For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ച അയേണ്‍ അടങ്ങിയ ഭക്ഷണം അനീമിയയെ പാടേ തുരത്തും

|

വിളര്‍ച്ച നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അനീമിയ സ്ത്രീകളേയും കുട്ടികളേയും വളരെയധികം ബാധിക്കുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് എന്തുകൊണ്ടും ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. അനീമിയ പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ വരുന്ന ഒന്നാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യം. വിളര്‍ച്ചയുടെ ഏറ്റവും സാധാരണമായ രൂപമാണ് ഇരുമ്പിന്റെ കുറവുള്ള അനീമിയ. ഈ അവസ്ഥയില്‍, ശരീരത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് സഹായിക്കുന്ന ആരോഗ്യകരമായ രക്തകോശങ്ങള്‍ രക്തത്തില്‍ ഇല്ലാതിരിക്കുന്നു.

Iron-Rich Foods To Your Diet

ശരീരത്തില്‍ ഇരുമ്പിന്റെ അപര്യാപ്തമായ അളവ് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ബലഹീനത, ക്ഷീണം, വിളറിയ ചര്‍മ്മം, തലകറക്കം, പൊട്ടുന്ന നഖങ്ങള്‍, മോശം വിശപ്പ്, ബലഹീനത എന്നിവ ഇരുമ്പിന്റെ കുറവുള്ള അനീമിയയുടെ ചില സാധാരണ ലക്ഷണങ്ങളാണ്. ഇരുമ്പിന്റെ അപര്യാപ്തമായ ഉപഭോഗമാണ് ഇത്തരത്തിലുള്ള അനീമിയയുടെ കാരണങ്ങളിലൊന്ന്. ആവശ്യത്തിന് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അനീമിയയെ തടയാന്‍ സഹായിക്കും. ഇരുമ്പ് പരമാവധി കഴിക്കാന്‍ എന്തൊക്കെ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് നന്നായി ആഗിരണം ചെയ്യുന്നതിന് ആവശ്യമായ വിറ്റാമിന്‍ സി കഴിക്കേണ്ടത് പ്രധാനമാണ്. എന്തൊക്കെയാണ് അനീമിയയെ ചെറുക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ചീര

ചീര

ചീരയില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഡയറ്റില്‍ വളരെയധികം ഉള്‍പ്പെടുത്തുന്ന ഒന്നാണ് എന്തുകൊണ്ടും ചീര. നിരവധി അവശ്യ പോഷകങ്ങള്‍ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പും ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചീര സഹായിക്കും. സാലഡുകളിലും കറികളിലും സ്മൂത്തികളിലും മറ്റും ചീര ചേര്‍ക്കാം. ഇതെല്ലാം അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് എന്തുകൊണ്ടും ചീര. അതുകൊണ്ട് തന്നെ ദിനവും ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

ബീന്‍സ്, ചെറുപയര്‍, പയര്‍, സോയാബീന്‍ തുടങ്ങി നിരവധി പയര്‍വര്‍ഗ്ഗങ്ങള്‍ അനീമിയയെ പ്രതിരോധിക്കുന്നതിന് തിരഞ്ഞെടുക്കാവുന്നതാണ്. ഇവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുന്നത് ഇരുമ്പ് മാത്രമല്ല മറ്റ് അവശ്യ പോഷകങ്ങളും നല്‍കും. അയേണ്‍ സമ്പന്നമായ ഒന്നാണ് പയര്‍വര്‍ഗ്ഗങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ദിനവും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പയര്‍വര്‍ഗ്ഗങ്ങള്‍ ഒരു ശീലമാക്കണം.

റെഡ്മീറ്റ്

റെഡ്മീറ്റ്

റെഡ്മീറ്റില്‍ ധാരാളം ഇരുമ്പ്, പ്രോട്ടീന്‍, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ കുറവുള്ള അനീമിയ തടയാന്‍ ഭക്ഷണത്തില്‍ റെഡ് മീറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എല്ലാ ദിവസവും പക്ഷേ റെഡ് മീറ്റ് കഴിക്കരുത്. അത് കൊളസ്‌ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് റെഡ്മീറ്റ് ഉപയോഗിക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് ഇത് വളരെയധികം ഉപകാരപ്രദമാണ്. എന്നാല്‍ കൊളസ്‌ട്രോളും അമിതവണ്ണവും ഉള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍ മഗ്‌നീഷ്യത്തിന്റെ അറിയപ്പെടുന്ന ഉറവിടമാണ്. ഇതില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണം നിങ്ങളുടെ ആരോഗ്യത്തിന് വളരരെയധികം സഹായിക്കുന്നുണ്ട്. ഇത് അനീമിയ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പഠനങ്ങള്‍ അനുസരിച്ച്, പ്രമേഹരോഗികള്‍ക്കും മത്തങ്ങ വിത്തുകള്‍ ഗുണം ചെയ്യും. ഇത് പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യ പ്രതിസന്ധികളില്‍ പലതിനേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്.

ക്വിനോവ

ക്വിനോവ

സസ്യാധിഷ്ഠിത പ്രോട്ടീന്റെ അറിയപ്പെടുന്ന ഉറവിടമാണ് ക്വിനോവ. ഇരുമ്പിന്റെ ഗ്ലൂറ്റന്‍ രഹിത ഉറവിടമാണിത്. ക്വിനോവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ജിഐ സ്‌കോര്‍ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് ഗുണം ചെയ്യും. അയേണ്‍ സമ്പന്നമായതിനാല്‍ ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അനീമിയയേും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

ഇരുമ്പിന്റെ അളവ്

ഇരുമ്പിന്റെ അളവ്

എന്നാല്‍ ഭക്ഷണത്തില് ദിവസവും എത്രമാത്രം ഇരുമ്പ് ആവശ്യമാണ് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. മുതിര്‍ന്ന പുരുഷന്മാര്‍ക്ക് (19-50 വയസ്സ്) പ്രതിദിനം 8 മില്ലിഗ്രാം അയേണ്‍ ആവശ്യമാണ്. മറുവശത്ത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് (19-50 വയസ്സ്) 18 മില്ലിഗ്രാം അയേണ്‍ ആവശ്യമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഗര്‍ഭകാലത്ത് ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍, സ്ത്രീകള്‍ പ്രതിദിനം 27 മില്ലിഗ്രാം ഇരുമ്പ് കഴിക്കണം. ഇതെല്ലാമാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചത്. അതുകൊണ്ട് അയേണ്‍ പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ അനീമിയ പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നമുക്ക് സാധിക്കുകയുള്ളൂ.

most Read more at: https://malayalam.boldsky.com/health/wellness/lentils-that-are- #mce_temp_url#read:ഒമിക്രോണില്‍ നിന്ന് ഡെല്‍മിക്രോണിലേക്കോ? ലക്ഷണങ്ങളും ചികിത്സയും

most read:തടിയൊതുക്കി അരക്കെട്ടൊതുക്കും ഈ അഞ്ച് പരിപ്പുകള്‍

English summary

Iron-Rich Foods To Your Diet To Prevent Anemia In Malayalam

Here in this article we are sharing some iron rich foods to your diet to prevent anemia in malayalam. Take a look.
X
Desktop Bottom Promotion