For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശം സ്‌ട്രോങ് ആക്കും കപ്പാസിറ്റി കൂട്ടും കുംഭകപ്രാണായാമം

|

യോഗ ചെയ്യുന്നവര്‍ക്ക് അറിയാം അതില്‍ പ്രാണായാമത്തിനുള്ള പങ്ക് എത്രത്തോളം എന്ന്. ആരോഗ്യത്തിന് യോഗ നല്‍കുന്ന അതേ പ്രാധാന്യം തന്നെയാണ് പ്രാണായാമവും നല്‍കുന്നത്. നമ്മുടെ ശ്വാസോച്ഛ്വാസത്തെ ചില നിയന്ത്രണങ്ങളോടെ മുന്നോട്ട് കൊണ്ട് പോവുന്നതാണ് പ്രാണായാമം. സ്വാഭാവികമായി നാം ചെയ്യുന്ന ശ്വാസോച്ഛ്വാസത്തിലെ സങ്കോചങ്ങളെ പരിഹരിക്കുന്നതിനും ശ്വാസകോശത്തിന്റെ കപ്പാസിറ്റിയും ശക്തിയും വര്‍ദ്ധിപ്പിക്കാന്‍ പ്രാണായാമം സഹായിക്കുന്നുണ്ട്. യോഗയില്‍ പ്രാണായാമം എന്നത് അനിവാര്യമായ ഒന്നാണ്.

Kumbhaka Pranayama

നമ്മള്‍ തന്നെ ശ്വാസത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നു. ഇത് അനുസരിച്ചാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇതിലൂടെ നിങ്ങളുടെ ഏകാഗ്രതയും വര്‍ദ്ധിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്റെ ഗതിയും വേഗതയും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇത് തന്നെയാണ് പ്രാണായാമം കൊണ്ട് അര്‍ത്ഥമാക്കുന്നതും. ഇതില്‍ പ്രധാനമായും കുംഭകപ്രാണായാമം കൊണ്ട് നമുക്ക് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

എന്താണ് കുംഭക പ്രാണായാമം

എന്താണ് കുംഭക പ്രാണായാമം

പ്രാണായാമം ചെയ്യുമ്പോള്‍ കേട്ടിട്ടുള്ള ഒന്നായിരിക്കും കുംഭകപ്രാണായാമം. ഇതിന്റെ അര്‍ത്ഥം പൂര്‍ണമായും ശ്വാസം നിലനിര്‍ത്തുക എന്നതാണ്. ശ്വാസകോശത്തിന്റെ ശഏഷി വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. സാവധാനത്തില്‍ ശ്വാസം എടുക്കുന്നതും ആയാസപ്പെടാതെ നിങ്ങള്‍ക്ക് കഴിയുന്ന അത്രയും നേരം പിടിച്ച് വെക്കുന്നതുമാണ് കുംഭകപ്രാണായാമത്തില്‍ വരുന്നത്. ഇതില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്.

എന്താണ് കുംഭക പ്രാണായാമം

എന്താണ് കുംഭക പ്രാണായാമം

കുംഭക പ്രാണായാമം രണ്ട് തരത്തിലുണ്ട്. ഇതില്‍ അഭ്യന്തര കുംഭക പ്രാണായാമം, ബാഹ്യ കുംഭക പ്രാണായാമം എന്നിവയാണ് അവ. എന്താണ് അഭ്യന്തര കുംഭക പ്രാണായാമം എന്ന് നോക്കാം. ഇതില്‍ നമ്മുടെ ശ്വാസം നിലനിര്‍ത്തലും. ശ്വാസോച്ഛ്വാസത്തിനു ശേഷം ശ്വാസോച്ഛ്വാസം ശ്രദ്ധയോടെ പിടിച്ച് വെക്കുന്നതുമാണ്. എങ്ങനെചെയ്യണം എന്ന് നോക്കാം. അതിന് വേണ്ടി ശാന്തമായ ഒരു സ്ഥലത്ത് ഇരിക്കുക. അതിന്‌ശേഷം സാധാരണ പോലെ ശ്വസിക്കുക. പിന്നീട് നിങ്ങളുടെ തള്ളവിരലും നടുവിരലും ഉപയോഗിച്ച് മൂക്ക് അടച്ച് പിടിക്കുക. പത്ത് സെക്കന്‍ഡ് ശ്വാസം പിടിക്കുക. ഇത് കുറഞ്ഞത് അഞ്ച് തവണയെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കുക.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഈ പ്രാണായാമം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിനും ഇതേ ഊര്‍ജ്ജം പകര്‍ന്ന് തരുന്നു. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തെ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ ശ്വാസോച്ഛ്വാസത്തിലെ പോസിറ്റീവ് മാറ്റങ്ങള്‍ ഒരു വ്യക്തിയുടെ നാഡീ വ്യൂഹത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. ഇത് നാഡീവ്യൂഹം സജീവമാക്കുകയും ശാരീരിക ചലനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ പ്രാണന്റെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിലൂടെ പല വേദനകള്‍ക്കും പരിഹാരം കാണുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും കപ്പാസിറ്റിയും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. നിങ്ങളില്‍ ഏകാഗ്രത വര്‍ദ്ധിക്കുകയും വിഷാദം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നും കുംഭക പ്രാണായാമം. നെഗറ്റീവ് ചിന്തകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിനുണ്ടാവുന്ന തളര്‍ച്ച വിഷാദം, ഡിപ്രഷന്‍ എന്നിവയില്‍ നിന്ന് പൂര്‍ണമായും മോചനം നല്‍കുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ട് ഈ പ്രാണായാമം.

ആരൊക്കെ ചെയ്യരുത്

ആരൊക്കെ ചെയ്യരുത്

എല്ലാ യോഗ പോസുകളേയും പോലെ തന്നെ ആരോഗ്യത്തിന് ചില പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത്തരത്തിലുള്ള പ്രാണായാമങ്ങള്‍ ഒഴിവാക്കണം. ഇതില്‍ ഉയര്‍ന് രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കണം. കൂടാതെ മൈഗ്രേയ്ന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒഴിവാക്കണം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ശ്രദ്ധിക്കണം. ഇപ്പോള്‍ കുട്ടികളും യോഗ ചെയ്യാറുണ്ട്. എന്നാല്‍ 12 വയസ്സിന് താഴേയുള്ള കുട്ടികള്‍ കുംഭക പ്രാണായാമം ചെയ്യരുത്. ഈ കാര്യങ്ങള്‍ എല്ലാം തന്നെ അല്‍പം ശ്രദ്ധിക്കണം.

 പൊതുവിവരങ്ങള്‍

പൊതുവിവരങ്ങള്‍

കുംഭക പ്രാണായാമം അല്ലെങ്കില്‍ 'പൂര്‍ണ്ണ ശ്വാസം നിലനിര്‍ത്തല്‍' എന്ന് ഈ വ്യായാമം നിങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ നല്‍കുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. സാവധാനത്തില്‍ ശ്വാസം വിടുന്നതിന് മുമ്പ് ആഴത്തിലുള്ള ശ്വാസം എടുക്കുന്നതും ആയാസപ്പെടാതെ കഴിയുന്നത്ര നേരം പിടിച്ച് വെക്കുന്നതുമാണ് ഇതിന്റെ പ്രത്യേകത. ഇത് നിങ്ങളുടെ ഡയഫ്രത്തെ ശക്തിപ്പെടുത്തുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. നമ്മള്‍ ശ്വാസം എടുക്കുന്നതിനേക്കാള്‍ ഇരട്ടി സമയം ശ്വാസം പിടിച്ച് അത് പുറത്തേക്ക് വിടുന്നതിന് എടുക്കുന്നു. മെഡിറ്റേഷന്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് നിങ്ങള്‍ക്ക് ഇത് ചെയ്താല്‍ മനസ്സിലാവും.

ശ്രദ്ധിക്കേണ്ടത്: നിങ്ങള്‍ എന്ത് യോഗയും മെഡിറ്റേഷനും വ്യായാമവും ചെയ്യുന്നതിന് മുന്‍പ് ആരോഗ്യത്തെക്കുറിച്ച് വിലയിരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ വിദഗ്‌ധോപദേശം തേടുന്നതിനും ശ്രദ്ധിക്കണം.

കിടന്ന ഉടനേ ഇനി ഉറങ്ങാം: ഈ മൂന്ന യോഗ പോസുകള്‍ സഹായിക്കുംകിടന്ന ഉടനേ ഇനി ഉറങ്ങാം: ഈ മൂന്ന യോഗ പോസുകള്‍ സഹായിക്കും

സുപ്തവജ്രാസനം : നടുവേദനക്കുള്ള ഒറ്റമൂലി ഈ യോഗയിലുണ്ട്സുപ്തവജ്രാസനം : നടുവേദനക്കുള്ള ഒറ്റമൂലി ഈ യോഗയിലുണ്ട്

English summary

How to do Kumbhaka Pranayama And Its Benefits In Malayalam

Here in this article we are sharing how to do Kumbhaka Pranayama and its health benefits in malayalam. Take a look.
Story first published: Friday, December 9, 2022, 16:53 [IST]
X
Desktop Bottom Promotion