For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം ഓവുലേഷന്‍ തടയുന്നു: എത്ര ശ്രമിച്ചാലും ഗര്‍ഭധാരണം സംഭവിക്കില്ല

|

പ്രമേഹം എന്നത് സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ തന്നെ അപകടം ഉണ്ടാക്കുന്നതാണ്. നിയന്ത്രിക്കാനാവാത്ത പ്രമേഹം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും അതിലൂടെ മറ്റ് ചില അപകടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത്. ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ നിങ്ങളില്‍ അപകടകരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാവുന്നു.

 Diabetes Affect Ovulation

ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് പലപ്പോഴും ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഈ ചെറുപ്പത്തിലുണ്ടാവുന്ന പ്രമേഹം പോലുള്ള അവസ്ഥകള്‍ അവരുടെ ഗര്‍ഭധാരണത്തേയും ബാധിക്കുന്നു. ഓവുലേഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് ഇത് തടസ്സം നില്‍ക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അണ്ഡോത്പാദനത്തെ എങ്ങനെ ബാധിക്കുന്നു?

അണ്ഡോത്പാദനത്തെ എങ്ങനെ ബാധിക്കുന്നു?

അണ്ഡോത്പാദനത്തെ അഥവാ ഓവുലേഷനെ പ്രമേഹം എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇത് പലപ്പോഴും പ്രത്യക്ഷമായോ പരോക്ഷമായോ ഗര്‍ഭം ധരിക്കുന്നതിനുള്ള കഴിവിനെ ബാധിച്ചേക്കാം. മാത്രമല്ല ഇത് ആരോഗ്യപരമായുള്ള സങ്കീര്‍ണതകളും നിങ്ങളില്‍ ഉണ്ടാക്കിയേക്കാം. പലപ്പോഴും ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികളില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. കൂടാതെ സ്ത്രീകളില്‍ പ്രത്യേതുപാദന ശേഷിയെ ബാധിക്കുകയും അത് വഴി അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. ഇതിന് കാരണമാകുന്ന മറ്റ് ചില കാരണങ്ങളും ഉണ്ട്.

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (PCOS)

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (PCOS)

പിസിഓഎസ് പോലുള്ള അവസ്ഥകള്‍ സ്ത്രീകളില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നതാണ്. ഇതിന്റെ ഫലമായി അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ രൂപപ്പെടുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് PCOS എന്ന് പറയുന്നത്. ഇത് പലപ്പോഴും ആരോഗ്യത്തിനും ആര്‍ത്തവത്തിനും പ്രത്യുത്പാദന ശേഷിക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ആര്‍ത്തവ ചക്രത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നു. ഇതിലൂടെ അപകടകരമായ പല അവസ്ഥകളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ പിസിഓഎസ് പ്രമേഹം തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് ശരിയായ രീതിയില്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തണം.

അമെനോറിയയും ഒലിഗോമെനോറിയയും

അമെനോറിയയും ഒലിഗോമെനോറിയയും

ഒലിഗോമെനോറിയ 35 ദിവസമോ അതില്‍ കൂടുതലോ ദിവസങ്ങളില്‍ സംഭവിക്കുന്ന ക്രമരഹിതമായ ആര്‍ത്തവത്തെയാണ് സൂചിപ്പിക്കുന്നത്. പതിവായി ആര്‍ത്തവം ഉണ്ടാവുകയും എന്നാല്‍ കുറഞ്ഞത് ആറുമാസ്േത്തക്കെങ്കിലും ആര്‍ത്തവം ഇല്ലാത്ത അവസ്ഥയും ഉണ്ടെങ്കില്‍ അതിനെ അമെനോറിയ എന്നനും പറയുന്നത്. ആര്‍ത്തവം വൈകുന്നോ അതോ ഇല്ലാതാവുന്നോ എന്നത് പലപ്പോഴും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കൂടാതെ നിങ്ങളില്‍ പിസിഓഎസും ഭാരക്കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ ഇതും വളരെയധികം ശ്രദ്ധിക്കണം.

നേരത്തെയുള്ള ആര്‍ത്തവവിരാമം

നേരത്തെയുള്ള ആര്‍ത്തവവിരാമം

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ 45 വയസ്സിന് ശേഷം സംഭവിക്കുന്ന ശാരീരിക മാറ്റമാണ്. പ്രത്യുത്പാദന ആരോഗ്യം കുറയുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. എന്നാല്‍ ചിലരില്‍ ഇത് നാല്‍പ്പത് വയസ്സിന് മുന്‍പ് സംഭവിക്കുന്നു. ഇതിനെ അണ്ഡാശയത്തിലെ പ്രശ്‌നങ്ങളുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമേഹമുള്ളവരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പലപ്പോഴും സ്ത്രീകളില്‍ ഈസ്ട്രജന്റെ സ്വാഭാവിക വിതരണം നിലക്കുന്നു. ഇവരില്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ സാധ്യത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവമായി തന്നെ എടുക്കേണ്ടതാണ്. പിന്നീട് പ്രത്യുത്പാദന ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്താതെ നോക്കേണ്ടതാണ്.

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭകാല പ്രമേഹം

പ്രമേഹം ഗര്‍ഭാവസ്ഥയില്‍ കൂടി കുറഞ്ഞു എന്ന് നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട് പുറകേ എന്നത് നിങ്ങള്‍ക്കറിയാമോ? പ്രമേഹമുള്ള സ്ത്രീകളില്‍ ഗര്‍ഭകാല സമയത്ത് പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അമ്മയുടെ മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം അവസ്ഥകള്‍ ഗര്‍ഭകാലത്ത് തന്നെ നിയന്ത്രിച്ചാല്‍ ആരോഗ്യത്തിന് ദോഷമില്ലാതെ മുന്നോട്ട് പോവാവുന്നതാണ്. ആരോഗ്യം നശിപ്പിക്കുന്ന പ്രമേഹമെന്ന ഗുരുതരാവസ്ഥയെ പരമാവധി നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാവുന്നതാണ്.

എന്‍ഡോമെട്രിയല്‍ കാന്‍സര്‍

എന്‍ഡോമെട്രിയല്‍ കാന്‍സര്‍

പ്രമേഹമുള്ള സ്ത്രീകളില്‍ എന്‍ഡോമെട്രിയല്‍ കാന്‍സര്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ആദ്യം തന്നെ ആരംഭിക്കണം. ഗര്‍ഭാശയത്തില്‍ ഉണ്ടാവുന്ന ഗുരുതരമായ ഒരു അര്‍ബുദമാണ് എന്‍ഡോമെട്രിയല്‍ കാന്‍സര്‍. എന്നാല്‍ എല്ലാ പ്രമേഹ രോഗമുള്ള സ്ത്രീകളിലും ഇത് ഉണ്ടാവണം എന്നില്ല. പക്ഷേ താരതമ്യേന ഇവരില്‍ സാധ്യത കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളില്‍ എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്തുന്നു. ഇത് ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നതിന്

പ്രമേഹം നിയന്ത്രിക്കുന്നതിന്

പ്രമേഹം നിയന്ത്രിക്കുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ജീവിത ശൈലി മാറ്റങ്ങള്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സ്ഥിരമായി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. കൂടാതെ ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക. എപ്പോഴും ആക്ടീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. സമ്മര്‍ദ്ദം അഥവാ ഉത്കണ്ഠയെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. പുകവലി മദ്യപാനം പോലുള്ള ശീലങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

മുകളില്‍ പറഞ്ഞ അനാരോഗ്യകരമായ അവസ്ഥകള്‍ എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തേയും അണ്ഡോത്പാദനത്തേയും ബാധിക്കുന്നതാണ്. ഈ ലക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളെ ഭയപ്പെടുത്തുന്നവ തന്നെയായിരിക്കാം. നിങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തതുന്നതിലൂടെ ഒരു പരിധി വരെ ഇതിനെ മറികടക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇതില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ തോന്നുകയാണെങ്കില്‍ ഡോക്ടറെ ഉടന്‍ സമീപിക്കുകയും വേണ്ടത്ര പരിശോധനകള്‍ നടത്തുകയും ചെയ്യുക.

പ്രസവത്തിന് മുന്‍പ് സ്വകാര്യഭാഗം ഷേവ് ചെയ്യണം, കാരണങ്ങള്‍ ഇതാണ്‌പ്രസവത്തിന് മുന്‍പ് സ്വകാര്യഭാഗം ഷേവ് ചെയ്യണം, കാരണങ്ങള്‍ ഇതാണ്‌

ആദ്യമാസമല്ല, ആദ്യ ആഴ്ചമുതലറിയാം ഗര്‍ഭധാരണംആദ്യമാസമല്ല, ആദ്യ ആഴ്ചമുതലറിയാം ഗര്‍ഭധാരണം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

How Does Diabetes Affect Ovulation In Women In Malayalam

Here in this article we are discussing about some how does diabetes affect ovulation in women in malayalam. Take a look.
X
Desktop Bottom Promotion