For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശബരിമല കയറ്റം കഠിനമാകാതെ ഇരിക്കാന്‍ ഇവ ശ്രദ്ധിക്കാം

|

ശബരിമലക്ക് പോവാന്‍ മാലയിടുന്ന ഓരോ ഭക്തനും മനസ്സും ശരീരവും സ്വാമിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത്തവണ തീര്‍ത്ഥാടന സമയത്ത് കൊവിഡ് എന്ന മഹാമാരി ഇല്ലാത്ത സമയമാണ്. അതുകൊണ്ട് തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ കുറവുള്ള തീര്‍ത്ഥാടന സമയമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കൊവിഡ് കേസുകളെ പേടിക്കാതെ ഓരോ ഭക്തനും മല ചവിട്ടാം.

Sabarimala Climbing

എന്നാല്‍ മല ചവിട്ടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് നാം അല്‍പം മുന്‍തൂക്കം നല്‍കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മല ചവിട്ടുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

Sabarimala Climbing

ശബരിമലകയറ്റം

എത്രയൊക്കെ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ശബരിമല തീര്‍ത്ഥാടനം എന്നത് അല്‍പം കഠിനമേറിയത് തന്നെയാണ്. കാരണം സമുദ്ര നിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് സ്വാമി അയ്യപ്പന്‍ കുടി കൊള്ളുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ക്ഷേത്രത്തിലേക്കുള്ള യാത്ര എപ്പോഴും കഠിനമായത് തന്നെയായിരിക്കും. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഇത് എന്തൊക്കെയെന്നും ആരോഗ്യപ്രശ്‌നങ്ങളെ എങ്ങനെ തടയണം എന്നുമെല്ലാം നമുക്ക് ഈ ലേഖനം കൃത്യമായി പറഞ്ഞ് തരും.

Sabarimala Climbing

കൊവിഡിനെ അതിജീവിച്ചവര്‍

നമ്മുടെ നാട്ടില്‍ കൊവിഡ് വരാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കൊവിഡ് വന്ന് മാറിയവര്‍ക്ക് പലപ്പോഴും ചെറിയ രോഗങ്ങള്‍ തന്നെ വലിയ. വെല്ലുവിൡഉണ്ടാക്കുന്നു. എ്ന്നാല്‍ കൊവിഡ് ശേഷം മലകയറുന്നവര്‍ ചെറിയ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് 60 വയസ്സ് കഴിഞ്ഞവരില്‍ ഈ പ്രശ്‌നങ്ങള്‍ അല്‍പം കൂടുതലായി കാണപ്പെടുന്നു. ഇവരില്‍ ആസ്ത്മ, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയാണ് വില്ലനാവുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മല കയറുന്നതിനും വേണ്ടി നമുക്ക് ഈ പ്രതിസന്ധികളെ ആദ്യം തന്നെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കണം. അതിന് വേണ്ടിയുള്ള ചെക്കപ്പുകളും ഡോക്ടറെ കാണുന്നതിനും എല്ലാം ശ്രദ്ധിക്കണം.

Sabarimala Climbing

ഹൃദയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍

കൊവിഡാനന്തര പ്രശ്‌നങ്ങള്‍ അല്ലാതെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ മല കയറുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തണം. പ്രത്യേകിച്ച് നാല്‍പ്പതിന് മുകളിലുള്ളവരെങ്കില്‍ മലകയറാന്‍ തീരുമാനിക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം പടി കയറുമ്പോള്‍ അല്ലെങ്കില്‍ നടക്കുമ്പോള്‍ ഉണ്ടാവുന്ന ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ അസാധാരണമായ ശ്വാസോച്ഛ്വാസം ഉള്ളവരും അല്‍പം ശ്രദ്ധിക്കണം. യാത്രക്ക്ക പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

Sabarimala Climbing

വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം

നടക്കുന്ന വഴിയില്‍ നിരവധി തരത്തിലുള്ള വെള്ളം ലഭിക്കുന്നു. എന്നാല്‍ രോഗാവസ്ഥയെ കണക്കിലെടുത്ത് എപ്പോഴും യാത്രയില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഇത് തല്‍ക്കാലത്തേക്ക് വീട്ടില്‍ നിന്ന് കൊണ്ട് പോവുകയോ മറ്റോ ചെയ്യാവുന്നതാണ്. ഇത്തരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാവുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ നല്ലതുപോലെ കിതക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ശ്രദ്ധിച്ച് വേണം. അല്‍പം ആശ്വാസം തോന്നിയ ശേഷം മാത്രം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

Sabarimala Climbing

നീലിമല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ നീലിമല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം നീലിമല എന്നത് കുത്തനെയുള്ള കയറ്റമുള്ള ഒരു മലയാണ്. ഇത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ അയ്യപ്പ ഭക്തരില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുകയാണെങ്കില്‍ നീലിിനലക്ക് മുകളിലുള്ള കാര്‍ഡിയാക് സെന്ററിലേക്ക് ആആളുകളെ എത്തിക്കണം. കൂടാതെ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ആസ്ത്മ, ഫിറ്റ്സ് ആന്‍ഡ് സീഷര്‍, ഹൈപ്പര്‍ ഗ്ലൈസീമിയ, പള്‍മണറി എഡിമ, മറ്റ് ഹൃദ്രോഗങ്ങള്‍ എന്നിവയുള്ളവര്‍ യാത്രയ്ക്ക് ഒരാഴ്ച മുന്‍പെങ്കിലും ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

Sabarimala Climbing

മലകയറുമ്പോള്‍

നിങ്ങള്‍ മലകയറുന്നതിനിടെ എന്തെങ്കിലും തരത്തിലുള്ള ശ്വാസതടസ്സം, ശരീരവേദന, നെഞ്ച് വേദന അല്ലെങ്കില്‍ അസാധാരണമായ വിയര്‍പ്പ് തുടങ്ങിയ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പ്രമേഹ രോഗികള്‍ ആണ് എന്നുണ്ടെങ്കില്‍ വ്രതത്തിന് മുന്‍പ് തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ജീവിത ശൈലി ആരോഗ്യരീതി എല്ലാം മനസ്സിലാക്കേണ്ടതാണ്. ഇത് കൂടാതെ മലകയറുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ആസ്ത്മയോ മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവര്‍ ഇന്‍ഹേലര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എടുക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് അടുത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ആശുപത്രി എന്നിവയുടെ ടെലിഫോണ്‍ നമ്പറുകള്‍ കുറിച്ച് വെക്കുന്നതിന് മറക്കേണ്ടതില്ല.

ഇരുമുടിക്കെട്ടുമായ് കയറും പതിനെട്ട് പടികള്‍ സൂചിപ്പിക്കുന്നത്ഇരുമുടിക്കെട്ടുമായ് കയറും പതിനെട്ട് പടികള്‍ സൂചിപ്പിക്കുന്നത്

രാജയോഗത്തിലെ വിപരീത ഫലം ജാതകം പറയും കഷ്ടനഷ്ടങ്ങള്‍ അറിയണംരാജയോഗത്തിലെ വിപരീത ഫലം ജാതകം പറയും കഷ്ടനഷ്ടങ്ങള്‍ അറിയണം

English summary

How To Avoid Health Problems While Sabarimala Climbing In Malayalam

Here in this article we are sharing some health tips to avoid health problems while climbing sabarimala in malayalam. Take a look.
Story first published: Monday, November 21, 2022, 13:08 [IST]
X
Desktop Bottom Promotion