For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ പ്രായത്തിലും നിങ്ങള്‍ എത്ര പാല്‍ കുടിക്കണം? ഇതാണ് കൃത്യമായ അളവ്

|

പഴങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും പോലെ തന്നെ പാലും ഒരു പ്രധാന ഭക്ഷണമാണ്. അത് നമ്മുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. ഇന്നത്തെ കാലത്ത് ആളുകള്‍ ഒന്നുകില്‍ സസ്യാഹാരം കഴിക്കുന്നു അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ പാല്‍ കുറയ്ക്കുന്നു. പാലിനോടും ആരോഗ്യത്തോടുമുള്ള അവഗണനയാണ് ഇത്.

Most read: തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍Most read: തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍

കാല്‍സ്യം, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങി മറ്റ് പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് പാല്‍. ഇത് ഒരു മികച്ച പ്രോട്ടീന്‍ ഉറവിടവും മാംസത്തിന് ബദലായുള്ള സസ്യാഹാരവുമാണ്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര പാല്‍ കുടിക്കണമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

6 മാസം വരെ

6 മാസം വരെ

നവജാതശിശുവിന് കുറഞ്ഞത് 6 മാസമെങ്കിലും അമ്മയുടെ പാല്‍ മാത്രം നല്‍കണം. ആ സമയത്ത് കുഞ്ഞിന് കൂടുതല്‍ പോഷകാഹാരം ആവശ്യമുണ്ട്. അമ്മയുടെ പാലില്‍ നിന്ന് ഒരു കുഞ്ഞിന് ശരിയായ പോഷകാഹാരം ലഭിക്കുന്നതിനാല്‍ ഇത് പ്രധാനമാണ്. 6 മാസം പ്രായമുള്ള കുഞ്ഞിന് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്‍കേണ്ടതുണ്ട്. പ്രതിദിനം 600 മില്ലി പാല്‍ നല്‍കുന്നത് വളരെ പ്രധാനമാണ്. അപ്പോള്‍ മാത്രമേ കുട്ടിക്ക് ശരിയായ പോഷകാഹാരം ലഭ്യമാകൂ.

6-12 മാസം

6-12 മാസം

6 മാസം മുതല്‍ ഏകദേശം 1 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അമ്മയുടെ പാല്‍ ഒഴികെയുള്ള പാലും മറ്റും നല്‍കാം. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ദിവസവും 600-700 മില്ലി പാല്‍ നല്‍കണം.

Most read:തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍Most read:തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍

1-2 വര്‍ഷം

1-2 വര്‍ഷം

ഈ പ്രായത്തില്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങും. എന്നാല്‍ കുട്ടികള്‍ ഈ പ്രായത്തില്‍ പോലും പാല്‍ കുടിക്കാന്‍ മടിക്കുകയും മുലപ്പാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ പ്രായത്തില്‍, അവര്‍ക്ക് പ്രതിദിനം 800-900 മില്ലി വരെ പാല്‍ നല്‍കണം.

3-8 വര്‍ഷം

3-8 വര്‍ഷം

ഈ പ്രായം കുട്ടിയുടെ ശരീരത്തിന്റെ വികസനത്തിന് വളരെ പ്രധാനപ്പെട്ട ഒരു പ്രായമാണ്.. ഈ പ്രായത്തില്‍ കുട്ടികള്‍ ഓടിക്കളിച്ച് പരിക്കേല്‍ക്കുന്നത് സാധാരണയാണ്. നിങ്ങളുടെ കുഞ്ഞിന്റെ എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിന്, ഈ പ്രായത്തില്‍ കുട്ടിക്ക് ദിവസവും കുറഞ്ഞത് രണ്ടര കപ്പ് പാലെങ്കിലും നല്‍കുന്നത് ശീലമാക്കണം. ഇതോടൊപ്പം പാലില്‍ ഉണ്ടാക്കുന്ന സാധനങ്ങളും നല്‍കണം.

Most read:കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴിMost read:കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴി

9 മുതല്‍ 15 വര്‍ഷം വരെ

9 മുതല്‍ 15 വര്‍ഷം വരെ

9 വയസ്സുള്ളപ്പോള്‍, കുട്ടികളില്‍ പകുതിയും മാനസികമായും ശാരീരികമായും തയ്യാറാകുന്നവരാണ്. അവര്‍ക്ക് പാല്‍ പ്രധാനമാണ്. 9 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ദിവസവും 3 കപ്പ് പാലില്‍ കൂടുതല്‍ നല്‍കണം. അവര്‍ കൗമാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍, അവര്‍ക്ക് പ്രതിദിനം 3000 കലോറി ആവശ്യമാണ്. അതിനാല്‍ അവര്‍ക്ക് 4 കപ്പില്‍ കൂടുതല്‍ പാല്‍ നല്‍കാന്‍ ശ്രമിക്കുക.

15 വയസ്സും അതിനുമുകളിലും

15 വയസ്സും അതിനുമുകളിലും

നിങ്ങളുടെ കുട്ടിക്ക് 15 വയസ്സിന് മുകളിലാണെങ്കില്‍ അവര്‍ക്ക് എല്ലാ ദിവസവും നല്ല ഭക്ഷണക്രമം ആവശ്യമാണ്, അതുപോലെ തന്നെ നിങ്ങള്‍ക്ക് ദിവസവും പാല്‍ ആവശ്യമാണ്. ഈ പ്രായത്തില്‍ ദിവസവും ഒന്നര ഗ്ലാസ്സ് പാല് കുടിക്കുന്നത് ശീലമാക്കണം. അങ്ങനെ നിങ്ങള്‍ക്ക് ദൈനംദിന പോഷകം ലഭ്യമാകും.

Most read:ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവുംMost read:ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവും

പാല്‍ കുടിക്കാന്‍ മികച്ച സമയം

പാല്‍ കുടിക്കാന്‍ മികച്ച സമയം

ആയുര്‍വേദം അനുസരിച്ച്, മുതിര്‍ന്നവര്‍ക്ക് പാല്‍ കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഉറങ്ങുന്നതിന് മുമ്പാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം, ആയുര്‍വേദം അതിരാവിലെ പാല്‍ ശുപാര്‍ശ ചെയ്യുന്നു. രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഓജസ് വര്‍ധിപ്പിക്കുന്നു. പാല്‍ ഉറക്കം നല്‍കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരം രാത്രിയില്‍ പാലില്‍ നിന്ന് പരമാവധി കാല്‍സ്യം ആഗിരണം ചെയ്യുന്നു.

English summary

How Much Milk One Should Drink Age Wise in Malayalam

Milk is an important food and should be included in our diet. Here is how much milk one should drink age wise. Take a look.
Story first published: Friday, November 25, 2022, 17:05 [IST]
X
Desktop Bottom Promotion