For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനം

|

പണ്ടുമുതല്‍ക്കേ ആയുര്‍വേദ ചികിത്സയ്ക്ക് പേരുകേട്ട മാസമാണ് കര്‍ക്കിടകം. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടുമാണ് കര്‍ക്കിടകം ആരോഗ്യരക്ഷയുടെ കാലമായി മാറിയത്. ശരീരത്തെ നിയന്ത്രിക്കുന്ന മൂന്ന് പ്രധാന ദോഷങ്ങളായ വാത, പിത്ത, കഫ ദോഷങ്ങളെ മനസ്സിലാക്കുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്. ഈ കാലയളവില്‍ നടത്തുന്ന ചികിത്സകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്, കാരണം മണ്‍സൂണ്‍ ഓരോ ദോഷങ്ങളെയും വ്യത്യസ്ത രീതികളില്‍ ബാധിക്കുന്നു.

Most read: കോവിഡും ഡെങ്കിപ്പനിയും ഒന്നിച്ച് ബാധിക്കുമോ? മഴക്കാലത്തെ അപകടം

വേനല്‍ക്കാലത്ത് ശരീരത്തില്‍ ധാരാളം വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുകയും മഴക്കാലത്ത് ഇവയൊക്കെ വഷളാകുകയും ചെയ്യുന്നു. തത്ഫലമായി ഇത് വാതത്തെ പ്രതികൂലമായി ബാധിച്ച് പല രോഗങ്ങളിലേക്കും നയിക്കുന്നു. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ഓരോരുത്തരും അവരുടെ ആരോഗ്യം കഴിയുന്ന രീതിയല്‍ സംരക്ഷിക്കേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷനേടാനുള്ള ഒരു വഴി എന്ന് അറിയാമല്ലോ? ആരോഗ്യം സംരക്ഷിക്കാനായി ഓരോ വ്യക്തിയും കര്‍ക്കിടക മാസത്തില്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ശരീരത്തിന്റെ പുനരുജ്ജീവനം

ശരീരത്തിന്റെ പുനരുജ്ജീവനം

ആയുര്‍വേദ ചികിത്സയ്ക്കും സൗന്ദര്യവര്‍ദ്ധന ചികിത്സയ്ക്കും അനുയോജ്യമായതാണ് കര്‍ക്കിടക മാസം. കാലാവസ്ഥാ മാറ്റത്തിന്റെ ദോഷകരമായ ഫലങ്ങള്‍ ഒഴിവാക്കാന്‍, കര്‍ക്കിടക മാസത്തില്‍ ഭക്ഷണ ശീലങ്ങളിലും ജീവിത രീതിയിലും ചില മാറ്റങ്ങള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്. പ്രമേഹം, ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ, അമിതവണ്ണം തുടങ്ങിയവയ്ക്ക് ഉത്തമ പ്രതിവിധിയാണ് കര്‍ക്കിടകത്തിലെ മരുന്നുകഞ്ഞി. മഴക്കാലം മൂലമുണ്ടാകുന്ന അനാരോഗ്യകരമായ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ശരീരം ശുദ്ധീകരിക്കാന്‍ ഇത് സഹായിക്കുന്നു. ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുന്ന ഔഷധസസ്യങ്ങള്‍ കലര്‍ന്ന ഒന്നാണിത്.

കര്‍ക്കിടക കഞ്ഞി

കര്‍ക്കിടക കഞ്ഞി

കീഴാര്‍നെല്ലി, തഴുതാമ, തുളസിയില, നിലംപരണ്ട, തവര, മുക്കുറ്റി, നികതകം കൊല്ലി, തൊട്ടാവാടി, കുറുന്തോട്ടി, ചെറുകടലാടി തുടങ്ങിയവയുടെ പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞിവച്ച് ഉണ്ടാക്കുന്നതാണ് കര്‍ക്കിടകക്കഞ്ഞി. ഔഷധ കഞ്ഞി, കര്‍ക്കിടക മരുന്നുകഞ്ഞി, കര്‍ക്കിടക മുക്കിടി തുടങ്ങിയ പേരുകളിലും ഇത് തയാറാക്കുന്നുണ്ട്. ശരീരപുഷ്ടിക്കും ആരോഗ്യത്തിനുമായി വിവിധ ഔഷധ ചേരുവകള്‍ ചേര്‍ത്തും ഇവ തയാറാക്കുന്നു. ഔഷധ കൂട്ടുകളില്‍ വ്യത്യാസമുണ്ടാകുമെന്നു മാത്രം.

Most read:ഇതുവരെ വാക്‌സിന്‍ എടുത്തില്ലേ ? ഇതെല്ലാം ശ്രദ്ധിച്ചാലേ ഇനി രക്ഷയുള്ളൂ

ഭക്ഷണ നിയന്ത്രണം

ഭക്ഷണ നിയന്ത്രണം

ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, കര്‍ക്കിടകത്തില്‍ ഒരു വ്യക്തി കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഔഷധ കഞ്ഞി കഴിക്കുന്നത് നല്ലതാണ്, എന്നാല്‍ പൂര്‍ണ ഫലങ്ങള്‍ക്കായി ഇത് ഒരു മാസത്തേക്ക് കഴിക്കണം. മഴക്കാല രോഗങ്ങള്‍ ഒഴിവാക്കാന്‍ കര്‍ക്കിടക മാസത്തില്‍ ശുചിത്വവും ഭക്ഷണ നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. കര്‍ശനമായ സസ്യാഹാരം പിന്തുടരുന്നതാണ് നല്ലത്. ഇക്കാലത്ത് തണുത്ത ഭക്ഷണം ഒഴിവാക്കുകയും എല്ലായ്‌പ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കുകയും വേണം

ഈ ഭക്ഷണങ്ങള്‍ കഴിക്കണം

ഈ ഭക്ഷണങ്ങള്‍ കഴിക്കണം

കര്‍ക്കിടകത്തില്‍ എളുപ്പത്തില്‍ ദഹിപ്പിക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ മാസത്തില്‍ നിങ്ങളുടെ ഡയറ്റില്‍ ഇനിപ്പറയുന്നവ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം

1) ചുവന്ന അരി

2) ചെറുപയര്‍

3) പഞ്ചസാര

4) നെല്ലിക്ക

5) പടവലങ്ങ

6) തേന്‍

Most read:ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴം

കര്‍ക്കിടക മാസത്തില്‍ ഒഴിവാക്കേണ്ടവ

കര്‍ക്കിടക മാസത്തില്‍ ഒഴിവാക്കേണ്ടവ

* മഞ്ഞ് കൊള്ളരുത്

* ക്ഷാര ഭക്ഷണങ്ങള്‍ കഴിക്കുന്നത്

* അമിതമായ ഭക്ഷണം

* തൈര്

* മദ്യം

* പകല്‍ ഉറക്കം

* കാലാവസ്ഥാമാറ്റങ്ങള്‍ വിഷലിപ്തമാക്കുന്നതിനാല്‍ മുരിങ്ങ, ചീര തുടങ്ങിയ ഇലക്കറികളും ഈ കാലയളവില്‍ ഒഴിവാക്കേണ്ടതുണ്ട്.

ആയുര്‍വേദ ചികിത്സകള്‍

ആയുര്‍വേദ ചികിത്സകള്‍

കര്‍ക്കിടക മാസത്തില്‍ എണ്ണ തേച്ചുള്ള കുളിയും ആരോഗ്യത്തിന് അനുയോജ്യമാണ്. ശരീരത്തില്‍ പിത്ത ദോഷത്തെ ശമിപ്പിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്. നാല്‍പാമരാദി കേരം, പിണ്ണതൈലം തുടങ്ങിയ എണ്ണകള്‍ തേച്ച് കുളിക്കാം. ഈ കാലത്ത് പിന്തുടരുന്നില്ലെങ്കിലും പണ്ടുകാലങ്ങളില്‍ സ്ത്രീകള്‍ കര്‍ക്കിടക മാസത്തില്‍ ദശപുഷ്പം (കറുവ, പൂവാന്‍കുരുന്ന്, തിരുതാളി, കൃഷ്ണകാന്തി, നിലപ്പന, ചെറൂള, കയ്യൂന്നി, ഉഴിഞ്ഞ, മുക്കുറ്റി, മുയല്‍ ചെവിയന്‍) എന്നിവ തലയില്‍ ചൂടിയിരുന്നു. ഈ പൂക്കള്‍ക്ക് രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:മഴക്കാലം പ്രമേഹ രോഗികള്‍ക്ക് കഷ്ടകാലം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല

കര്‍ക്കിടകത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍

കര്‍ക്കിടകത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍

* മഴക്കാലത്ത് നിങ്ങളുടെ ഭക്ഷണക്രമം മിതപ്പെടുത്തുക

* നിങ്ങള്‍ക്ക് വിശക്കുന്നില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

* രാവിലെ ചെറിയ അളവില്‍ കഴിക്കുക, ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് നല്ലത്

* ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണം നേരിട്ട് എടുത്ത് കഴിക്കരുത്

* എളുപ്പത്തില്‍ ദഹിപ്പിക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുക

* വേവിക്കാത്ത ഭക്ഷണവും സലാഡുകളും ഒഴിവാക്കുക

* സീസണല്‍ പഴങ്ങള്‍ കഴിക്കുക

* ചൂടു വെള്ളവും ശരിയായി വേവിച്ച ഭക്ഷണവും മാത്രം ഉപയോഗിക്കുന്നു.

* വറുത്തതോ പൊരിച്ചതോ ആയ ഒഴിവാക്കുക

* മധുരവും പുളിയും ഉപ്പുള്ളതുമായ വിഭവങ്ങള്‍ മഴക്കാലത്ത് നല്ലതാണ്

* ഈ സീസണില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ അല്‍പം നെയ്യ് ചേര്‍ക്കുന്നത് നല്ലതാണ്

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

കര്‍ക്കിടക മാസത്തില്‍ ഇക്കാര്യങ്ങള്‍ പിന്തുടര്‍ന്ന് ഒരു വ്യക്തിക്ക് ആരോഗ്യകരമായ ശരീരം നേടാന്‍ സഹായിക്കും. പരിചയസമ്പന്നനായ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ആയുര്‍വേദ മരുന്നുകള്‍ കഴിക്കാവൂ. ഈ കാലയളവില്‍ ആത്മീയ നേട്ടത്തിനായി രാമായണം ചൊല്ലാനും നാലമ്പല ദര്‍ശനം നടത്താനും നമ്മുടെ പാരമ്പര്യം നിര്‍ദേശിക്കുന്നു.

Most read:രാവിലെ രണ്ട് പുതിന ഇല കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്

English summary

Healthy Habits To Follow in Karkidakam Month in Malayalam

During Karkidakam month hygiene and dietary regulations are to be followed strictly to avoid monsoon diseases. Here are some healthy habits to follow in Karkidakam.
X