For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിഞ്ഞ ഉടനേ ടോയ്ലറ്റിലേക്ക് ഓടുന്നുവോ?

|

നിങ്ങൾക്ക് ഭക്ഷണം കഴിച്ച ഉടനേ ടോയ്ലറ്റിൽ പോവാൻ തോന്നുന്നുണ്ടോ? എപ്പോഴും ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇത് തന്നെയാണോ അവസ്ഥ. എങ്കിൽ അൽപം ശ്രദ്ധിക്കണം. എത്ര വട്ടം ഭക്ഷണം കഴിച്ചാലും നമുക്ക് ഇതേ അസ്വസ്ഥത തന്നെയാണോ ഉണ്ടാവുന്നത്. എങ്കിൽ അതിന് കാരണം ഇറിറ്റബിൾ ബൗൾ സിൻഡ്രോം ആയിരിക്കും. ഇതൊരിക്കലും നിസ്സാരമായി കണക്കാക്കേണ്ട അവസ്ഥയല്ല. പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് അതിന്‍റേതായ ഗൗരവം നൽകേണ്ടതാണ്. അധികമാരും തിരിച്ചറിയാത്ത അനാരോഗ്യകരമായ അവസ്ഥയാണ് ഇത്.

Most read: ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോവുന്നുവോ?Most read: ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോവുന്നുവോ?

എന്നാൽ എന്താണ് ഇറിറ്റബിൾ ബൗൾ സിൻഡ്രോം എന്ന് പലർക്കും അറിയുകയില്ല. ഇത് ഒരു രോഗാവസ്ഥയാണ്. ദഹന പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവർ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ് ഈ രോഗം. ചെറുകുടലും വൻകുടലും അടങ്ങുന്ന ഭാഗങ്ങളെയാണ് ബൗൾ എന്ന് പറയുന്നത്. ദഹന സംവിധാനത്തിൽ ഉണ്ടാവുന്ന തകരാറുകളാണ് ഇത്തരത്തിൽ ഒരു രോഗാവസ്ഥയായി മാറുന്നത്. അതുകൊണ്ട് ഇതിന്‍റെ ലക്ഷണങ്ങളും മറ്റ് കാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

എന്താണ് ഇത്തരം ദഹന പ്രശ്നങ്ങൾക്ക് കാരണങ്ങൾ എന്ന് പലർക്കും അറിയില്ല. ഇതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് പലർക്കും അറിയുകയില്ല. ചില ലക്ഷണങ്ങൾ നോക്കി നമുക്ക് ഇറിറ്റബിൾ ബൗൾ സിൻഡ്രോം മനസ്സിലാക്കാവുന്നതാണ്. അതിന് വേണ്ടി ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്തൊക്കെ ലക്ഷണങ്ങളാണ് ഇവയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 അതിശക്തമായ വയറു വേദന

അതിശക്തമായ വയറു വേദന

അതിശക്തമായ വയറു വേദനയായിരിക്കും ആദ്യ ലക്ഷണം. എപ്പോഴും വയർ വീർത്തിരിക്കുന്ന അവസ്ഥയാണ് ഇവരിൽ അനുഭവപ്പെടുന്നത്. ഇത് കൂടാതെ അതികഠിനമായ ഗ്യാസ് വയറ്റിൽ രൂപപ്പെടുന്നുണ്ട്. മലബന്ധവും മറ്റ് പ്രതിസന്ധികളും എല്ലാം ഇതിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഡയറിയ പോലുള്ള അസ്വസ്ഥതകൾക്ക് ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അസാധാരണമായി തടി കുറയുന്നത്

അസാധാരണമായി തടി കുറയുന്നത്

അസാധാരണമായി തടി കുറയുന്നത് പലപ്പോഴും ഈ ദഹന പ്രശ്നങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. സാധാരണ അവസ്ഥയിൽ ഭക്ഷണം കഴിച്ച ശേഷം ശരീരത്തിൽ ആവശ്യത്തിന് പോഷകം സ്വീകരിച്ച ശേഷം മറ്റുള്ളവയെ പുറം തള്ളുകയാണ് ചെയ്യുന്നത്. എന്നാൽ ദഹനത്തിൽ സഹായിക്കാത്ത ചില ഭക്ഷണങ്ങൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുമ്പോള്‍ അത് ദഹനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതിന്‍റെ ഫലമായാണ് പലപ്പോഴും ഇറിറ്റബിൾ ബൗള്‍ സിൻഡ്രോം ഉണ്ടാവുന്നത്. ഇതിൽ യാതൊരു കാരണവും ഇല്ലാതെ പെട്ടെന്ന് തടി കുറക്കുന്നതിന് കാരണമാകുന്നുണ്ട്.

അനീമിയ ഉണ്ടാവുന്നു

അനീമിയ ഉണ്ടാവുന്നു

അനീമിയ പോലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ടെങ്കിൽ അതിനർത്ഥവും നിങ്ങളില്‍ ഇറിറ്റബിൾ ബൗൾ സിൻഡ്രോം ഉണ്ട് എന്നാണ് കാണിക്കുന്നത്. ശരീരത്തിൽ അയേണിന്‍റെ കുറവ് പലപ്പോഴും നിങ്ങളിൽ അനീമിയ പോലുള്ള അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്

വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്

വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങളിൽ ഉണ്ടാവുന്നുണ്ടെങ്കിൽ ഇത് ഐബിഎസ് ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ രോഗലക്ഷണമായി കൂടി ഇതിനെ കണക്കാക്കേണ്ടതാണ്. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് അൽപം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. മുകളിൽ പറഞ്ഞ രോഗമുള്ളവരിൽ ഈ അസ്വസ്ഥത അൽപം കൂടുതലായി കാണപ്പെടുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്തൊക്കെ കാര്യങ്ങളാണ് ഈ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങളിൽ കുറച്ച് അമിതശ്രദ്ധ നൽകണം എന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാവുന്നതാണ്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പല പ്രതിസന്ധികളേയും ഇല്ലാതാക്കാവുന്നതാണ്.

ഭക്ഷണങ്ങളിൽ ശ്രദ്ധിക്കുക

ഭക്ഷണങ്ങളിൽ ശ്രദ്ധിക്കുക

ഭക്ഷണങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. അതിന് വേണ്ടി എരിവ്, പുളി, എണ്ണമയം കൂടുതലുള്ള വസ്തുക്കൾ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല നല്ല ദഹനത്തിനും സഹായിക്കുന്നുണ്ട്. മരുന്നുകളുടെ അമിതോപയോഗം ശ്രദ്ധിക്കാവുന്നതാണ്. മദ്യപാനം, പുകവലി എന്നിവയെ പൂർണമായും ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നമുക്ക് പല വിധത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. രോഗം കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. എന്നിട്ട് മുകളിൽ പറഞ്ഞത് പോലെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കാവുന്നതാണ്.

English summary

Irritable bowel syndrome - Symptoms, Causes, Diagnosis and Treatment

Here we are discussing about the symptom, causes, diagnosis and treatment for Irritable bowel syndrome. Read on.
X
Desktop Bottom Promotion