Just In
- 5 hrs ago
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- 8 hrs ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- 11 hrs ago
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- 14 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം
Don't Miss
- News
നെഗറ്റിവിറ്റി ഒഴിവാക്കിയാല്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാമെന്ന് യോഗി
- Movies
'ഡേറ്റിങിന് പോയപ്പോൾ അക്ഷയ് എനിക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞു, ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്'; ട്വിങ്കിൾ
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്സിന്റെ ഗുണം
ബാക്ടീരിയകള്‍ രോഗത്തിന് കാരണമാകുമെന്ന് നിങ്ങള്‍ സാധാരണയായി കേട്ടിട്ടുണ്ടാവും. പക്ഷേ എല്ലാ ബാക്ടീരിയകളും അങ്ങനെയല്ല! തെറ്റായ സ്ഥലത്ത് തെറ്റായ സൂക്ഷ്മാണു നിലനില്‍ക്കുന്നത് ശരീരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ശരിയായ സ്ഥലത്ത് ശരിയായ സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നു. ഇവിടെയാണ് പ്രോബയോട്ടിക്സിന്റെ ആവശ്യം നിങ്ങള്‍ക്ക് ഗുണമായി ഭവിക്കുന്നത്.
Most
read:
പെട്ടെന്ന്
തടി
കുറയാന്‍
ഇതെല്ലാം
ശീലമാക്കൂ;
ഫലം
ഉറപ്പ്
ചില രോഗങ്ങള്‍ തടയുന്നതിന് നമ്മുടെ ശരീരത്തില്‍ സാധാരണയായി അടങ്ങിയിരിക്കുന്ന നല്ല സൂക്ഷ്മാണുക്കളാണ് ഇവ. ഇത് ആരോഗ്യകരമായ ഒരു ഉദര സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്താണ് പ്രോബയോട്ടിക്സ്?
പ്രോബയോട്ടിക്സ് മതിയായ അളവില്‍ കഴിക്കുന്നത് ശരീരത്തിന് ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. നമ്മുടെ ശരീരത്തില്‍ എല്ലായ്പ്പോഴും രണ്ട് തരം ബാക്ടീരിയകളുണ്ട് - നല്ല ബാക്ടീരിയ, മോശം ബാക്ടീരിയ. പ്രോബയോട്ടിക്സ് നല്ല ബാക്ടീരിയകളാണ്, അത് നിങ്ങളുടെ വയറില്‍ തകരാറുണ്ടാകുമ്പോള്‍ അത് പുനസ്ഥാപിക്കാന്‍ സഹായിക്കുന്നു. വിവിധ അനുബന്ധങ്ങളില്‍ നിന്നും ചില ഭക്ഷണങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പ്രോബയോട്ടിക്സ് ലഭിക്കും.

പ്രോബയോട്ടിക് തരങ്ങള്‍
ധാരാളം തരം പ്രോബയോട്ടിക്സ് ഉണ്ട്. എന്നാല്‍ ഇവ സാധാരണ പ്രോബയോട്ടിക്സ് ആയ ചില പ്രത്യേകതരം ബാക്ടീരിയകളാണ്. ഇതില്‍ ഉള്‍പ്പെടുന്നവയാണ് ലാക്ടോബാസിലസ്, ബിഫിഡോബാക്ടീരിയം എന്നിവ. സാക്രോമൈസിസ് ബൊലാര്ഡി പോലുള്ള
ചില പ്രോബയോട്ടിക്സ് യീസ്റ്റില്‍ നിന്ന് രൂപം കൊള്ളുന്നു. പ്രോബയോട്ടിക് അടങ്ങിയ മികച്ച ചില ഭക്ഷണങ്ങളാണ്:
Most
read:മുട്ടയേക്കാള്‍
പ്രോട്ടീന്‍
നല്‍കും
ഈ
ഭക്ഷണങ്ങള്‍;
ശീലമാക്കിയാല്‍
തടി
ഉറപ്പ്

തൈര്
പ്രോബയോട്ടിക്സിന്റെ ഏറ്റവും മികച്ചതും എളുപ്പത്തില്‍ ലഭ്യവുമായ ഉറവിടങ്ങളില്‍ ഒന്നാണ് തൈര്. പാസ്ചറൈസ് ചെയ്ത പാലില്‍ നിന്നാണ് ഇത് തയ്യാറാക്കുന്നത്. ഇത് ലാക്ടോബാസിലസ് എന്ന ബാക്ടീരിയകളാലാണ് പുളിപ്പിക്കുന്നത്. പേശികളും എല്ലുകളും ശരിയായി സൂക്ഷിക്കാന്‍ തൈര് വളരെ ഉപയോഗപ്രദമാണ്. കുട്ടികളില്‍, ആന്റിബയോട്ടിക്കുകള്‍ മൂലമുണ്ടാകുന്ന വയറിളക്കം കുറയ്ക്കാനും നിയന്ത്രിക്കാനും തൈരിന് കഴിയും.

മോര്
ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന് എന്നിവിടങ്ങളില്‍ ഇത് സാധാരണയായി ഉപയോഗിക്കുന്നു. പരമ്പരാഗതമായ പാനീയമാണ് ഇത്. മോരില്‍ പ്രോബയോട്ടിക്സ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോബയോട്ടിക്കുകളുടെ നല്ല ഉറവിടമാണ് മോര്.
Most
read:ആരോഗ്യത്തിന്
രാവിലെ
ഓട്ടം
മാത്രം
പോരാ;
ഇതുകൂടെ
ശ്രദ്ധിക്കണം

അച്ചാര്‍
പ്രോബയോട്ടിക്സിന്റെ പരമ്പരാഗത രൂപമാണ് അച്ചാറുകള്‍. ഉപ്പ്, വെള്ളം എന്നിവയുടെ സഹായത്തോടെയാണ് ഇത് സാധാരണയായി പുളിപ്പിക്കുന്നത്. പ്രോബയോട്ടിക്സ് ഇഫക്റ്റുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ വിനാഗിരി ഉപയോഗിക്കാത്ത അച്ചാര്‍ ഉപയോഗിക്കുക. അച്ചാറില്‍ കലോറിയും വിറ്റാമിന്‍ കെ, സോഡിയം എന്നിവയും കൂടുതലാണ്.

ചീസ്
പാലില്‍ നിന്ന് ഉണ്ടാക്കുന്ന സോഫ്റ്റ് പാല്ക്കട്ടകളില് സാധാരണയായി ഗുണം ചെയ്യുന്ന നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ചീസ് പഴകുംതോറും നിങ്ങളുടെ വയറിന് കൂടുതല്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ രൂപപ്പെടുന്നു. അതിനാല്‍ പ്രോബയോടിക്സ് ലഭിക്കാന്‍ ചീസ് കഴിക്കുന്നത് ശീലമാക്കുക.
Most read:വിറ്റാമിന്‍ ഡി കുറവെങ്കില്‍ ശരീരം പ്രതികരിക്കും ഇങ്ങനെ

പ്രോബയോട്ടിക്സിന്റെ ഗുണങ്ങള്‍
നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, ഉദര ആരോഗ്യം പരിപാലിക്കുക തുടങ്ങിയ വിവിധ രീതികളിലൂടെ പ്രോബയോട്ടിക്സ് നിങ്ങളുടെ ആരോഗ്യത്തിന് പ്രയോജനം ചെയ്തേക്കാം. നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി പ്രോബയോട്ടിക്സ് നല്കുന്ന ചില ആരോഗ്യ ഗുണങ്ങള്‍ ഇതാ:

വയറിളക്കത്തിനുള്ള ചികിത്സ
വയറിളക്കത്തിനുള്ള ഏറ്റവും മികച്ച ചികിത്സയാണ് പ്രോബയോട്ടിക് ചികിത്സ. ശിശുക്കളിലും കുട്ടികളിലും പകര്‍ച്ചവ്യാധി, ഗ്യാസ്ട്രോഎന്റൈറ്റിസ് എന്നിവയില്‍ മികച്ച പ്രോബയോട്ടിക് പ്രവര്‍ത്തനം നല്‍കുന്നതാണ് ലാക്ടോബാസില്ലസ് എന്ന നല്ല ബാക്ടീരിയ. വയറിളക്കം മാത്രമല്ല മലബന്ധത്തിനും പ്രോബയോട്ടിക് ഉപകാരപ്രദമാണ്.
Most
read:വെളിച്ചെണ്ണ
മാത്രമല്ല;
പാകം
ചെയ്യാന്‍
ഇതും
മികച്ചത്

വയറിന് നല്ലത്
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ക്രോണ്‍സ് രോഗം എന്നിവയുള്ളവ ചികിത്സിക്കാന്‍ പ്രോബയോട്ടിക് തെറാപ്പി സഹായിക്കുന്നു. വന്‍കുടല്‍ പുണ്ണ് ഒഴിവാക്കുന്നതിനും ക്രോണ്‍സ് രോഗം വീണ്ടും ഉണ്ടാകുന്നത് തടയുന്നതിനും ചില പ്രോബയോട്ടിക്സ് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു.

മാനസിക ആരോഗ്യ പ്രശ്നങ്ങള്‍
പ്രോബയോട്ടിക്സും കേന്ദ്ര നാഡീവ്യവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചില ഗവേഷകര്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍, ഉത്കണ്ഠ, വിഷാദം, ചില ന്യൂറോളജിക്കല്‍ അവസ്ഥകള്‍ എന്നിവയും ചികിത്സിക്കാന്‍ പ്രോബയോട്ടിക്സ് സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
Most
read:രാവിലെ
ഇതെല്ലാം
കുടിച്ചാല്‍
കിടിലന്‍
രോഗപ്രതിരോധശേഷി

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങളിലെ ലാക്ടോബാസിലസ് ബാക്ടീരിയ നിങ്ങളുടെ മോശം കൊളസ്ട്രോളിന്റെയും മൊത്തം കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കും. അതിനാല്‍ കൊളസ്ട്രോള്‍ പ്രശ്നം നേരിടുന്നവര്‍ തീര്‍ച്ചയായും പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പ്രോബയോട്ടിക്സ് സഹായിക്കുന്നു. മാത്രമല്ല ഹൃദ്രോഗത്തെ ചികിത്സിക്കുന്നതിലും ഹൃദ്രോഗങ്ങള്‍ തടയുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ലാക്ടോബാസിലസ് സഹായിക്കുന്നു.
Most
read:അറിഞ്ഞിരിക്കൂ,
കോവിഡ്
വാക്സിന്റെ
ഈ
പാര്‍ശ്വഫലങ്ങള്‍