For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെ

|

പ്രായപൂര്‍ത്തിയായ ഒരാള്‍ ഓരോ രാത്രിയും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്ന് പറയുന്നു. എന്നാല്‍ മിക്കവര്‍ക്കും ഇതിന് സാധിക്കാറില്ല. ആവശ്യമായ അളവില്‍ ഉറക്കം ലഭിക്കാത്തതിനെ ഉറക്കക്കുറവ് എന്നു പറയുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും എല്ലാ രാത്രിയിലും കൂടുതല്‍ ഉറക്കം ആവശ്യമാണ്. രാത്രിയിലെ ഉറക്കമില്ലായ്മയോ ഉറക്കക്കുറവോ നിങ്ങളെ അടുത്ത ദിവസം ക്ഷീണിപ്പിക്കുകയും ഊര്‍ജ്ജക്കുറവിലേക്ക് നയിക്കുകയും ചെയ്യും.

Most read: തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍Most read: തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

വളരെക്കാലമായി നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ് ശരീരത്തില്‍ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് നിങ്ങളുടെ ഹൃദയത്തെയും മോശമായി ബാധിക്കും. ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും നന്നാക്കാനും സുഖപ്പെടുത്താനും മതിയായ ഉറക്കം ആവശ്യമാണ്. ദീര്‍ഘകാലമായുള്ള ഉറക്കക്കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉറക്കമില്ലായ്മ ഉള്ളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഉറക്ക തകരാറുകള്‍ എന്തൊക്കെ

ഉറക്ക തകരാറുകള്‍ എന്തൊക്കെ

സ്ഥിരമായി ഉറങ്ങാനുള്ള കഴിവിനെ ബാധിക്കുന്ന ഒരു കൂട്ടം അവസ്ഥകളാണ് ഉറക്ക തകരാറുകളുടെ സവിശേഷത. സമ്മര്‍ദമോ ആരോഗ്യസ്ഥിതിയോ ഉറക്ക തകരാറുകള്‍ക്ക് കാരണമാകും. വളരെ തിരക്കുള്ള ജീവിതശൈലി ഉള്ളവര്‍ക്ക് ഉറക്ക തടസ്സത്തിന് ഇരയാകും. എന്നിരുന്നാലും, ഈ ഉറക്ക പ്രശ്നങ്ങള്‍ വളരെ പതിവായി സംഭവിക്കുമ്പോഴാണ് അവ ഉറക്ക തകരാറായി മാറുന്നത്. ഉറക്ക തകരാറുകളുള്ള ആളുകള്‍ക്ക് രാത്രി ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. ഉറക്കക്കുറവ് നിങ്ങളുടെ ഏകാഗ്രത, മാനസികാവസ്ഥ, ഊര്‍ജ്ജം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കും. ഉറക്ക തകരാറുകള്‍ക്ക് ഉടനടി രോഗനിര്‍ണയവും ചികിത്സയും നടത്തേണ്ടതുണ്ട്. ചികിത്സിച്ചില്ലെങ്കില്‍, ഉറക്ക തകരാറുകള്‍ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള ഊര്‍ജ്ജം ഇല്ലാതാക്കുകയും ചെയ്യും.

ഉറക്ക തകരാറിന്റെ ലക്ഷണങ്ങള്‍

ഉറക്ക തകരാറിന്റെ ലക്ഷണങ്ങള്‍

ഉറക്ക തകരാറിന്റെ ലക്ഷണങ്ങള്‍ ഒരു വ്യക്തി അനുഭവിക്കുന്ന ഉറക്ക തകരാറിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു. മറ്റേതെങ്കിലും അവസ്ഥ കാരണം ഉറക്ക തകരാറുകള്‍ ഉണ്ടാകുമ്പോള്‍ അവ വ്യത്യാസപ്പെടാം. ഉറക്കക്കുറവിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഉറക്കം വരുന്നതിനോ ഉറങ്ങുന്നതിനോ ഉള്ള ബുദ്ധിമുട്ട്, പകല്‍ ക്ഷീണം, പകല്‍ ഉറങ്ങാനുള്ള ശക്തമായ ആഗ്രഹം, ഏകാഗ്രതക്കുറവ്, വിഷാദം, ക്ഷോഭം, ഉത്കണ്ഠ എന്നിവ ഉള്‍പ്പെടുന്നു.

Most read:യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്Most read:യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്

ഉറക്കക്കുറവ് ഹൃദയാരോഗ്യത്തെ ബാധിക്കുമോ

ഉറക്കക്കുറവ് ഹൃദയാരോഗ്യത്തെ ബാധിക്കുമോ

ഉറക്കക്കുറവ്, മോശം ഉറക്കം എന്നിവ ഉള്‍പ്പെടെയുള്ള ഉറക്ക പ്രശ്‌നങ്ങള്‍ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തെളിവുകള്‍ തെളിയിക്കുന്നു. ശരീരത്തിന് സുഖം പ്രാപിക്കാന്‍ ആവശ്യമായ സമയമാണ് ഉറക്കം. ഉറക്കത്തില്‍ ഹൃദയമിടിപ്പ് കുറയുന്നു, രക്തസമ്മര്‍ദ്ദം കുറയുന്നു, ശ്വസനം സ്ഥിരത കൈവരിക്കുന്നു. ഈ മാറ്റങ്ങള്‍ ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കാന്‍ ഇത് ഹൃദയത്തെ അനുവദിക്കുന്നു. മതിയായ രാത്രി ഉറക്കം നിങ്ങളുടെ ഹൃദയത്തിന് വളരെയേറെ ഗുണം ചെയ്യും. എന്നാല്‍ ഉറക്കം പതിവായി തടസ്സപ്പെടുന്ന ആളുകളുടെ ഹൃദയത്തിന് പ്രശ്‌നമാണ്. വിട്ടുമാറാത്ത ഉറക്കമില്ലായ്മ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദയാഘാതം, പൊണ്ണത്തടി, പ്രമേഹം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.

ഉറക്കവും രക്തസമ്മര്‍ദ്ദവും

ഉറക്കവും രക്തസമ്മര്‍ദ്ദവും

ആരോഗ്യകരമായ ഉറക്കത്തില്‍ രക്തസമ്മര്‍ദ്ദം ഏകദേശം 10-20 ശതമാനം വരെ കുറയുന്നു. ഇത് നോക്ടേണല്‍ ഡിപ്പിംഗ് എന്നറിയപ്പെടുന്നു, ഹൃദയാരോഗ്യത്തില്‍ അതിന്റെ പങ്ക് വളരെ വലുതാണ്. ഉറക്കക്കുറവ് ഉള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം രാത്രിയില്‍ കുറയുകയില്ല. രാത്രിയിലെ രക്തസമ്മര്‍ദ്ദം പകല്‍ സമയത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തേക്കാള്‍ കൂടുതലായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉറക്കമില്ലായ്മയുടെ അനന്തരഫലമായി പകല്‍സമയത്ത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Most read:മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌Most read:മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

ഉറക്കവും ഹൃദ്രോഗവും

ഉറക്കവും ഹൃദ്രോഗവും

കൊറോണറി ആര്‍ട്ടറി ഡിസീസും ഉറക്കക്കുറവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുകയും അവ കഠിനമാവുകയും ധമനി ഇടുങ്ങിയതാക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ആവശ്യത്തിന് രക്തവും ഓക്‌സിജനും ലഭിക്കാനുള്ള ഹൃദയത്തിന്റെ കഴിവ് കുറയ്ക്കുന്നു. മോശം ഉറക്കം വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്നു, ഇത് ശിലാഫലക രൂപീകരണത്തിനും ധമനികളുടെ കാഠിന്യത്തിനും കാരണമാകുന്നു. ഉറക്കമില്ലായ്മയുടെ ആഘാതം രക്തസമ്മര്‍ദ്ദത്തിലൂടെ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കും.

ഉറക്കവും ഹൃദയസ്തംഭനവും

ഉറക്കവും ഹൃദയസ്തംഭനവും

ഹൃദയം ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രക്തവും ഓക്‌സിജനും ശരീരത്തിന് ആവശ്യമാണ്. ഇത് തകരാറിലാകുമ്പോള്‍ ഹൃദയസ്തംഭനം സംഭവിക്കുന്നു. 4,00,000ത്തിലധികം ആളുകളില്‍ നടത്തിയ ഒരു നിരീക്ഷണ പഠനത്തില്‍ ഉറക്കപ്രശ്‌നങ്ങളും ഹൃദയസ്തംഭനവും തമ്മില്‍ ശക്തമായ ബന്ധം കണ്ടെത്തി. ആ പഠനത്തില്‍, രാത്രിയില്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്ന ആളുകള്‍ക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഉറക്കമില്ലായ്മ, പകല്‍ ഉറക്കം, കൂര്‍ക്കംവലി എന്നിവ ഉള്‍പ്പെടെ അനാരോഗ്യകരമായ ഉറക്കത്തിന്റെ മറ്റ് സൂചകങ്ങള്‍ ഉള്ളവരിലും ഹൃദയസ്തംഭന സാധ്യത കൂടുതലാണ്.

Most read:ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധംMost read:ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധം

ഉറക്ക തകരാറുകള്‍ക്കുള്ള ചികിത്സ

ഉറക്ക തകരാറുകള്‍ക്കുള്ള ചികിത്സ

ഉറക്ക തകരാറുകള്‍ സാധാരണയായി വൈദ്യചികിത്സകളുടെ സഹായത്തോടെയോ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയോ ചികിത്സിക്കാം. മെലറ്റോണിന്‍ സപ്ലിമെന്റുകള്‍, ഉറക്ക ഗുളികകള്‍, ശ്വസന ഉപകരണം അല്ലെങ്കില്‍ ശസ്ത്രക്രിയ, ഡെന്റല്‍ ഗാര്‍ഡ് തുടങ്ങിയവ മെഡിക്കല്‍ ചികിത്സകളില്‍ ഉള്‍പ്പെടുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം ഒരു പരിധിവരെ മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും മത്സ്യവും ഉള്‍പ്പെടുത്തുക. നല്ല ഉറക്കം ലഭിക്കാന്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുക. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക. ഉറക്കത്തിനു മുമ്പ് കഫീന്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

English summary

How Sleep Deprivation Affects Your Heart in Malayalam

Prolonged sleep deprivation might cause worse effects on the body. Here is how sleep deprivation affects your heart.
Story first published: Wednesday, July 20, 2022, 12:41 [IST]
X
Desktop Bottom Promotion