For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്കും വരാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

|

മിക്കവരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് രക്തസമ്മര്‍ദ്ദം. ഇത് വ്യക്തികള്‍ക്കനുസരിച്ച് കൂടുതലോ കുറവോ ആകാം. രോഗത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഇതിനെ നിശ്ശബ്ദ കൊലയാളി എന്നും വിളിക്കുന്നു. രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മുതിര്‍ന്നവരെ മാത്രം ബാധിക്കുന്ന ഒരു അവസ്ഥയാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ആ ധാരണ തെറ്റാണ്. ചെറുപ്പക്കാരിലും കുട്ടികളിലും വരെ രക്തസമ്മര്‍ദ്ദം കണ്ടുവരുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (എ.എ.പി) അനുസരിച്ച്, 3.5% കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. തുടക്കത്തിലേ ചികിത്സ നല്‍കാതെ വിട്ടാല്‍, രക്തസമ്മര്‍ദ്ദം പിന്നീട് ഹൃദ്രോഗം, വൃക്ക തകരാറ്, ഹൃദയാഘാതം, കാഴ്ച നഷ്ടം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇവയെല്ലാം നിങ്ങളുടെ കുട്ടിയുടെ ഭാവിജീവിതത്തിന് വെല്ലുവിളിയുമുയര്‍ത്തും.

Most read: കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read: കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

ഹൃദയം പ്രവര്‍ത്തിക്കുന്നത് ഒരു പമ്പ് പോലെയാണ്. ഹൃദയത്തിന്റെ പമ്പിങിന് ശക്തി കൂടുന്നതിനനുസരിച്ച് അത്രയും ശക്തിയായി രക്തം പുറംതള്ളപ്പെടും. രക്തക്കുഴലുകളിലൂടെ പോകുമ്പോഴുള്ള ഈ രക്തത്തിന്റെ ഒഴുക്കിന്റെ ശക്തിയാണ് രക്തസമ്മര്‍ദ്ദം എന്നറിയപ്പെടുന്നത്. കുട്ടികളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തിരിച്ചറിയാന്‍ പതിവ് പരിശോധനകള്‍ സഹായിക്കും. കുട്ടികളിലെ രക്തസമ്മര്‍ദ്ദത്തിന്റെ കാരണവും ചികിത്സയും അറിയാന്‍ ഈ ലേഖനം സഹായിക്കും.

കാരണങ്ങള്‍ എന്തൊക്കെ

കാരണങ്ങള്‍ എന്തൊക്കെ

കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളില്‍ ഇവ ഉള്‍പ്പെടാം:

* അമിതവണ്ണം അല്ലെങ്കില്‍ അമിതഭാരം

* ഉയര്‍ന്ന സോഡിയം ഭക്ഷണക്രമം (വളരെയധികം ഉപ്പ്)

* വൃക്കരോഗം

* ഹൃദ്രോഗം

* തൈറോയ്ഡ് അല്ലെങ്കില്‍ അഡ്രീനല്‍ രോഗം

* പ്രമേഹം

* ജനിതക വൈകല്യങ്ങള്‍ (മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി)

* സമ്മര്‍ദ്ദം

* ഒരു ചെറിയ കുട്ടിക്ക് (6 വയസ്സിന് താഴെയുള്ളവര്‍ക്ക്) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍, കാരണം പലപ്പോഴും വൃക്കരോഗം പോലുള്ള ഒരു മെഡിക്കല്‍ അവസ്ഥയാണ്. ഇതിനെ ദ്വിതീയ രക്താതിമര്‍ദ്ദം എന്ന് വിളിക്കുന്നു.

പ്രാഥമിക രക്തസമ്മര്‍ദ്ദം മുതിര്‍ന്ന കുട്ടികളിലും കൗമാരക്കാരിലും കൂടുതലായി കാണപ്പെടുന്നു. ഇത് സാധാരണയായി അമിതവണ്ണവുമായി അല്ലെങ്കില്‍ രക്താതിമര്‍ദ്ദത്തിന്റെ കുടുംബ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

രക്തസമ്മര്‍ദ്ദം എങ്ങനെ പരിശോധിക്കും

രക്തസമ്മര്‍ദ്ദം എങ്ങനെ പരിശോധിക്കും

3 വയസ്സില്‍ത്തന്നെ കുട്ടികളുടെ രക്തസമ്മര്‍ദ്ദം പരിശോധിച്ച് തുടങ്ങാവുന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ ചെക്കപ്പ് നടത്തണം. ഒരു കുട്ടിക്ക് ആരോഗ്യപരമായ അവസ്ഥയുണ്ടെങ്കില്‍, അമിതവണ്ണം അല്ലെങ്കില്‍ വൃക്കരോഗം പോലുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍, പരിശോധനകളില്‍ രക്തസമ്മര്‍ദ്ദവും അളക്കുന്നതായിരിക്കും.

Most read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണംMost read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

സാധാരണ രക്തസമ്മര്‍ദ്ദം എത്രയാണ്‌

സാധാരണ രക്തസമ്മര്‍ദ്ദം എത്രയാണ്‌

എല്ലാ കുട്ടികള്‍ക്കും സാധാരണമായി കണക്കാക്കപ്പെടുന്ന കൃത്യമായ രക്തസമ്മര്‍ദ്ദ നില ഇല്ല. ഒരു കുട്ടിയുടെ ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം അവരുടെ പ്രായം, ഉയരം, ലിംഗഭേദം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 13 വയസ്സിനു മുകളിലുള്ളവര്‍, സാധാരണ രക്തസമ്മര്‍ദ്ദ നില കൗമാരക്കാരുടേതോ മുതിര്‍ന്നവരുടേതിനോ തുല്യമാണ്.

സാധാരണ രക്തസമ്മര്‍ദ്ദം : 120/80 mmHg ല്‍ കുറവ്

രക്താതിമര്‍ദ്ദം: 130/80 mm Hg നേക്കാള്‍ കൂടുതല്‍

ലക്ഷണങ്ങള്‍ എന്തൊക്കെ

ലക്ഷണങ്ങള്‍ എന്തൊക്കെ

രക്താതിമര്‍ദ്ദം പലപ്പോഴും നിശബ്ദമായ അവസ്ഥയാണ്. സാധാരണഗതിയില്‍, തങ്ങളുടെ കുട്ടിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണക്കാക്കുന്നതിന് വ്യക്തമായ ലക്ഷണങ്ങളില്ല. ഒരു പരിശോധനയിലൂടെ മാത്രമേ ഇത് കൃത്യമായി തീര്‍ച്ചപ്പെടുത്താനാകൂ. എങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ചില കുട്ടികള്‍ക്ക് പതിവായി തലവേദന, കാഴ്ചയിലെ മാറ്റങ്ങള്‍ അല്ലെങ്കില്‍ തലകറക്കം എന്നിവ അനുഭവപ്പെടാം. നിങ്ങളുടെ കുട്ടി ഈ ലക്ഷണങ്ങളെക്കുറിച്ച് പരാതിപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ ബന്ധപ്പെടുക.

Most read:രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്‌Most read:രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്‌

ചികിത്സ എങ്ങനെ

ചികിത്സ എങ്ങനെ

നിങ്ങളുടെ കുട്ടിക്ക് രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് കണ്ടെത്തിയാല്‍, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കല്‍ പോലുള്ള ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്.

ഡാഷ് ഡയറ്റ്

ഡാഷ് ഡയറ്റ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഗവേഷണത്തില്‍ നിന്ന് രൂപകല്‍പ്പന ചെയ്ത ഡാഷ് ഡയറ്റ് രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍, നട്‌സ്, ബീന്‍സ്, വിത്തുകള്‍ എന്നിവ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭക്ഷണക്രമമാണ് ഡാഷ് ഡയറ്റ്.

വ്യായാമം

വ്യായാമം

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ദിവസവും 60 മിനിറ്റോ അതില്‍ കൂടുതലോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണ്. ഇതിനായി കളികളോ ലഘുവ്യായാമങ്ങളോ ശീലിക്കുക. അതുപോല ഭക്ഷണത്തില്‍ ഉപ്പിന്റെ അളവും കുറയ്ക്കുക.

Most read:അല്‍ഷിമേഴ്‌സ് തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോMost read:അല്‍ഷിമേഴ്‌സ് തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ

English summary

High Blood Pressure in Children: Causes, Symptoms And Treatment

Learn the signs and causes of hypertension in kids and how to prevent future health risks for your child.
X
Desktop Bottom Promotion