For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണം കുറയില്ല; ത്വക്കിനടിയിലെ കൊഴുപ്പാണ് വില്ലന്‍

|

അമിതവണ്ണം എപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. എന്നാൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്ത് ചെയ്യണം എന്നുള്ളത് പലപ്പോഴും പലർക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ ശരീരഭാരത്തേയും എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. അമിതവണ്ണം അല്ലെങ്കിൽ അൽപം ശരീരഭാരം കൂടിയാല്‍ അത് പലപ്പോഴും എങ്ങനെയെല്ലാം നിങ്ങളിൽ പ്രതിരോധം തീർക്കും എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്.

Most read:ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേMost read:ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേ

ശരീരഭാരം വർദ്ധിക്കുന്നതിന് വേണ്ടി ചിലർ ശ്രമിക്കുമ്പോൾ ചിലർ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഈ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മളെല്ലാവരും ശ്രമിക്കുന്നതും. എന്നാല്‍ ശരീരത്തിലെ അമിത കൊഴുപ്പാണ് പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് വെല്ലുവിളിയായി മാറുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആദ്യം എന്ത് തരത്തിലുള്ള കൊഴുപ്പാണ് എന്നുള്ളത് അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

കൊഴുപ്പ് കുറക്കുക എന്ന വെല്ലുവിളി

കൊഴുപ്പ് കുറക്കുക എന്ന വെല്ലുവിളി

ശരീരഭാരം കുറക്കുന്നതിന് വേണ്ടി തയ്യാറെടുക്കുന്നവർ ഭാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയ്ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും നിങ്ങളുടെ പേശികളുടെ ഭാരം കുറയ്ക്കുക എന്നതാണ്. പേശികൾക്ക് ആവശ്യമാണ് എന്നുള്ളത് കൊണ്ട് തന്നെ അതിന്‍റെ കൊഴുപ്പും ഭാരവും തന്നെയാണ് കുറക്കേണ്ടതും. കൊഴുപ്പ് കുറയുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ഇടയാക്കും. അതിനാൽ, അനാരോഗ്യകരമായ കൊഴുപ്പ് വർദ്ധിക്കുന്നത് നമ്മുടെ ശരീരത്തിന്‍റെ ആകൃതിയെ മാത്രമല്ല മാറ്റുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

 കൊഴുപ്പ് രണ്ട് തരം

കൊഴുപ്പ് രണ്ട് തരം

നമ്മുടെ ശരീരത്തില്‌ രണ്ട് തരത്തിലുള്ള കൊഴുപ്പുകളാണ് ഉള്ളത്. വിസെറൽ, സബ്ക്യുട്ടേനിയസ് എന്നീ കൊഴുപ്പുകൾ. ഇതിൽ വിസറൽ കൊഴുപ്പ് എന്ന് പറയുന്നത് ശരീരത്തിനകത്ത് നമ്മുടെ അവയവങ്ങൾക്ക് ചുറ്റും കാണപ്പെടുന്ന കൊഴുപ്പിനെയാണ്. എന്നാൽ ചർമ്മത്തിന് തൊട്ടുതാഴെയായി കാണുന്ന കൊഴുപ്പിനെ സബ്ക്യുട്ടേനിയസ് കൊഴുപ്പ് എന്നും ആണ് പറയുന്നത്. ഇതിൽ തന്നെ പലപ്പോഴും വയറിന് താഴെയായി കാണപ്പെടുന്നതാണ് സബ്ക്യുട്ടേനിയസ് കൊഴുപ്പ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

ചർമ്മത്തിന് തൊട്ട് താഴെയായി കാണപ്പെടുന്ന കൊഴുപ്പിന്‍റെ അളവ് കൂടുതൽ ഉള്ളവരിൽ വിസറൽ കൊഴുപ്പിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവരിൽ വളരെയധികം ശ്രദ്ധിച്ചാൽ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. പലരും കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും വിസറൽ കൊഴുപ്പ് ഒഴിവാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് കൊഴുപ്പുകളും ഇല്ലാതാക്കുന്നതിനാണ് ‌ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി ശരിയായ ഭക്ഷണക്രമവും വ്യായാമവും ചെയ്യുന്നത് നിങ്ങളെ സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടവർ

ശ്രദ്ധിക്കേണ്ടവർ

കൊഴുപ്പിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുന്നതിന് മുൻപ് അത് എങ്ങനെയെല്ലാം നിങ്ങളിൽ ഉണ്ടായതാണ് എന്നുള്ളത് അറിഞ്ഞിരിക്കണം. ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണക്രമം മുതൽ പാരമ്പര്യം വരെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ് ശരീരത്തിലെ കൊഴുപ്പ്. കലോറി കൂടുതൽ ഉപയോഗിക്കുന്നവർ, അലസമായി ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നവർ, പേശികള്‍ക്ക് വേണ്ടത്ര ആരോഗ്യമില്ലാത്തവർ, ശാരീരിക പ്രവർത്തനങ്ങൾ കുറവോ പ്രമേഹ രോഗമോ ഉള്ളവർ എന്നിവരിലെല്ലാം ഇത്തരം കൊഴുപ്പ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്തുകൊണ്ട് പ്രശ്നമാവുന്നു?

എന്തുകൊണ്ട് പ്രശ്നമാവുന്നു?

ചർമ്മത്തിലെ കൊഴുപ്പ് (സബ്ക്യുട്ടേനിയസ് കൊഴുപ്പ് ) മോശമല്ല, ഇത് നിങ്ങളുടെ ശരീരത്തിന്‍റെ ഒരു പ്രധാന ഭാഗം തന്നെയാണ്. എന്നാൽ നിങ്ങളുടെ ശരീരം ഇത്തരത്തിലുള്ള കൊഴുപ്പ് വളരെയധികം സേവ് ചെയ്ത് വെക്കുകയാണെങ്കിൽ ഇത് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. ആവശ്യത്തിൽ കൂടുതൽ കൊഴുപ്പുള്ളവർക്ക് ഹൃദ്രോഗം, ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ക്യാൻസർ, ഉറക്കമില്ലായ്മ, കരൾ രോഗം, വൃക്കരോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.

 എങ്ങനെ മനസ്സിലാക്കാം?

എങ്ങനെ മനസ്സിലാക്കാം?

അമിതവണ്ണമുള്ളവരുടെ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് വളരെയധികം കൂടുതലാണ്. അതിനാൽ നിങ്ങൾ ബോഡിമാസ് ഇൻഡക്സ് 30-ൽ കൂടുതലാണെങ്കിൽ ഇത്തരത്തിലുള്ള കൊഴുപ്പ് നിങ്ങളിൽ നല്ല അളവിൽ ഉണ്ടായിരിക്കാം എന്നാണ് സൂചിപ്പിക്കുന്നത്. അത് നിങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടതായി വരുന്നുണ്ട്. നിങ്ങൾക്ക് ഇത്തരത്തിലുള്ള കൊഴുപ്പ് ഉണ്ടോ എന്ന് അറിയുന്നതിനുള്ള മറ്റൊരു മാർഗം നിങ്ങളുടെ അരക്കെട്ടിന്റെ വലുപ്പം അളക്കുക എന്നതാണ്. ഇതിൽ പുരുഷന്മാർക്ക്, അരക്കെട്ടിന്റെ വലുപ്പം 40 ഇഞ്ചിൽ കൂടുതലാണെങ്കിൽ അവരിൽ ഇത്തരം കൊഴുപ്പ് കൂടുതലാണ് എന്നതാണ് അറിയേണ്ടത്. 35 ഇഞ്ചിൽ കൂടുതൽ അരക്കെട്ടിന്റെ വലിപ്പമുള്ള സ്ത്രീകൾക്ക് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

 എങ്ങനെ കുറക്കണം?

എങ്ങനെ കുറക്കണം?

ഇത്തരത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശരീരത്തിൽ നിന്ന് അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. കുറഞ്ഞ അളവിൽ കലോറി കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് കൂടാതെ നിങ്ങളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ, നാരുകളുള്ള ഭക്ഷ്യവസ്തുക്കൾ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

ഒഴിവാക്കേണ്ട വസ്തുക്കൾ

ഒഴിവാക്കേണ്ട വസ്തുക്കൾ

പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ പൂർണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. നടത്തം, ഓട്ടം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ എയ്‌റോബിക് പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

English summary

How To Get Rid Of Subcutaneous Fat

Here in this article we are discussing about the subcutaneous fat and how to get rid of it.
X
Desktop Bottom Promotion