For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതുനേരവും വിശപ്പാണോ നിങ്ങള്‍ക്ക്? പരിഹാരമുണ്ട്

|

വിശപ്പ് എന്നത് ഒരു മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറമാണ്. ശരീരത്തിന്റെ ഊര്‍ജ്ജത്തില്‍ ഏറിയ പങ്കും ഭക്ഷണത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. അതിനായി, ദിവസവും നിങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നു. എന്നാല്‍, ചിലര്‍ക്ക് എത്ര ഭക്ഷണം കഴിച്ചാലും വീണ്ടും വീണ്ടും വിശപ്പ് അനുഭവപ്പെടാം. ഇതിനു കാരണം എന്തെന്നു ചിന്തിച്ചിട്ടുണ്ടോ? മെറ്റബോളിസം, അമിത സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവ കാരണം നിങ്ങള്‍ക്ക് അമിതമായി വിശപ്പ് അനുഭവപ്പെടാം. ഇതിനു പരിഹാരം തേടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. അമിത വിശപ്പ് തടയാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനുമായി നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളിതാ.

Most read: ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്Most read: ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഉറക്കം നിങ്ങളുടെ വിശപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് മറഞ്ഞിരിക്കുന്ന വസ്തുതയാണ്. ഉറക്കക്കുറവ് നിങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള ആസക്തി വര്‍ദ്ധിപ്പിക്കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുമ്പോള്‍ മെലറ്റോണിന്‍ ഹോര്‍മോണ്‍ നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ ദിനവും 7-8 മണിക്കൂര്‍ ഉറക്കം ശീലമാക്കുക. എന്നാല്‍ ഉറക്കം അധികമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ചവച്ചരച്ച് പതുക്കെ കഴിക്കുക

ചവച്ചരച്ച് പതുക്കെ കഴിക്കുക

ഭക്ഷണം ചവച്ചരച്ച് കഴിക്കണമെന്നു പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. കാരണം ഇങ്ങനെ കഴിക്കുന്നതിലൂടെ ഭക്ഷണം ശരിയായ വിധം ദഹിക്കുകയും നിങ്ങളുടെ ഭക്ഷണത്തില്‍ സംതൃപ്തി അനുഭവപ്പെടുകയും ചെയ്യുന്നു.

Most read:വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHOMost read:വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO

പ്രഭാതഭക്ഷണം നിര്‍ബന്ധം

പ്രഭാതഭക്ഷണം നിര്‍ബന്ധം

തിരക്കിട്ട ജീവിതത്തില്‍ പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്ന പ്രവണത കാണിക്കുന്നു. എന്നാല്‍ ഈ തെറ്റായ ശീലം നിങ്ങള്‍ മാറ്റേണ്ടതുണ്ട്, പ്രത്യേകിച്ചും നിങ്ങള്‍ അമിത വിശപ്പ് അനുഭവിക്കുന്നവരാണെങ്കില്‍. ബ്രെയിന്‍ ഫുഡ് എന്നും അറിയപ്പെടുന്ന് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നു. രാവിലെയുള്ള ഭക്ഷണം ഒഴിവാക്കുന്നതിലൂടെ പകല്‍ സമയത്ത് ഫാസ്റ്റ് ഫുഡുകളും മറ്റും കഴിക്കാനുള്ള പ്രവണതയും വര്‍ധിക്കുന്നു. ഇതിലൂടെ അമിതമായ കൊഴുപ്പും ശരീരത്തിലെത്തുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

വെള്ളം, ജ്യൂസുകള്‍ തുടങ്ങിയവയും പഴങ്ങളും കഴിക്കുന്നതിലൂടെ നിങ്ങളുടെ അമിത വിശപ്പ് നിങ്ങള്‍ക്ക് നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്. വിശപ്പും ദാഹവുമായി പലപ്പോഴും നിങ്ങള്‍ ആശയക്കുഴപ്പത്തിലാക്കാം. ഇത് ഘനപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാല്‍, വിശപ്പ് തോന്നുമ്പോള്‍ പാനീയങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

പ്രോട്ടീന്‍ ഭക്ഷണം

പ്രോട്ടീന്‍ ഭക്ഷണം

വിശപ്പിനെ തടയാനുള്ള പ്രധാന വഴിയാണ് പ്രോട്ടീനുകള്‍ അടങ്ങിയ ആഹാരം കഴിക്കുക എന്നത്. വിശപ്പെന്ന വികാരത്തെ അടിച്ചമര്‍ത്താന്‍ ഇത് സഹായിക്കുന്നു. കോഴിയിറച്ചിയും മത്സ്യവും പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. സസ്യാഹാരികള്‍ക്ക് ബീന്‍സ്, തൈര്, ടോഫു, ബദാം എന്നിവയില്‍ നിന്ന് പ്രോട്ടീന്‍ ലഭിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയവ ഉള്‍പ്പെടുത്തുക.

Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

ഭക്ഷണം ഒഴിവാക്കരുത്

ഭക്ഷണം ഒഴിവാക്കരുത്

തിരക്കേറിയ ജീവിതത്തില്‍ നിങ്ങള്‍ ജോലിഭാരം, സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്നവരാകാം. എന്നാല്‍, തിരക്കിനിടയില്‍ ഭക്ഷണം ഒഴിവാക്കാതിരിക്കുക. സമയാസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ശരീരം പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം പ്രധാനമാണ്. ഈ ഊര്‍ജ്ജം ലഭിക്കുന്നത് ഭക്ഷണങ്ങളിലൂടെയാണെന്നും മനസ്സിലാക്കുക. നാലു മണിക്കൂര്‍ ഇടവേളകളില്‍ ദിവസവും ഭക്ഷണത്തിന്റെ രൂപത്തില്‍ ഊര്‍ജ്ജം ശരീരത്തിലെത്തേണ്ടത് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അത്യാവശ്യമാണ്. അമിത വിശപ്പിനെ തടയാന്‍ കൃത്യമായ ഇടവേളകളില്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുക.

ലഘുഭക്ഷണം

ലഘുഭക്ഷണം

ഓരോ നാലു മണിക്കൂറിലും നിങ്ങള്‍ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുകഴിഞ്ഞു. എന്നാല്‍, ഇതിനിടയ്ക്ക് നിങ്ങള്‍ക്ക് ലഘുഭക്ഷണവും കഴിക്കാവുന്നതാണ്. എന്നാലിത്, ഫാസ്റ്റ് ഫുഡുകള്‍ക്കു പകരം പഴങ്ങളിലോ ഡ്രൈ ഫ്രൂട്‌സുകളിലോ ഒതുക്കുക. ലഘുഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ജോലിക്കിടെ നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും നിങ്ങളെ പുതുമയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

Most read:ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകുംMost read:ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകും

സ്‌പൈസി ഭക്ഷണം കഴിക്കുക

സ്‌പൈസി ഭക്ഷണം കഴിക്കുക

മസാലകള്‍ അടങ്ങിയ അല്ലെങ്കില്‍ സ്‌പൈസിയായ ഭക്ഷണം കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ വേഗത്തിലാക്കുകയും വിശപ്പ് അടിച്ചമര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ എരിവ് കൂടിയ ഭക്ഷണം അമിതമായി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആമാശയത്തെ അസ്വസ്ഥമാക്കി ദഹനവ്യവസ്ഥയ്ക്ക് പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നു.

വ്യായാമം

വ്യായാമം

മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫിറ്റ്നെസും പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങള്‍ പിന്തുടര്‍ന്നു കഴിഞ്ഞാല്‍ ദിവസവും വ്യായാമത്തിനും അല്‍പനേരം മാറ്റിവയ്ക്കുക. മൊത്തത്തിലുള്ള ആരോഗ്യം എന്നാല്‍ 80% ഭക്ഷണവും 20% വ്യായാമവുമാണെന്ന് ഓര്‍മ്മിക്കുക.

Most read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേMost read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

English summary

How to Stop Feeling Hungry All the Time

Here is a list of science-based ways to reduce excessive hunger and appetite. Take a look.
X
Desktop Bottom Promotion