For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങത്തൊലി ചായയില്‍ ഉണ്ട് തടി കുറക്കും എളുപ്പവഴി

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും കൊളസ്‌ട്രോളും. എന്നാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് നാരങ്ങത്തൊലി ചായ. എന്നാല്‍ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. അത് കൂടാതെ ഇതിന്റെ ആരോഗ്യ ഗുണങ്ങളും അറിയില്ല എന്നുള്ളതാണ് സത്യം.

നാരങ്ങയിട്ട് തിളപ്പിച്ച വെള്ളം പോലും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദിവസവും നാരങ്ങയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എങ്ങനെ നാരങ്ങത്തൊലി ചായ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

നഖത്തിലെ നീല നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടംനഖത്തിലെ നീല നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടം

ആവശ്യമുള്ള സാധനങ്ങള്‍

നാരങ്ങ തൊലി രണ്ടോ മൂന്നോ നാരങ്ങയുടെ, 15 ഗ്രാം പഞ്ചസാര, 950 മില്ലി വെള്ളം, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, പുതിനയില എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആദ്യം നല്ലതുപോലെ വെള്ളം തിളപ്പിക്കാവുന്നതാണ്. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. ഇതിലേക്ക് നാരങ്ങ തൊലി ചേര്‍ക്കാവുന്നതാണ്. ചെറുതായി അരിഞ്ഞ ശേഷം ഇത് വെള്ളത്തിലിട്ട് നല്ലതു പോലെ തിളപ്പിക്കുക. അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് ഓഫ് ചെയ്ത് വെക്കുക. അല്‍പം തണുത്ത ശേഷം ഇതിലേക്ക് തേനും പുതിനയിലയും മിക്‌സ് ചെയ്യാവുന്നതാണ്. നല്ല സ്വാദിഷ്ഠമായ നാരങ്ങച്ചായ തയ്യാര്‍.

ആരോഗ്യഗുണങ്ങള്‍

ആരോഗ്യഗുണങ്ങള്‍

എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എന്തുകൊണ്ടും അമിതവണ്ണത്തെ ഇല്ലാതാക്കും എന്നുള്ളത് തന്നെയാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ചായ ദിനവും കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് നാരങ്ങത്തൊലി ചായ കുടിക്കാവുന്നതാണ്. ഇത് എന്തുകൊണ്ടും ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണം പലപ്പോഴും കൊളസ്‌ട്രോളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും നാരങ്ങത്തൊലി ചായ കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും നമുക്ക് ദിവസവും നാരങ്ങത്തൊലി ചായ കഴിക്കാവുന്നതാണ്.

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ മികച്ചതാണ് ഈ ചായ. നാരങ്ങത്തൊലി ചായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും കഴിക്കാവുന്നതാണ്. ടോക്‌സിന്‍ ഇല്ലാതാക്കുന്നതിനും ശരീരത്തില്‍ ഊര്‍ജ്ജം നിറക്കുന്നതിനും എല്ലാം നമുക്ക് നാരങ്ങത്തൊലി ചായ സഹായിക്കുന്നുണ്ട്.

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിക്ക് പരിഹാരം

പലരും പ്രതിസന്ധിയില്‍ ആവുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് പലപ്പോഴും അസിഡിറ്റി. എന്നാല്‍ അസിഡിറ്റിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാരങ്ങത്തൊലി ചായ കഴിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നതോടൊപ്പം തന്നെ അസിഡിറ്റിയെന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ദഹനത്തിനും വയറു വേദന പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് നാരങ്ങത്തൊലി ചായ കഴിക്കാവുന്നതാണ്.

English summary

How to Make Lemon Peel Tea And It's Benefits In Malayalam

Here in this article we are discussing about how to make lemon peel tea and it's benefits. Take a look
Story first published: Wednesday, July 28, 2021, 19:15 [IST]
X
Desktop Bottom Promotion