For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിയാതെ പോകരുത് കക്കിരിയുടെ ഈ ദോഷഫലങ്ങള്‍

|

പലര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് കക്കിരി. ആളുകള്‍ ഇത് വ്യത്യസ്ത രൂപങ്ങളില്‍ കഴിക്കുന്നു. ചിലര്‍ ഇത് സാലഡായി ഉപയോഗിക്കുന്നു, മറ്റുചിലര്‍ ഇത് സ്മൂത്തികളായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ആരോഗ്യത്തെ അത്ഭുതകരമായി സ്വാധീനിക്കുന്നുണ്ടെങ്കിലും, ജലാംശം വര്‍ദ്ധിപ്പിക്കുന്ന ഈ പച്ചക്കറി ചിലപ്പോള്‍ ശരീരത്തിന് ദോഷകരമാകും. ഇത് നിങ്ങള്‍ കഴിക്കുന്ന അളവും സമയവും ആശ്രയിച്ചിരിക്കുന്നു. കക്കിരിക്ക നിങ്ങളുടെ ശരീരത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നത് എങ്ങനെ എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: 40 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട മാറ്റങ്ങള്‍Most read: 40 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട മാറ്റങ്ങള്‍

രാത്രിയില്‍ കക്കിരി കഴിച്ചാല്‍

രാത്രിയില്‍ കക്കിരി കഴിച്ചാല്‍

രാത്രിയില്‍ കക്കിരി കഴിക്കരുതെന്ന് നിങ്ങളുടെ മാതാപിതാക്കളോ മുത്തശ്ശിയോ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കണം. എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കക്കിരി കഴിച്ച് കിടന്നുറങ്ങുന്നത് നിങ്ങളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തുന്നതിനാലാണിത്. നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ നിങ്ങള്‍ കക്കിരി ചേര്‍ത്ത് കനപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍, ആ ഭക്ഷണം ദഹിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കും. നിങ്ങളുടെ നല്ല രാത്രി ഉറക്കം തടസ്സപ്പെടുന്നത് ഇവിടെയാണ്.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

വിറ്റാമിന്‍ കെ, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ഗുണത്താല്‍ സമ്പുഷ്ടമായ കക്കിരി നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കാം. ഈ പച്ചക്കറിയുടെ വിത്തുകള്‍ കുക്കുര്‍ബിറ്റിന്റെ സമ്പന്നമായ ഉറവിടമാണ്. സ്വതസിദ്ധമായ ഡൈയൂററ്റിക് ഗുണങ്ങളുള്ള ഒരു മൂലകമാണ്. ഡൈയൂററ്റിക് ആയിരിക്കുന്നത് ശരീരത്തിന് വളരെ മികച്ചതാണെങ്കിലും, അമിതമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നമാകും. കാരണം ഇത് ശരീരത്തില്‍ നിന്ന് ദ്രാവകം അമിതമായി പുറന്തള്ളുന്നു. വളരെയധികം കക്കിരി കഴിക്കുന്നത് നിങ്ങളെ നിര്‍ജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.

Most read:രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഉത്തമം ഈ ആഹാരങ്ങള്‍Most read:രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഉത്തമം ഈ ആഹാരങ്ങള്‍

ദഹനപ്രശ്‌നം

ദഹനപ്രശ്‌നം

മിക്ക ആളുകള്‍ക്കും ഒരു സെന്‍സിറ്റീവ് ആമാശയമാണ് ഉള്ളത്. ചില ഭക്ഷ്യവസ്തുക്കള്‍ അമിതമായി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കാം. ശരീരത്തിന്റെ ആരോഗ്യത്തിന് കക്കിരി മികച്ചതാണെങ്കിലും ചിലപ്പോള്‍ ദോഷകരമായ ഭക്ഷണങ്ങളില്‍ ഒന്നായി ഇത് മാറാം. കക്കിരിക്കയിലെ കുക്കുര്‍ബിറ്റാസിന്‍ ഡൈയൂററ്റിക് ആണെന്ന് പറഞ്ഞു. സെന്‍സിറ്റീവ് ദഹനവ്യവസ്ഥയുള്ള ആളുകളില്‍ ഇത് ദഹന പ്രശ്‌നത്തിന് കാരണമാകും. സാധാരണ സാഹചര്യങ്ങളില്‍, ധാരാളം കക്കിരി കഴിക്കുന്നത് വയറ്റിസ് ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

സൈനസിറ്റിസ് പ്രേരിപ്പിക്കുന്നു

സൈനസിറ്റിസ് പ്രേരിപ്പിക്കുന്നു

സൈനസ് അണുബാധ എന്നറിയപ്പെടുന്ന സൈനസിസ് ഒരു മെഡിക്കല്‍ അവസ്ഥയാണ്. മൂക്കൊലിപ്പ്, വീക്കം, തലവേദന എന്നിവയ്ക്ക് ഇത് വഴിവയ്ക്കുന്നു. സൈനസ് അണുബാധയാല്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍, നിങ്ങള്‍ക്ക് കക്കിരി ഒഴിവാക്കുന്നതാണ് നല്ലത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് ഈ പച്ചക്കറി ഗുണം ചെയ്യില്ല. കാരണം ഇത് ഒരു തണുപ്പിക്കല്‍ ഭക്ഷണ ഇനമാണ്.

Most read:അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്Most read:അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്

ചര്‍മ്മ അലര്‍ജി

ചര്‍മ്മ അലര്‍ജി

അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി ആസ്ത്മയും ഇമ്മ്യൂണോളജിയും നടത്തിയ കുക്കുമ്പറിന്റെ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് ചില അലര്‍ജികള്‍ ഉള്ളവര്‍ക്ക് കക്കിരിയില്‍ നിന്ന് ചര്‍മ്മ അലര്‍ജ്ജി ഉണ്ടാകം എന്നാണ്. കക്കിരി കഴിക്കുന്നതു മൂലം എന്തെങ്കിലും ഗുരുതരമായ മെഡിക്കല്‍ പ്രശ്‌നം നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍, ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.

English summary

How Cucumber Can Have A Bad Effect On Your Health

Read on to know the side effects of cucumber on your health.
Story first published: Wednesday, March 10, 2021, 15:49 [IST]
X
Desktop Bottom Promotion