Just In
- 1 hr ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
- 3 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 4 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 8 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
Don't Miss
- Automobiles
ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല് എന്തുചെയ്യണം? ഒപ്പം കാരണങ്ങളും
- News
ലോട്ടറി അടിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് 56 കാരി; അമ്പരപ്പും അത്ഭുതവും
- Movies
ഉപ്പ ഇല്ല എന്ന് അറിയിക്കാതെയാണ് മക്കളെ വളര്ത്തുന്നത്; എനിക്കൊരു പനി വന്നാലും അവര്ക്ക് പേടിയാ!
- Sports
അടിയോടടി, കണ്ണുതള്ളി യൂസുഫ്! ഭാഗ്യം 'സ്റ്റുവര്ട്ട് ബ്രോഡായില്ല', വീഡിയോ വൈറല്
- Finance
കേരള ബജറ്റ് 2023; നികുതി നിരക്കുകള് ഉയര്ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
വര്ഷത്തില് ഈ രക്തപരിശോധന നിര്ബന്ധമാണ് ആയുസ്സും ആരോഗ്യവും അറിയാന്
സ്ത്രീകള് പലപ്പോഴും അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ഇതാകട്ടെ പിന്നീട് ഗുരുതരമായ പ്രശ്നം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം അവസ്ഥകള് നമ്മള് അറിഞ്ഞ് കൊണ്ട് ഉണ്ടാക്കുന്നതിനേക്കാള് പരമാവധി ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യത്തിന്റെ കാര്യത്തില് പുരുഷന് ലഭിക്കുന്ന അതേ പരിഗണന തന്നെ സ്ത്രീക്കും ലഭിക്കേണ്ടതാണ്.
അതിന്റെ ഫലമായി വര്ഷത്തില് ഒരു തവണ സ്ത്രീകള് നടത്തേണ്ട ചില രക്തപരിശോധനകള് ഉണ്ട്. അവ എന്തൊക്കെയെന്നത് അറിഞ്ഞിരിക്കണം. ഇത് നിര്ബന്ധമായും സ്ത്രീകള് നടത്തേണ്ടതുണ്ട്. ദി ബേസിക് വുമണ് ഇന്സ്റ്റാഗ്രാം പേജ് ആണ് ഇത്തരം പരിശോധനകള് നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.. എന്നാല് എന്തൊക്കെ രക്തപരിശോധനയാണ് നടത്തേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് വായിക്കാം.

വൈറ്റമിന് ബി 12 ഫോളേറ്റ്
സ്ത്രീകള് നിര്ബന്ധമായും നടത്തേണ്ട പരിശോധനകളുടെ കൂട്ടത്തിലെ പ്രധാനിയാണ് വൈറ്റമിന് ബി 12 ഫോളേറ്റ്. ഇത് നിങ്ങളുടെ തലച്ചോറിന്റേയും നാഡീവ്യനസ്ഥ, രക്തം എന്നിവയുടെ ആരോഗ്യം മനസ്സിലാക്കിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് നേരിടുന്ന നിരവധി വെല്ലുവിളികള് ഒഴിവാക്കുന്നതിന് ഈ പരിശോധന നിര്ബന്ധമാണ്. പ്രത്യേകിച്ച് പ്രായമാവുന്ന സമയത്ത് സ്ത്രീകള് നിര്ബന്ധമായും ഇത്തരം പരിശോധനകള് നടത്തണം.

വൈറ്റമിന് ഡി
വൈറ്റമിന് ഡിയുടെ പരിശോധന. നിങ്ങള്ക്ക് പ്രായമാവുന്തോറും അത് എല്ലുകളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു. വേദനയും രോഗപ്രതിരോധ ശേഷിയും കുറയുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി വിറ്റാമിന് ഡി പരിശോധന നടത്തണം. ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം, പ്രത്യുല്പാദനക്ഷമത, രോഗപ്രതിരോധ സംവിധാനം എന്നിവയെ മനസ്സിലാക്കാന് സഹായിക്കുന്നു.

തൈറോയ്ഡ്
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള് സ്ത്രീകളില് വളരെ കൂടുതലായി കാണപ്പെടുന്നു. പ്രത്യേകിച്ച് ആര്ത്തവ വിരാമത്തോട് അടുക്കുമ്പോഴോ അല്ലെങ്കില് പ്രത്യുത്പാദന സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉണ്ടാവുമ്പോഴോ എല്ലാം തൈറോയ്ഡ് ബുദ്ധിമുട്ടിക്കുന്നു. എന്നാല് ഈ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും നിങ്ങളുടെ ഉപാപചയ/തൈറോയിഡ് പ്രവര്ത്തനം പരിശോധിക്കുന്നതിനും സ്വയം രോഗപ്രതിരോധ വൈകല്യങ്ങള് തിരിച്ചറിയുന്നതിനും വേണ്ടി തൈറോയ്ഡ് പരിശോധന വര്ഷത്തില് ഒരു തവണ നടത്തുന്നത് നല്ലതാണ്.

അയണ് സ്റ്റാറ്റസ്
ശരീരത്തില് അയേണ് സാന്നിധ്യം എത്രത്തോളം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും അനീമിയ പോലുള്ള വിളര്ച്ചാസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും രക്തക്കുറവും ശരീരത്തില് എത്രത്തോളം ശ്രദ്ധ വേണം എന്ന് മനസ്സിലാക്കുന്നതിനും എല്ലാം അയേണ് സ്റ്റാറ്റസ് ഉറപ്പ് വരുത്തണം. ശരീരത്തിലെ അയേണിന്റെ സാന്നിധ്യം, അയേണ് ബൈന്ഡിംഗ് കപ്പാസിറ്റി, ഫെറിറ്റിന് എന്നിവ മനസ്സിലാക്കുന്നതിന് പരിശോധന നടത്തണം.

എച്ച് ബി എ 1 സി
സ്ത്രീകള് നിര്ബന്ധമായും ചെയ്യേണ്ട രക്തപരിശോധനയില് വരുന്നതാണ് ഈ പരിശോധന. ഇത് നിങ്ങളുടെ രക്തത്തിലെ ശരാശരി പ്ലാസ്മ നിലവാരത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. പ്രധാനമായും ഈ അടുത്ത് കഴിഞ്ഞ രണ്ട് മൂന്ന് മാസത്തില് നിങ്ങളുടെ ശരീരത്തിലുള്ള ഗ്ലൂക്കോസിന്റെ നിലവാരം മനസ്സിലാക്കുന്നതിന് സഹായിക്കുന്ന പരിശോധനയാണ്.

ലിപിഡ് പാനല്
പ്രായം ഈ പരിശോധനയില് ഒരു പ്രധാന പങ്ക് വഹിക്കുന്നതാണെങ്കിലും ആര്ക്ക് വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. ശരീരത്തിലുള്ള മൊത്തം കൊളസ്ട്രോള് മനസ്സിലാക്കുന്നതിനാണ് ഈ പരിശോധന നടത്തുന്നത്. എല്ഡിഎല് (ലോ ഡെന്സിറ്റി ലിപ്പോപ്രോട്ടീന്)മോശം കൊളസ്ട്രോള്, HDL (ഉയര്ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്), 'നല്ല കൊളസ്ട്രോള്' ട്രൈഗ്ലിസറൈഡുകള്, നിങ്ങളുടെ ശരീരത്തിലെ ഏറ്റവും സാധാരണമായ കൊഴുപ്പ് എന്നിവയെല്ലാം ഈ പരിശോധന നടത്തുന്നതിലൂടെ മനസ്സിലാക്കാന് സാധിക്കും. ഹൃദയാരോഗ്യത്തിന് കൊളസ്ട്രോള് ഒരു വ്ില്ലനാണ് എന്നത് നിങ്ങള് ഓര്മ്മയില് വെക്കണം. ഇത് കൂടാതെ നിങ്ങളുടെ ശരീരത്തിലെ ഒമേഗ 3, ഒമേഗ 6 എന്നിവയുടെ അളവ് കൂടി മനസ്സിലാക്കാന് ശ്രമിക്കാവുന്നതാണ്.

ഹോര്മോണ് പാനല്
ഹോര്മോണ് പാനല് ടെസ്റ്റ് സ്ത്രീകളില് പ്രായത്തിനനുസരിച്ച് വ്യത്യസ്ത ഹോര്മോണുകളുടെ അളവ് എത്രയുണ്ടെന്നത് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. സ്ത്രീകളില് ആര്ത്തവ സമയത്തും ആര്ത്തവ വിരാമ സമയത്തും പ്രസവ സമയത്തും എല്ലാം ഹോര്മോണ് മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ഇതില് വരുന്നതാണ് DHEA-S, എസ്ട്രാഡിയോള്, ഫ്രീ ആന്റ് ടോട്ടല് ടെസ്റ്റോസ്റ്റിറോണ്, പ്രോജസ്റ്ററോണ് എന്നിങ്ങനെയുള്ള ഹോര്മോണുകള് പരിശോധിക്കുന്നത്.

ഫാസ്റ്റിംഗ് ഇന്സുലിന്
ഇത് പലരും ചെയ്യുന്നതായിരിക്കും. വീട്ടില് തന്നെ ഇത്തരത്തില് ഇന്സുലിന് പരിശോധന നടത്തുന്നവരുണ്ടായിരിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്രയെന്നും, പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളും അല്ലെങ്കില് മറ്റ് ഉപാപചയ പ്രതിരോധം എന്നിവയിലേക്ക് നയിക്കുന്ന ഇന്സുലിന്റെ തോത് എത്രയെന്നും നമുക്ക് മനസ്സിലാക്കാന് സാധിക്കുന്നു. ഇത്തരം കാര്യങ്ങള് എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

എച്ച്എസ്-സിആര്പി
ചിലരില് ഒരു പ്രായത്തിന് ശേഷം നീര്ക്കെട്ടും ചില ഗുരുതര രോഗങ്ങളും വിടാതെ പിന്തുടരുന്നു. ഇവയെക്കുറിച്ച് അറിയുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നമുക്ക് എച്ച് എസ്- സി ആര് പി പരിശോധന നടത്താവുന്നതാണ്.

പ്ലേറ്റ്ലറ്റ് കൗണ്ട്
ശരീരത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ടും ഇത് കൂടാതെ ചുവന്ന രക്താണുക്കളാണോ വെളുത്ത രക്താണുക്കളാണോ കൂടുതല് എന്നതും ഇവയുടെ എണ്ണം കൃത്യമാണോ എന്ന് മനസ്സിലാക്കുന്നതിനും നമുക്ക് രക്തപരിശോധന നടത്താവുന്നതാണ്. ഇത് കൂടാതെ രക്തത്തിലെ ഓക്സിജന്റെ അളവും വിറ്റാമിന്റെ കുറവും, രോഗപ്രതിരോധവും എല്ലാം മനസ്സിലാക്കുന്നതിന് ഈ രക്തപരിശോധന സഹായിക്കുന്നു.

കാല്സ്യം
കാല്സ്യം പരിശോധനയും വളരെ പ്രധാനപ്പെട്ടതാണ്. കാരണം സ്ത്രീകളില് പ്രായം കൂടുമ്പോള് അത് പല വിധത്തിലുള്ള മാറ്റങ്ങളും ശരീരത്തില് കൊണ്ട് വരുന്നു. ഇവരില് ഈസ്ട്രജന് ഹോര്മോണ് കുറയുകയും അത് അസ്ഥികളുടെ ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില് 35 വയസ്സിന് മുകളിലുള്ള സ്ത്രീകള് കാല്സ്യത്തിന്റെ അളവ് വര്ഷത്തില് ഒരിക്കലെങ്കിലും പരിശോധിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

ഹോമോസിസ്റ്റൈന്
നമ്മുടെ ശരീരത്തിലെ അമിനോ ആസിഡിനെയാണ് ഹോമോസിസ്റ്റൈന് എന്ന് പറയുന്നത്. ഇതിന്റെ അളവ് മനസ്സിലാക്കേണ്ടത് അ്ത്യാവശ്യമാണ്. ഇത് കൂടാതെ വിറ്റാമിന് ബി6, ബി9 അല്ലെങ്കില് ബി12 എന്നിവയുടെ കുറവ് കണ്ടെത്തുന്നതിനും ഈ പരിശോധന സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുകളില് പറഞ്ഞ പരിശോധനകള് എല്ലാം തന്നെ വര്ഷത്തില് ഒരിക്കലെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കുക.
രക്തഗ്രൂപ്പിലറിയാം
നിങ്ങളെ
ബാധിക്കും
ഗുരുതര
രോഗാവസ്ഥകള്
രക്തഗ്രൂപ്പ്
നോക്കി
അറിയാം
ഈ
രഹസ്യം
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.