Just In
Don't Miss
- News
ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക
- Finance
ഡിജിറ്റല് പേയ്മെന്റ് രംഗത്ത് പുതിയ നീക്കവുമായി റിലയൻസ്, ഒപ്പം ഫേസ്ബുക്കും ഗൂഗിളും
- Movies
അഡോണിയെ ഇഷ്ടമാണെന്ന് എയ്ഞ്ചൽ, ഒടുവിൽ പൂവ് നൽകി പ്രണയം സമ്മതിച്ച് അഡോണി
- Travel
ചത്പാല്..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള് ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില് ഇവര്, തലപ്പത്ത് ഹിറ്റ്മാന്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രക്തസമ്മര്ദ്ദമോ? കരിക്കിലുണ്ട് പ്രതിവിധി
വര്ഷാവര്ഷം ദശലക്ഷക്കണക്കിന് ആളുകളില് അമിത രക്തസമ്മര്ദ്ദം അഥവാ ഹൈ ബി.ബി റിപ്പോര്ട്ട് ചെയ്യപ്പെടുന്നു. ഒരിക്കല് രോഗം വന്നാല് വര്ഷങ്ങളോളം നീണ്ടുനില്ക്കുന്ന ഒരസുഖമാണിത്. ഇതിന്റെ പരിണിത ഫലങ്ങളും ശരീരത്തിനു വരുത്തുന്ന ദോഷങ്ങള് ചെറുതല്ല. രക്താതിമര്ദ്ദത്തെ ഗുരുതരമായ അവസ്ഥയാക്കുന്നത് പലപ്പോഴും ഇതിന് രോഗലക്ഷണങ്ങളില്ല എന്നതാണ്. കൂടാതെ ദീര്ഘകാലത്തേക്ക് ചികിത്സ നല്കിയില്ലെങ്കില് ഇത് ഹൃദ്രോഗം, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്കും നയിച്ചേക്കാം.
Most read: ഹൃദയം പണിമുടക്കില്ല; ഭക്ഷണം ഇങ്ങനെയായാല്
രക്താതിമര്ദ്ദം ബാധിച്ചവള് അവരുടെ ദൈനംദിന ഭക്ഷണത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ഉയര്ന്ന രക്തസമ്മര്ദ്ദമുള്ള രോഗികള് ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ കുറവുള്ളതും നാരുകള് അടങ്ങിയതുമായ ഭക്ഷണങ്ങള് കഴിക്കണം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില് ചില പാനീയങ്ങള് ചേര്ക്കുന്നത് രക്താതിമര്ദ്ദത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാന് സഹായിക്കും. കുറഞ്ഞ കലോറിയും കൊഴുപ്പ് കുറഞ്ഞ പോഷക സമ്പുഷ്ടമായ പാനീയങ്ങളും കഴിക്കുന്നത് രക്താതിമര്ദ്ദ രോഗികളില് മികച്ച മാറ്റങ്ങള് കാണിക്കും. ഈ വേനല്ക്കാലത്ത് അത്തരമൊരു പാനീയമാണ് ഇളനീര് വെള്ളം.

എന്തുകൊണ്ട് കരിക്കിന് വെള്ളം?
ഇളനീരില് 95 ശതമാനം ശലം, 4 ശതമാനം കാര്ബോഹൈഡ്രേറ്റ്, 0.1 ശതമാനം കൊഴുപ്പ്, 0.02 ശതമാനം കാല്സ്യം, 0.01 ശതമാനം ഫോസ്ഫറസ്, 0.5 ശതമാനം ഇരുമ്പ് എന്നീ അമിനോ ആസിഡുകള് അടങ്ങിയിട്ടുണ്ട്. വിറ്റാമിന് സി, ബി കോംപ്ലക്സ് വിറ്റാമിനുകള്, സോഡിയം, മഗ്നീഷ്യം എന്നിവയുള്പ്പെടെയുള്ള ധാതുക്കളുണ്ട്. തേങ്ങാവെള്ളത്തില് എന്സൈമുകളും വിവിധ ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ചില പ്രാഥമിക പഠനങ്ങളില് ഇളനീരിന് കാന്സര് വിരുദ്ധവും വാര്ദ്ധക്യ വിരുദ്ധ ഫലങ്ങളും ഉള്ളതായി തെളിയിച്ചിട്ടുണ്ട്. ഉയര്ന്ന രക്തസമ്മര്ദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്ന പൊട്ടാസ്യം, ഉയര്ന്ന ഇലക്ട്രോലൈറ്റ് എന്നിവ കരിക്കിന് വെള്ളത്തില് അടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ട് കരിക്കിന് വെള്ളം?
വാണിജ്യ എനര്ജി ഡ്രിങ്കുകളേക്കാള് മികച്ചതായ തേങ്ങാവെള്ളം ശരീരത്തിന് ജലാംശം നല്കുന്നു. വിറ്റാമിന് സി, സെലിനിയം, മാംഗനീസ്, സിങ്ക് എന്നിവ തേങ്ങാവെള്ളത്തെ ശക്തമായ ആന്റിഓക്സിഡന്റാക്കി മാറ്റുന്നു. ഇവ കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മര്ദ്ദത്തില് നിന്ന് സംരക്ഷിക്കുന്നു. ഇതിലെ സൈറ്റോകൈനുകള് കോശങ്ങളിലെയും ടിഷ്യുകളിലെയും പ്രായമാകല് ഫലങ്ങളില് നിന്ന് സംരക്ഷിക്കുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങള് വരാനുള്ള സാധ്യത കുറയ്ക്കാന് സഹായിക്കുന്നു. എന്നിരുന്നാലും, അമിതമായി തേങ്ങാവെള്ളം കഴിക്കുന്നത് ഹൈപ്പര്കലീമിയയ്ക്ക് കാരണമാകുമെന്നതാണ്. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അമിതമായ അളവാണ് ഹൈപ്പര്കലാമിയ. ഇത് വൃക്ക തകരാറുകള്, ഹൃദയ തകരാറുകള് എന്നിവയ്ക്ക് കാരണമാകുന്നതാണ്.

പൊട്ടാസ്യത്തില് സമ്പന്നം
വര്ദ്ധിച്ച പൊട്ടാസ്യം കഴിക്കുന്നതിലൂടെ രക്തസമ്മര്ദ്ദം കുറയ്ക്കാന് കഴിയുമെന്ന് പഠനങ്ങള് പറയുന്നു. ഇളനീര് പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. 100 മില്ലി ലിറ്റര് ഇളനീരില് 250 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഉപ്പിന്റെ പ്രതികൂല ഫലങ്ങള് തുലനം ചെയ്ത് പൊട്ടാസ്യം രക്തസമ്മര്ദ്ദം കുറയ്ക്കാന് സഹായിക്കുന്നു.

പോളിഫെനോള് സംയുക്തങ്ങള്
സ്പോര്ട്സ് ഡ്രിങ്കുകളില് ഉള്പ്പെടുത്തുന്ന ഓറല് റീഹൈഡ്രേഷന് സൊല്യൂഷനുകള് തേങ്ങാവെള്ളത്തില് പ്രകൃതിദത്തമായി അടങ്ങിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ സോഡിയവും കൂടുതല് പൊട്ടാസ്യവും കൂടാതെ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശക്തമായ ആന്റിഓക്സിഡന്റ് പ്രവര്ത്തനവും ഉയര്ന്ന അളവില് വിറ്റാമിന് സിയും ശരീരത്തിലെത്തിക്കുന്നു. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോളിഫെനോള് സംയുക്തങ്ങളും ഇളനീരില് ഉള്ളവയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

രക്തത്തിലെ കൊളസ്ട്രോള് കുറയ്ക്കുന്നു
ഉയര്ന്ന രക്തസമ്മര്ദ്ദവും രക്തത്തിലെ കൊളസ്ട്രോളും തമ്മില് ബന്ധപ്പെട്ടിരിക്കുന്നു. ധമനികളുടെ കാഠിന്യം കാരണം രക്തം പമ്പ് ചെയ്യാന് ബുദ്ധിമുട്ടുന്നത് ഹൃദയത്തില് സമ്മര്ദ്ദം ചെലുത്തുന്നു. ഇത് ബിപി ഉയര്ത്തുന്നതിന് കാരണമാകുന്നു. ഇളനീര് വെള്ളത്തിലെ ട്രൈഗ്ലിസറൈഡുകളുടെയും രക്തത്തിലെ കൊളസ്ട്രോളിന്റെയും അളവ് കുറച്ച് രക്താതിമര്ദ്ദ രോഗികളെ സഹായിക്കുന്നു.

രക്തസമ്മര്ദ്ദം കുറയ്ക്കാന്
ഭക്ഷണത്തിലൂടെ പൊട്ടാസ്യം വര്ദ്ധിപ്പിക്കുന്നത് രക്തസമ്മര്ദ്ദം കുറയ്ക്കുന്നതിനും ഹൃദയ രോഗങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുമുള്ള നല്ല മാര്ഗ്ഗമാണ്. ഇളനീരില് ഒരു സേവനത്തിന് 600 മില്ലിഗ്രാമില് കൂടുതല് പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് മറ്റേതൊരു ഭക്ഷണപാനീയം നല്കുന്നതിലും കൂടുതലാണ്. ഉയര്ന്ന പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല് ഉയര്ന്ന രക്തസമ്മര്ദ്ദം നിയന്ത്രിക്കുന്നതിലെ ഫലങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണങ്ങള് കാണിക്കുന്നത് തേങ്ങാവെള്ളം സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്ദ്ദം എന്നിവ കുറയ്ക്കുന്നുവെന്നാണ്. കരിക്കിന് വെള്ളത്തിന്റെ മറ്റു ചില ആരോഗ്യ ഗുണങ്ങള് കൂടി നമുക്കു നോക്കാം.

ശരീരഭാരം കുറയ്ക്കാന്
നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന് തേങ്ങാവെള്ളം നിങ്ങളെ സഹായിക്കുന്നു. തേങ്ങാവെള്ളത്തിലെ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഒരു സേവനത്തിന് 42 കലോറി (240 ഗ്രാം). ഇത് ഇളനീരിനെ മികച്ച എനര്ജി ഡ്രിങ്കുകളില് ഒന്നാക്കുന്നു. ഇളനീര് വെള്ളം വിശപ്പ് കെടുത്താന് സഹായിക്കുകയും കൂടുതല് ഭക്ഷണം അകത്തെത്തുന്നത് തടയുകയും ചെയ്യുന്നു.

പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു
പോഷകങ്ങളും വിറ്റാമിനുകളുമായ റൈബോഫ്ലേവിന്, നിയാസിന്, തയാമിന്, പിറിഡോക്സിന്, ഫോളേറ്റുകള് എന്നിവയാല് സമ്പന്നമായ ഇളനീര് വെള്ളത്തിന് ആന്റി വൈറല്, ആന്റി ബാക്ടീരിയല് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാനും ഇന്ഫ്ളുവന്സ പോലുള്ള വൈറല് അണുബാധകള്ക്കെതിരേ പോരാടാനും സഹായിക്കുന്നു.

വൃക്കകളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നു
ഇളനീരിലെ ധാതുക്കള്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വൃക്കരോഗം ബാധിച്ച രോഗികള്ക്ക് ഗുണം ചെയ്യും. ഇളനീര് ഒരു ഡൈയൂററ്റിക് ആയി പ്രവര്ത്തിക്കുകയും മൂത്രത്തിന്റെ ഒഴുക്കും ഉത്പാദനവും വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഗര്ഭിണികള്ക്ക്
ഗര്ഭാവസ്ഥയില് ഡോക്ടര്മാര് പലപ്പോഴും ഇളനീര് വെള്ളം ശുപാര്ശചെയ്യുന്നു. കാരണം ഇത് മലബന്ധം, നെഞ്ചെരിച്ചില് എന്നിവ അകറ്റി ദഹനത്തെ മികച്ചതാക്കുന്നു.