Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില് ശ്രദ്ധിക്കണം
- 6 hrs ago
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
- 7 hrs ago
സ്വന്തം മുഖം തിരിച്ചറിയാന് പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്; ബെയര് മാര്ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില് ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്? സാധ്യത ഇവര്ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്ഷിപ്പുകള് വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല് വിക്ടോറിയ മഹല് വരെ.. കൊല്ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
സ്ട്രെച്ചിംഗ് ചെയ്താല് നേട്ടം നിരവധി; ആരോഗ്യ ഗുണങ്ങള് ഇതാണ്
വ്യായാമം നിങ്ങളുടെ ആരോഗ്യത്തിനും ദീര്ഘായുസ്സിനും സഹായകരമാകുന്ന ഒന്നാണ് എന്നതില് എതിരഭിപ്രായമില്ല. അതു തിരിച്ചറിഞ്ഞുകൊണ്ടാണ് ജീവിതശൈലി രോഗങ്ങളെ അകറ്റാന് ഇക്കാലത്ത് മിക്കവരും വ്യായാമത്തില് ശ്രദ്ധിക്കുന്നത്. കാര്ഡിയോ, ജിം തുടങ്ങിയ വര്ക്കൗട്ടുകള്ക്കായി ആളുകള് സമയം നീക്കിവയ്ക്കുന്നു. എന്നാല്, ഇതു മാത്രമല്ല വ്യായാമം. നിങ്ങള് സ്ട്രെച്ചിംഗ് ചെയ്യുന്നതും വ്യായാമമാണ്. മറ്റ് വ്യായാമ തരങ്ങളില് ഇല്ലാത്ത സവിശേഷതകള് ഇതിനുണ്ട്. സ്ട്രെച്ച് ചെയ്യുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള് നിങ്ങള്ക്ക് ലഭിക്കുന്നു.
Most
read:
തടി
കുറക്കാന്
ഇനി
വേറൊരു
ജ്യൂസ്
തിരയേണ്ട;
ഇത്
ധാരാളം
എന്നാല് പലരും സ്ട്രെച്ചിംഗ് പോലുള്ള ഒരു പ്രധാന പ്രവര്ത്തനത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ വിരളമാണ്. നിങ്ങളുടെ വ്യായാമത്തിന് മുമ്പും ശേഷവും സ്ട്രെച്ച് ചെയ്യാന് ശ്രമിക്കുക. നിങ്ങള്ക്ക് മറ്റ് തരത്തിലുള്ള വ്യായാമങ്ങളൊന്നും താല്പ്പര്യമില്ലെങ്കിലും സ്ട്രെച്ചിംഗിലൂടെ മാത്രം നിങ്ങള്ക്ക് ശരീരം മെച്ചപ്പെടുത്താന് സാധിക്കും. സ്ട്രെച്ചിംഗ് ചെയ്യുന്നതിന്റെ ആരോഗ്യ ഗുണങ്ങള് എന്തൊക്കെയെന്ന് അറിയാന് ലേഖനം വായിക്കൂ.

നിങ്ങളെ കൂടുതല് വഴക്കമുള്ളതാക്കുന്നു
എല്ലാ ദിവസവും നിങ്ങള് സ്ട്രെച്ചിംഗ് വ്യായാമങ്ങള് ചെയ്യുമ്പോള്, നിങ്ങളുടെ ശരീരം വഴക്കമുള്ളതായിത്തീരും. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്ദ്ധിപ്പിക്കും. സ്ട്രെച്ചിംഗ്, പേശി വേദനയും സന്ധി വേദനയും ഇല്ലാതാക്കാന് സഹായിക്കുകയും നിങ്ങളുടെ ദൈനംദിന ജോലികള് എളുപ്പമാക്കാന് സഹായിക്കുകയും ചെയ്യും.

നിങ്ങളുടെ ചലനശേഷി മെച്ചപ്പെടുത്തുന്നു
സ്ട്രെച്ചിംഗ് ചെയ്യുന്നത് സന്ധി വേദന കുറയ്ക്കുകയും കഠിനമായ സന്ധികള് അയവുള്ളതാക്കുകയും ചെയ്യുന്നു. അതായത് നിങ്ങളുടെ ശരീരത്തിലെ എല്ലാ സന്ധികളുടെയും ചലനത്തിന്റെ മുഴുവന് ശേഷിയും നിങ്ങള്ക്ക് ഇതിലൂടെ പ്രയോജനപ്പെടുത്താം.
Most
read:നിങ്ങളെ
അറിയാതെ
രോഗിയാക്കും
സ്ട്രെസ്സ്;
ആരോഗ്യവും
മനസ്സും
കൈവിടും

മറ്റ് ശാരീരിക പ്രവര്ത്തനങ്ങള് എളുപ്പമാക്കുന്നു
വര്ക്ക് ഔട്ട് ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വിദഗ്ധരും കുറച്ച് സ്ട്രെച്ചുകള് ചെയ്യാന് നിങ്ങളെ ഉപദേശിക്കും. കഠിനമായ വ്യായാമത്തിന് മുമ്പ് സ്ട്രെച്ചിംഗ് ചെയ്യുന്നത് നിങ്ങളുടെ പേശികളെ ചൂടാക്കുന്നു. രാവിലെ സ്ട്രെച്ചിംഗ് പരിശീലിക്കുന്നത് ദിവസം മുഴുവന് നിങ്ങളെ നല്ല നിലയില് നിലനിര്ത്തുകയും കൂടുതല് കൃത്യതയോടെയും എളുപ്പത്തിലും ദൈനംദിന പ്രവര്ത്തനങ്ങള് നടത്താന് നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
സ്ട്രെച്ചിംഗ് ചെയ്യുന്നതിന്റെ ഒരു പ്രധാന ഗുണം അത് നിങ്ങളുടെ എല്ലാ പേശികളിലേക്കും രക്തപ്രവാഹം വര്ദ്ധിപ്പിക്കുന്നു എന്നതാണ്. രക്തം ഓക്സിജനുമായി സഞ്ചരിക്കുന്നു. പേശികള്ക്ക് അവയുടെ പ്രവര്ത്തനങ്ങള് നിര്വഹിക്കാന് ആവശ്യമായ ഒന്നാണിത്. ഇതിലൂടെ പേശികള്ക്ക് കൂടുതല് ഓക്സിജന് ലഭിക്കുന്നു. രക്തപ്രവാഹം വര്ധിക്കുമ്പോള് ക്ഷീണിച്ച പേശികള് വേഗത്തില് ഉത്തേജിക്കുന്നു.
Most
read:ശരീരഭാരം
കുറയ്ക്കാന്
സഹായിക്കുന്ന
മികച്ച
ഡ്രൈ
ഫ്രൂട്ട്സ്
ഇവയാണ്.

നിങ്ങളുടെ ഭാവം മെച്ചപ്പെടുത്തും
പേശികളുടെ അസന്തുലിതാവസ്ഥയുടെ ഫലമാണ് മോശം ഇരിപ്പുവശം അല്ലെങ്കില് ഭാവം. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളിലും പ്രകടമാണ്. ശക്തി പരിശീലനത്തോടൊപ്പം സ്ട്രെച്ചിംഗ് ചെയ്യുന്നത് നിങ്ങളുടെ പേശികളെ വിന്യസിക്കാനും നിങ്ങളുടെ ഭാവം ശരിയാക്കാനും സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ പേശി വേദനയും അസ്വസ്ഥതയും കുറയ്ക്കാന് സാധിക്കും.

സമ്മര്ദ്ദം നീക്കുന്നു
സ്ട്രെച്ചിംഗ് നിങ്ങള്ക്ക് നല്ല അനുഭവം നല്കും. ശാരീരികമായി മാത്രമല്ല, മാനസികമായും. സ്ട്രെച്ചിംഗ് ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ തല്ക്ഷണം മെച്ചപ്പെടുത്താന് കഴിയുന്ന സന്തോഷ ഹോര്മോണുകളുടെ (എന്ഡോര്ഫിന്) ഉല്പാദനത്തെ പ്രേരിപ്പിക്കുന്നു. സ്ട്രെച്ചിംഗ് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വര്ദ്ധിപ്പിക്കാനും ശ്രദ്ധാകേന്ദ്രം വര്ദ്ധിപ്പിക്കാനും സഹായിക്കുന്നു. തലവേദന കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.
Most
read:ന്യൂറോളജിക്കല്
തകരാറ്;
ഈ
5
ലക്ഷണങ്ങള്
നിങ്ങളിലുണ്ടോയെന്ന്
ശ്രദ്ധിക്കൂ

നിങ്ങളുടെ പേശികളെ ശാന്തമാക്കുന്നു
ഉദാസീനമായ ജീവിതശൈലി, ശാരീരിക പരിക്കുകള് അല്ലെങ്കില് അധിക സമ്മര്ദ്ദം എന്നിവ നിങ്ങളുടെ പേശികളെ ദൃഢമാക്കുകയും നിങ്ങളുടെ ചലനത്തെ പരിമിതപ്പെടുത്തുകയും ചെയ്യും. ശാരീരികവും മാനസികവുമായ സമ്മര്ദ്ദങ്ങളോട് പ്രതികരിക്കാന് സാധ്യതയുള്ള പേശികള് തോള്, കഴുത്ത്, മുകളിലെ പേശികള് എന്നിവയാണ്. സ്ട്രെച്ചിംഗ് ചെയ്യുന്നതിന്റെ ഒരു ഗുണം ഈ പേശികളെ ശാന്തമാക്കാന് സഹായിക്കും എന്നതാണ്.