For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീ

|

ചായയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന തിരിച്ചറിവിലാണ് ആളുകള്‍ ഇപ്പോള്‍ ചായയില്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നത്. രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും ആരോഗ്യം പ്രദാനം ചെയ്യുന്നതിനുമായി പേരുകേട്ടവയാണ് ഹെര്‍ബല്‍ ചായകള്‍. വളരെക്കാലമായി രോഗങ്ങള്‍ക്കെതിരെയുള്ള പോരാളികളായി ഇവയെ കണക്കാക്കപ്പെടുന്നു. ഇഞ്ചി, തുളസി, പുതിന, കുരുമുളക്, കറുവപ്പട്ട എന്നിവ അങ്ങേയറ്റം ആരോഗ്യകരമാണ്. ഉദാഹരണത്തിന്, സൗമ്യമായ ചമോമൈല്‍ ചായ ഉത്കണ്ഠ കുറയ്ക്കുകയും നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. കുരുമുളക് ചായ വയറുവേദനയ്ക്കുള്ള മറുമരുന്നായി അറിയപ്പെടുന്നു, പെരുംജീരകം ചായ നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.

Most read: ആരോഗ്യം അരികില്‍: വെറും വയറ്റില്‍ ഇവ കഴിക്കൂMost read: ആരോഗ്യം അരികില്‍: വെറും വയറ്റില്‍ ഇവ കഴിക്കൂ

ഹെര്‍ബല്‍ ടീകള്‍ യഥാര്‍ത്ഥത്തില്‍ ചായകളല്ല, അതിനാല്‍ അവയില്‍ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്. വയറ്റിലെ അസ്വസ്ഥതകളും ജലദോഷം, തലവേദന പോലുള്ളവരും നിങ്ങളുടെ ഒരു ദിവസത്തെ തന്നെ നശിപ്പിച്ചേക്കാം. അതുവഴി, മറ്റു രോഗങ്ങളിലേക്കും നിങ്ങളെ തള്ളിവിടുന്നു. എല്ലായ്‌പ്പോഴും ഒരു കപ്പ് ഹെര്‍ബല്‍ ടീ നിങ്ങളെ മികച്ചതാക്കി നിര്‍ത്തി രോഗപ്രതിരോധ ശേഷി നേടിത്തരുന്നു. ഈ കൊറോണക്കാലത്ത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 5 ഹെര്‍ബല്‍ ടീകള്‍ തയാറാക്കുന്നത്‌ നമുക്കു നോക്കാം.

ഇഞ്ചി ചായ

ഇഞ്ചി ചായ

ജലദോഷവും ചുമയും പനിയും നീക്കാന്‍ ഉത്തമമാണ് ജിഞ്ചര്‍ ടീ. ഇഞ്ചിയില്‍ നിന്നുള്ള ചൂട് അണുക്കളെ കൊല്ലാന്‍ സഹായിക്കുന്നു, തേന്‍ തൊണ്ടവേദനയെ ശമിപ്പിക്കുന്നു. ഇഞ്ചി ചായ വയറ്റിലെ അസ്വസ്ഥതകളെയും സുഖപ്പെടുത്തുന്നു. വയറ്റിലെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ഇഞ്ചി, കറുവപ്പട്ട എന്നിവ പ്രത്യേകിച്ചും സഹായിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 ടീസ്പൂണ്‍ ഇഞ്ചി ചതച്ചത്, 1/2 ടീസ്പൂണ്‍ തേന്‍, 2 ഗ്രാമ്പൂ, ഒരുകഷ്ണം കറുവപ്പട്ട, ഓറഞ്ചിന്റെ ചെറിയ തൊലി എന്നിവ നിങ്ങള്‍ക്ക് ആവശ്യമാണ്. വെള്ളം തിളപ്പിച്ച് എല്ലാ ചേരുവകളും ഇടുക. തിളച്ചു കഴിഞ്ഞ് പതിനഞ്ച് മിനിറ്റ് തണുക്കാന്‍ വിടുക. ശേഷം ഒരു കപ്പിലേക്ക് ഒഴിച്ച് ചായ കുടിക്കുക.

നാരങ്ങ, കുരുമുളക് ചായ

നാരങ്ങ, കുരുമുളക് ചായ

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് നാരങ്ങ, കുരുമുളക് എന്നിവ ചേര്‍ത്ത ഈ പ്രത്യേക പാനീയം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ഇത് ഉത്തമമാണെന്ന് പറയപ്പെടുന്നു. ഒപ്പം സന്ധി വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Most read:ഭക്ഷണം ശ്രദ്ധിക്കാം ഹീമോഫീലിയ ചെറുക്കാംMost read:ഭക്ഷണം ശ്രദ്ധിക്കാം ഹീമോഫീലിയ ചെറുക്കാം

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 നാരങ്ങയുടെ നീര്, 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒന്നര ടീസ്പൂണ്‍ തേന്‍ എന്നിവ ആവശ്യമാണ്. കുരുമുളകും മഞ്ഞളും വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ നീര്, തേന്‍ എന്നിവ ഒഴിച്ച് ഇളക്കുക. തണുത്തു കഴിഞ്ഞ് ചായ കുടിക്കുക.

അശ്വഗന്ധ ചായ

അശ്വഗന്ധ ചായ

അശ്വഗന്ധയെ ഒരുതരം മാജിക് സസ്യമായി കണക്കാക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

5 ഇഞ്ച് നീളത്തിലുള്ള ഉണങ്ങിയ അശ്വഗന്ധ വേര്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ നിങ്ങള്‍ക്ക് ആവശ്യമാണ്. ഒരു കപ്പ് വെള്ളത്തില്‍ അശ്വന്ധ വേര് കഴുകി തിളപ്പിക്കുക, ഏകദേശം 15 മുതല്‍ 20 മിനിറ്റ് വരെ തിളപ്പിക്കുക. ഒരു കപ്പിലേക്ക് ഒഴിക്കുക, തുടര്‍ന്ന് തേനില്‍ ഇളക്കുക. തണുത്തു കഴിഞ്ഞ് ഇത് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.

Most read:മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!Most read:മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!

തുളസി ചായ

തുളസി ചായ

തുളസി അതിശയകരമായ ഒരു സസ്യമാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിലെ തകരാറുകള്‍ പരിഹരിക്കാനും സഹായിക്കുന്നു. പ്രത്യക്ഷത്തില്‍, ഇത് ഗുരുതരമായ ചില പ്രമേഹ അവസ്ഥകളെ ചികിത്സിക്കുകയും രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1/4 കപ്പ് തുളസി, 1 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. തുടര്‍ന്ന് 15 മിനിറ്റ് നേരത്തേക്ക് തീ അണയ്ക്കുക. ഒരു കപ്പിലേക്ക് ഒഴിക്കുക, തുടര്‍ന്ന് തേനും നാരങ്ങാനീരും ചേര്‍ത്ത് ഇളക്കുക.

പുതിന ചായ

പുതിന ചായ

പുതിനയും റോസ്‌മേരി സംയോജനവും വളരെ ഉന്മേഷദായകമായി പ്രവര്‍ത്തിക്കുന്നു. ഇവ ഓര്‍മ്മ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അസ്വസ്ഥമായ വയറിനും ഇത് നല്ലതാണ്.

Most read:കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയംMost read:കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

10 പുതിനയില, 1 വള്ളി റോസ്‌മേരി, ഒരു കഷ്ണം നാരങ്ങ എന്നിവ ആവശ്യമാണ്. പുതിനയില, റോസ്‌മേരി എന്നിവ തിളപ്പിച്ചുകഴിഞ്ഞ വെള്ളത്തില്‍ ചേര്‍ക്കുക. ശേഷം ഒരു കഷ്ണം നാരങ്ങ ചേര്‍ക്കുക. ഇത്തരം ചായകള്‍ തയാറാക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് അലര്‍ജി അല്ലെങ്കില്‍ മറ്റുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.

English summary

Herbal Tea Recipes To Boost Your Immunity

A delicious tea recipe for boosting your immune system. The herbs contained in this tea recipe have lots of benefits which help boost your immunity. Take a look.
X
Desktop Bottom Promotion