For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാന്‍ ഇഡ്ഡലി സാമ്പാര്‍ ബെസ്റ്റ് കോംമ്പോ

|

അമിതവണ്ണം എന്നത് എല്ലാവരും ഭയക്കുന്ന ഒന്നാണ്. പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നതും അമിതവണ്ണം തന്നെയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ നമ്മള്‍ അല്‍പം നിയന്ത്രിച്ചാല്‍ മാറ്റാവുന്നതേ ഉള്ളൂ. ശരീര ഭാരം കുറക്കുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമം ആരംഭിച്ചെങ്കില്‍ അതിന് ആദ്യം നിയന്ത്രിക്കേണ്ടത് നിങ്ങളുടെ ഭക്ഷണമാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നിരവധി ലേഖനങ്ങള്‍ നമ്മള്‍ വായിച്ച് കഴിഞ്ഞു. ഡയറ്റ് എടുക്കുന്നതും വര്‍ക്കൗട്ട് ചെയ്യുന്നതും എല്ലാം ആരോഗ്യത്തിന് സഹായിക്കുന്നതാണ്.

Idli Sambar

മലയാളികളുടെ ദേശീയ ഭക്ഷണമായി വേണമെങ്കില്‍ നമുക്ക് ഇഡ്ഡലി കണക്കാക്കാം. അത്രക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഡ്ഡലി. ദിനവും ഇഡ്ഡലിയും സാമ്പാറും കഴിക്കാന്‍ പോലും ഇഷ്ടപ്പെടുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഡ്ഡലി സാമ്പാറും എന്ന് കഴിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

രാവിലെ ആദ്യം കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തില്‍ പോലും അമിതവണ്ണത്തെ നമുക്ക് ചെറുക്കാവുന്നതാണ്. അമിതവണ്ണം എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇഡ്ഡലി സാമ്പാര്‍ സ്ഥിരമാക്കിയാലോ? ഇത് നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു, ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനം വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇഡ്ഡലിയെന്ന പ്രിയപ്പെട്ട വിഭവം

Idli Sambar

ഇഡ്ഡലി നമ്മുടെ എക്കാലത്തേയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതിനോടൊപ്പം സാമ്പാര്‍ ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. മാത്രമല്ല ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇഡ്ഡലി. ഇതില്‍ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. മാത്രമല്ല ഇതില്‍ കലോറി കുറഞ്ഞതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിതവണ്ണം ഉണ്ടാവും എന്നതിനെക്കുറിച്ച് ആരും പേടിക്കേണ്ടതില്ല. നിങ്ങള്‍ കാര്‍ബോഹൈഡ്രേറ്റ് കുറച്ച് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ ഇഡ്ഡലി അതിന് നല്ലൊരു ഓപ്ഷനാണ്. നിങ്ങള്‍ക്ക് അരി കുറച്ച് ഉഴുന്ന് കൂടുതല്‍ ഉള്‍പ്പെടുത്തിയാലും പ്രശ്‌നങ്ങളില്ല എന്നതാണ്.

അരി ഇഡ്ഡലിയും ഓട്‌സ് ഇഡ്ഡലിയും നല്ലൊരു ഓപ്ഷനാണ് എന്നതാണ് സത്യം. ഓട്‌സില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായം നല്‍കുന്നു. ഇവ കഴിച്ചാല്‍ വയറു നിറഞ്ഞതായി മാറുകയും അമിതവണ്ണമെന്ന പേടിയെ ഇല്ലാതാക്കുന്നതിനും സഹായയിക്കുന്നു. ഇത് മാത്രമല്ല ഇഡ്ഡലി മാവ് പുളിച്ച് തുടങ്ങുമ്പോള്‍ അതിലുള്ള വിറ്റാമിനുകളും മറ്റും ശരീരത്തിന് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ ദഹനത്തിന് സഹായിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ ഇതിലുണ്ട് എന്നതാണ് സത്യം.

Idli Sambar

ഇത് മാത്രമല്ല ലാക്റ്റിക് ആസിഡ് ബാക്ടീരിയയും കുടലിലെ PH ബാലന്‍സ് മാറ്റുന്നു. ഇത് കുടലിന്റെ ആരോഗ്യത്തേയും ആരോഗ്യസംരക്ഷണത്തിനും സഹായിക്കുന്നു. ഇത് ദീര്‍ഘായുസ്സും നല്ല ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഇഡ്ഡലി കഴിക്കാവുന്നതാണ്. എല്ലാ വിധത്തിലും ആരോഗ്യം സംരക്ഷിക്കുന്നതിനും അമിതവണ്ണത്തെ കുറക്കുന്നതിനും നിങ്ങള്‍ക്ക് ധൈര്യമായി വേണമെങ്കില്‍ ദിവസവും ഇഡ്ഡലി ശീലമാക്കാവുന്നതാണ്. കാരണം അത്രക്കും ഉറപ്പ് പറയുന്ന ആരോഗ്യ ഗുണങ്ങളാണ് ഇഡ്ഡലിക്കുള്ളത്.

മികച്ച ദഹനത്തിന്

Idli Sambar

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഡ്ഡലി ശീലമാക്കാവുന്നതാണ്. മറ്റ് പല ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും പലപ്പോഴും ദഹന പ്രശ്‌നം എന്ന പ്രശ്‌നത്തെ പലരും ഭയക്കുന്നു. എന്നാല്‍ ഇഡ്ഡലിക്ക് അത്തരമൊരു പ്രശ്‌നത്തിന്റെ ആവശ്യമില്ല. ഇഡ്ഡലി ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. നല്ല ദഹനം നല്‍കുന്നതോടൊപ്പം തന്നെ അമിതവിശപ്പിന് പരിഹാരം കാണുന്നതിനും ഇഡ്ഡലി ശീലമാക്കാവുന്നതാണ്. അതുകൊണ്ട് സ്ഥിരമായി ഇഡ്ഡലി കഴിക്കാം.

മലബന്ധത്തിന് പരിഹാരം

Idli Sambar

മലബന്ധം പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഡ്ഡലി കഴിക്കാവുന്നതാണ്. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതവിശപ്പിനെ തടയിടുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇഡ്ഡലി. ഫൈബറിന്റെ അളവ് ധാരാളം ഇഡ്ഡലിയില്‍ കൂടുതലാണ്. ഇതോടൊപ്പം കുടവയര്‍ എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഇഡ്ഡലി ശീലമാക്കാവുന്നതാണ്. വയറ്റില്‍ തൂങ്ങി നില്‍ക്കുന്ന കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മികച്ചതാണ് ഇഡ്ഡലി.

ഇതിനൊടൊപ്പം സാമ്പാര്‍ ചേരുമ്പോള്‍

Idli Sambar

ഇഡ്ഡലിയോടൊപ്പം സാമ്പാര്‍ ചേരുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നു. കാരണം സാമ്പാറില്‍ നാരുകളും പ്രോട്ടീനും ആന്റിഓക്സിഡന്റുകളുമെല്ലാമുണ്ട്. ഇത് നിങ്ങളില്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും അമിതവണ്ണത്തെ കുറക്കുന്നതിനും സഹായിക്കുന്നു. എല്ലാ പച്ചക്കറികളും ചേരുന്നതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നു സാമ്പാര്‍. അതുകൊണ്ട് ഇന്ന് തന്നെ ഇഡ്ഡലി സാമ്പാര്‍ ശീലമാക്കാവുന്നതാണ്.

English summary

How Idli Sambar Help You To Lose Weight In Malayalam

Here in this article we are discussing about how idli sambar help you to lose weight in malayalam. Take a look.
X
Desktop Bottom Promotion