For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് ചെമ്പരത്തിയില പ്രയോഗം 8 ദിനം

പ്രമേഹത്തിന് ചെമ്പരത്തിയില പ്രയോഗം 8 ദിനം

|

ഒരു പ്രായം കഴിഞ്ഞാല്‍ നമ്മെ ബാധിയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. പണ്ടു കാലത്ത് പ്രായമായ തലമുറയെ ബാധിയ്ക്കുന്ന ചില രോഗങ്ങള്‍ ഇപ്പോള്‍ ചെറുപ്പക്കാരെ പോലും ബാധിയ്ക്കുന്നുവെന്നതാണ് വാസ്തം. പണ്ടു കാലത്തെ പ്രായമേറിയവരില്‍ കാണുന്ന പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി, വാതം തുടങ്ങിയ പല രോഗങ്ങളും ഇന്നത്തെ കാലത്ത് ഇളം തലമുറയെ, എന്തിന് ചെറുപ്പക്കാരെ പോലും ബാധിയ്ക്കുന്നുമുണ്ട്.

വൈറ്റമിന്‍D ഗുളിക ഉച്ചഭക്ഷണം കഴിഞ്ഞു കഴിയ്ക്കൂവൈറ്റമിന്‍D ഗുളിക ഉച്ചഭക്ഷണം കഴിഞ്ഞു കഴിയ്ക്കൂ

പ്രമേഹമാണ് ഇത്തരം രോഗങ്ങളിലെ ഒരു വില്ലന്‍ എന്നു പറഞ്ഞാല്‍ തെറ്റില്ല. മധുരമാണ് ശത്രു. പാരമ്പര്യവും ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളുമെല്ലാം തന്നെ കാരണമായി വരുന്നുണ്ട്, പ്രമേഹമെന്ന വില്ലന്. രക്തത്തിലെ ഗ്ലൂക്കോസ് തോതു വര്‍ദ്ധിയ്ക്കുന്നതും പാന്‍ക്രിയാസ് വേണ്ട തോതില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാത്തതുമാണ് കാരണം.

പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഏറെ അപകടങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്നാണ്. ഹൃദയാഘാതം, സ്‌ട്രോക്ക്, ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകുക, പ്രത്യേകിച്ചും കിഡ്‌നി എന്നിവയെല്ലാം തന്നെ പ്രമേഹം വരുത്തുന്ന പാര്‍ശ്വ ഫലങ്ങളാണ്. എന്നാല്‍ കൃ്ത്യമായി നിയന്ത്രിച്ചു നിര്‍ത്തിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യാം.

പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്പാണ് ഒരു മരുന്ന്. ഇതല്ലാതെ നമ്മുടെ തൊടിയില്‍ നിന്നും ലഭിയ്ക്കുന്ന പല ഒറ്റമൂലികളും പ്രമേഹത്തിന് പരിഹാരമായി വരുന്നുണ്ട്. ഇതിലൊന്നാണ് ചെമ്പരത്തി. സാധാരണ നമ്മുടെ വീട്ടു മുറ്റത്തു വളരുന്ന ഈ ചെടിയുടെ ഇലയും പൂവുമെല്ലാം പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം പരിഹാരങ്ങളാണ്. പ്രമേഹത്തിന് പരിഹാരമായി ചെമ്പരത്തി ഇല കൊണ്ടും പൂവു കൊണ്ടും ഉണ്ടാക്കാവുന്ന ഒരു ഒറ്റമൂലിയെക്കുറിച്ചറിയൂ.

ഈ പ്രത്യേക ഒറ്റമൂലി

ഈ പ്രത്യേക ഒറ്റമൂലി

ഈ പ്രത്യേക ഒറ്റമൂലിയുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ചെമ്പരത്തിയുടെ ഇലയും ഒരു ഗ്ലാസ് വെള്ളവുമാണ് ഇതിനായി വേണ്ടത്. ചെമ്പരത്തി ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിയ്ക്കാം. ഇതാണ് ഏറ്റവും ഗുണകരം. ഒരു ഗ്ലാസ് ശുദ്ധജലവും വേണം.

ഒരു ടേബിള്‍ സ്പൂണ്‍ ചെമ്പരത്തി ഇല

ഒരു ടേബിള്‍ സ്പൂണ്‍ ചെമ്പരത്തി ഇല

ഒരു ടേബിള്‍ സ്പൂണ്‍ ചെമ്പരത്തി ഇല പൊടിച്ചത് ഒരു ഔണ്‍സ് വെള്ളത്തില്‍ കലക്കുക. ഇത് രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കാം. ഇതു പ്രമേഹ രോഗികള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒരു മരുന്നാണ്.

ഇതു കുടിച്ച ശേഷം

ഇതു കുടിച്ച ശേഷം

ഇതു കുടിച്ച ശേഷം രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നു കുടിയ്ക്കുകയോ കഴിയ്ക്കുകയോ അരുത്. എന്നാലാണ് കൂടുതല്‍ ഫലം ലഭിയ്ക്കുക. രാത്രിയും ഇത് കുടിയ്ക്കാം. ഭക്ഷണ ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞു വേണം, ഇതു കുടിയ്ക്കാന്‍. ഇതിനു ശേഷം പിന്നീട് ഒന്നും കഴിയ്ക്കരുത്, കുടിയ്ക്കരുത്.

ഇത് അടുപ്പിച്ച് എട്ടു ദിവസം

ഇത് അടുപ്പിച്ച് എട്ടു ദിവസം

ഇത് അടുപ്പിച്ച് എട്ടു ദിവസം, അല്ലെങ്കില്‍ പത്തു ദിവസം ചെയ്താലാണ് പൂര്‍ണ ഗുണം ലഭിയ്ക്കുക. ഒരു ദിവസം മുടങ്ങിയാല്‍ ഇത് പിന്നീട് 60 ദിവസത്തേയ്ക്ക് ഉപയോഗിയ്ക്കരുത്. പിന്നീട് വീണ്ടും ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം. ഇത് കൃത്യമായി ചെയ്താല്‍ മാത്രമേ പ്രയോജനം ലഭിയ്ക്കൂവെന്നോര്‍ക്കുക.

ചെമ്പരത്തി കൊണ്ടുണ്ടാക്കുന്ന ചായയും

ചെമ്പരത്തി കൊണ്ടുണ്ടാക്കുന്ന ചായയും

ചെമ്പരത്തി കൊണ്ടുണ്ടാക്കുന്ന ചായയും പ്രമേഹത്തിന് ഏറെ നല്ലതാണ്. ഹൈബിസ്‌കസ് ടീ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതും ഇല പൊടിച്ചതുമെല്ലാം മാര്‍ക്കറ്റുകളില്‍ വാങ്ങാന്‍ ലഭിയ്ക്കുമെങ്കിലും വീട്ടില്‍ തന്നെ ശുദ്ധമായ രീതിയില്‍ തയ്യാറാക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക.

ചെമ്പരത്തിയിലെ നാച്വറല്‍ കെമിക്കലുകളാണ്

ചെമ്പരത്തിയിലെ നാച്വറല്‍ കെമിക്കലുകളാണ്

ചെമ്പരത്തിയിലെ നാച്വറല്‍ കെമിക്കലുകളാണ് ഇതിന് ഊ ഗുണം നല്‍കുന്നത്. ഇതിലെ ഫെറൂലിക് ആസിഡ് പോളിഫിനോളുകളായി പ്രവര്‍ത്തിയ്ക്കുന്നു. ഇതാണ് പ്രമേഹത്തിന് പരിഹാരമായി വര്‍ത്തിയ്ക്കുന്നതും. ഈ പ്രത്യേക ഘടകം രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

ആയുര്‍വേദത്തിലും

ആയുര്‍വേദത്തിലും

ആയുര്‍വേദത്തിലും പ്രമേഹത്തിന് ചെമ്പരത്തി നല്ലൊരു മരുന്നാണ്. ഇതിനു പുറമേ സ്‌കിന്‍ അലര്‍ജിയ്ക്കും ചര്‍മത്തിലുണ്ടാകുന്ന തടിപ്പിനും മുടിയ്ക്കുമെല്ലാം ഇതു നല്ലൊരു മരുന്നാണ്.

English summary

How To Use Hibiscus Leaf To Control Diabetes

How To Use Hibiscus Leaf To Control Diabetes, Read more to know about,
X
Desktop Bottom Promotion