For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശീതകാല ആരോഗ്യത്തിന് ഈ ജ്യൂസുകള്‍ മികച്ചത്

|

നല്ലൊരു ഫ്രഷ് ജ്യൂസ് കുടിച്ചുകഴിഞ്ഞാന്‍ നിങ്ങള്‍ ഉന്‍മേഷവാനായി തോന്നാറില്ലേ. അതാണ് ജ്യൂസിന്റെ ഗുണം. കുറഞ്ഞ സമയത്തിനുള്ളല്‍ ഉയര്‍ന്ന പോഷകമൂല്യം ശരീരത്തിന് നല്‍കാന്‍ ജ്യൂസുകള്‍ക്ക് സാധിക്കും. ഇതിലൂടെ ശരീരത്തിന് ഊര്‍ജ്ജവും കരുത്തും കൈവരുന്നു. ജ്യൂസുകള്‍ ശീലമാക്കണമെന്ന് ഡയറ്റീഷ്യന്‍മാരും നുട്രീഷ്യന്‍മാരും പറയുന്നത് വെറുതേയല്ല. അതിന്റെ ഗുണങ്ങള്‍ അറിഞ്ഞുതന്നെയാണ്. ശരീരത്തിനാവശ്യമായ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ഒരുപാട് പഴങ്ങള്‍ പ്രകൃതിയിലുണ്ട്. ഇവ ശരീരത്തിന്റെ മൊത്തമായ പ്രവര്‍ത്തനത്തിന് ശക്തി പകരുന്നതാണ്.

Most read: പ്രായമായവര്‍ക്ക് ഉറക്കമില്ലേ ? പരിഹാരമുണ്ട്‌Most read: പ്രായമായവര്‍ക്ക് ഉറക്കമില്ലേ ? പരിഹാരമുണ്ട്‌

ഫ്രഷ് ജ്യൂസ് ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും വയര്‍ ശുദ്ധീകരിക്കാനും വൃക്കയുടെ സുരക്ഷക്കും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ക്ഷീണം അകറ്റാനും ത്വക്കില്‍ ജലാംശം നിലനിര്‍ത്താനും ഒക്കെ സഹായിക്കുന്നു. കാലാവസ്ഥ അനുസരിച്ച് ചില ജ്യൂസുകള്‍ നമുക്ക് കൂടുതല്‍ ഗുണം ചെയ്യും. ഓരോ കാലാവസ്ഥയിലും സുലഭമായി ലഭിക്കുന്ന ചില ഫലങ്ങളുണ്ട്. ഈ തണുപ്പ് കാലത്ത് ഇവയില്‍ ഏതെങ്കിലും ഒന്നിനാല്‍ ജ്യൂസ് അടിച്ചു കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ശരീര സംരക്ഷണത്തിന് സഹായകമാകുന്നതാണ്. ശീതകാലത്ത് ശരീരത്തെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കുന്ന ഏതാനും ജ്യൂസുകള്‍ നമുക്കൊന്നു നോക്കാം.

ശരീര ശുദ്ധിക്ക് കാരറ്റ്‌

ശരീര ശുദ്ധിക്ക് കാരറ്റ്‌

വിറ്റാമിനുകളുടെ ഒരു കൂടാരം തന്നെയാണ് കാരറ്റ്. അത് എങ്ങനെ കഴിച്ചാലും ആരോഗ്യത്തിനു മികച്ചതാണ്. പച്ചയ്ക്കും വേവിച്ചും ഒക്കെ കാരറ്റ് ഉപയോഗിക്കാമെങ്കിലും ജ്യൂസ് അടിച്ച് കാരറ്റ് ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഭക്ഷ്യനാരുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെ കലവറയായതിനാല്‍ രോഗപ്രതിരോധശക്തി നല്‍കുന്നതില്‍ കാരറ്റ് മുന്നിട്ടു നില്‍ക്കുന്നു. ശരീരത്തില്‍ അടിഞ്ഞ്കൂടുന്ന ടോക്സിനെ പുറംതള്ളി ഹൃദ്രോഗം, കാന്‍സര്‍ ഇവയെ തടയാന്‍ സഹായിക്കുന്നു. കാരറ്റില്‍ അടങ്ങിയ വിറ്റാമിന്‍ എ ശരീരത്തിന് ഏറെ ഗുണമാണ്. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായതാണ് വിറ്റാമിന്‍ എ. ഒപ്പം ഹൃദയത്തെയും ഇത് സംരക്ഷിക്കുന്നു.

ശരീര ശുദ്ധിക്ക് കാരറ്റ്‌

ശരീര ശുദ്ധിക്ക് കാരറ്റ്‌

കാരറ്റിലെ വിറ്റമിന്‍ സി ചര്‍മ്മാരോഗ്യത്തിന് ഉത്തമമാണ്. തണുപ്പുകാലത്ത് കൂടുതലായി കണ്ടുവരുന്ന ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ ആസ്തമക്കും ശ്വാസംമുട്ടലിനും സാധ്യത കുറക്കുന്നു. ജീവകം ബി6, ജീവകം കെ, പൊട്ടാസ്യം ഫോസ്ഫറസ് മുതലായവ അടങ്ങിയതിനാല്‍ ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് പേശീബലം കൂട്ടാന്‍ സഹായിക്കുന്നു. ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ് കാരറ്റ് ജ്യൂസ്. വന്ധ്യതയ്ക്ക് ഇത് ഒരുപരിധിവരെ പരിഹാരം കാണുന്നു. കാരറ്റിലെ കരോറ്റനോയ്ഡ്‌സ് എന്ന ഘടകം സ്തനാര്‍ബുദ സാധ്യത കുറക്കുന്നതിന് സഹായിക്കുന്നു.

ശരീര ശുദ്ധിക്ക് കാരറ്റ്‌

ശരീര ശുദ്ധിക്ക് കാരറ്റ്‌

ബാക്ടീരിയ, വൈറസ് ഇവയില്‍ നിന്ന് ശരീരഭാഗങ്ങളെ സംരക്ഷിക്കാന്‍ കാരറ്റ് ജ്യൂസിനാല്‍ കഴിയും. നാഡീവ്യവസ്ഥയെ ശക്തമാക്കുകയും ഓര്‍മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയതിനാല്‍ കാരറ്റ് ജ്യൂസ് കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയ ജീവകങ്ങളും ധാതുക്കളും കൂടിച്ചേര്‍ന്ന് പ്രമേഹത്തിന് തടയിടുന്നു. വ്യായാമത്തിനു മുന്‍പോ ശേഷമോ കാരറ്റ് ജ്യൂസ് കുടിക്കുന്നതും ഉത്തമമാണ്.

നെല്ലിക്ക: വിറ്റാമിന്‍ സി യുടെ കലവറ

നെല്ലിക്ക: വിറ്റാമിന്‍ സി യുടെ കലവറ

വിറ്റാമിന്‍ സി യുടെ കലവറയായ നെല്ലിക്ക ശീതകാല പാനീയങ്ങളില്‍ ഉത്തമ കൂട്ടാളിയാണ്. മറ്റു ജ്യൂസുകളെ അപേക്ഷിച്ച് രുചിയുടെ കാര്യത്തില്‍ മാറ്റമുള്ളതിനാല്‍ കുടിക്കാന്‍ അല്‍പം പ്രയാസം കാണും. എങ്കിലും രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് അകത്താക്കുന്നത് ശരീരത്തിന് ഉത്തമമായിരിക്കും. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഉത്തമ ഔഷധമാണ് നെല്ലിക്ക ജ്യൂസ്. ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ ലെവല്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ ലെവല്‍ കൂട്ടുന്നതിനും സഹായിക്കുന്നു. നെല്ലിക്കയില്‍ അടങ്ങിയ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്.

നെല്ലിക്ക: വിറ്റാമിന്‍ സി യുടെ കലവറ

നെല്ലിക്ക: വിറ്റാമിന്‍ സി യുടെ കലവറ

വായ്ക്കകത്ത് ഉണ്ടാകുന്ന അള്‍സറിനെ ശമിപ്പിക്കാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റി ഓക്‌സിഡന്റുകളും തെറാപ്യൂട്ടിക് ഘടകങ്ങളും ഇതിന് സഹായിക്കുന്നു. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക ഉപകരിക്കും. മുടിയഴകിന് ഉത്തമമാണ് നെല്ലിക്ക. ഇവയിലടങ്ങിയ വിറ്റാമിന്‍ സി യും ആന്റിഓക്‌സിഡന്റുകളും നിങ്ങള്‍ക്ക് ആരോഗ്യമുള്ള കാര്‍കൂന്തല്‍ സമ്മാനിക്കുന്നു. നെല്ലിക്കയിലെ ആന്റി ഓക്‌സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മലബന്ധം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും നെല്ലിക്ക ജ്യൂസ് ഉത്തമമാണ്. നെല്ലിക്ക ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

ശരീരത്തിന്റെ ഓജസ്സിന് ഓറഞ്ച്‌

ശരീരത്തിന്റെ ഓജസ്സിന് ഓറഞ്ച്‌

ശീതകാലത്ത് ഓറഞ്ച് ജ്യൂസ് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഓറഞ്ച്. വിറ്റാമിന്‍ സി യെ അസ്‌കോര്‍ബിക് ആസിഡ് എന്നും വിളിക്കുന്നു. വിറ്റാമിന്‍ സി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ബാക്ടീരിയ, വൈറസ് എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ഓറഞ്ച് ജ്യൂസിന് കഴിവുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാന്‍സറിനെ പ്രതിരോധിക്കാനും ഉത്തമമാണ് ഓറഞ്ച് ജ്യൂസ്.

 ശരീരത്തിന്റെ ഓജസ്സിന് ഓറഞ്ച്‌

ശരീരത്തിന്റെ ഓജസ്സിന് ഓറഞ്ച്‌

ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് പക്ഷാഘാതം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹൃദ്രോഗികള്‍ക്കും ഓറഞ്ച് ജ്യൂസ് വളരെയേറെ ഗുണം ചെയ്യും. ഇരുമ്പിന്റെ ഉറവിടം കൂടിയായതിനാല്‍ ഓറഞ്ച് ജ്യൂസ് വിളര്‍ച്ച തടഞ്ഞ് ശരീരത്തിന് ഓജസ്സ് നല്‍കുന്നു. ഓറഞ്ച് ജ്യൂസിലെ വിറ്റാമിന്‍ സി വിഷവസ്തുക്കളെ അകറ്റാനും ചര്‍മ്മത്തെ നവീകരിക്കാനും സഹായിക്കുന്നു. മുഖക്കുരുവില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ദഹന വ്യവസ്ഥയ്ക്ക് ഉത്തമമാണ് ഓറഞ്ച് ജ്യൂസ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തക്കാളി

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തക്കാളി

വിറ്റാമിനുകളും കാല്‍സ്യവും ഏറെ അടങ്ങിയ തക്കാളി ജ്യൂസ് കുടിച്ചോളൂ. നിങ്ങളിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സാഹായിക്കുന്നതാണ് തക്കാളി ജ്യൂസ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്. ഇതുവഴി യുവാക്കളിലെ ഹൃദോഗ സാധ്യതയെ തടയാനും കഴിയും. ജ്യൂസില്‍ ഉപ്പോ മധുരമോ ചേര്‍ക്കാതെ വേണം കഴിക്കാന്‍.

English summary

Healthy Juices for a Winter Detox

Here we talking about the healthy juices for a winter detox. Read on.
X
Desktop Bottom Promotion