Just In
- 1 hr ago
പഴങ്ങള് കഴിക്കുന്നത് കൂടുതലോ, എങ്കില് ഒരു അപകടം ഉണ്ട്: ശ്രദ്ധിക്കണം
- 1 hr ago
സര്വപാപങ്ങളും നശിക്കും, മോക്ഷപ്രാപ്തി കൈവരും; ഗുരു പ്രദോഷത്തില് ഈ പ്രതിവിധികള് ചെയ്യൂ
- 2 hrs ago
Shukra Gochar 2023 : ശനിയുടെ രാശിയില് ശുക്രന്റെ സംക്രമണം; 12 രാശിക്കും ജീവിതത്തില് ഗുണദോഷഫലം
- 7 hrs ago
Horoscope Today, 19 January 2023: വലിയ പ്രശ്നങ്ങള് അവസാനിക്കും, അതിവേഗം പുരോഗതി; രാശിഫലം
Don't Miss
- Automobiles
വാലന്റൈൻസ് ദിനം ആൻഡമാൻ അടിച്ചുപൊളിക്കാം, ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
- News
തർക്കവും വിജയവും എല്ഡിഎഫിന്: പക്ഷെ പാലായില് യുഡിഎഫ് ഞെട്ടി, രണ്ട് വോട്ടുകള് കുറഞ്ഞു
- Movies
'മകൾക്ക് ഡൗൺ സിൻഡ്രോം, കുറേനാൾ കരഞ്ഞു, സ്വയം പഴിച്ചു; പിന്നെയാണ് മാജിക് സംഭവിച്ചത്': നടി ശ്രുതി വിപിൻ പറയുന്നു
- Technology
നേട്ടം സമ്മാനിക്കുന്ന സുഹൃത്ത്! ജിയോയുടെ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇതാ
- Sports
IND vs NZ: തേര്ഡ് അംപയര് കുരുക്കില്! ഹാര്ദിക്ക് വിവാദത്തില് പ്രതികരിച്ച് മുന് താരങ്ങള്
- Travel
വിശ്വാസികൾ നടതുറപ്പിച്ച് പ്രാർത്ഥിക്കുന്ന ക്ഷേത്രം, ഒരൊറ്റ ദേവിക്കായി മൂന്ന് ശ്രീകോവിൽ!
- Finance
'നല്ല പ്രായം' കഴിഞ്ഞിട്ടും സമ്പാദ്യമൊന്നും കയ്യിലില്ലെ; വയസ് 40 കഴിഞ്ഞാലും വൈകിയില്ല; നിക്ഷേപത്തിന് ഈ വഴികൾ
സമീകൃതാഹാരം കഴിക്കണമെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ഗുണങ്ങള്
നമ്മുടെ ശരീരത്തിന് ഊര്ജത്തിനും വളര്ച്ചയ്ക്കും അറ്റകുറ്റപ്പണിക്കും പോഷകങ്ങള് അവശ്യമാണ്. അതിനാലാണ് എല്ലാവരും സമീകൃതാഹാരത്തില് ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര് പറയുന്നത്. ആരോഗ്യകരമായ ജീവിതശൈലിക്ക് സമീകൃതാഹാരത്തിന്റെ പങ്ക് വളരെ വലുതാണ്.
Most
read:
ഉറങ്ങുന്നതിന്
മുമ്പ്
ഇവ
കഴിച്ചാല്
കൊഴുപ്പ്
അകലും
തടി
കുറയും
സമീകൃതാഹാരം കഴിക്കുന്നതിലൂടെയും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പരിഗണിക്കുന്നതിലൂടെയും ആരോഗ്യകരമായ ഒരു ജീവിതശൈലി നിങ്ങള്ക്ക് കൈവരിക്കാന് കഴിയും. ശരിയായ ഭക്ഷണക്രമം അനുയോജ്യമായ ശരീരഭാരം കൈവരിക്കാനും പ്രമേഹം, ഹൃദയപ്രശ്നങ്ങള്, ക്യാന്സര് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന് സമീകൃതാഹാരം നല്കുന്ന പങ്ക് എന്തെന്ന് അറിയാന് ലേഖനം വായിക്കൂ.

എന്താണ് സമീകൃതാഹാരം
ലളിതമായി പറഞ്ഞാല്, നിങ്ങളുടെ ശരീരം ശരിയായി പ്രവര്ത്തിക്കാന് സഹായിക്കുന്ന പോഷകങ്ങള് നിറഞ്ഞ ഒരു ഭക്ഷണക്രമമാണിത്. ആരോഗ്യകരമായ പ്രവര്ത്തനത്തിന് നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ കാര്ബോഹൈഡ്രേറ്റുകള്, പ്രോട്ടീന്, കൊഴുപ്പ്, വിറ്റാമിനുകള്, ധാതുക്കള് എന്നിവ വാഗ്ദാനം ചെയ്യുന്ന വിവിധതരം ഭക്ഷണങ്ങള് അടങ്ങിയതാണ് നല്ല ആരോഗ്യത്തിനുള്ള സമീകൃതാഹാരം. ഭക്ഷണത്തിന്റെ പ്രാധാന്യം ശരിയായ അളവില് കലോറി കഴിക്കുന്നതിലാണ്. പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങള്, പ്രോട്ടീനുകള് എന്നിങ്ങനെയുള്ള കലോറികളാല് സമ്പന്നമായ വൈവിധ്യമാര്ന്ന ഭക്ഷണം നിങ്ങള് കഴിക്കുമ്പോള് നിങ്ങളുടെ ശരീരത്തിന് ശരിയായ പോഷകാഹാരം ലഭിക്കുന്നു.

കലോറികള്
ഭക്ഷണത്തിലെ ഊര്ജ്ജത്തിന്റെ അളവിനെ സൂചിപ്പിക്കുന്നതാണ് കലോറി. ഒരിക്കല് നിങ്ങള് ഭക്ഷണം കഴിച്ചാല്, നിങ്ങള് നടക്കുമ്പോഴോ ചിന്തിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ കലോറി ഉപഭോഗം ചെയ്യപ്പെടും. ഒരു വ്യക്തിക്ക് അവരുടെ ശരീരഭാരം നിലനിര്ത്താന് ഒരു ദിവസം ശരാശരി 2000 കലോറി ആവശ്യമായി വന്നേക്കാം. സാധാരണയായി, ഒരു വ്യക്തിയുടെ കലോറികള് അവരുടെ ലിംഗഭേദം, പ്രായം, ശാരീരിക പ്രവര്ത്തനങ്ങള് എന്നിവയെ ആശ്രയിച്ചിരിക്കും. മാത്രമല്ല, പുരുഷന്മാര്ക്ക് സ്ത്രീകളേക്കാള് കൂടുതല് കലോറി ആവശ്യമാണ്. കൂടുതല് വ്യായാമം ചെയ്യുന്ന ആളുകള്ക്ക് ചെയ്യാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള് കൂടുതല് കലോറികള് ആവശ്യമാണ്.
Most
read:മണ്സൂണില്
പ്രതിരോധശേഷിക്കും
ദഹനത്തിനും
ഇവ
കുടിച്ചാല്
അത്യുത്തമം

സമീകൃതാഹാരം കഴിക്കുന്നതിന്റെ പ്രയോജനങ്ങള്
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങള്ക്ക് കൂടുതല് ഊര്ജ്ജം നല്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും മാനസികാവസ്ഥ വര്ദ്ധിപ്പിക്കുകയും ചെയ്യും. നല്ല പോഷകാഹാരം, ശാരീരിക പ്രവര്ത്തനങ്ങള്, ആരോഗ്യകരമായ ശരീരഭാരം എന്നിവ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും അനിവാര്യ ഘടകങ്ങളാണ്. ശരിയായ ഭക്ഷണക്രമം നിങ്ങള് പാലിക്കുന്നില്ലെങ്കില് നിങ്ങള്ക്ക് രോഗങ്ങള്, അണുബാധ, അല്ലെങ്കില് ക്ഷീണം എന്നിവയ്ക്ക് സാധ്യതയുണ്ട്. കുട്ടികള്ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്, അല്ലാത്തപക്ഷം അവര് വികാസ പ്രശ്നങ്ങള്ക്ക് ഇരയായേക്കാം. സമീകൃതാഹാരത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളില് ചിലത് ഹൃദ്രോഗം, കാന്സര്, സ്ട്രോക്ക്, പ്രമേഹം എന്നിവയാണ്.

സമീകൃതാഹാരം കഴിച്ചാലുള്ള ഗുണങ്ങള്
വളര്ച്ചയും വികാസവും
എപ്പോഴും നിങ്ങളുടെ ശരീരം വളര്ച്ചയുടെയും പുനരുദ്ധാരണത്തിന്റെയും നിരന്തരമായ പ്രക്രിയയിലാണ്. പുതിയ കോശങ്ങള് രൂപപ്പെടാന് ഇതിന് പ്രോട്ടീന്, വിറ്റാമിനുകള്, ധാതുക്കള് എന്നിവയുടെ രൂപത്തില് പോഷകങ്ങള് ആവശ്യമാണ്. സമീകൃതാഹാരം ഈ ആവശ്യങ്ങളെ നിറവേറ്റുന്നു.
Most
read:മഴക്കാലത്ത്
ഈ
പച്ചക്കറികള്
കഴിക്കണം;
ആരോഗ്യവും
പ്രതിരോധശേഷിയും
ഒപ്പം
നില്ക്കും

ശരീഭാരം നിയന്ത്രിക്കുന്നു
അമിതഭാരമുള്ളവരില് ശരീരഭാരം നിയന്ത്രിക്കാന് നല്ല സമീകൃതാഹാരം കഴിക്കുന്നത് സഹായിക്കും. അത്തരം ഭക്ഷണക്രമത്തില് പോഷകങ്ങളും നാരുകളും അടങ്ങിയ കുറഞ്ഞ കലോറി ഭക്ഷണങ്ങള് ഉള്പ്പെടുന്നു, ഇത് അധിക കലോറികളില്ലാതെ വിശപ്പ് അടക്കുന്നു.

ഊര്ജ്ജം നല്കുന്നു
ഭക്ഷണത്തില് നിന്ന് ലഭിക്കുന്ന ഊര്ജ്ജത്തിന്റെ ഒരു യൂണിറ്റാണ് കലോറി. ഉയര്ന്ന കലോറി ഉള്ള ഭക്ഷണങ്ങള് ദിവസം മുഴുവന് ഉണര്ന്നിരിക്കാനും പ്രവര്ത്തിക്കാനും നിങ്ങള്ക്ക് ഊര്ജ്ജം നല്കുന്നു. എന്നിരുന്നാലും, നിങ്ങള്ക്ക് ആവശ്യമുള്ളതിനേക്കാള് കൂടുതല് കലോറി കഴിക്കുന്നത് ശരീരഭാരം വര്ദ്ധിപ്പിക്കും.
Most
read:മെറ്റബോളിസം
കൂട്ടാനും
ശരീരഭാരം
കുറയ്ക്കാനും
വേണ്ട
മികച്ച
വിറ്റാമിനുകള്

പ്രതിരോധശേഷി വളര്ത്തുന്നു
എ, സി, ഇ, സെലിനിയം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളാല് സമ്പന്നമായ ഭക്ഷണങ്ങള് കഴിക്കുക. ഇത് നിങ്ങളുടെ ആരോഗ്യം നിലനിര്ത്തുന്നതിന് അണുബാധകളെ ചെറുക്കാന്, ശക്തമായ രോഗപ്രതിരോധ സംവിധാനം സമ്മാനിക്കുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
നിങ്ങളെ ശക്തരാക്കുകയും പ്രതിരോധശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം മത്സ്യം, മാംസം, ധാന്യങ്ങള്, പഴങ്ങള്, പച്ചക്കറികള് എന്നിവ അടങ്ങിയ സമീകൃതാഹാരം നിങ്ങളുടെ മാനസികാരോഗ്യവും വര്ദ്ധിപ്പിക്കും.
Most
read:തലച്ചോറിന്റെ
ആരോഗ്യവും
ശ്രദ്ധിക്കണം,
ജീവിതരീതി
ഇങ്ങനെ
മാറ്റിയെടുക്കൂ

സമീകൃതാഹാരങ്ങള് എന്താണ്
ഇലക്കറികള്, അന്നജം അടങ്ങിയ പച്ചക്കറികള്, ബീന്സ്, കടല തുടങ്ങിയ പയറുവര്ഗ്ഗങ്ങള്, ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികള്, വഴുതന പോലെയുള്ള പച്ചക്കറികള്, പഴങ്ങള്, ധാന്യങ്ങള്, ക്വിനോവ, ഓട്സ്, തവിട്ട് അരി, ബാര്ലി, ലീന് മീറ്റ്, പന്നിയിറച്ചി, ചിക്കന്, മത്സ്യം, ബീന്സ്, കടല, പയര്വര്ഗ്ഗങ്ങള് തുടങ്ങിയ പ്രോട്ടീന് ഭക്ഷണങ്ങള്, കൊഴുപ്പ് കുറഞ്ഞ പാല്, തൈര്, കോട്ടേജ് ചീസ്, സോയ പാല് തുടങ്ങിയ പാലുല്പ്പന്നങ്ങള്. വൈവിധ്യമാര്ന്ന ഓരോ ഭക്ഷണ ഗ്രൂപ്പുകളില് നിന്നും ശുപാര്ശ ചെയ്യുന്ന പ്രത്യേക അളവില് നിങ്ങള് ദിവസവും കഴിക്കണം. ഓരോ ഭക്ഷണ ഗ്രൂപ്പില് നിന്നുമുള്ള ഈ ഭക്ഷണങ്ങള് ശരീരത്തിന് ആവശ്യത്തിന് മൈക്രോ, മാക്രോ ന്യൂട്രിയന്റുകള് നല്കുന്നു.

ഭക്ഷണം കഴിക്കുമ്പോള് ശ്രദ്ധിക്കാന്
* ചെറിയ ഭാഗങ്ങളായി ഭക്ഷണ കഴിക്കുക
* സമയമെടുത്ത് ആസ്വദിച്ച ഭക്ഷണം കഴിക്കുക.
* ലഘുഭക്ഷണങ്ങള് കുറയ്ക്കുക
* അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക