For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ ആണ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം: അല്ലെങ്കില്‍ കാത്തിരിക്കുന്നത് അപകടം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീപുരുഷ ഭേദമില്ല. എന്നാല്‍ ശ്രദ്ധയോടെ ഇരുന്നില്ലെങ്കില്‍ നാം അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തോടൊപ്പം ആയുസ്സു ഇല്ലാതാവുന്നു എന്ന സത്യം തന്നെയാണ്. ഇക്കാലത്ത് ആരോഗ്യത്തോടെയിരിക്കുക എന്നത് ഒരു യുദ്ധം തന്നെയാണ്. കാരണം നിലവിലുള്ള പകര്‍ച്ചവ്യാധി, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ പ്രഭാവം, സ്വയം പരിചരണത്തിന് സമയമില്ലാത്ത ഒരു ദിനചര്യ തുടങ്ങിയവയെല്ലാം വളരെയധികം അപകടകരമായ സാഹചര്യങ്ങള്‍ ഒരുക്കുന്നവ തന്നെയാണ്. ഇവയ്ക്കെല്ലാം ഇടയില്‍, സ്ത്രീകള്‍ അവരുടെ ജോലി, കുടുംബം, ദൈനംദിന ജോലികള്‍ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

Tips For Staying Healthy With Busy

സ്ത്രീകള്‍ വളരെ തിരക്ക് പിടിച്ച ഒരു ജീവിത ശൈലിയിലൂടെയാണ് മുന്നോട്ട് പോവുന്നത് എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് പലപ്പോഴും ചിന്തിക്കേണ്ട ഒന്ന് തന്നെയാണ്. 2022-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി, തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും എങ്ങനെ ഫിറ്റ്‌നസ് ആയിരിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ഇതാ. കാരണം നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ മാത്രമായിരിക്കും കാരണക്കാരി എന്നതാണ് സത്യം. അതിന് ഇട കൊടുക്കാതെ ഏത് തിരക്കിലും നിങ്ങള്‍ക്ക് പിന്തുടരാവുന്ന ചില പൊടിക്കൈകള്‍ ഇതാ.

നിങ്ങളുടെ പ്രഭാതഭക്ഷണം ഒഴിവാക്കരുത്

നിങ്ങളുടെ പ്രഭാതഭക്ഷണം ഒഴിവാക്കരുത്

നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തെക്കുറിച്ച് തന്നെയാണ്. ഇതില്‍ തന്നെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് വിളിക്കാവുന്ന ബ്രേക്ക്ഫാസ്റ്റിനെയാണ്. ഒരു രാത്രി ശേഷം, പ്രഭാതഭക്ഷണം നിങ്ങളുടെ പ്രഭാത വ്യായാമം, മീറ്റിംഗുകള്‍, അവതരണങ്ങള്‍ എന്നിവ സുഗമമായി കൈകാര്യം ചെയ്യുന്നതിനും കടന്നു പോവുന്നതിനും നിങ്ങളെ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന്റെ എല്ലാ ആരോഗ്യഗുണങ്ങളുടെയും കാര്യം വരുമ്പോള്‍, നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നതാണ് പ്രധാനം. അതുകൊണ്ട് പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്.

ധാതുക്കളും വിറ്റാമിനുകളും ആവശ്യം

ധാതുക്കളും വിറ്റാമിനുകളും ആവശ്യം

എന്തെങ്കിലും ഭക്ഷണം കഴിച്ചത് കൊണ്ട് കാര്യമില്ല. നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവം, ഗര്‍ഭം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം എന്നിവയില്‍ സ്ത്രീകളുടെ ഭക്ഷണ ആവശ്യങ്ങള്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. പ്രത്യുത്പാദന ജീവിതം കാരണം, ഒരു സ്ത്രീയുടെ പോഷകാഹാര ആവശ്യകതകള്‍ ഒരു പുരുഷനില്‍ നിന്ന് ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു എ്ന്ന് വേണം മനസ്സിലാക്കുന്നതിന്. നിങ്ങളുടെ ആരോഗ്യസ്ഥിതിക്കും പ്രായത്തിനും അനുയോജ്യമായ മള്‍ട്ടിവിറ്റാമിനുകള്‍ എടുക്കുന്നതിനെപ്പറ്റി ചിന്തിക്കുക. അതില്‍ ബി വിറ്റാമിനുകള്‍, അതുപോലെ വിറ്റാമിനുകള്‍ എ, സി, ഡി, ഇ, കെ എന്നിവയും കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയും അടങ്ങിയിരിക്കണം.

ആക്ടീവ് ആയിരിക്കുക

ആക്ടീവ് ആയിരിക്കുക

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക്, എപ്പോഴും ആക്ടീവ് ആയി ഇരിക്കുക എന്നത് വെല്ലുവിളിയാണ്. എന്നാല്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പറഞ്ഞാല്‍ പലപ്പോഴും ജോലിയുടെ ടെന്‍ഷന്‍ സ്‌ട്രെസ് എന്നിവയെല്ലാം വെല്ലുവിളിയായി മാറുന്നു എന്നത് തന്നെയാണ്. ഇതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കേണ്ടത് ഉച്ചഭക്ഷണം കഴിഞ്ഞ് അഞ്ച് മിനിറ്റ് സമയത്ത് നടക്കുക, ഫോണില്‍ സംസാരിക്കുമ്പോള്‍ നടക്കാന്‍ ശ്രദ്ധിക്കുക. എലിവേറ്റര്‍ ഉപേക്ഷിച്ച് പടികള്‍ കയറുക. നിങ്ങളുടെ ഡെസ്‌കിന് താഴെയുള്ള ബിന്‍ നിങ്ങളുടെ വര്‍ക്ക്സ്റ്റേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുക, അതിലൂടെ നിങ്ങള്‍ക്ക് എന്തെങ്കിലും എറിയേണ്ടിവരുമ്പോഴെല്ലാം എഴുന്നേല്‍ക്കേണ്ടി വരും. ഈ ചെറിയ നടത്തങ്ങള്‍ നിങ്ങളെ സജീവമാക്കുക മാത്രമല്ല നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റുകയും ചെയ്യുന്നു.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ഇതിന് ഒരു കാരണവശാലും മുടക്കം വരുത്തരുത് എന്നതാണ് സത്യം. എപ്പോഴും വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. കാരണം ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള മൂലക്കല്ലാണിത്. ജലാംശം നിലനിര്‍ത്തുന്നത് നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നതും അകത്ത് നിന്ന് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അത്യാവശ്യമുള്ള ഒന്നാണ്. ജലാംശം നിലനിര്‍ത്താനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി ഒരു വാട്ടര്‍ ബോട്ടില്‍ നിങ്ങളുടെ കൂടെ കരുതുക. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് ജലാംശം വളരെ പ്രധാനമാണ്.

ഉറക്കം മറക്കല്ലേ

ഉറക്കം മറക്കല്ലേ

ദിവസം മുഴുവനും നിങ്ങള്‍ കഴിക്കുന്ന കലോറികളുടെ എണ്ണം രാത്രിയില്‍ നിങ്ങള്‍ ലഭിക്കുന്ന ഉറക്കത്തിന്റെ അളവിനെ നേരിട്ട് സ്വാധീനിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ നല്ലതുപോലെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. കാരണം തുടക്കത്തില്‍, ഉറക്കക്കുറവ് ഊര്‍ജ്ജത്തിന്റെ അഭാവത്തിന് തുല്യമാണ് എന്നതാണ് സത്യം. ഉറക്കം നഷ്ടപ്പെട്ട ഒരാള്‍, പെട്ടെന്നുള്ള ഉന്മേഷത്തിനായി മധുരമുള്ള, കഫീന്‍ അടങ്ങിയ പാനീയം അല്ലെങ്കില്‍ ആരോഗ്യം കുറഞ്ഞ ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ നല്ലതുപോലെ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ഉറക്കത്തില്‍, വിശപ്പ്, മെറ്റബോളിസം, കലോറി എരിയുന്നതിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ എന്നിവ ഉണ്ടാവുന്നു. എന്നാല്‍ ഉറക്കക്കുറവ് അടുത്ത ദിവസം വിശപ്പിന്റെ വര്‍ദ്ധനവിന് കാരണമാകുകയും ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

ഭക്ഷണം പാകം ചെയ്യാന്‍ ശ്രദ്ധിക്കുക

ഭക്ഷണം പാകം ചെയ്യാന്‍ ശ്രദ്ധിക്കുക

പുറത്ത് നിന്ന് കഴിക്കുന്നത് നല്ലതാണ് എന്നാല്‍ അത് മാസത്തില്‍ ഒന്നോ രണ്ടോ തവണ നല്ലതാണ് എന്ന് മാത്രമേ പറയാന്‍ സാധിക്കുകുള്ളൂ. ഇത് മടുപ്പിക്കുന്നതായി തോന്നുമെങ്കിലും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പാചകം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ സാലഡ് പോലുള്ള ലഘു ഭക്ഷണങ്ങള്‍ ട്രൈ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്താണ് കഴിക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായി ആലോചിച്ച് മനസ്സിലാക്കേണ്ടതാണ്. തലേദിവസം രാത്രി പച്ചക്കറികള്‍ അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് രാവിലത്തെ തിരക്ക് ഒഴിവാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അരമണിക്കൂര്‍ വ്യായാമം

അരമണിക്കൂര്‍ വ്യായാമം

നിങ്ങള്‍ അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ജോലിത്തിരക്കില്‍ ജിമ്മില്‍ പോവാന്‍ സാധിക്കാത്തവര്‍ നിര്‍ബന്ധമായും അവരുടെ ജീവിതത്തിലെ അരമണിക്കൂര്‍ വ്യായാമം മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള വര്‍ക്ക്ഔട്ട് തിരഞ്ഞെടുക്കുക. സുംബ, യോഗ, കാര്‍ഡിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. ഒരേസമയം 30 മിനിറ്റ് വ്യായാമം ചെയ്യാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍, അത് 10 മിനിറ്റ് ഇടവേളകളായി മുന്നോട്ട് പോവുക. നടക്കാന്‍ പോവുക എന്നിവയെല്ലാം അല്‍പം ആരോഗ്യം തരുന്നത് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

International Women's Day 2022: സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ രോഗാവസ്ഥകള്‍International Women's Day 2022: സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ രോഗാവസ്ഥകള്‍

ഉറക്കത്തിനിടക്ക് കലോറി കുറച്ച് തടിയൊതുക്കാന്‍ ഈ സൂത്രങ്ങള്‍ഉറക്കത്തിനിടക്ക് കലോറി കുറച്ച് തടിയൊതുക്കാന്‍ ഈ സൂത്രങ്ങള്‍

English summary

International Women's Day 2022: Tips For Staying Healthy With Busy Schedule In Malayalam

Here in this article we are sharing some tips for staying healthy with busy schedule in malayalam. Take a look.
X
Desktop Bottom Promotion