For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനുഷ്യശരീരത്തിൽ അപകടം ഒളിച്ചിരിക്കുന്നത് ഇവിടെയാണ്

|

നമ്മുടെ ശരീരഭാഗങ്ങൾ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. നഖത്തിന്‍റെ ഒരു ചെറിയ ഭാഗം പോലും പലപ്പോഴും വെല്ലുവിളി ഉയർത്തുന്നതാണ്. നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ കഴുകാനും പരിപാലിക്കാനും അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൈകഴുകാത്തത് പോലും പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ഛർദ്ദി എന്നിവയെല്ലാം പലപ്പോഴും നിങ്ങളുടെ കൈകഴുകാതിരിക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങളാണ്. ഇത് തിരിച്ചറിഞ്ഞ് പരിഹരിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഉറങ്ങും മുന്‍പ് ബെഡിനടുത്ത് ഒരു നാരങ്ങ; കാരണം ഇതാഉറങ്ങും മുന്‍പ് ബെഡിനടുത്ത് ഒരു നാരങ്ങ; കാരണം ഇതാ

ചില ശരീരഭാഗങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വൃത്തിയായി സൂക്ഷിക്കാത്തത് മൂലം പലപ്പോഴും വെല്ലുവിളികൾ ഉണ്ടാവുന്ന അസ്വസ്ഥതകൾ ധാരാളമുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ ശരീരഭാഗങ്ങളാണ് നമ്മൾ പ്രാധാന്യത്തോടെ കാണേണ്ടത് എന്ന് നോക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ വളരെയധികം ശ്രദ്ദയോടെ പരിപാലിക്കേണ്ടതുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതൽ അറിയാന്‍ വായിക്കൂ.

പൊക്കിൾ

പൊക്കിൾ

നിങ്ങളുടെ പൊക്കിൾ ആണ് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ശ്രദ്ധിക്കേണ്ട ഒരു ശരീരഭാഗം. ദിവസവും എത്ര തവണ പൊക്കിൾ വൃത്തിയാക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. പലരും കുളിക്കുമ്പോൾ പോലും പൊക്കിൾ വൃത്തിയാക്കാൻ മറന്നു പോവുന്നുണ്ട്. എന്നാൽ ഇത്തരം അവസ്ഥകളിൽ പൊക്കിളില്‍ ധാരാളം ബാക്ടീരിയകൾ അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കലെങ്കിലും പൊക്കിൾ വൃത്തിയാക്കാൻ ശ്രമിക്കുക. അൽപം സ്പിരിറ്റ് ഉപയോഗിച്ച് പഞ്ഞിയിൽ മുക്കി ഇത് പൊക്കിള്‍ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്തരത്തിൽ ചെയ്യാവുന്നതാണ്.

ക്യൂട്ടിക്കിൾസ്

ക്യൂട്ടിക്കിൾസ്

ക്യൂട്ടിക്കിൾസ് വൃത്തിയാക്കുന്നതിനും എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ നഖം പലപ്പോഴും മുറിച്ച് കഴിഞ്ഞാൽ മാനിക്യൂർ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങളുടെ നഖത്തിന്‍റെ അരികിലുള്ള ക്യൂട്ടിക്കിള്‍സ് പലപ്പോഴും നിങ്ങളുടെ നഖങ്ങൾക്ക് ഒരു സംരക്ഷണമാണ്. നിങ്ങൾക്ക് അവ ഇല്ലെങ്കിൽ, നിങ്ങളുടെ നഖങ്ങളിൽ വെളുത്ത പാടുകളോ വെളുത്ത വരകളോ ലഭിക്കും. കൂടാതെ, നിങ്ങൾ അവ എത്രത്തോളം മുറിച്ചുവോ അത്രയധികം അവ വേർപെടുത്തും. അതുകൊണ്ട് ഇടക്കിടക്ക് മാനിക്യൂർ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ നഖത്തിൽ മുറിവുണ്ടാവുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അപകടമുണ്ടാക്കുന്നതാണ്.

കക്ഷം

കക്ഷം

കക്ഷം വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും പലരും കക്ഷം വൃത്തിയാക്കാൻ മറന്നു പോവുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ ബാക്ടീരിയ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് കക്ഷം എന്തുകൊണ്ടും എപ്പോഴും വൃത്തിയാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് കക്ഷത്തിൽ ദുര്‍ഗന്ധം ഇല്ല എന്നുണ്ടെങ്കിൽ അധികം സ്പ്രേ ഉപയോഗിക്കാൻ ശ്രമിക്കരുത്. പോളിസ്റ്റർ വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ബാക്ടീരിയയുടെ വളർച്ചയെ ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

നാവ്

നാവ്

നാവ് വൃത്തിയാക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധ വേണം. കാരണം വളരെയധികം ശ്രദ്ധയോടെ നമ്മൾ കൈകാര്യം ചെയ്യേണ്ട ഒന്നാണ് നാവുകൾ. നാവ് വൃത്തിയായില്ലെങ്കില്‍ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് പല്ലിലെ പ്ലേഖ് വർദ്ധിപ്പിക്കുന്നതിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ നാവ് എപ്പോഴും ക്ലീൻ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഓരോ കാര്യവും നിങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ബ്രഷ് ചെയ്യുമ്പോൾ ഒരിക്കലും നാവ് ക്ലീന്‍ ചെയ്യാൻ ശ്രദ്ധിക്കണം.

 നിപ്പിൾ

നിപ്പിൾ

സ്തനങ്ങളിലെ നിപ്പിൾ വളരെയധികം ശ്രദ്ധിക്കണം. കാരണം സ്ത്രീ ശരീരത്തിലെ ഈ ഭാഗം വളരെയധികം സെൻസിറ്റീവ് ആണ്. അതുകൊണ്ട് തന്നെ ഇവിടെയുണ്ടാവുന്ന മാറ്റങ്ങൾ വളരെയധികം ശ്രദ്ധിക്കണം. നിപ്പിളിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഡിസ്ചാർജ്, ചർമ്മത്തിൽ മാറ്റങ്ങൾ, അതികഠിനമായ വേദന എന്നിവയുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം. സ്തനാർബുദത്തിന്‍റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇതെല്ലാം.

English summary

Important Body Parts And How to Take Care of Them

Here in this article we are discussing about the important parts of our body and how to take care of them. Take a look.
Story first published: Thursday, February 20, 2020, 16:30 [IST]
X
Desktop Bottom Promotion