Just In
- 3 hrs ago
ഇന്നത്തെ ദിവസം ചെലവുകള്‍ ശ്രദ്ധിക്കേണ്ട രാശിക്കാര്‍
- 11 hrs ago
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് തടയിടും?
- 14 hrs ago
മുടിയുടെ ആരോഗ്യത്തിന് നെയ്യ് ഉപയോഗിക്കാം
- 15 hrs ago
ഗര്ഭാരംഭമാണോ, എങ്കിലറിയണം ഈ ലക്ഷണങ്ങള്‍
Don't Miss
- News
പുതുച്ചേരിയില്‍ നിര്‍ണായകമാകാന്‍ എന്‍ആര്‍ കോണ്‍ഗ്രസ്; മുന്നണികളെല്ലാം രംഗസ്വാമിക്ക് പിന്നാലെ
- Movies
ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം, മിഴി മാർവ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില്‍ 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Automobiles
M340i പെര്‍ഫോമന്‍സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആയുസ്സ്നീട്ടും ഭക്ഷണം അലുമിനിയംഫോയിലിലെങ്കിൽ മരണം
ഇന്ന് ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ ഭക്ഷണം പൊതിഞ്ഞ് കിട്ടുന്ന പേപ്പർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പലപ്പോഴും ഇങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ എല്ലാം തന്നെ അലുമിനിയം ഫോയിലിൽ പൊതിഞ്ഞാണ് ലഭിക്കുന്നത്. അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾക്കറിയാമോ? നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് വളരെയധികം മാരകമായ രോഗങ്ങളാണ് എന്ന് പറഞ്ഞാൽ തള്ളിക്കളയാൻ സാധിക്കില്ല. അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിഞ്ഞ് സൂക്ഷിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
Most read: അവളില്‍ ഓവുലേഷന് നടക്കുന്നില്ലേ, അവസ്ഥ മോശമാണ്
അടുത്തിടെ നടത്തിയ പല പഠനങ്ങളിലും പറയുന്നത് പലപ്പോഴും അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ്. ഇത്തരത്തിൽ അലുമിനിയം ഫോയിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത് പലപ്പോഴും ഗുരുതരമായ രോഗങ്ങളാണ്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കിഡ്നി രോഗമുണ്ടാക്കുന്നു
സ്ഥിരമായി അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നവർക്ക് കിഡ്നി രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പറയുന്നത്. ഇതിൽ ചെറിയ തോതിലെങ്കിലും അലുമിനിയം അടങ്ങിയിട്ടുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണം പൊതിയുമ്പോൾ അതിൽ അൽപം അലുമിനിയം കണ്ടന്‍റ് ഇറങ്ങിച്ചെല്ലുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കിഡ്നി രോഗത്തിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് അലുമിനിയം ഫോയിലിലെ ഭക്ഷണം അൽപം കുറക്കാന്‍ ശ്രദ്ധിക്കുക.

കരൾ രോഗങ്ങൾ
മദ്യപാനം കൊണ്ട് മാത്രമല്ല കരൾ രോഗങ്ങൾ ഉണ്ടാവുന്നത്. നമ്മുടെ ഭക്ഷണ ശീലത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അതും പലപ്പോഴും കരൾ രോഗങ്ങളിലേക്ക് നയിക്കുന്നുണ്ട്. എന്നാൽ അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നവർക്ക് കരൾ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങൾ സ്ഥിരമായി അശ്രദ്ധയോടെ കൈകാര്യം ചെയ്താൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അൽപം ശ്രദ്ധിക്കണം.

എല്ലിന്‍റെ ആരോഗ്യം
കരളിനേയും കിഡ്നിയേയും മാത്രമല്ല എല്ലിന്‍റെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെയാണ അലുമിനിയം ഫോയിൽ ബാധിക്കുന്നത്. ജര്‍മനിയിലെ ബെർഡ്ലിന്‍ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് അസസ്മെന്‍റ് ആണ് ഇത്തരം ഒരു പഠനത്തിലാണ് ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതുകൊണ്ട് അലുമിനിയം ഫോയിലിൽ സ്ഥിരമായി ഭക്ഷണം പൊതിഞ്ഞ് കഴിക്കുന്നവർ അൽപം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിലേക്ക് ചെറിയ തോതിൽ എത്തുന്ന അലുമിനിയമാണ് ഇവിടെ വില്ലനായി മാറുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ.

തലച്ചോറിന്‍റെ ആരോഗ്യം
തലച്ചോറിന്‍റെ ആരോഗ്യം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇന്നത്തെ കാലത്ത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്‍ഷിമേഴ്സ് പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥ ഇന്ന് അല്‍പം ശ്രദ്ധയോടെ തന്നെ കാണേണ്ടതാണ്. എന്നാൽ ഇതിന് ഒരു പരിധി വരെ ഭക്ഷണ ശീലവും കാരണമാകുന്നുണ്ട്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ അൽഷിമേഴ്സ് പോലുള്ള രോഗങ്ങളിലേക്കാണ് നിങ്ങളെ നയിക്കുന്നത്.

എന്തുകൊണ്ട് വേണ്ട?
എന്തുകൊണ്ടാണ് അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയരുത് എന്ന് പറയുന്നതെന്ന് നിങ്ങൾക്കറിയാമോ? ഇതിൽ അസിഡികും ചൂടുള്ളതും ആയ ഭക്ഷണം പൊതിയുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. ഇതിലുള്ള അലുമിനിയം ചെറിയ അളവിലെങ്കിലും ഭക്ഷണത്തിലേക്ക് ഇറങ്ങിച്ചെല്ലും എന്നുള്ളത് തന്നെയാണ് കാരണം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. കൂടുതൽ അപകടങ്ങൾ ഉണ്ടാക്കാതിരിക്കുന്നതിന് ഇത് അൽപം ശ്രദ്ധിക്കാവുന്നതാണ്.

എന്തുകൊണ്ട് ഉപയോഗിക്കുന്നു?
എന്തുകൊണ്ടാണ് അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണത്തിന് ആവശ്യക്കാർ ഏറുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഇത് എപ്പോഴും ഭക്ഷണം ഫ്രഷ് ആയും ഈർപ്പത്തോടേയും അതിന്‍റെ സ്വാഭാവികമായ ഗന്ധത്തോടെയും നിലനിർത്തുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം നിങ്ങൾക്ക് സ്വാദ് നൽകുമെങ്കിലും അത് പിന്നീട് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.