For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപരീത കരണിയില്‍ ഒതുങ്ങാത്ത പ്രഷറും ഷുഗറുമില്ല: ചെയ്യേണ്ടത് ഇപ്രകാരം

|

യോഗ എന്നത് വളരെയധികം ആരോഗ്യ മാനസിക ഗുണങ്ങള്‍ നല്‍കുന്ന ഒരു വ്യായാമ മുറയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആരും ചിന്തിക്കാത്ത ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ദിവസവും യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് ഇനി എടുത്ത് പറയേണ്ടതില്ല. ഇന്ന് ഇവിടെ വിപരീത കരണി അഥവാ ഇന്‍വെര്‍ട്ടഡ് ലേക്ക് പോസിനെക്കുറിച്ചാണ് പറയുന്നത്. ഇതിനെ ലെഗ്‌സ് അപ്പ് ദ വാള്‍ പോസ് എന്നും അറിയപ്പെടുന്നു. ഈ യോഗ ആസനത്തിന് മറ്റ് ആരോഗ്യ ഗുണങ്ങള്‍ക്ക് പുറമേ അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനുള്ള ഗുണങ്ങള്‍ കൂടിയുണ്ട്. ഇത് വാര്‍ദ്ധക്യത്തെ കുറക്കുകയും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

Viparita Karani And Its Benefits

ഈ യോഗാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലേക്ക് രക്തം സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുന്നു. ഇതിന്റെ ഫലമായി പല രോഗാവസ്ഥകളില്‍ നിന്നും മുക്തി നേടാവുന്നതാണ്. ഈ ആസനം പരിശീലിക്കുന്നതിന് മുന്‍പായി നിങ്ങള്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. യോഗ ചെയ്യുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടായിരിക്കണം. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേറ്റ ഉടനേ യോഗ ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ഫലങ്ങള്‍ നല്‍കുന്നു. എന്തൊക്കെയാണ് വിപരീത കരണി ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍, എങ്ങനെ ചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ആദ്യം ഭിത്തിക്ക് സമീപം യോഗ മാറ്റ് വിരിച്ച് അതില്‍ ഇരിക്കുക. ഇതിന് ശേഷം ശ്വാസം സാധാരണ പോലെ എടുക്കുക. പിന്നീട് മലര്‍ന്ന് കിടക്കുക. കാലുകളുടെ അടിഭാഗം എപ്പോഴും ഭിത്തിയില്‍ അമര്‍ത്തുകയും പിന്നീട് നിങ്ങളുടെ പാദങ്ങള്‍ മുകളിലേക്ക് അഭിമുഖീകരിക്കുകയും ചെയ്യുന്ന തരത്തില്‍ വരണം. ഇതില്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ നിതംബം ചുവരില്‍ നിന്ന് അല്‍പം നീട്ടി വെക്കണം എന്നതാണ്. പുറക് വശവും തലയും തറയില്‍ ഉറപ്പിച്ച് നിര്‍ത്തണം. പിന്നീട് നിങ്ങളുടെ ശരീരം 90 ഡിഗ്രി കോണില്‍ വരുന്നതിന് ശ്രദ്ധിക്കണം. ഇടുപ്പിന് മുകളില്‍ കൈകള്‍ കൊണ്ട് സപ്പോര്‍ട്ട് ചെയ്യാവുന്നാണ്. പിന്നീട് കാലുകള്‍ പതുക്കെ സാധാരണ സ്ഥാനത്തേക്ക് തന്നെ കൊണ്ട് വരിക. നിങ്ങള്‍ക്ക് ഇത് ചെയ്യുമ്പോള്‍ കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഇത് ചെയ്യാവുന്നതാണ്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

വിപരീത കരണി ചെയ്യുമ്പോള്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന് നോക്കാം. ഈ ആസനം ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവയുണ്ടെങ്കില്‍ ഈ ആസനം പരിശീലിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആര്‍ത്തവ സമയത്തും ഇത് ചെയ്യരുത്. ഗ്ലോക്കോമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത് ചെയ്യരുത്. കഴുത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരും വിപരീത കരണി ചെയ്യരുത്. ഇനി ചെയ്യണമെങ്കില്‍ തന്നെ അംഗീകൃത യോഗ പരിശീലകന്റെ അടുത്ത് പോയി കൃത്യമായ നിര്‍ദ്ദേശങ്ങളോടെ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

തുടക്കത്തില്‍ ശ്രദ്ധിക്കാന്‍

തുടക്കത്തില്‍ ശ്രദ്ധിക്കാന്‍

നിങ്ങള്‍ വിപരീത കരണി ചെയ്യുന്നതിന് ആദ്യമായി ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് ചില ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അതിന് വേണ്ടി നിങ്ങളുടെ തുടയുടെ അസ്ഥികള്‍, നട്ടെല്ല്, വയറ്, ഞരമ്പ് എന്നിവയില്‍ വേദന അനുഭവപ്പെടുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ചുമരിനോട് ചേര്‍ന്ന് വേണമെങ്കില്‍ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. നിങ്ങള്‍ ഓരോ തവണയും ശ്വാസം വിടുമ്പോള്‍, നിങ്ങളുടെ തുടയുടെ അസ്ഥികള്‍ ഭിത്തിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. നല്ലൊരു യോഗ പരിശീലകന്റെ നേതൃത്വത്തില്‍ മാത്രമേ തുടക്കത്തില്‍ വിപരീത കരണി ചെയ്യാന്‍ പാടുകയുള്ളൂ.

ഗുണങ്ങള്‍

ഗുണങ്ങള്‍

വിപരീത കരണി ചെയ്യുന്നവര്‍ക്ക് വിവരിക്കാനാവാത്ത ഗുണങ്ങളാണ് ഉണ്ടാവുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം. നിങ്ങളുടെ പാദങ്ങള്‍ക്കും തുടകള്‍ക്കും വിശ്രമം നല്‍കുന്നു. ഇത് നേരിയ നടുവേദനയ്ക്ക് ആശ്വാസം നല്‍കുന്നു. മാനസികമായി നിങ്ങള്‍ക്ക് മികച്ച ഗുണം നല്‍കുന്ന ഒരു പോസാണ് ഇത്. കൂടാതെ ഉത്കണ്ഠ, ആര്‍ത്രൈറ്റിസ്, പ്രമേഹം, ദഹന പ്രശ്‌നങ്ങള്‍, തലവേദന, ഉയര്‍ന്നതും താഴ്ന്നതുമായ രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, മൈഗ്രെയിനുകള്‍, വിഷാദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മൂത്രാശയ തകരാറുകള്‍, ഞരമ്പ് തടിപ്പ്, ആര്‍ത്തവ വേദന, പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം, ആര്‍ത്തവവിരാമം എന്നിവയെ എല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

ഇതോടൊപ്പം

ഇതോടൊപ്പം

ഇതോടൊപ്പം തന്നെ നാഡീവ്യവസ്ഥയെ ശാന്തമാക്കുന്ന തരത്തിലുള്ള ഗുണങ്ങളും വിപരീത കരണി പ്രദാനം ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം എത്ര വലുതാണെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും എല്ലാം സഹായിക്കുന്നു വിപരീത കരണി. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സിരകളുടെ ഡ്രെയിനേജ് ഉയര്‍ത്താനും ഇത് സഹായിക്കുന്നു. അത് വഴി നിങ്ങളുടെ കാലുകള്‍, പാദങ്ങള്‍, ഇടുപ്പ് എന്നീ ഭാഗങ്ങളില്‍ ഉണ്ടാവുന്ന വേദന സമ്മര്‍ദ്ദം എന്നിവക്ക് ആശ്വാസം കാണുന്നതിന് സാധിക്കുന്നു. ദീര്‍ഘനേരം ഇരിക്കുമ്പോഴോ നില്‍ക്കുമ്പോഴോ ഉണ്ടാവുന്ന കാലിലെ നീരും വീക്കലും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു വിപരീത കരണി. കൂടാതെ ശരീരത്തിന്റെ മുഴുവന്‍ സിസ്റ്റങ്ങളിലും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

തലച്ചോറിനും ഓര്‍മ്മക്കും പ്രായമാവാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍തലച്ചോറിനും ഓര്‍മ്മക്കും പ്രായമാവാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍

ഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താംഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താം

English summary

How To Do The Viparita Karani And Its Benefits In Malayalam

Here in this article we are discussing about what is viparita karani and its benefits in malayalam. Take a look.
X
Desktop Bottom Promotion