Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷി കൂട്ടാന്‍ ശൈത്യകാലത്ത് കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍
ശൈത്യകാലത്ത് ആരോഗ്യം ശ്രദ്ധിക്കുന്നത് അല്പം ബുദ്ധിമുട്ടാണ്. കാരണം രോഗാണുക്കള്‍ എളുപ്പത്തില്‍ പടരുന്ന സമയമാണ് ശൈത്യകാലം. ഇത് നിങ്ങളെ വളരെ പെട്ടെന്ന് രോഗങ്ങളുടെ പിടിയിലാക്കും. മഞ്ഞുകാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ് ചുമ, ജലദോഷം, പനി എന്നിവ. ഈ രോഗങ്ങളെ ചെറുക്കുന്നതിന്, നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തമാക്കേണ്ടതുണ്ട്.
ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സാധിക്കും. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന നിരവധി സുഗന്ധവ്യഞ്ജനങ്ങളുണ്ട്. ശൈത്യകാലത്ത് ഈ സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രതിരോധശേഷി നേടാന്‍ സാധിക്കും.

കുരുമുളക്
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് കുരുമുളകിനെ വിളിക്കുന്നത്. ഇതിന് ഒരു പ്രത്യേക സൗരഭ്യവും രുചിയുമുണ്ട്. ഏതെങ്കിലും വിഭവം സ്പൈസിയാക്കാനായി നിങ്ങള്‍ക്ക് കുരുമുളക് ഉപയോഗിക്കാം. ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞിരിക്കുന്ന കുരുമുളക് നിങ്ങളുടെ വിഭവങ്ങള്‍ക്ക് മികച്ച സ്വാദും ആരോഗ്യഗുണങ്ങളും നല്കുന്നു. ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ നിങ്ങള്‍ക്ക് കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കാം.

ഏലം
മിക്കവരും ഉപയോഗിക്കുന്ന മറ്റൊരു ജനപ്രിയ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. കറുപ്പ്, പച്ച ഇനങ്ങളില്‍ ഇത് ലഭ്യമാണ്. പച്ച ഏലക്ക ചായയിലും പലഹാരങ്ങളിലുമെല്ലാം ഉപയോഗിക്കുന്നു. ഏലയ്ക്ക ഒരു മൗത്ത് ഫ്രെഷ്നര്‍ ആയും ഉപയോഗിക്കുന്നു. ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്തുന്നതിനു പുറമേ, ഏലയ്ക്ക നിങ്ങളുടെ ശ്വാസകോശ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളും ധാതുക്കളും നിറഞ്ഞ ഏലയ്ക്ക ദഹനപ്രശ്നങ്ങള്‍ അകറ്റാനും രക്തത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സിയും പോഷകങ്ങളും അടങ്ങിയ ഏലം ശൈത്യകാലത്ത് നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ഒന്നാണ്.
Most read:പ്രമേഹത്തെ പിടിച്ചുകെട്ടാം; ജീവിതശൈലിയിലെ ഈ മാറ്റം മതി

മഞ്ഞള്‍
ഏറ്റവും സാധാരണമായ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. മിക്കവാറും എല്ലാ വീടുകളിലും മഞ്ഞള്‍ കാണപ്പെടുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി-കാര്‍സിനോജെനിക്, ആന്റിവൈറല്‍, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ജലദോഷത്തിനും തൊണ്ടവേദനയ്ക്കുമുള്ള മികച്ച പരിഹാരമാണ്. സൗന്ദര്യസംരക്ഷണത്തിനും ഇത് ഉപയോഗിക്കുന്നു. ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് മഞ്ഞള്‍ കഴിക്കാം.

ഗ്രാമ്പൂ
പണ്ടുകാലം മുതല്ക്കേ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഒരു സാധാരണ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ അടങ്ങിയ ഗ്രാമ്പൂ തൊണ്ടവേദന ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നു. വേദന മാറ്റാനായി വ്യാപകമായി ഗ്രാമ്പൂ എണ്ണ ഉപയോഗിക്കുന്നു. അതിരാവിലെ അല്പം ഗ്രാമ്പൂ ചവയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ്, ആന്റി സെപ്റ്റിക് ഗുണങ്ങള്‍ക്ക് പേരുകേട്ട ഗ്രാമ്പൂ ദന്തപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ചികിത്സിക്കാനും ഉപയോഗിക്കുന്നു.

കറുവപ്പട്ട
ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ് ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് ഇത്. കറുവപ്പട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളും രോഗശാന്തി ഗുണങ്ങളുമുണ്ട്. ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട.

ഇഞ്ചി
ഇഞ്ചിക്ക് തെര്‍മോജനിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്തുകയും മികച്ച പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നു. മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും നിങ്ങള്‍ അസുഖം വരുമ്പോള്‍ അത് ചികിത്സിക്കാനും ഇഞ്ചി ഉപയോഗിക്കുന്നു. മഴക്കാലത്തും മഞ്ഞുകാലത്തും ഇന്ത്യക്കാര്‍ ഇഞ്ചിചായ ധാരാളമായി കഴിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്.

വെളുത്തുള്ളി
ഔഷധ ഗുണങ്ങള്‍ക്ക് പേരുമേട്ട ഒന്നാണ് വെളുത്തുള്ളി. ചുമയ്ക്കും ജലദോഷത്തിനും മരുന്നായി ഇത് ഉപയോഗിച്ചുവരുന്നു. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അല്ലിസിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ജലദോഷത്തിനുള്ള സാധ്യത കുറയ്ക്കുന്നു.



Click it and Unblock the Notifications
