For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ പ്രമേഹത്തെ നോര്‍മല്‍ അളവിലാക്കും ഇഞ്ചി വിദ്യ

|

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ് പലരും. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇഞ്ചി ഇത്തരത്തില്‍ നിങ്ങളില്‍ കൂടുതല്‍ ഉള്ള പ്രമേഹത്തെ കുറക്കുന്നുണ്ട്. നമ്മുടെ വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഇത് വിവിധ ഭക്ഷണപാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യന് വേണ്ടി പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് ഇഞ്ചി.

ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന്ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന്

വാസ്തവത്തില്‍ ഇഞ്ചി ആയുര്‍വേദത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ്. ഓക്കാനം, ദഹനക്കേട് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒരു ഔഷധ ചികിത്സയായി ഇത് സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? എന്നാല്‍ സത്യമതാണ്. പാന്‍ക്രിയാസിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പ്രമേഹമായി മാറുന്നത്. എന്നാല്‍ ഇന്‍സുലിന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിച്ച് പ്രമേഹം നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഈ ജീവിതശൈലി അവസ്ഥ സ്വാഭാവികമായി കൈകാര്യം ചെയ്യാനുള്ള ഇഞ്ചിയുടെ കഴിവിനെക്കുറിച്ചും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഇത് എങ്ങനെ ഉപയോഗിക്കാമെന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഇഞ്ചിയുടെ പോഷക ഗുണങ്ങള്‍

ഇഞ്ചിയുടെ പോഷക ഗുണങ്ങള്‍

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ വിവരം അനുസരിച്ച്, 100 ഗ്രാം ഇഞ്ചിയില്‍ 80 കലോറിയും 1.82 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഡയറ്ററി ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് എങ്ങനെ പ്രമേഹത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇഞ്ചി കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹമുള്ള ആളുകളില്‍ എ 1 സി അളവ് കുറയ്ക്കാനും സീറം ഗ്ലൂക്കോസ് അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. രണ്ട് മുതല്‍ മൂന്ന് മാസം വരെയുള്ള കാലയളവില്‍ നിങ്ങളുടെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിന് AIC എന്ന പേരില്‍ ഒരു ടെസ്റ്റ് നടത്താവുന്നതാണ്. ഇന്‍സുലിന്‍ ഇല്ലാത്ത ടൈപ്പ് -2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താന്‍ ഇഞ്ചി പൊടി സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്.

ഇഞ്ചിയുടെ പോഷക ഗുണങ്ങള്‍

ഇഞ്ചിയുടെ പോഷക ഗുണങ്ങള്‍

ഈ അടുത്ത് നടത്തിയ പഠന പ്രകാരം ഇഞ്ചിക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അടിസ്ഥാനപരമായി, ഇഞ്ചി കാര്‍ബോഹൈഡ്രേറ്റുകള്‍ എങ്ങനെ മെറ്റബോളിസീകരിക്കപ്പെടുന്നുവെന്നും ഇന്‍സുലിന്‍ സംവേദനക്ഷമതയെ മൊത്തത്തില്‍ ബാധിക്കുന്ന എന്‍സൈമുകളെ തടയുകയും അതുവഴി പേശികളില്‍ ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇതെല്ലാം പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 35 ശതമാനം കുറയുകയും പ്ലാസ്മ ഇന്‍സുലിന്‍ അളവ് 10 ശതമാനം വര്‍ദ്ധിക്കുകയും ചെയ്യും.

ഇഞ്ചിയുടെ പോഷക ഗുണങ്ങള്‍

ഇഞ്ചിയുടെ പോഷക ഗുണങ്ങള്‍

ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോളുകളുടെ സാന്നിധ്യം ഇന്‍സുലിന്‍ ഉപയോഗിക്കാതെ തന്നെശരീരത്തിലെ ഗ്ലൂക്കോസ് പേശി കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു, അതിനാല്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു എന്നാണ് പറയുന്നത്. ഇഞ്ചി കുറഞ്ഞ ഗ്ലൈസെമിക് അടങ്ങിയ ഭക്ഷണമാണ്, അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് അവരുടെ ദൈനംദിന ഭക്ഷണത്തില്‍ എളുപ്പത്തില്‍ ചേര്‍ക്കാനും മറ്റ് ആരോഗ്യ ഗുണങ്ങള്‍ക്കും സഹായിക്കുകയും ചെയ്യുന്നുണ്ട്.

എങ്ങനെ പ്രമേഹത്തിന് ഉപയോഗിക്കാം?

എങ്ങനെ പ്രമേഹത്തിന് ഉപയോഗിക്കാം?

ഇഞ്ചി എങ്ങനെ പ്രമേഹത്തിന് ഉപയോഗിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ഭക്ഷണത്തില്‍ ചേര്‍ത്ത് ഇഞ്ചി നല്ലതുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഞ്ചി നാരങ്ങാവെള്ളം ഉണ്ടാക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം, അത് ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഉന്മേഷദായകവുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാത ഇഞ്ചി ചായയും ഉണ്ടാക്കാം. അതിന് വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് കുറച്ച് വെള്ളം തിളപ്പിച്ച് കുറച്ച് ഇഞ്ചി കഷണങ്ങള്‍ ചേര്‍ക്കുക എന്നതാണ്. ഇത് കുറച്ച് നേരം തിളപ്പിച്ച ശേഷം രാവിലെ ഇത് ആദ്യം കുടിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

എങ്ങനെ പ്രമേഹത്തിന് ഉപയോഗിക്കാം?

എങ്ങനെ പ്രമേഹത്തിന് ഉപയോഗിക്കാം?

കുറച്ച് ഇഞ്ചി കഷണങ്ങള്‍ മുറിച്ച് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് രാത്രി മുഴുവന്‍ ഇടുക. ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കുക അല്ലെങ്കില്‍ ദിവസം മുഴുവന്‍ ഇത് മാത്രം കുടിക്കുന്നതിന് ശ്രദ്ധിക്കുക. മരുന്നുകളും ഇഞ്ചിയും ഒരേസമയം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുമെന്നതിനാല്‍ ഈ വീട്ടുവൈദ്യത്തിലേക്ക് മാറുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കുന്നത് ഉറപ്പാക്കുക. കാരണം പ്രമേഹത്തിന്റെ മരുന്ന് കഴിക്കുന്നതിനോടൊപ്പം ഇഞ്ചിയും മുകളില്‍ പറഞ്ഞ പോലെ ഉപയോഗിക്കുന്നത് അല്‍പം ശ്രദ്ധിക്കണം. കൃത്യമായ ഉപദേശം ഡോക്ടറോട് തേടേണ്ടതാണ്.

English summary

How Ginger Helps In Managing Blood Sugar Levels Naturally In Malayalam

Here in this article we are discussing about how ginger helps in managing blood sugar level naturally in malayalam.
Story first published: Friday, September 24, 2021, 21:33 [IST]
X
Desktop Bottom Promotion