For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോക്‌സ് ഇട്ടുള്ള ഉറക്കം; ആയുസ്സിനും ആരോഗ്യത്തിനും

|

ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് ഉറങ്ങിയിട്ടുണ്ടോ, നിങ്ങളുടെ ആരോഗ്യം കൊതിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒരു പരിശീലനം തന്നെയാണ് ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് ഉറങ്ങുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഈജിപ്തിലുള്ളവര്‍ പണ്ട് ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് ഉറങ്ങാറുണ്ട്. എന്നാല്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് ഇന്നും പലര്‍ക്കും അറിയുകയില്ല.

കിടന്ന് 8 മിനിറ്റില്‍ ഉറങ്ങാന്‍ ഈ യോഗാസനംകിടന്ന് 8 മിനിറ്റില്‍ ഉറങ്ങാന്‍ ഈ യോഗാസനം

ശാരീരികമായും മാനസികമായും പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഇനി ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് കിടന്നുറങ്ങാവുന്നതാണ്. ഇത് എന്തുകൊണ്ട് വേണം എന്നുള്ളതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. അ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടി നമുക്ക് സോക്‌സ് ഇട്ട് കിടന്നുറങ്ങാവുന്നതാണ്. ഇത് നിങ്ങളുടെ കാലിന് നല്ല ചൂട് ലഭിക്കുന്നതിനും ശരീരത്തിലെ താപനിലയെ ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് ഉറക്കം വരുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പെട്ടെന്ന് ഉറക്കം വരുന്നതിന് ഇത് സഹായിക്കുന്നുണ്ട്. സോക്‌സ് ഇട്ട് ഉറങ്ങുന്നത് അതുകൊണ്ട് തന്നെ വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഇത് ശീലിച്ചാല്‍ പിന്നീട് അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളേയും ഇല്ലാതാക്കി നല്ല ഉറക്കത്തിനും സഹായിക്കുന്നു.

റെയ്‌നോഡ്‌സ് പരിഹാരം

റെയ്‌നോഡ്‌സ് പരിഹാരം

രോഗത്തിന്റെ പേര് പലര്‍ക്കും അറിയില്ല. എന്നാല്‍ രോഗത്തെക്കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചും പലര്‍ക്കും അറിയാവുന്നതാണ്. എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ശരീരത്തിന്റെ പല ഭാഗത്തേക്കും കൃത്യമായി രക്തയോട്ടം നടക്കാത്ത അവസ്ഥയാണ് പലപ്പോഴും ഇത് കൊണ്ട് സംഭവിക്കുന്നത്. ഇത് കാലില്‍ തരിപ്പും അതികഠിനമായ വേദനയും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാത്രി ഉറങ്ങുമ്പോള്‍ കാലില്‍ സോക്‌സ് ഇട്ട് കിടന്നാല്‍ മതിയാവും. ഇതിലൂടെ ഈ പ്രശ്‌നങ്ങള്‍ എല്ലാവരിലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഈ സോക്‌സ് ഇടുന്നത്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഇതിനെ സംരക്ഷിക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നമുക്ക് കാലില്‍ സോക്‌സ് ഇട്ട് ഉറങ്ങാവുന്നതാണ്. ഇത് ശരീരത്തിലെ താപനില കൃത്യമാക്കുകയും ശരിയായ രീതിയില്‍ ശരീരത്തിലെ രക്തയോട്ടം സംഭവിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ ഹൃദയ ധമനികളിലേക്കുള്ള രക്തയോട്ടം എളുപ്പത്തിലാക്കുന്നു. ഇത് ആരോഗ്യത്തിനും വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിലുപരി നിങ്ങളുടെ ഹൃദയം സ്മാര്‍ട്ടാവുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ഹോട്ട്ഫ്‌ളാഷസ്

ഹോട്ട്ഫ്‌ളാഷസ്

ഹോട്ട് ഫ്‌ളാഷസ് എന്നത് പലര്‍ക്കും അറിയുന്ന ഒന്നല്ല. എന്നാല്‍ ശരീരത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിന്റെ മറ്റൊരു രൂപം തന്നെയാണ് ഹോട്ട്ഫ്‌ളാഷസ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിന് പലപ്പോഴും കൃത്യമായ രൂപം ലഭിച്ചിട്ടില്ല. എന്നാല്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് കൊണ്ട് ഇത് സംഭവിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ശരീത്തിന്റെ താപനിലയിലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും ഇത് കൃത്യമാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ ഫലമായി അമിത വിയര്‍പ്പും ശരീരത്തിലും മുഖത്തും ചുവന്ന നിറത്തിലുള്ള പാടുകള്‍ കാണപ്പെടുന്നതും എല്ലാം ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. സോക്‌സ് ഇട്ട് കിടക്കുന്നതിലൂടെ അത് നിങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഉപ്പൂറ്റി വിണ്ട് കീറലിന് പരിഹാരം

ഉപ്പൂറ്റി വിണ്ട് കീറലിന് പരിഹാരം

ഉപ്പൂറ്റി വിണ്ട് കീറലിന് പരിഹാരം കാണുന്നതിന് വേണ്ടി ക്രീമും ഓയിലും മറ്റ് നാട്ട് മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് പെട്ടെന്ന് ഫലം നല്‍കുന്നില്ലെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ പെട്ടെന്ന് ഇല്ലാതാക്കാവുന്നതാണ്. ഉറങ്ങുമ്പോള്‍ സോക്‌സ് ധരിച്ച് കിടന്നാല്‍ അത് ഒരു പരിധി വരെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശരിക്കും ഒരു മാജിക്‌പോലെയാണ് ഇത് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ഇത് വരണ്ടതും പൊട്ടിയതുമായ ചര്‍മ്മത്തെ ഇല്ലാതാക്കി നല്ല ക്ലിയറുള്ള ചര്‍മ്മം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കി പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സോക്‌സ് ഇട്ട് ഇനി രാത്രി ഉറങ്ങാവുന്നതാണ്.

English summary

Health Benefits of Wearing Warm Socks at Night

Here in this article we are discussing about the health benefits of wearing warm socks at night. Read on.
X
Desktop Bottom Promotion