For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവത്തില്‍ 6 മണിക്കൂര്‍ ശേഷം പാഡ് ഉപയോഗിച്ചാല്‍ അപകടം അരികെ

|

ആര്‍ത്തവ സമയം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. ആരോഗ്യകാര്യത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ മറികടക്കുന്നതിന് വേണ്ടി നാം അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം ശ്രദ്ധിക്കണം. ആര്‍ത്തവ സമയം ഏതൊരു സ്ത്രീക്കും അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചിലരില്‍ ആര്‍ത്തവം അല്‍പം കൂടി ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു.

ആര്‍ത്തവ കാല അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം തന്നെ പലപ്പോഴും വരുത്തി വെക്കുന്ന തെറ്റുകള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ആരോഗ്യം എപ്പോഴും നിങ്ങളുടെ ചില ശീലങ്ങളില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്നതാണ്. ആര്‍ത്തവ സമയം നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍ അപകടകരമായ അവസ്ഥകള്‍ പലപ്പോഴും സൃഷ്ടിക്കുന്നു. ഇതിനെ തിരിച്ചറിഞ്ഞ് ആര്‍ത്തവ സമയം ശുചിത്വം പാലിച്ച് മുന്നോട്ട് പോവണം.

Poor Menstrual Hygiene

പലപ്പോഴും ആര്‍ത്തവ സമയത്തെ ശുചിത്വമില്ലായ്മയാണ് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. ഇതില്‍ പലപ്പോഴും പാഡ് ഉപയോഗിക്കുന്ന കാര്യത്തില്‍ വരെ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇതുണ്ടാക്കുന്ന അപകടസാധ്യതകള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നാം ആര്‍ത്തവ കാലം ഓര്‍ത്തു വെക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്

ആര്‍ത്തവ സമയം സ്ത്രീകള്‍ എല്ലാവരും ഉപയോഗിക്കുന്നതാണ് സാനിറ്ററി നാപ്കിനുകള്‍. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കാര്യം എല്ലാവരും ഓര്‍ത്തിരിക്കേണ്ടതാണ്. പലപ്പോഴും വൃത്തിഹീനമായ അവസരത്തില്‍ സൂക്ഷിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം. ഇത് നിങ്ങളില്‍ ഫംഗസ് അണുബാധ, പ്രത്യുത്പാദന സംബന്ധമായ അണുബാധ, മൂത്രാശയ അണുബാധ എന്നിവയ്ക്ക് ഇടയാക്കും. ഇത് കൂടാതെ വന്ധ്യതയെന്ന പ്രശ്‌നത്തിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് എപ്പോഴും വൃത്തിയുള്ള സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് അപകടങ്ങള്‍ വരുത്തി വെക്കുന്നു.

Poor Menstrual Hygiene

ഒരു പാഡ് വളരെനേരം ഉപയോഗിക്കുന്നത്

ആര്‍ത്തവ സമയം നിങ്ങളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞല്ലോ. എന്നാല്‍ അതിന് ബദലായി ഉപയോഗിക്കുന്ന പാഡ് പലപ്പോഴും നിങ്ങള്‍ അല്‍പം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. പാഡുകള്‍ ഇടക്കിടെ മാറ്റേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 6-8 മണിക്കൂര്‍ വരെ മാത്രമേ പാഡുകള്‍ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അതിന് ശേഷം പുതിയ പാഡ് വേണം ഉപയോഗിക്കുന്നതിന്. അല്ലാത്ത പക്ഷം ഇത് നിങ്ങളില്‍ തിണര്‍പ്പ് യോനിയില്‍ യീസ്റ്റ് അണുബാധ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് രക്തസ്രാവം കുറവാണെങ്കില്‍ പോലും പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

Menstrual Hygiene

സ്വകാര്യഭാഗം കഴുകുമ്പോള്‍

ആര്‍ത്തവ സമയത്ത് സ്വകാര്യഭാഗം കഴുകുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പുറകില്‍ നിന്ന് മുന്നിലേക്ക് തുടക്കുകയോ കഴുകുകയോ ചെയ്യുമ്പോള്‍ അത് നിങ്ങളില്‍ അപകടമുണ്ടാക്കുന്നു. കാരണം നിങ്ങള്‍ മൂത്രമൊഴിക്കുകയോ മലമൂത്രവിസര്‍ജ്ജനം ചെയ്യുകയോ ചെയ്ത ശേഷം കഴുകുകയോ തുടയ്ക്കുകയോ ചെയ്യുമ്പോള്‍ അത് കുടലില്‍ നിന്ന് സ്ത്രീ സ്വകാര്യഭാഗത്തേക്ക് ബാക്ടീരിയയെ എത്തിക്കുകയും ഗുരുതരമായ മൂത്രനാളി അണുബാധയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട വളരെയധികം ശ്രദ്ധിക്കണം.

Menstrual Hygiene

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അല്‍പം ശ്രദ്ധിക്കണം. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. കാരണം ഈ അവസ്ഥയില്‍ രക്തസ്രാവം കുറവാണെങ്കില്‍ കൂടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹെര്‍പ്പിസ് പോലെയുള്ള STD (ലൈംഗികമായി പകരുന്ന രോഗം) പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥയില്‍ അതീവ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.

Menstrual Hygiene

സാനിറ്ററിനാപ്കിന്‍ കളയുന്നത്

പലപ്പോഴും നിങ്ങളുടെ സാനിറ്ററി നാപ്കിന്റെ സുരക്ഷിതമല്ലാത്ത സംസ്‌കരണം നമ്മുടെ ആരോഗ്യത്തേയും ഭൂമിയേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണം എന്നുള്ളതിനെക്കുറിച്ച് പലപ്പോഴും അറിയില്ല. പലരും ഇതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. ഇത് കൂടുതല്‍ അപകടമുണ്ടാക്കുന്നു എന്നതാണ് സത്യം. പല്‌പോഴും ഇത് മറ്റ് മാലിന്യങ്ങളുമായി കലരുകയും അത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് കൃത്യമായി സംസ്‌കരിക്കുന്നതിനെക്കുറിച്ച് ബോധമുണ്ടായിരിക്കണം.

Menstrual Hygiene

കൈകഴുകാതിരിക്കുന്നത്

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്തോ അല്ലെങ്കില്‍ സാനിറ്ററി പാഡ് മാറ്റിയതിന് ശേഷമോ കൈകഴുകാന്‍ സാധിച്ചില്ലെങ്കില്‍ അത് അണുബാധ വര്‍ദ്ധിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ചെയ്യുന്നത് യീസ്റ്റ് അണുബാധക്കോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഫംഗല്‍ ഇന്‍ഫെക്ഷനോ കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം. വൃത്തിഹീനമായ അവസ്ഥ നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം അപകടമുണ്ടാക്കുന്നതാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ ശുചിത്വം അല്‍പം മുന്‍ഗണന അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം ആര്‍ത്തവ കാലത്തെ നേരിടുന്നതിന്.

Menstrual Hygiene

most read: ഗർഭവും ആര്‍ത്തവവും തെറ്റിദ്ധരിപ്പിക്കും ലക്ഷണം

പ്രഗ്നന്‍സിടെസ്റ്റ് പോസിറ്റീവ് ആവാൻ എത്ര ദിവസംപ്രഗ്നന്‍സിടെസ്റ്റ് പോസിറ്റീവ് ആവാൻ എത്ര ദിവസം

English summary

Health Risks Of Poor Menstrual Hygiene And Infections In Malayalam

Here in this article we are sharing the health risks of poor menstrual hygiene and infections in malayalam. Take a look.
X
Desktop Bottom Promotion