Just In
- 1 hr ago
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍
- 2 hrs ago
ബദാം, വാള്‍നട്ട്, മുന്തിരി: കുതിര്‍ത്ത് കഴിക്കാം രാവിലെ തന്നെ അപ്രതീക്ഷിത ഗുണങ്ങള്‍ ഒരാഴ്ചയില്‍
- 3 hrs ago
സരസ്വതീദേവി ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ദിനം; വസന്ത പഞ്ചമി ആരാധനയും ശുഭമുഹൂര്‍ത്തവും
- 4 hrs ago
ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണം
Don't Miss
- News
നയപ്രഖ്യാപനം: സിൽവർലൈൻ പിണറായി വിജയന്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രന്
- Automobiles
ബെസ്റ്റ് സെല്ലിംഗ് മഹീന്ദ്രയായി ബൊലേറോ നിയോ; 2022 ഡിസംബർ വിൽപ്പന കണക്കുകൾ ഇങ്ങനെ
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Sports
World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്മാരാവാന് ഇന്ത്യ എന്തു ചെയ്യണം? അറിയാം
- Movies
'ബുദ്ധിജീവികളോടൊപ്പം നടന്ന് ജീവിതം പാഴാക്കിയ ശ്രീനിവാസൻ; ഒരു ഘട്ടത്തിൽ തിരിച്ചറിവ് വന്നപ്പോൾ'
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ശ്വാസതടസ്സത്തിന് പരിഹാരം ഇതെല്ലാം അറിഞ്ഞിരിക്കണം
ശ്വാസം മുട്ടല്‍ അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കാരണങ്ങളാല്‍ ശ്വാസംമുട്ടല്‍ സംഭവിക്കാം. ചിലരില്‍# പടികള്‍ കയറിയതിനുശേഷം അല്ലെങ്കില്‍ ജലദോഷം, ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവയെല്ലാം ഒരു കാരണം തന്നെയാണ്. ഇത് ഒരു താല്‍ക്കാലിക അവസ്ഥയോ ഗുരുതരമോ ആകാം. എന്നാല്‍ ഈ കൊവിഡ് കാലത്ത് പലപ്പോഴും നിങ്ങളുടെ അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ് ശ്വാസമുട്ടല്‍ എന്ന ഗുരുതരാവസ്ഥ. വീട്ടില്‍ നിങ്ങളെ സഹായിക്കുന്ന ചില പരിഹാരങ്ങളുണ്ട്. എന്നാല്‍ ഇത് ഒരു പതിവ് സാഹചര്യമാണെങ്കില്‍, ദയവായി ഡോക്ടറെ സമീപിക്കുക. നിങ്ങള്‍ക്ക് ശ്രമിക്കാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഇതാ.
രക്തശുദ്ധീകരണത്തിനും
ശരീരത്തിലെ
വിഷം
പുറന്തള്ളുന്നതിനും
ഭക്ഷണം
മാത്രം
ചില ആളുകള്‍ക്ക് ചുരുങ്ങിയ സമയത്തേക്ക് പെട്ടെന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. മറ്റുള്ളവര്‍ക്ക് ഇത് ദീര്‍ഘകാലത്തേക്ക് അനുഭവപ്പെടാം. അത് പലപ്പോഴും ദീര്‍ഘകാലത്തേക്കോ അല്ലെങ്കില്‍ ചികിത്സ എടുക്കുന്നതോ ആയിരിക്കും. കൊവിഡ് ലക്ഷണമല്ലാതെ ഉണ്ടാവുന്ന ശ്വാസം മുട്ടലുകള്‍ക്ക് ഇനി ചില പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട്, നിങ്ങളുടെ നെഞ്ചില്‍ സ്ഥിരമായ ഇറുകിയതുപോലെ അനുഭവപ്പെടുക, നീല നിറത്തിലുള്ള ചുണ്ടുകള്‍, മാനസിക ആശയക്കുഴപ്പം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. നിങ്ങളുടെ ശ്വാസതടസ്സം പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഇതാ.

രോഗാവസ്ഥ
ശ്വാസതടസ്സം അല്ലെങ്കില്‍ ഡിസ്പ്നിയ എന്നത് അസുഖകരമായ ഒരു അവസ്ഥയാണ്, ഇത് നിങ്ങളുടെ ശ്വാസകോശത്തിലേക്ക് പൂര്‍ണ്ണമായും വായു കടക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. നിങ്ങളുടെ ഹൃദയത്തിലെയും ശ്വാസകോശത്തിലെയും പ്രശ്നങ്ങള്‍ നിങ്ങളുടെ ശ്വസനത്തെ ദോഷകരമായി ബാധിക്കും. ഇത്തരം അവസ്ഥ കൊവിഡ് മൂലമല്ലാതെ ഉണ്ടാകുന്നതാണെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇഞ്ചി ചായ
നിങ്ങള്‍ക്കുണ്ടാവുന്ന ശ്വാസം മുട്ടല്‍ പരിഭ്രാന്തി അല്ലെങ്കില്‍ സമ്മര്‍ദ്ദം മൂലമാണെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് ഇഞ്ചി ചായ ഉണ്ടാക്കി കഴിക്കാവുന്നതാണ്. അത് നിങ്ങളെ ശാന്തമാക്കാന്‍ സഹായിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അണുബാധയാണെങ്കില്‍ ഇത് സഹായകരമാകും. ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ ഉണ്ട്, ഇത് ശ്വാസകോശത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം ശ്വാസം മുട്ടലുകള്‍ക്ക് പരിഹാരം കാണുന്നതിന് ഇഞ്ചിച്ചായ ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണ്.

ബ്ലാക്ക് കോഫി
ശ്വാസനാളത്തിലെ നിങ്ങളുടെ മസ്കുകളില് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ഇത്തരം ശ്വാസം മുട്ടലുകള്‍ക്ക് പരിഹാരം കാണുന്നതിന് ബ്ലാക്ക്കോഫി മികച്ചതാണ്. ആസ്ത്മ ബാധിച്ച ആളുകളെ സഹായിക്കുന്ന വളരെ ഫലപ്രദമായ പ്രതിവിധിയാണിത്. ബ്ലാക്ക് കോഫി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ശ്വസനാവസ്ഥയില് നിന്ന് കരകയറുന്നതിനും സഹായിക്കുന്നു. എന്നിരുന്നാലും, ഇത് ചിലര്‍ക്ക് അനുയോജ്യമല്ല എന്നുള്ളതാണ്. അതിനാല്‍ എന്തെങ്കിലും ശരിയല്ലെന്ന് തോന്നുന്ന നിമിഷം നിര്‍ത്തുക. ഓരോ വ്യക്തിക്കും വ്യത്യസ്ത ആരോഗ്യ ചരിത്രമുണ്ടെന്ന് കണക്കിലെടുക്കുമ്പോള്‍ കുഴപ്പമുണ്ടോ എന്ന് ഒരു കുടുംബ ഡോക്ടറോട് ചോദിക്കുന്നതാണ് നല്ലത്.

പുറകില്‍ പിന്തുണയോടെ ഇരിക്കുക
ഇത് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഒരു ചുമരിനോട് ചാരി പിന്തുണയോടെ ഇരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ഇടുപ്പ് അതില്‍ വിശ്രമിക്കാന്‍ അനുവദിക്കുക. നിങ്ങളുടെ പാദങ്ങള്‍ അല്പം വീതിയില്‍ വെക്കുക. നിങ്ങളുടെ തോളുകള്‍ ഉപയോഗിച്ച് ചെറുതായി മുന്നോട്ട് ചായുക, നിങ്ങളുടെ കൈകള്‍ നിങ്ങളുടെ മുന്‍പിലേക്ക് നീട്ടി വെക്കാവുന്നതാണ്.

പിന്തുണയോടെ മുന്നോട്ടാഞ്ഞ് ഇരിക്കുക
മുന്നോട്ട് ആഞ്ഞ് ഇരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു കസേരയും മേശയും ഉണ്ടെങ്കില്‍, ഇത് നിങ്ങളുടെ ശ്വാസതടസ്സത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി അല്‍പ്പം കൂടുതല്‍ സുഖപ്രദമായ ഇരിപ്പിടമായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഒരു കസേരയില്‍ ഇരിക്കുക, നിങ്ങളുടെ കാലുകള്‍ തറയില്‍ വെക്കുക. ഒരു മേശയ്ക്ക് അഭിമുഖമായി ഇരുന്ന് നിങ്ങളുടെ നെഞ്ച് ചെറുതായി മുന്നോട്ട് ചായുക, കൈകള്‍ മേശപ്പുറത്ത് വയ്ക്കുക. നിങ്ങളുടെ കൈത്തണ്ടയിലോ തലയിണയിലോ തല വിശ്രമിക്കുക. ഇത് ചെയ്യുന്നതിലൂടെ ശ്വാസം മുട്ടലിനെ ഇല്ലാതാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്.

ജീവിത രീതിയില്‍ മാറ്റം
ശ്വാസതടസ്സം പരിഹരിക്കുന്നതിന് ജീവിതശൈലി മാറ്റുന്നത് എന്തുകൊണ്ടും നല്ലതാണ്. ശ്വാസതടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ള നിരവധി കാരണങ്ങളുണ്ട്, അവയില്‍ ചിലത് ഗുരുതരവും അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. ഗുരുതരമല്ലാത്ത കേസുകള്‍ വീട്ടില്‍ തന്നെ ചികിത്സിക്കാം. ശ്വാസതടസ്സം ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ജീവിതശൈലി മാറ്റങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. പുകവലി ഉപേക്ഷിക്കുക, പുകയില പുക ഒഴിവാക്കുക, മലിനീകരണം, അലര്‍ജികള്‍, പാരിസ്ഥിതിക വിഷവസ്തുക്കള്‍ എന്നിവയ്ക്കുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നു, അമിതവണ്ണമോ അമിതഭാരമോ ഉണ്ടെങ്കില്‍ ശരീരഭാരം കുറയുന്നു, ഉയര്‍ന്ന ഉയരത്തില്‍ അധ്വാനം ഒഴിവാക്കുക, നന്നായി ഭക്ഷണം കഴിക്കുക, മതിയായ ഉറക്കം, ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കാണുക, ആസ്ത്മ, സിപിഡി അല്ലെങ്കില്‍ ബ്രോങ്കൈറ്റിസ് പോലുള്ള ഏതെങ്കിലും അടിസ്ഥാന രോഗത്തിന് ശുപാര്‍ശ ചെയ്യുന്ന ചികിത്സ തുടരുക.