For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയാനും നീര്‍ക്കെട്ടിനും കുമ്പളങ്ങ മരുന്ന്

വയര്‍ കുറയാനും നീര്‍ക്കെട്ടിനും കുമ്പളങ്ങ മരുന്ന്

|

വണ്ണം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ആണ്‍ പെണ്‍ ഭേദമില്ലാതെ നമ്മെ അലട്ടുന്ന പ്രശ്‌നമാണിത്. പാരമ്പര്യം മുതല്‍ വ്യായാമക്കുറവും ഭക്ഷണവും സ്‌ട്രെസും പിന്നെ ചില രോഗങ്ങളും മരുന്നുകളുമെല്ലാം ഇതിനു കാരണമാകും.

ഇതു പോലെ ശരീരത്തിലെ നീര്‍ക്കെട്ടും പല കാരണങ്ങളാലും പലരേയും അലട്ടുന്ന ഒന്നാണ്. ഇതും രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന ഒന്നാണ്. നീര്‍ക്കെട്ട് പലപ്പോഴും ശരീര വേദനയും സന്ധിവേദനയുമെല്ലാം വരുത്തുകയും ചെയ്യും.

5 കൂവളം ഇല പ്രമേഹത്തിന് മഹാവൈദ്യം5 കൂവളം ഇല പ്രമേഹത്തിന് മഹാവൈദ്യം

ശരീരത്തിലെ നീര്‍ക്കെട്ടും ഇതു പോലെ അമിതവണ്ണവും നീക്കാന്‍ സഹായിക്കുന്ന ധാരാളം വീട്ടു വൈദ്യങ്ങളുണ്ട്. യാതൊരു ദോഷവുമില്ലാതെ ചെയ്യാന്‍ സാധിയ്ക്കുന്നവയാണ് ഇവയെല്ലാം

ശരീരത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹരിയ്ക്കാനായി നമുക്ക് ഒരു പ്രത്യേക ജ്യൂസുണ്ടാക്കി കഴിയ്ക്കാം. ഇതെക്കുറിച്ചറിയൂ.

കുമ്പളങ്ങ, ഇഞ്ചി, നാരങ്ങ

കുമ്പളങ്ങ, ഇഞ്ചി, നാരങ്ങ

കുമ്പളങ്ങ, ഇഞ്ചി, നാരങ്ങ എന്നിവ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. കുമ്പളങ്ങ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. രക്തശുദ്ധി വരുത്തുന്ന, രക്തസ്രാവം തടയുന്ന ഒന്നാണ് കുമ്പളങ്ങ. ശരീരത്തിലെ അമിതമായ കൊഴുപ്പു നീക്കാനും പ്രമേഹത്തിനുമെല്ലാം ഏറെ ഗുണകരമാണ് ഇത്. ധാരാളം ജലാംശം അടങ്ങിയ ഒന്നു കൂടിയാണ്.

ഇഞ്ചി

ഇഞ്ചി

ഇതു പോലെ ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്നതാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് എല്ലാ ഗുണങ്ങളും നല്‍കുന്നത്. ശരീരത്തിലെ കൊഴുപ്പു നീക്കാനും കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് ഏറെ ഉത്തമമാണ്.

നാരങ്ങ

നാരങ്ങ

നാരങ്ങയും വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇതിനു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ ഗുണകരമാണ് ചെറുനാരങ്ങ.

ഈ മുന്നു ചേരുവകള്‍

ഈ മുന്നു ചേരുവകള്‍

ഈ മുന്നു ചേരുവകള്‍ ഉപയോഗിച്ചാണ് ശരീരത്തിലെ നീര്‍ക്കെട്ടു മാറാനും തടി കുറയ്ക്കാനുമുള്ള പ്രത്യേക ജ്യൂസ് തയ്യാറാക്കുന്നത്. ഇതിനായി വേണ്ടി മൂക്കാത്ത കുമ്പളങ്ങയാണ്. ഇതില്‍ നിന്നാണ് ജ്യൂസ് നല്ല രീതിയില്‍ ലഭിയ്ക്കുക. കുമ്പളങ്ങയുടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. പകുതി മതിയാകും. അല്ലെങ്കില്‍ കാല്‍ ഭാഗം. ഇതിനൊപ്പം നാലഞ്ചു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേര്‍ക്കുക. ഇതില്‍ അല്‍പം വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കണം. പിന്നീട് ഇതില്‍ പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക.

ഈ ജ്യൂസ്

ഈ ജ്യൂസ്

ഈ ജ്യൂസ് കുടിയ്ക്കുന്നത് നീര്‍ക്കെട്ടു മാറാനും വണ്ണം കുറയ്ക്കാനും നല്ലതാണ്. രാവിലെ വെറും വയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കാം. ദിവസവും രണ്ടു ഗ്ലാസ് ജ്യൂസ് ഇതേ രീതിയില്‍ കുടിയ്ക്കാം. രാവിലെ വെറും വയറ്റില്‍ കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം എന്തെങ്കിലും കഴിയ്ക്കുക. വൈകീട്ട് ഇതു കുടിച്ച ശേഷം ഒന്നും കഴിയ്ക്കരുത്. എന്നാലാണ് ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിയ്ക്കുക.

ആരോഗ്യപരമായ ഗുണങ്ങള്‍

ആരോഗ്യപരമായ ഗുണങ്ങള്‍

മുകളില്‍ പറഞ്ഞ രണ്ടു പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈ കുമ്പളങ്ങാ ജ്യൂസ്. പ്രമേഹം, മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കിത് നല്ലതാണ്. വയറു ശുദ്ധിയാക്കാന്‍ ഏറെ നല്ലതാണിതിത്. ധാരാളം ജലാംശം അടങ്ങിയ ഒന്നായതു കൊണ്ടു തന്നെ ക്ഷീണം കുറയ്ക്കാനും ഏറെ നല്ലതാണ് ഈ പ്രത്യേക മിശ്രിതം. വിശപ്പു കുറയ്ക്കാന്‍ ഇതു നല്ലതാണ്. വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. അതേ സമയം ദഹനത്തിനും നല്ലതാണ്.

നീര്‍ക്കെട്ട്

നീര്‍ക്കെട്ട്

ശരീരത്തിലെ നീര്‍ക്കെട്ട് ഇത് കുടിച്ചാല്‍ നാലു ദിവസം കൊണ്ടു തന്നെ സാധിയ്ക്കും. ഇതു പോലെ വണ്ണവും വയറും കുറയ്ക്കാന്‍ രണ്ടാഴ്ചയെങ്കിലും കുടിയ്ക്കുക. ഇതിനൊപ്പം ഈ ഗുണം ലഭിയ്ക്കാന്‍ അരി ഭക്ഷണം നിയന്ത്രിയ്ക്കുക കൂടി ചെയ്യുക.

സാധാരണ ഗതിയില്‍ ഏതു രോഗികള്‍ക്കും, അതായത് തൈറോയ്ഡ്, പ്രമേഹം, പോളിസിസ്റ്റിക് ഓവറി തുടങ്ങിയ പ്രശ്‌നമുള്ളവര്‍ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇത് ഗര്‍ഭകാലത്ത് ഒഴിവാക്കുക. ഇതു പോലെ 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇതു നല്‍കാതിരിയ്ക്കുക.

English summary

Home Remedy For Inflammation And Obesity Using Ash Gourd

Home Remedy For Inflammation And Obesity Using Ash Gourd, Read more to know about,
X
Desktop Bottom Promotion