Just In
Don't Miss
- News
കേരളം കടം കൊണ്ട് മുങ്ങി എന്നു പറഞ്ഞ് ഇറങ്ങുന്നത് കോൺഗ്രസും ബിജെപിയുമാണ്: തോമസ് ഐസക്
- Sports
IPL 2022: പൊള്ളാര്‍ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്‍സ്
- Movies
ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
അമിതവണ്ണവും പ്രമേഹവും നീക്കും അവോക്കാഡോ; പഠനം
ക്രമരഹിതമായ ഭക്ഷണ ശീലം മലയാളികളില്‍ അമിതവണ്ണത്തിന്റെ അളവുയര്ത്തുന്ന കാലമാണിത്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും കഴിച്ച് ശീലിച്ച് വണ്ണം കൂടിയാല്‍ പിന്നെ അതു കുറയ്ക്കാനുള്ള വഴികള്‍ ആലോചിക്കുന്നവരാണ് മിക്കവരും. വണ്ണം കുറയ്ക്കാനായി പല വഴികളും ഡയറ്റീഷ്യന്മാരുടെ കൈയിലുണ്ട്. ചിട്ടയോടെ അത്തരം ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്ന്നാല് പിടിച്ചു കെട്ടാവുന്നതാണ് ആരുടെയും പൊണ്ണത്തടി. പഴങ്ങളിലും പച്ചക്കറികളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത അടുത്തിടെ ഒരു പഠനത്തില്‍ കണ്ടെത്തി. അവക്കാഡോ പഴം നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു, ഒപ്പം നിങ്ങളിലെ പ്രമേഹവും.
Most
read:
ചില്ലറക്കാരനല്ല
മെഡിറ്ററേനിയന്‍
ഡയറ്റ്
!

അവോക്കാഡോകളില്‍ മാത്രം കാണപ്പെടുന്ന സംയുക്തം
മോളിക്യുലര്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് റിസര്‍ച്ച് ജേണലിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. അവോക്കാഡോകളില്‍ മാത്രം കാണപ്പെടുന്ന ഒരു സംയുക്തത്തിന് സാധാരണയായി പ്രമേഹത്തിലേക്ക് നയിക്കുന്ന സെല്ലുലാര്‍ പ്രക്രിയകളെ തടയാന്‍ കഴിയുമെന്ന് പ്രൊഫ. പോള്‍ സ്പാഗ്നുലോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് തെളിയിച്ചത്. മനുഷ്യരില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍, വൃക്കയിലോ കരളിലോ പേശികളിലോ പ്രതികൂല ഫലങ്ങളില്ലാതെ ഈ പദാര്‍ത്ഥം രക്തത്തില്‍ ആഗിരണം ചെയ്യപ്പെട്ടതായും സംഘം കണ്ടെത്തി.

അവോക്കാറ്റിന് ബി
പ്രമേഹത്തിന് കാരണമായേക്കാവുന്ന സെല്ലുലാര്‍ പ്രക്രിയകളെ നിയന്ത്രിക്കാന്‍ കഴിയുന്ന അവോക്കാഡോകളിലെ കൊഴുപ്പ് തന്മാത്ര അവോക്കാറ്റിന് ബി (AvoB) അടങ്ങിയിട്ടുണ്ടെന്ന് ആദ്യമായാണ് ഒരു ഗവേഷണം വെളിപ്പെടുത്തുന്നത്. ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നതിന് എല്ലിന്റെ പേശികളിലും പാന്‍ക്രിയാസിലും അപൂര്‍ണ്ണമായ ഓക്സീകരണത്തിനെതിരെ പോരാടാനും ഈ സംയുക്തത്തിന് കഴിയും.

എലികളില്‍ പരീക്ഷണം
അമിതവണ്ണം നിയന്ത്രിക്കാനും ഇന്‍സുലിന്‍ പ്രതിരോധവും വര്‍ദ്ധിപ്പിക്കുന്നതിനും ഗവേഷകര്‍ എട്ട് ആഴ്ച എലികളില്‍ പരീക്ഷണം നടത്തി. ഇവയ്ക്ക് കൊഴുപ്പ് കൂടിയ ഭക്ഷണം നല്കി. അടുത്ത അഞ്ച് ആഴ്ചയ്ക്കുള്ളില്‍, പകുതി എലികളുടെ ആഹാരത്തില്‍ അവര്‍ അവോക്കാറ്റിന് ബി ചേര്‍ത്തു. അവോക്കാറ്റിന് ബി കഴിക്കുന്ന എലികളുടെ ഭാരം കണ്ട്രോള് ഗ്രൂപ്പിനേക്കാള്‍ വളരെ കുറവാണെന്ന് കണ്ടു.

ശരീരഭാരം കുറയ്ക്കുന്നു
എലികളുടെ ഭാരം കണ്ട്രോള് ഗ്രൂപ്പിലുള്ളതിനേക്കാള് വളരെ കുറവായി. ഇത് ശരീരഭാരം കുറയ്ക്കുന്നു. പ്രധാനമായി കണ്ടെത്തിയത് എലികള്‍ കൂടുതല്‍ ഇന്‍സുലിന്‍ സംവേദനക്ഷമത കാണിക്കുന്നുവെന്നാണ്. അതായത് രക്തത്തിലെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാനും കത്തിക്കാനും ഇന്‍സുലിനോടുള്ള പ്രതികരണം മെച്ചപ്പെടുത്താനും അവരുടെ ശരീരത്തിന് കഴിഞ്ഞുവെന്നാണ് സ്പാഗ്നുലോ പറഞ്ഞത്.

രക്തത്തില്‍ ആഗിരണം ചെയ്യുന്നു
ഒരു മനുഷ്യ ക്ലിനിക്കല്‍ പഠനത്തില്‍ സാധാരണ പാശ്ചാത്യ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരു ഭക്ഷണപദാര്‍ത്ഥമായി അവോക്കാറ്റിന് ബി നല്കിയപ്പോള് വൃക്ക, കരള്‍, പേശി എന്നിവയെ ബാധിക്കാതെ അവരുടെ രക്തത്തില്‍ സുരക്ഷിതമായി ഇത് ആഗിരണം ചെയ്യപ്പെട്ടു. മാനുഷിക വിഷയങ്ങളില്‍ ശരീരഭാരം കുറയ്ക്കുന്നതും ഗവേഷകര്‍ കണ്ടു.

കൂടുതല്‍ പഠനം ആവശ്യം
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി അവോക്കാഡോകളെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പഠനം ആവശ്യമാണെന്ന് സ്പാഗ്നുലോ പറഞ്ഞു. സ്വാഭാവിക അവോക്കാറ്റിന് ബി യുടെ അളവ് പഴത്തില്‍ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ അവോക്കാഡോസ് മാത്രം കഴിക്കുന്നത് ഫലപ്രദമാകില്ലെന്നും അമിതവണ്ണവും ഡയബറ്റിസും കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും കൈക്കൊള്ളണമെന്നും അദ്ദേഹം പറയുന്നു.