For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിന് വേണം വിറ്റാമിന്‍ ബി 12; ഗുണം ഇങ്ങനെ

|

നമ്മുടെ ശരീരത്തിന്റെ നിര്‍മാണ കേന്ദ്രങ്ങളാണ് കോശങ്ങള്‍. ഈ കോശങ്ങള്‍ അവയ്ക്ക് വേണ്ട പോഷകങ്ങള്‍ നേടുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ്. ഗ്ലൂക്കോസ്, പ്രോട്ടീന്‍, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ രൂപത്തിലാണ് ഈ കോശങ്ങള്‍ക്കുള്ള പോഷകാഹാരം വരുന്നത്. എല്ലാ വിറ്റാമിനുകളും ശരീരത്തിന് നിര്‍ണായകമാണെങ്കിലും വിറ്റാമിന്‍ ബി 12 അവയ്ക്കിടയില്‍ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ശരീരത്തിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ പലതും വിറ്റാമിന്‍ ബി 12 ന്റെ ശരിയായ അളവിനെ ആശ്രയിച്ചിരിക്കുന്നു എന്നതിനാലാണിത്. വിറ്റാമിന്‍ ബി 12 കോബാലുമിന്‍ എന്നും അറിയപ്പെടുന്നു.

Most read: ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌Most read: ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌

വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ് ബി 12 വിറ്റാമിന്‍. അതിനാല്‍ ഇത് ശരീരത്തില്‍ കൂടുതല്‍ നേരം സൂക്ഷിക്കാന്‍ കഴിയില്ല. ഇതിനാലാണ് നിങ്ങള്‍ വിറ്റാമിന്‍ ബി 12 പതിവായി ശരീരത്തില്‍ നിറയ്‌ക്കേണ്ടത്. കൂടാതെ, കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും വളരുന്ന കുട്ടികള്‍ക്കും, മറ്റുള്ളവരെ അപേക്ഷിച്ച് ബി 12 വിറ്റാമിന്‍ കൂടുതല്‍ അളവില്‍ ആവശ്യമാണ്. ബി 12 വിറ്റാമിന്‍ ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും ഇതിന്റെ കുറവ് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെന്തെന്നും ബി 12 വിറ്റാമിന്‍ അടങ്ങിയ ഭക്ഷണസ്രോതസ്സുകള്‍ ഏതെന്നും നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ബി 12 വിറ്റാമിന്റെ ഉപയോഗം

ബി 12 വിറ്റാമിന്റെ ഉപയോഗം

മാംസ ആഹാരങ്ങളിലാണ് വിറ്റാമിന്‍ ബി 12 കൂടുതലായും കാണപ്പെടുന്നത്. അതിനാല്‍ പാല്‍, വെണ്ണ, മത്സ്യം, മാംസം, പാല്‍ ഉല്‍പന്നങ്ങള്‍, കോഴി എന്നിവയില്‍ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായമാകുംതോറും വിറ്റാമിന്‍ ബി 12 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയവരിലും അമിതമായി മദ്യപിക്കുന്നവരിലും വിറ്റാമിന്‍ ബി 12 ന്റെ കുറവ് അനുഭവപ്പെടുന്നവരായിരിക്കും. ഈ കുറവ് പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സപ്ലിമെന്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

വിറ്റാമിന്‍ ബി 12 ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നു

വിറ്റാമിന്‍ ബി 12 ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നു

ബി 12 വിറ്റാമിന്‍ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഈ വിറ്റാമിന്റെ കുറവ് ശരീരത്തില്‍ ചെറിയ അളവിലാണെങ്കില്‍ രോഗലക്ഷണങ്ങള്‍ സ്വയം പ്രകടമാകില്ല. എന്നിരുന്നാലും, ചികിത്സിച്ചില്ലെങ്കില്‍ ഫലങ്ങള്‍ തീര്‍ച്ചയായും ഗുരുതരമാകും. വിറ്റാമിന്‍ ബി 12 ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നു എന്നു നോക്കാം:

Most read:കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണംMost read:കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണം

നാഡികളുടെ ആരോഗ്യം

നാഡികളുടെ ആരോഗ്യം

നാഡികളുടെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ബി 12 വിറ്റാമിന്‍ കൂടാതെ തലച്ചോറിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. വിഷാദം, ഓര്‍മ്മത്തകരാണ്, ആശയക്കുഴപ്പം എന്നിവയാണ് ഈ വിറ്റാമിന്‍ കുറഞ്ഞാല്‍ ഉണ്ടാകുന്ന ഫലങ്ങള്‍. കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍, ഇത് സൈക്കോസിസ്, ഡിമെന്‍ഷ്യ എന്നിവയായി മാറും. ഇതിന്റെ കുറവു കാരണം ആളുകള്‍ നാഡി പ്രശ്‌നങ്ങളും പേശികളുടെ ബലഹീനതയും അനുഭവിക്കുന്നു. നാഡികളുടെ തകരാറുമൂലം പലര്‍ക്കും ശരീരത്തില്‍ സൂചി കുത്തുന്ന പോലുള്ള അവസ്ഥയുമുണ്ടാകുന്നു.

ചുവന്ന രക്താണുക്കളെ നിര്‍മിക്കുന്നു

ചുവന്ന രക്താണുക്കളെ നിര്‍മിക്കുന്നു

ചുവന്ന രക്താണുക്കളെ നിര്‍മ്മിക്കാന്‍ ബി 12 വിറ്റാമിന്‍ ആവശ്യമാണ്. ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് കാരണമാകുന്നതാണ് ചുവന്ന രക്താണുക്കള്‍. വിറ്റാമിന്‍ ബി 12 ന്റെ അപര്യാപ്തമായ അളവ് വിളര്‍ച്ചയ്ക്ക് കാരണമാകും. ആര്‍ത്തവ പ്രശ്‌നങ്ങള്‍, ക്രമരഹിതമായ ഹൃദയമിടിപ്പ്, കടുത്ത ക്ഷീണം, ശ്വാസതടസ്സം എന്നിവ വിളര്‍ച്ചയുടെ ചില ഫലങ്ങളാണ്.

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

രോഗപ്രതിരോധം

രോഗപ്രതിരോധം

ശരീരത്തിന്റെ കാര്യക്ഷമമായ രോഗപ്രതിരോധ സംവിധാനത്തിന് ബി 12 വിറ്റാമിന്‍ ആവശ്യമാണ്. ഈ വിറ്റാമിന്റെ അഭാവം രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമായേക്കാം. വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറയുന്നത് കാഴ്ചശക്തി നഷ്ടപ്പെടാനും മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും.

ഉദരപ്രശ്‌നങ്ങള്‍ക്ക്

ഉദരപ്രശ്‌നങ്ങള്‍ക്ക്

വിറ്റാമിന്‍ ബി 12 ശരീരത്തില്‍ ഇല്ലെങ്കില്‍ മലബന്ധം, വയറിളക്കം, വിശപ്പ് കുറയല്‍, ശരീരവണ്ണം, വായു, എന്നിവ പലരും അനുഭവിക്കാന്‍ തുടങ്ങുന്നു. വിറ്റാമിന്‍ ബി 12 ന്റെ കുറവുള്ള ആളുകളടെ ചര്‍മ്മം വളരെ വിളറിയതായി കാണപ്പെടുന്നു. ശരീരത്തിന്റെ അസന്തുലിതാവസ്ഥയ്ക്കും ഇത് കാരണമായേക്കാം.

വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍

* കരള്‍

* ബീഫ്

* ടൂണ

* സാല്‍മണ്‍

* പാല്‍, പാലുല്‍പന്നങ്ങള്‍

* മുട്ട

Most read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെMost read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെ

പ്രതിദിനം എത്ര വേണം ശരീരത്തിന്

പ്രതിദിനം എത്ര വേണം ശരീരത്തിന്

വിറ്റാമിന്‍ ബി 12 ശരീരത്തിന് ആവശ്യമാണ്. പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന അളവ് വ്യക്തിയുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. മുതിര്‍ന്നവരും കൗമാരക്കാരും പ്രതിദിനം 2.4 മൈക്രോഗ്രാം (എംസിജി) ബി 12 വിറ്റാമിന്‍ വേണം. 9 നും 13 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് പ്രതിദിനം 1.8 മില്ലിഗ്രാം ആണ്. 4 നും 8 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിദിനം 1.2 മില്ലിഗ്രാം. 1 നും 3 നും ഇടയില്‍ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ പ്രതിദിനം 0.9 എംസിജി, 7 മുതല്‍ 12 മാസം വരെ പ്രായമുള്ള ശിശുക്കള്‍ക്ക് പ്രതിദിനം 0.5 മില്ലിഗ്രാം എന്നിങ്ങനെ ബി -12 ആവശ്യമാണ്. 6 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിദിനം 0.4 എംസിജി മാത്രമേ ആവശ്യമുള്ളൂ. അതേസമയം ഗര്‍ഭിണികള്‍ക്ക് 2.6 എംസിജി ബി 12 ആവശ്യമാണ്, മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് പ്രതിദിനം 2.8 എംസിജിയും ആവശ്യമാണ്.

English summary

Health Benefits of Vitamin B12 For Body in malayalam

Vitamin B12, also known as cobalamin, is an essential vitamin that your body needs but cannot produce. Read on the health benefits of vitamin B12 for body.
X
Desktop Bottom Promotion