For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളപ്പയർ സ്ഥിരം, പ്രമേഹവും തടിയും കുത്തനെ കുറയും

|

പല തരത്തിലുള്ള പയറുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. വൻപയറും, വെള്ളപ്പയറും ചെറുപയറും എന്ന് വേണ്ട പയറിന്‍റെ ഒരു കിടിലൻ വെറൈറ്റി തന്നെ നമുക്കിടയിൽ ഉണ്ട്. ഇവക്കൊക്കെ ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇത്രക്ക് ഗുണങ്ങൾ അമൃതിന് പോലും നൽകാൻ സാധിക്കില്ല എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പയർ ഉപയോഗിക്കാവുന്നതാണ്.

പയർ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണം പ്രയാസമില്ലാത്ത ഒരു കടമ്പയായി മാറുന്നുണ്ട്. എന്നാൽ ഏതൊക്ക പയറു വർഗ്ഗങ്ങളാണ് നിങ്ങളിൽ ആരോഗ്യ ഗുണങ്ങൾ കൂടുതൽ നൽകുന്നത് എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്.

Most read: പ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യംMost read: പ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യം

Health Benefits Of White Beans

ആരോഗ്യ സംരക്ഷണത്തിന് വെള്ളപ്പയർ ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങൾക്ക് നൽകുന്ന ആരോഗ്യഗുണങ്ങൾ ചില്ലറയല്ല. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇന്ന് ഗുരുതരമായി മാറിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെള്ളപ്പയർ ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ഇന്നത്തെ സാഹചര്യത്തിൽ നമ്മളെ വലക്കുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് പ്രമേഹം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ ഭക്ഷണത്തിലൂടെയാണ് നമുക്ക് ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്നത് ഒരു പരിധി വരെ. അതിന് സഹായിക്കുനപ്ന ഒന്നാണ് വെള്ളപ്പയർ. വെള്ളപ്പയർ കഴിക്കുന്നതിലൂടെ ആരോഗ്യ പ്രതിസന്ധികളെ ഒന്നിനൊന്നായി ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് തോരൻ വെച്ചോ കറി വെച്ചോ ഉപ്പിട്ട് പുഴുങ്ങിയോ കഴിക്കാവുന്നതാണ്.

 പ്രോട്ടീൻ കലവറ

പ്രോട്ടീൻ കലവറ

പ്രോട്ടീൻ കലവറയാണ് വെള്ളപ്പയർ. മനുഷ്യ ശരീരത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് പ്രോട്ടീന്‍. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വെള്ളപ്പയറിൽ ആവട്ടെ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ധാരാളം കാർബോഹൈഡ്രേറ്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് അനിവാര്യ ഘടകം തന്നെയാണ്.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയാരോഗ്യ പ്രശ്നങ്ങൾ ധാരാളം വർദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത് നാം കണ്ടു കൊണ്ട് വരുന്നത്. അതിനെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിനും ഹൃദയത്തിന്‍റെ ആരോഗ്യ പ്രതിസന്ധികൾക്കും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെള്ളപ്പയർ.

ക്യാന്‍സർ പ്രതിരോധം

ക്യാന്‍സർ പ്രതിരോധം

ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനും ക്യാൻസറിനെ തുടക്കത്തിൽ തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനും വെള്ളപ്പയർ സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും വെള്ളപ്പയറിൽ ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകുന്ന ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് മികച്ചതാണ് ഈ പയർ.

അമിതവണ്ണത്തെ തുരത്തുന്നു

അമിതവണ്ണത്തെ തുരത്തുന്നു

അമിതവണ്ണം എന്ന പ്രതിസന്ധി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത് വളരെ പെട്ടെന്നാണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് വെള്ളപ്പയർ. ധാരാളം ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നതാണ് വെള്ളപ്പയർ. ദിവസവും അൽപം കഴിക്കാൻ ശ്രദ്ധിക്കൂ. അത് നിങ്ങളുടെ ആരോഗ്യത്തെ വർദ്ധിപ്പിച്ച് അമിതവണ്ണവും കുടവയറും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ടോക്സിനെ പുറന്തള്ളുന്നു

ടോക്സിനെ പുറന്തള്ളുന്നു

ശരീരത്തില്‍ ടോക്സിൻ ഒരു വെല്ലുവിളി തന്നെയാണ് പലപ്പോഴും. എന്നാൽ ഇത് പലരും തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നതിനും ടോക്സിൻ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെള്ളപ്പയർ സ്ഥിരമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഊർജ്ജസ്വലതയും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് വെള്ളപ്പയർ.

മഗ്നീഷ്യത്തിന്‍റെ കലവറ

മഗ്നീഷ്യത്തിന്‍റെ കലവറ

മഗ്നീഷ്യത്തിന്‍റെ കലവറയാണ് വെള്ളപ്പയർ. ഇതിൽ 112.8 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ് മഗ്നീഷ്യം. ദിവസവും മഗ്നീഷ്യം അടങ്ങിയ പയർ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് മികച്ച ഗുണം നൽകുന്നുണ്ട്. രാത്രി ഉറക്കമില്ലായ്മ, ശരീരത്തിലെ അനാവശ്യ വേദന, മൈഗ്രേയ്ൻ തുടങ്ങിയവ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് വെള്ളപ്പയർ.

English summary

Health Benefits Of White Beans

We have listed some of the health benefits of white beans. Take a look.
Story first published: Tuesday, November 19, 2019, 15:53 [IST]
X
Desktop Bottom Promotion