For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് തൊടില്ല നിങ്ങള്‍; ഇവ ശീലമാക്കൂ

|

കൊറോണ വ്യാപനക്കാലത്ത് എല്ലാവരും ഒരുകാര്യം എന്തായാലും പഠിച്ചു കാണും, കൈ കഴുകാന്‍. അതെ, എങ്ങും ഇപ്പോള്‍ അലയടിച്ചു കേള്‍ക്കുന്നത് വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. അതുതന്നെയാണ് കൊറോണ വൈറസിനെ ചെറുക്കാനുള്ള വഴിയും. നിശ്ചിത ഇടവേളകളില്‍ സോപ്പിട്ട് കൈകള്‍ കഴുകുക, മുഖത്തോ കണ്ണിലോ ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാതിരിക്കുക, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായ പൊത്തിപ്പിടിക്കുക തുടങ്ങിയ വാചചകങ്ങള്‍ ഏവരുടെയും മനസ്സില്‍ ഇതിനകം ആഴത്തില്‍ പതിഞ്ഞുകഴിഞ്ഞിട്ടുണ്ടാകും.

Most read: കൊറോണക്കാലം: രക്ഷിതാക്കളോട് യുനിസെഫിന് പറയാനുള്ളത്Most read: കൊറോണക്കാലം: രക്ഷിതാക്കളോട് യുനിസെഫിന് പറയാനുള്ളത്

ഇത്രയും കാര്യങ്ങള്‍ വായിക്കുമ്പോള്‍ തന്നെ എത്ര പേര്‍ അവരുടെ കൈ മുഖത്ത് സ്പര്‍ശിച്ചിട്ടുണ്ടാകും? മനുഷ്യരെ തെറ്റു പറയാന്‍ പറ്റില്ല, കാരണം അതൊരു റിഫളക്‌സ് ആക്ഷനാണ്. നമ്മുടെ മനസ് അറിയാതെ തന്നെ കൈ നമ്മുടെ മുഖത്ത് എത്തിപ്പോകും. ഒരു മണിക്കൂറില്‍ ചുരുങ്ങിയത് 23 തവണയെങ്കിലും ഒരാള്‍ അയാളുടെ മുഖത്ത് കൈ കൊണ്ട് സ്പര്‍ശിക്കുന്നു എന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ മുഖത്ത് ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഇന്‍ഫ്‌ളുവന്‍സ വൈറസ്, കൊറോണ വൈറസ് എന്നിവയ്ക്കുള്ള അണുബാധയുടെ സാധ്യതയെ ഗണ്യമായി വര്‍ദ്ധിപ്പിക്കും. വൈറസുകള്‍ നിങ്ങളുടെ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന മേഖലകളാണ് നിങ്ങളുടെ കണ്ണും വായയും.

അണുബാധ പകരാനുള്ള രണ്ട് വഴികള്‍

അണുബാധ പകരാനുള്ള രണ്ട് വഴികള്‍

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അനുസരിച്ച്, കൊറോണ വൈറസ് മറ്റ് പല ശ്വാസകോശ അണുബാധകളെയും പോലെ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. മറ്റുള്ളവരുടെ ശ്വസന തുള്ളികള്‍, വൈറസ് മലിനമായ ഉപരിതലത്തില്‍ സ്പര്‍ശിച്ച കൈ ഉപയോഗിച്ച് നിങ്ങളുടെ കണ്ണിലോ വായിലോ സ്പര്‍ശിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൃത്യമായും നിങ്ങള്‍ക്ക് ചെയ്യാവുന്ന വഴി, അസുഖമുള്ള ഒരാളുടെ ചുറ്റും നില്‍ക്കുന്നത് നമുക്ക് എളുപ്പത്തില്‍ ഒഴിവാക്കാം എന്നതാണ്. അല്ലെങ്കില്‍ മാസ്‌ക് ഉപയോഗിച്ച് വായുവിലൂടെ വൈറസുകള്‍ പകരുന്നതിനെതിരേ മുന്‍കരുതലുകള്‍ എടുക്കാം. വൈറസ് ഉപരിതലത്തിലായിരിക്കുമ്പോള്‍ അത് ഒഴിവാക്കുക അസാധ്യമാണ്.

നിങ്ങള്‍ എല്ലായ്‌പ്പോഴും മുഖത്ത് സ്പര്‍ശിക്കുന്നു

നിങ്ങള്‍ എല്ലായ്‌പ്പോഴും മുഖത്ത് സ്പര്‍ശിക്കുന്നു

ഈ സ്വഭാവത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ രസകരമായ വസ്തുതകളാണ് കണ്ടെത്തിയത്. 2008ലെ ഒരു പഠനം കണ്ടെത്തിയത് മണിക്കൂറില്‍ ശരാശരി 16 തവണ ആള്‍ക്കാര്‍ സ്വന്തം മുഖത്ത് സ്പര്‍ശിക്കുന്നു എന്നാണ്. 2015ല്‍ ഓസ്‌ട്രേലിയയിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ 26 മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍, മണിക്കൂറില്‍ 23 തവണ മുഖത്ത് സ്പര്‍ശിച്ചതായി നിരീക്ഷിച്ചു. കൈ തൊടുന്നവയില്‍ വായ, മൂക്ക് അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവ ഉള്‍പ്പെടുന്നു, അവ വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കും നമ്മുടെ ശരീരത്തില്‍ പ്രവേശിക്കാനുള്ള എളുപ്പവഴികളാണ്. ഇക്കാര്യങ്ങള്‍ നന്നായി അറിഞ്ഞിരിക്കേണ്ട മെഡിക്കല്‍ പ്രൊഫഷണലുകള്‍ പോലും 2 മണിക്കൂറിനുള്ളില്‍ ശരാശരി 19 തവണ മുഖത്ത് സ്പര്‍ശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Most read:കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?Most read:കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?

സമ്മര്‍ദ്ദവുമായി ബന്ധം

സമ്മര്‍ദ്ദവുമായി ബന്ധം

മിക്ക പെരുമാറ്റങ്ങളെയും പോലെ, സ്ഥിരമായി മുഖത്ത് തൊടുന്നത് ചെറുപ്പത്തില്‍ത്തന്നെ ആരംഭിക്കുകയും കാലക്രമേണ ഒരു ശീലമാവുകയും ചെയ്യുന്നു. വിവിധ കാരണങ്ങളാല്‍ ആളുകള്‍ അവരുടെ മുഖത്ത് സ്പര്‍ശിക്കുന്നു. 2014 ലെ ഒരു പഠനം ഇത് സമ്മര്‍ദ്ദവും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. 'ഈ ചലനങ്ങള്‍ സാധാരണയായി ആശയവിനിമയം നടത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയല്ല, അവ അവബോധം ഇല്ലാതെ പതിവായി നടപ്പാക്കപ്പെടുന്നു.'- ഗവേഷകര്‍ പറയുന്നു.

കൈ കഴുകുന്നത് പ്രധാനം

കൈ കഴുകുന്നത് പ്രധാനം

അതിനാല്‍, ഇടയ്ക്കിടെ കഴുകുക പ്രധാനമാണ്. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും ഉപയോഗിച്ച് കൈ ശുചിയാക്കുക. കഴുകലുകള്‍ക്കിടയില്‍ കൈകള്‍ ഉരച്ചു കഴുകുന്നതും പ്രധാനമാണ്. എങ്കിലും, ഒരു ഡോര്‍ നോബിലോ സമാനമായ ഉപരിതലത്തിലോ സ്പര്‍ശിക്കുകയേ വേണ്ടൂ, നിങ്ങള്‍ക്ക് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗവേഷകര്‍ പറയുന്നത്, ഒരു മോതിരം, ആഭരണം, അല്ലെങ്കില്‍ കൈത്തണ്ടയ്ക്ക് ചുറ്റുമുള്ള ഒരു ബാന്‍ഡ് എന്നിവ നിങ്ങളുടെ കൈകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുമെന്നാണ്. ഇത്തരം വസ്തുക്കള്‍ ഒരു ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കും, മാത്രമല്ല നിങ്ങളുടെ മുഖത്ത് തൊടരുതെന്നും ഇടയ്ക്കിടെ ഓര്‍മ്മിക്കുക.

മാറ്റാന്‍ കഴിയുന്ന ഒരു ശീലം

മാറ്റാന്‍ കഴിയുന്ന ഒരു ശീലം

കൊറോണ വൈറസ് വ്യപനക്കാലത്ത് നിങ്ങളുടെ മുഖത്ത് തൊടാതിരിക്കാന്‍ ഇനിപ്പറയുന്നവ ശ്രദ്ധിക്കുക.

* നിങ്ങളുടെ കൈകള്‍ നിങ്ങളുടെ മുഖത്ത് നിന്ന് അകറ്റി നിര്‍ത്താനുള്ള നിങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

* ഇതിനെക്കുറിച്ചുള്ള പോസ്റ്റ്, കുറിപ്പുകള്‍ പോലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ സ്ഥാപിക്കുക.

* നിങ്ങള്‍ ടിവി കാണുന്ന സമയത്ത് കൈ കെട്ടിയിരിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ കൈയില്‍ എന്തെങ്കിലും പിടിക്കുക. നിങ്ങളുടെ കൈകള്‍ നിങ്ങളുടെ മുഖത്ത് നിന്ന് അകറ്റി നിര്‍ത്താന്‍ ഓര്‍മ്മിപ്പിക്കാന്‍ ഒരു ടിഷ്യു പോലും ഫലം ചെയ്യും.

Most read:മദ്യം മുടങ്ങുമ്പോഴുള്ള ബുദ്ധിമുട്ട് അറിയാമോ?Most read:മദ്യം മുടങ്ങുമ്പോഴുള്ള ബുദ്ധിമുട്ട് അറിയാമോ?

മാറ്റാന്‍ കഴിയുന്ന ഒരു ശീലം

മാറ്റാന്‍ കഴിയുന്ന ഒരു ശീലം

* നിങ്ങളുടെ മുഖത്ത് നിന്ന് കൈകള്‍ അകറ്റി നിര്‍ത്താന്‍ സ്വയം ഓര്‍മ്മിപ്പിക്കാന്‍ സഹായിക്കുന്നതിന് സുഗന്ധമുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സുഗന്ധമുള്ള ഹാന്‍ഡ് സോപ്പ് ഉപയോഗിക്കുക. മണം നിങ്ങളുടെ കൈകളുടെ സ്ഥാനത്തേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കും.

* നിങ്ങള്‍ ഒരു മീറ്റിംഗിലാണെങ്കിലോ ക്ലാസ്സില്‍ ഇരിക്കുകയാണെങ്കിലോ, നിങ്ങളുടെ വിരലുകള്‍ ഒന്നിച്ച് നിങ്ങളുടെ മടിയില്‍ വയ്ക്കുക.

* നിങ്ങള്‍ പതിവായി മുഖത്ത് സ്പര്‍ശിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍, കയ്യുറകള്‍ ധരിക്കുന്നത് ഫലപ്രദമായ ശാരീരിക ഓര്‍മ്മപ്പെടുത്തലാകും. വീട്ടില്‍ കയ്യുറകള്‍ ധരിക്കുന്നത് നിങ്ങളുടെ മുഖത്ത് സ്പര്‍ശിക്കുന്ന ശീലം ഇല്ലാതാക്കാന്‍ സഹായിക്കും.

English summary

How To Stop Touching Your Face During Coronavirus Outbreak

Our mouth and eyes are areas where viruses can enter the body most easily, and all it takes is touching them with a finger already carrying an infection. Here’s how to change your behavior and cut back on the number of times you touch your face each day.
Story first published: Wednesday, April 1, 2020, 10:28 [IST]
X
Desktop Bottom Promotion