഒരു വ്യക്തിയുടെ നട്ടെല്ലിന് ഗുണം നല്കുന്നു. ശരീരത്തിന്റെ സ്വാഭാവിക വക്രതയോടെ നട്ടെല്ല് പൂര്ണ്ണമായും വിശ്രമിക്കാന് അനുവദിക്കുന്നതിന് പുറം തിരിഞ്ഞ് കിടന്ന് ഉറങ്ങുക. തലയിണയില്ലാതെ പതിവായി ഉറങ്ങിയാല് കഴുത്തിലെ വേദന ചെറുതായി കുറയ്ക്കും.

കഴുത്ത് വേദനയ്ക്ക് പരിഹാരം
ഉറങ്ങാന് തലയിണ ഉപയോഗിക്കുന്നത് തോളിലും കഴുത്തിലും അസ്വസ്ഥത ഉണ്ടാക്കുന്നു. കഴുത്ത് വേദനയെക്കുറിച്ച് പരാതിപ്പെടുന്ന ധാരാളം ആളുകളുണ്ട്. മിക്ക തലയിണകളും ശരിയായ പിന്തുണ നല്കുന്നതില് പരാജയപ്പെടുകയും ഉറക്കത്തിന്റെ അവസ്ഥ മോശമാക്കുകയും ചെയ്യുന്നു. നിങ്ങള് തലയിണകള് ഉപയോഗിക്കുന്നില്ലെങ്കില്, നിങ്ങളുടെ തല സ്വാഭാവിക സ്ഥാനത്ത് നില്ക്കുന്നു. ഇത് ഞരമ്പുകള്ക്ക് കേടുപാടുകള് സംഭവിക്കുന്നത് തടയുകയും പേശികളുടെ ബുദ്ധിമുട്ട് തടയുകയും ചെയ്യുന്നു. അതിലൂടെ നിങ്ങള്ക്ക് കഴുത്ത് വേദനയില് നിന്ന് മോചനവും ലഭിക്കും.
Most
read:രാവിലെ
വെറും
വയറ്റില്
ബ്രഹ്മി
കഴിച്ചാലുള്ള
അത്ഭുത
ഫലങ്ങള്

തലവേദനയെ ചെറുക്കുന്നു
നിങ്ങള്ക്ക് പതിവായി തലവേദനയോ തലകറക്കമോ അനുഭവപ്പെടുന്നുവെങ്കില് തലയിണയില്ലാതെ ഉറങ്ങാന് ശ്രമിക്കുക, അടുത്ത ദിവസം നിങ്ങള്ക്ക് സുഖം തോന്നുന്നുണ്ടോ എന്ന് നോക്കുക. തലയിണകള് ഉപയോഗിച്ച് ഉറങ്ങുന്നത് തലയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും തലയിലേക്കുള്ള സാധാരണ ഓക്സിജന് വിതരണത്തിന് തടസമുണ്ടാക്കുകയും ചെയ്യുന്നു. നിങ്ങളുടെ തലയിലേക്കുള്ള ഓക്സിജന് വിതരണത്തിലെ തടസ്സം മൂലമാകാം രാവിലെ ചിലപ്പോള് തലവേദന ഉണ്ടാകുന്നത്.

സമ്മര്ദ്ദം ലഘൂകരിക്കുന്നു
തലയിണകള് കാരണം നിങ്ങള് തെറ്റായ പൊസിഷനില് ഉറങ്ങുകയാണെങ്കില്, രാത്രി മുഴുവനും നിങ്ങള് തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടിവന്നേക്കാം. ഇത് സമ്മര്ദ്ദം വര്ദ്ധിപ്പിക്കുകയും മറ്റ് മാനസികവും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്തേക്കാം. നിങ്ങള്ക്ക് ഉറക്ക അസ്വസ്ഥതകള് അനുഭവപ്പെടുന്നുവെങ്കില് ശരീരത്തിന്റെ സ്ട്രെസ് ഹോര്മോണുകളുടെ അളവ് കുറയുന്നു. ഒരു രാത്രി ഉറക്കത്തെ അപേക്ഷിച്ചിരിക്കും നിങ്ങളുടെ രാവിലെയുള്ള ഊര്ജ്ജം.
Most
read:ശരീരത്തെ
തകരാറിലാക്കുന്ന
ക്രോണിക്
കിഡ്നി
ഡിസീസ്;
ഈ
ലക്ഷണങ്ങള്
ശ്രദ്ധിക്കൂ

മുഖക്കുരു തടയുന്നു
മുഖത്ത് അഴുക്കും എണ്ണയും അടിഞ്ഞുകൂടുകയും സുഷിരങ്ങള് അടയുകയും ചെയ്യുന്നതിന്റെ ഫലമാണ് മുഖക്കുരു. തലയിണയില്ലാതെ ഉറങ്ങിയാല് മുഖക്കുരു ഒഴിവാക്കാം. തലയിണ ചിലപ്പോള് വീക്കം, ചുവപ്പ്, അണുബാധകള് എന്നിവയ്ക്ക് കാരണമാകും. രാത്രിയില് നിങ്ങളുടെ മുഖം സാധാരണയായി തലയിണയില് ഒട്ടിപ്പിച്ച പോലെ ആയിരിക്കും. മിക്കവാറും നിങ്ങളുടെ തലയിണ കവറോ തലയിണയോ പതിവായി കഴുകിയെന്നുവരില്ല. അതിനാല് ഇത് ഉമിനീര്, പൊടി, വിയര്പ്പ് എന്നിവയ്ക്ക് വിധേയമാകുന്നു, ഇത് ബാക്ടീരിയകള് വസിക്കുന്ന സ്ഥലമാക്കി മാറ്റുന്നു. അവസാനം ഇത് മുഖക്കുരുവിന് കാരണമാകും.

മുഖത്തെ ചുളിവുകള് തടയുന്നു
ഉറങ്ങാന് തലയിണ ഉപയോഗിക്കുമ്പോള് സമ്മര്ദ്ദം മൂലമാണ് ചുളിവുകള് ഉണ്ടാകുന്നത്. തലയിണയില് പതിഞ്ഞിരിക്കുന്ന മുഖം ചുളിവുകള്ക്ക് കാരണമാകുന്നു. തലയിണ ഉപയോഗിക്കാത്തവരില് മുഖത്ത് ചുളിവുകള് വരാനുള്ള സാധ്യത കുറവാണ്.
Most
read:മഴക്കാലത്ത്
ചുമയും
ജലദോഷവും
തടയാന്
ചെയ്യേണ്ട
കാര്യങ്ങള്

ഉറക്കത്തിന്റെ ഗുണനിലവാരം
ഗവേഷണമനുസരിച്ച്, ഒരാളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് തലയിണയില്ലാതെ ഉറങ്ങുന്നത് സഹായിക്കും. തലയിണയില്ലാതെ ഒരാള് കൂടുതല് സുഖമായി ഉറങ്ങും എന്നാണ് ഇതിനര്ത്ഥം. ഉറക്കമില്ലായ്മ, അര്ദ്ധരാത്രിയില് ഉണരുക, പേടിസ്വപ്നങ്ങള് എന്നിവ പോലുള്ള പ്രശ്നങ്ങള് ഇത് തടയുന്നു.

ഉറക്കമില്ലായ്മ തടയുന്നു
തലയിണയില്ലാതെ ഉറങ്ങുന്നത് ഉറക്കമില്ലായ്മയും രാത്രിയില് ഉറങ്ങാനുള്ള ബുദ്ധിമുട്ടും തടയാന് സഹായിക്കും. ഉറക്കത്തിന്റെ ഗുണനിലവാരം കൂടുതല് മെച്ചപ്പെടുന്നതാണ് ഇതിന് കാരണം.
Most
read:ആസ്ത്മ
ലക്ഷണം
പരിഹരിക്കും
ഈ
ഹെര്ബല്
ചായകള്

തലയിണയില്ലാതെ ഉറങ്ങാന് നുറുങ്ങുകള്
ശീലമാക്കിയവര്ക്ക് തലയിണ ഇല്ലാതെ ഉറങ്ങുന്നത് അത്ര എളുപ്പമല്ല, അതിനാല് ഈ നുറുങ്ങുകള് വഴി സാവധാനത്തില് അത് ശീലിക്കാന് ആരംഭിക്കുക. ഒരു നിശ്ചിത കാലയളവില് നിങ്ങളുടെ തലയുടെ സപ്പോര്ട് കുറയ്ക്കുക. നിങ്ങളുടെ തലയിണ ഉടനടി നീക്കം ചെയ്യുന്നതിനുപകരം, ഒരു മടക്കിവെച്ച പുതപ്പോ തൂവാലയോ ഉപയോഗിക്കുക. നിങ്ങളുടെ തലയ്ക്ക് അല്ലാതെ നിങ്ങളുടെ ശരീരത്തില് മറ്റെവിടെയെങ്കിലും സപ്പോര്ട്ടിനായി തലയിണ ഉപയോഗിക്കുക. ശരിയായ ബെഡ് തിരഞ്ഞെടുക്കുക. നല്ല മെത്ത നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.