Just In
- 29 min ago
ദാമ്പത്യം, സാമ്പത്തികം, ജോലി പ്രശ്നങ്ങള്‍ക്ക് പരിഹാരം; ഗുരുപ്രദോഷത്തില് ഇത് ചെയ്താല്‍ ശുഭഫലം
- 4 hrs ago
സാമ്പത്തിക രംഗത്ത് അനുകൂല നേട്ടങ്ങള്‍, പണം പലവഴിക്ക് തേടിയെത്തും; ഇന്നത്തെ രാശിഫലം
- 13 hrs ago
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- 14 hrs ago
തടി കുറക്കാം, വയറൊതുക്കാം, ആയുസ്സും ആരോഗ്യവും കൂട്ടാം: ദിനവും ഈ യോഗ മാത്രം
Don't Miss
- Technology
ബൈബിൾ എഴുതിയത് മനുഷ്യരല്ലെന്നതിന് തെളിവ്..? ലോകത്തിന് മുന്നിൽ വലിയൊരു ചോദ്യവുമായി എഐ ടൂൾ
- News
സുഹൃത്ത് ടിക്കറ്റ് എടുത്തു, യുവതിക്ക് അടിച്ചത് ബംപര്‍, പണം കിട്ടില്ല. സുഹൃത്ത് മുങ്ങി
- Finance
ഇനി മാസത്തില്‍ 8,800 രൂപ വരെ നേടാം; ബജറ്റില്‍ ലോട്ടറിയടിച്ചത് ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്
- Automobiles
ഒരുമാതിരി ചെയ്ത്ത് ആയി പോയല്ലോ; ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇരുട്ടടി
- Sports
IND vs NZ: സെഞ്ച്വറിക്ക് കരുത്തായത് ഹര്‍ദിക്കിന്റെ ഉപദേശം! പറഞ്ഞതിങ്ങനെ-വെളിപ്പെടുത്തി ഗില്‍
- Movies
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
രക്തസമ്മര്‍ദ്ദം കൂടുതലെങ്കില്‍ കാലിലുള്ള നീര് അവഗണിക്കരുത്
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നാം അനുഭവിക്കുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നാം അവഗണിക്കുമ്പോള്‍ പിന്നീട് അതിന് വലിയ വില നല്‍കേണ്ടി വരും എന്നതാണ് സത്യം. ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ പലപ്പോഴും ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തന്നെയാണ്. ഇത് പാദങ്ങളിലും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ അപകടകരമായ വിധത്തിലാണ് കൂടുന്നത് എങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇവ കൂടുതലും പ്രകടമാവുന്നത് പലപ്പോഴും കാലിലാണ്. അറിയാന്‍ വായിക്കൂ...

കാലിലെ ലക്ഷണങ്ങള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളിലുണ്ടെങ്കില്‍ അത് കാലില്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. പാദങ്ങളില്‍ അമിതമായി തണുപ്പ് വര്‍ദ്ധിക്കുന്നു. എന്ത് ചെയ്യുമ്പോഴും ചെരിപ്പിട്ടാലും ഷൂ ഇട്ടാലും പലപ്പോഴും കാലില്‍ അസാധാരണമായ വിധത്തില്‍ തണുപ്പ് അനുഭവപ്പെടുന്നു. ഇത് കൂടാതെ നിങ്ങളുടെ പള്‍സ് ദുര്‍ബലമായതിനാല്‍ അത് കാലുകളില്‍ സംവേദനം വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

കാലിലെ ലക്ഷണങ്ങള്‍
കാലുകളിലെ രോമം അമിതമായി കൊഴിയുന്നത് ശ്രദ്ധിക്കണം. കൂടാതെ കാലിലുണ്ടാവുന്ന നീരും അപകടലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അപകടകരമായ ലക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടേണ്ടതാണ്. പാദങ്ങളില്‍ വിട്ടുമാറാത്ത മരവിപ്പും വിറയലും അല്പം കൂടുതല്‍ ശ്രദ്ധിക്കണം. മാത്രമല്ല വ്യായാമം ചെയ്ത് കഴിഞ്ഞാല്‍ കാലില്‍ അധികമായി വേദനയും അനുഭവപ്പെടുന്നു. മാത്രമല്ല കാലിലെ മുറിവ് ഉണങ്ങാതെ കുറേ കാലം ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ രക്തസമ്മര്‍ദ്ദം ഗുരുതരമാണ് എന്ന് സൂചിപ്പിക്കുന്നതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാലുകളെ ബാധിക്കുന്നത്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാലുകളെ ബാധിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇത് കാലുകളില്‍ രക്തചംക്രമണം കുറയുന്നതിന് കാരണമാകുന്നു. കാലുകളിലെ രക്തചംക്രമണം കുറയുന്നത് ശരീരത്തിന് മുകളില്‍ പറഞ്ഞ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ കാലുകളെ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാലുകള്‍ എപ്പോഴും സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

എപ്പോള്‍ ഡോക്ടറെ കാണണം?
എന്നാല്‍ നിങ്ങള്‍ എപ്പോള്‍ ഡോക്ടറെ കാണണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് ഗുരുതരമായ ഒരു പ്രശ്നമായി നിങ്ങള്‍ക്ക് തോന്നില്ലെങ്കിലും പലപ്പോഴും വളരെ ഗുരുതരമായ ഒരു പ്രശ്നമാണ് കൂടിയ രക്തസമ്മര്‍ദ്ദം എന്നത് മനസ്സിലാക്കണം. കാലുകള്‍ ഇടക്കിടെ നീര് വന്ന് വീര്‍ക്കുന്നതും ഇത്തരത്തില്‍ ഗുരുതരമായ ഒരു ലക്ഷണം തന്നെയാണ്. നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇതിനകം തന്നെ ഹൃദ്രോഗത്തിന് കാരണമാകുന്നതിന് ഉള്ള സാധ്യത വരെ ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ വിടാതെ പിന്തുടരുകയാണെങ്കില് ഒരു ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

എന്തുകൊണ്ട് രക്തസമ്മര്‍ദ്ദം കൂടുന്നു?
നിങ്ങളില്‍ എന്തുകൊണ്ട് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കണം. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. അതിനെ ആണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും ജീവിത ശൈലി നല്ല രീതിയില്‍ കൊണ്ട് പോവുന്നത് ഇത്തരം രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. അവയാണ് പുകവലിയും മദ്യപാനവും, ഉദാസീനമായ ജീവിത ശൈലി, മോശം ഭക്ഷണക്രമവും അമിതവണ്ണവും ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എന്തുകൊണ്ട് രക്തസമ്മര്‍ദ്ദം കൂടുന്നു?
ചികിത്സയില്ലാത്ത ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയപ്രശ്നങ്ങളിലേക്ക് നയിക്കുന്നു
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അവഗണിക്കുകയോ ചികിത്സിക്കാതിരിക്കുകയോ ചെയ്താല്‍, നിങ്ങളുടെ ലക്ഷണങ്ങള്‍ ഹൃദയ സംബന്ധമായ വിവിധ പ്രശ്നങ്ങളായി വികസിച്ചേക്കാം. നിങ്ങളുടെ സാഹചര്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ഉചിതമായ വ്യായാമം, ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ പരമാവധി ശ്രമിക്കുക. ഇല്ലെങ്കില്‍, നിങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയുണ്ട്:

സ്ട്രോക്ക് അപകടകാരിയായി മാറുന്നത് എപ്പോള്‍?
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും സ്ട്രോക്ക് പോലുള്ള അവസ്ഥയുണ്ടാവുന്നു. രക്തക്കുഴലുകള്‍ സ്ട്രെച്ച് ചെയ്യുന്നതിന്റെ ഫലമായി ഇവ പൊട്ടുകയും ഇത് പിന്നീട് സ്ട്രോക്ക് പോലുള്ള അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ നമ്മള് വളരെയധികം ശ്രദ്ധിക്കണം. ഒരു വശം തളര്‍ന്ന് പോവുന്നതിനോ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിനോ ഇത് പലപ്പോഴും കാരണമാകുന്നു. ഇത് വളരെ അപകടകരമായ അവസ്ഥകള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധ വേണം.
പ്രമേഹം
ഓവുലേഷന്
തടയുന്നു:
എത്ര
ശ്രമിച്ചാലും
ഗര്‍ഭധാരണം
സംഭവിക്കില്ല
most read:ആര്‍ത്തവത്തില്‍ 6 മണിക്കൂര്‍ ശേഷം പാഡ് ഉപയോഗിച്ചാല്‍ അപകടം അരികെ