For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കർക്കിടകത്തിൽ തിന്നണം മത്തനില, കാരണം ഇതാണ്

|

കർക്കിടകമാസം പല വിധത്തിലുള്ള അസ്വസ്ഥതകളുടെ കൂടി മാസമാണ്. പലപ്പോഴും നമ്മളിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് ചികിത്സ തേടേണ്ട മാസവും കൂടിയാണ് കർക്കിടകം. പത്തിലക്കറി കഴിക്കേണ്ടത് കർക്കിടക മാസത്തിലാണ്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഓരോ അവസ്ഥയിലും നമ്മളിൽ ഉണ്ടാക്കുന്ന അനാരോഗ്യത്തെ പാ‌ടേ തൂത്തുകളയുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഈ ഇലകൾ. ഇതിൽ പ്രധാനപ്പെട്ടതാണ് മത്തനില.

most read: ഡെങ്കി രണ്ട് തരത്തിൽ;മരണത്തിലേക്ക് ഇത്ര ദൂരംmost read: ഡെങ്കി രണ്ട് തരത്തിൽ;മരണത്തിലേക്ക് ഇത്ര ദൂരം

ഇത്തരത്തിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പെ‌ട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഏത് ആരോഗ്യ പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മത്തനില കഴിക്കുന്നത് നല്ലതാണ്. കർക്കിടക മാസത്തിൽ മത്തനില കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. എന്തൊക്കെയാണ് മത്തന്റെ ഇല കറി വെച്ച് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം. പത്തിലക്കറികളിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് മത്തന്റെ ഇല. കൂടുതൽ വായിക്കാം.

 ക്യാൻസറിനെ പൊരുതുന്നു

ക്യാൻസറിനെ പൊരുതുന്നു

ക്യാൻസറിനെ പൊരുതി തോൽപ്പിക്കുന്നതിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒറ്റമൂലിയാണ് മത്തന്റെ ഇല. ഇത് ദിവസവും കഴിക്കുന്നതിലൂടെ ക്യാൻസർ കോശങ്ങൾക്ക് പടരാനുള്ള സാധ്യത വളരെയധികം കുറയുകയാണ് ചെയ്യുന്നത്. എല്ലിലെ ക്യാൻസറിനെ ഇല്ലാതാക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് മത്തന്റെ ഇല. നിറയെ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട് ഇതിൽ. ഇത് പല വിധത്തിലുള്ല രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വന്ധ്യതക്ക് പരിഹാരം

വന്ധ്യതക്ക് പരിഹാരം

വന്ധ്യത എന്ന പ്രതിസന്ധി കൊണ്ട് കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതയേക്കാള്‍ മാനസിക അസ്വസ്ഥതയെ ആണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് മത്തന്റെ ഇല ശീലമാക്കാവുന്നതാണ് ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം വന്ധ്യതയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 പ്രമേഹത്തെ നിയന്ത്രിക്കുന്നതിന്

പ്രമേഹത്തെ നിയന്ത്രിക്കുന്നതിന്

പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ചതാണ് മത്തന്റെ ഇല. മത്തന്റെ ഇല കഴിക്കുന്നതിലൂടെ പ്രമേഹത്തെ വർദ്ധിപ്പിക്കുന്നതിനെ ത‌‌ടഞ്ഞ് നിർത്തുകയാണ്. മത്തന്റെ ഇല കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ വളരെയധികം നിയന്ത്രിച്ച് നിർത്തുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന തരത്തിൽ പ്രമേഹം വർദ്ധിക്കുന്നത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിനെ പരിഹരിക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും മത്തന്റെ ഇല.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നില്‍ക്കുന്നുണ്ട് മത്തന്റെ ഇല കഴിക്കുന്നത്. ഇത് ദിവസവും ഈ കർക്കിടക മാസത്തില്‍ കഴിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ശരീരത്തിന് ഉണ്ടാവുന്ന വീക്ക്നസ്സിന് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.‌‌

 കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നത് നമ്മുടെ ജീവിത ശൈലിയുടെ ഭാഗം തന്നെയാണ്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിന് ഇനി അൽപം മത്തന്റെ ഇല മതി. മത്തന്റെ ഇല ഉപയോഗിച്ച് കറി വെച്ച് കർക്കിടക മാസം കഴിച്ചാൽ അത് ആരോഗ്യം വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് കൊളസ്ട്രോൾ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്.

 രക്തസമ്മർദ്ദം കുറക്കുന്നു

രക്തസമ്മർദ്ദം കുറക്കുന്നു

രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണവും നമ്മുടെ ഭക്ഷണ രീതിയും മറ്റും തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തന്റെ ഇല. ഇത് കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദത്തിന്റെ കാര്യത്തിൽ വളരെയധികം കുറവ് സംഭവിക്കുന്നു. ഓരോ അവസ്ഥയിലും കർക്കിടക മാസത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് മത്തൻറെ ഇല.

English summary

health benefits of Pumpkin leaf

We have listed some of the health benefits of Pumpkin leaf, check it out.
Story first published: Saturday, July 27, 2019, 15:29 [IST]
X
Desktop Bottom Promotion