For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സൈക്കിളോട്ടം ആയുസ്സും കൂട്ടും; പഠനം

|

വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തിലോടുന്നതാണ് സൈക്കിള്‍. അതുപോലെ ഈ പ്രക്രിയ നമ്മുടെ ആയുസ്സിന്റെ കണക്കിനെയും നീട്ടിപ്പിടിക്കുന്നു. ഈ മുന്നോട്ടോടിക്കുന്ന സൈക്കിളിനോടൊപ്പം നമ്മുടെ ആയുസ്സും മുന്നോട്ടു നീങ്ങുന്നു. സൈക്ലിംഗ് ചെയ്യുന്നത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. പണ്ടുകാലം മുതലേ അതങ്ങനെത്തന്നെ. ആരോഗ്യം സംരക്ഷിക്കാന്‍ സൈക്കിള്‍ ചവിട്ടുന്നതോളം നല്ല വ്യായാമം വേറെയില്ല.

Most read: ശരീരശുദ്ധി, കാന്‍സര്‍ മുക്തി: ബാര്‍ലി ടീ കുടിക്കാംMost read: ശരീരശുദ്ധി, കാന്‍സര്‍ മുക്തി: ബാര്‍ലി ടീ കുടിക്കാം

എന്‍ജിനുകളുടെ കണ്ടുപിടിത്തം കാരണം ലോകത്തുണ്ടായ മാറ്റത്തില്‍ സൈക്ലിംഗിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കിയ ഇന്നത്തെ കാലത്ത് പ്രാധാന്യം തിരിച്ചറിഞ്ഞ് വീണ്ടും ആളുകള്‍ സൈക്കിളിന്റെ മഹിമ മനസ്സിലാക്കിയിരിക്കുന്നു. മനോഹരമായ കാര്യം. ഇതിന്റെ കൂടെ സൈക്കിള്‍ ചവിട്ടുന്നത് നിങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുമെന്നു കൂടി അറിയുമ്പോഴാണ് കാര്യങ്ങള്‍ ഏറെ മനോഹരമാകുന്നത്.

പഠനം കണ്ടെത്തിയത്

പഠനം കണ്ടെത്തിയത്

സൈക്കിള്‍ ചവിട്ടുന്ന ആളുകള്‍ക്ക് ആയുസ്സ് വര്‍ധിക്കുന്നുവെന്ന് ഒരു ന്യൂസിലാന്റ് പഠനം കണ്ടെത്തിയിരിക്കുന്നു. ഒട്ടാഗോ സര്‍വകലാശാല, വെല്ലിംഗ്ടണ്‍, മെല്‍ബണ്‍, ഓക്ക്ലാന്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചത് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയിലാണ്.

ഒട്ടാഗോ സര്‍വകലാശാല കണക്കുകള്‍

ഒട്ടാഗോ സര്‍വകലാശാല കണക്കുകള്‍

വെല്ലിംഗ്ടണിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പൊതുജനാരോഗ്യ വകുപ്പിലെ ലീഡ് ഗവേഷകനായ ഡോ. കരോലിന്‍ ഷാ പറയുന്നത് ജോലിസ്ഥലത്തെത്താന്‍ സൈക്കിള്‍ ചവിട്ടുന്ന ആളുകള്‍ക്ക് പഠനസമയത്ത് മരണനിരക്ക് 13 ശതമാനം കുറഞ്ഞെന്നാണ്. എന്നാല്‍ ജോലിസ്ഥലത്തേക്ക് നടക്കുകയോ മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെയോ മരണനിരക്കില്‍ കുറവുണ്ടായില്ല. ഗവേഷണങ്ങള്‍ക്കായി സെന്‍സസ്, മരണനിരക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്ന ന്യൂസിലാന്റ് സെന്‍സസ്-മോര്‍ട്ടാലിറ്റി സ്റ്റഡിയില്‍ നിന്നുള്ള ഡാറ്റയാണ് ഗവേഷകര്‍ ഉപയോഗിച്ചത്.

പഠനത്തിനെടുത്തത് 3.5 ദശലക്ഷം പേരെ

പഠനത്തിനെടുത്തത് 3.5 ദശലക്ഷം പേരെ

3.5 ദശലക്ഷം പേരില്‍ നിന്നുള്ള കണക്കുകളാണ് വിശകലനം ചെയ്തത്. ഈ കണക്കുകളില്‍ ഭൂരിഭാഗം പേരും സഞ്ചാരത്തിനായി വാഹനങ്ങളെ ആശ്രയിച്ചവരാണ് കൂടുതല്‍. അഞ്ച് ശതമാനം പേര്‍ നടക്കുകയും മൂന്ന് ശതമാനം പേര്‍ സൈക്ലിംഗും ചെയ്തിരുന്നു. ആരോഗ്യവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി സൈക്ലിംഗ് ചെയ്യാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

ശാരീരിക ഘടകങ്ങളെ ഏകോപിപ്പിക്കുന്നു

ശാരീരിക ഘടകങ്ങളെ ഏകോപിപ്പിക്കുന്നു

മനുഷ്യരുടെ ആയുസ്സ് നീട്ടിപ്പിടിക്കാവുന്നതിന് ഒട്ടേറെ ശാരീരിക ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. സൈക്ലിംഗിലൂടെ ഈ ഘടകങ്ങളെയെല്ലാം യോജിപ്പിച്ച് നിര്‍ത്തി ഏതൊരാള്‍ക്കും നിങ്ങളുടെ ശരീരത്തെ മെച്ചപ്പെടുത്തി ആയുസ്സ് കൈപ്പിടിയിലൊതുക്കാവുന്നതാണ്. ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ ആനുകൂല്യങ്ങളില്‍ ഹൃദയ രോഗങ്ങള്‍, പ്രമേഹം എന്നിവ തടയല്‍ ഉള്‍പ്പെടെ മികച്ച ഗുണങ്ങള്‍ സൈക്ലിംഗിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. സൈക്കിള്‍ ചവിട്ടുന്നതിലൂടെ ലഭിക്കുന്ന അത്തരം ചില ആനുകൂല്യങ്ങള്‍ നമുക്കു നോക്കാം.

കൂടുതല്‍ ബ്രെയിന്‍ പവര്‍

കൂടുതല്‍ ബ്രെയിന്‍ പവര്‍

ഒരു പഠനത്തില്‍ സൈക്ലിംഗ് വ്യായാമം മസ്തിഷ്‌ക ശക്തി വര്‍ദ്ധിപ്പിക്കുകയും പ്രായമായവരില്‍ അല്‍ഷിമേഴ്സ് ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നു കണ്ടെത്തി. പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം കാണിക്കുന്നത് കുട്ടികളെ സൈക്ലിംഗ് കൂടുതല്‍ ഗുണപരമായി സ്വാധീനിക്കുന്നുവെന്നും അവരുടെ ശ്രദ്ധ വര്‍ധിപ്പിക്കുന്നുവെന്നുമാണ്.

വേദന നീക്കുന്നു

വേദന നീക്കുന്നു

കാല്‍മുട്ട് വേദനയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസും ഉള്ള പ്രായമായ രോഗികള്‍ക്ക് സൈക്ലിംഗ് അവരുടെ ദിനചര്യകളില്‍ ഉള്‍പ്പെടുത്തുന്നത് അവരുടെ രോഗാവസ്ഥയെ മെച്ചപ്പെടുത്തുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രായമാകുന്തോറും വ്യായാമത്തിന് സമയം കണ്ടെത്തി ദിവസത്തില്‍ കുറച്ച് നേരമെങ്കിലും സൈക്കിളില്‍ കറങ്ങുന്നത് വളരെയധികം ഗുണം ചെയ്യും.

മെച്ചപ്പെട്ട ഹൃദയാരോഗ്യം

മെച്ചപ്പെട്ട ഹൃദയാരോഗ്യം

സൈക്ലിംഗ് ഏറ്റവും ഗുണം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തിമാണ്. മെഡിസിന്‍ ആന്റ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് ആന്റ് എക്‌സര്‍സൈസില്‍ അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയത് സൈക്ലിംഗില്‍ സജീവമായിരുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത 31 ശതമാനം കുറവാണെന്നാണ്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ സൈക്ലിംഗ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തി. നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശത്തോടെ ഹൃദയാരോഗ്യം നിലനിര്‍ത്താനായി സൈക്ലിംഗ് തിരഞ്ഞെടുക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

സൈക്ലിംഗിന്റെ വലിയ നേട്ടങ്ങളിലൊന്നാണ് ശരീരഭാരം കുറയ്ക്കുന്നതില്‍ ഇതിനുള്ള കഴിവ്. കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മികച്ച വ്യായാമമായി സൈക്ലിംഗ് തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണ നിയന്ത്രണത്തോടൊപ്പം സൈക്ലിംഗ് വ്യായാമവും അവരുടെ ദിനചര്യയില്‍ ഏര്‍പ്പെടുത്തിയാല്‍ പ്രായമായ പ്രമേഹരോഗികളായ സ്ത്രീകള്‍ക്ക് ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവ പോലുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന വിസറല്‍ കൊഴുപ്പ് നീക്കം ചെയ്യുമെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ആരോഗ്യകരമായ ഭാരം, പതിവ് വ്യായാമം, ചിട്ടയായ ഭക്ഷണം എന്നിവയെല്ലാം നിങ്ങളുടെ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം 14,000 ത്തോളം പുരുഷന്മാരെ പരിശോധിക്കുകയും മധ്യവയസ്സിലേക്ക് അടുക്കുമ്പോള്‍ ഉയര്‍ന്ന ഫിറ്റ്‌നസ് ലെവല്‍ ഉള്ളവര്‍ക്ക് ശ്വാസകോശത്തിനും വന്‍കുടലിനും അര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ എയ്‌റോബിക് വ്യായാമം ചെയ്യാനായി സൈക്ലിംഗ് തിരഞ്ഞെടുക്കാവുന്നതാണ്.

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കാന്‍ വ്യായാമം സഹായിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ലാന്‍സെറ്റില്‍ ഒരു ദശലക്ഷത്തിലധികം പേരില്‍ അടുത്തിടെ നടത്തിയ ഒരു പഠനം സ്ഥിരീകരിച്ചത് സമ്മര്‍ദ്ദം അകറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് സൈക്ലിംഗ് എന്നാണ്.

പാര്‍ക്കിന്‍സണ്‍സ് രോഗസാധ്യത കുറയ്ക്കുന്നു

പാര്‍ക്കിന്‍സണ്‍സ് രോഗസാധ്യത കുറയ്ക്കുന്നു

പാര്‍ക്കിന്‍സണ്‍സ് അസുഖത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് സൈക്ലിംഗ് സഹായിക്കുന്നു. വ്യായാമം പുരുഷന്മാരില്‍ പാര്‍ക്കിന്‍സണ്‍സ് സാധ്യത കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി സൈക്ലിംഗിന്റെ ആനുകൂല്യങ്ങള്‍ കാണുന്നതിന് നിങ്ങള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടണമെന്നു പഠനം നിര്‍ദ്ദേശിക്കുന്നു.

English summary

How Cycling Reduces The Risk of Premature Death

Even just one minute on the cycle can bring you live-longer benefits. Read on how a bicycle reduces the risk of cardiovascular disease and premature death from all causes.
X
Desktop Bottom Promotion