For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പശ്ചിമോത്താനാസനത്തിന്റെ നിത്യപരിശീലനം ആയുസ്സ് നീട്ടും

|

യോഗ ചെയ്യുന്നവരില്‍ തുടക്കക്കാരും പരിചയസമ്പന്നരും ചെയ്യുന്നതാണ് പശ്ചിമോത്താനാസനം. ഓരോ യോഗാസനത്തിനും ഓരോ തരത്തിലുള്ള ഗുണങ്ങളുണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം നിസ്സാരമായി വിടുന്ന പല കാര്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് യോഗ സഹായിക്കുന്നു. നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു പശ്ചിമോത്താനാസനം. നാം ഉണര്‍ന്നിരിക്കുമ്പോള്‍ എപ്പോഴും നിവര്‍ന്ന് മാത്രം ഇരിക്കുന്നതിനാല്‍ നമ്മുടെ നട്ടെല്ലിന് സമ്മര്‍ദ്ദം അല്‍പം കൂടുതലായിരിക്കും. എന്നാല്‍ പശ്ചിമോത്താനാസനം സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ നട്ടെല്ലിന് അയവ് വരുത്തുന്നതിന് സഹായിക്കുന്നു.

Benefits Of Paschimottanasana

പശ്ചിമോത്താനാസനം സ്ഥിരമാക്കുന്നതിലൂടെ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് നട്ടെല്ലിനും നാഡീവ്യൂഹത്തിനും എല്ലാം ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഇത് അരക്കെട്ടിലെ കൊഴുപ്പ് ഇല്ലാതാക്കുകയും ആന്തരികാവയവങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗാവസ്ഥകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു പശ്ചിമോത്താനാസനം. ഇതെങ്ങനെ ചെയ്യാം എന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്ന പശ്ചിമോത്താനാസനം ദിനവും ചെയ്താല്‍ ഗുണങ്ങള്‍ അനവധി.

പശ്ചിമോത്താനാസനം ചെയ്യേണ്ട രീതി

പശ്ചിമോത്താനാസനം ചെയ്യേണ്ട രീതി

പശ്ചിമോത്താനാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം നിലത്ത് കാലുകള്‍ നീട്ടി ഇരിക്കുക. അതിന് ശേഷം രണ്ട് കാലുകളും ഒരുമിച്ച് വെച്ച് കൈപ്പത്തി അരക്കെട്ടില്‍ ഉറപ്പിക്കുക. പിന്നീട് കൈകള്‍ രണ്ടും ഒരുപോലെ തലക്ക് മുകളിലേക്ക് ഉയര്‍ത്തി സ്‌ട്രെച്ച് ചെയ്ത് പതുക്കേ നിവര്‍ത്തി വെച്ചിരിക്കുന്ന കാലിന്റെ തള്ളവിരലില്‍ രണ്ട് കൈ കൊണ്ടും പിടിക്കുക. ശേഷം പതുക്കെ ശ്വസിച്ച് കൊണ്ട് ഓരോ പുറത്തേക്ക് വിടുന്ന ശ്വാസത്തിന് അനുസരിച്ച് നമ്മുടെ നെറ്റി കാല്‍മുട്ടില്‍ മുട്ടിക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുക. പതുക്കെ പതുക്കെ നട്ടെല്ല് സട്രച്ച് ചെയ്ത് കാല്‍ വിരലില്‍ നിന്ന് പാദത്തിന്റെ ഇരുവശങ്ങളിലുമായി പിടിക്കാന്‍ ശ്രദ്ധിക്കുക. ശേഷം നട്ടെല്ല് നല്ലതുപോലെ മുന്നോട്ട് വളച്ച് ചിത്രത്തില്‍ കാണുന്നത് പോലെ ഇരിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുത്ത് ശരീരം പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ട് വരുക. കൈകളും മുട്ടും തറയില്‍ മുട്ടിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കേണ്ടതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

പശ്ചിമോത്താനാസനം ചെയ്യുന്നതിലൂടെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ധാരാളം ഗുണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു എന്നത്. ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവുന്നുണ്ട്. അതിനെയെല്ലാം പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും പശ്ചിമോത്താനാസനം മികച്ച ആസനമാണ്. ഹൃദയത്തെ മാത്രമല്ല കരളിനും പ്ലീഹക്കും ഈ ആസനം മികച്ചതാണ്. ഇത് കരള്‍ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ഉത്തേജനം നല്‍കുന്നതിനും സഹായിക്കുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ പരിഹരിക്കാന്‍ സഹായിക്കുന്നതാണ് പശ്ചിമോത്താനാസനം. കാരണം ഇത് നിങ്ങളുടെ ദഹനേന്ദ്രിയത്തെ ശക്തമാക്കുന്നു. അത് വഴി ശരീരത്തിന് മികച്ച ദഹനം ലഭിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ അതിനും പരിഹാരം കാണുന്നതിന് പശ്ചിമോത്താനാസനം സഹായിക്കുന്നു. കുടലുകളെ ക്രമീകരിച്ചാണ് മലബന്ധത്തെ പ്രതിരോധിക്കുന്നത്. ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നിലാണ് പ്രമേഹം. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പശ്ചിമോത്താനാസനം.

 ഗുണങ്ങള്‍

ഗുണങ്ങള്‍

സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെങ്കില്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് എന്തുകൊണ്ടും പശ്ചിമോത്താനാസനം. ഇത് സന്ധികളെ വലിച്ച് നീട്ടുന്നതിലൂടെ രക്തയോട്ടം കൃത്യമാക്കുകയും വേദനയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് വഴി നട്ടെല്ലിന് വഴക്കവും ശക്തിയും ലഭിക്കുന്നു. സ്ത്രീകളില്‍ പ്രത്യുത്പദന സംബന്ധമായ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് പശ്ചിമോത്താനാസനം സഹായിക്കുന്നു. ഇത് പ്രത്യുത്പാദന അവയവങ്ങളിലേക്ക് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു.

പശ്ചിമോത്താനാസനത്തിന് ശേഷം

പശ്ചിമോത്താനാസനത്തിന് ശേഷം

പശ്ചിമോത്താനാസനം എന്ന യോഗാമുറക്ക് ശേഷം അതിന്റെ വിപരീതാസനം എന്ന നിലക്ക് പൂര്‍വ്വോത്താനാസനം ചെയ്യണം. ഇത് ചെയ്യുന്നതിന് വേണ്ടി പതിയെ യോഗ മാറ്റില്‍ ഇരുന്ന് പിന്നീട് കാലുകള്‍ നിവര്‍ത്തി വെച്ച് കൈകള്‍ രണ്ടും പുറകില്‍ ഉറപ്പിച്ച് നിര്‍ത്തി കൈകളുടെ ബലത്തില്‍ അരക്കെട്ട് ശ്വാസമെടുത്ത് കൊണ്ട് മുകളിലേക്ക് ഉയര്‍ത്തുക. ഈ സമയം പാദങ്ങള്‍ കൊണ്ട് നിലത്ത് തൊടുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല തല പുറകിലേത്ത് മലര്‍ന്നിരിക്കണം. ഇത് ചെയ്ത് കഴിഞ്ഞ് പതിയെ പൂര്‍വ്വസ്ഥാനത്തേക്ക് വന്ന് കൈകള്‍ കുടഞ്ഞ് അവസാനിപ്പിക്കാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

പൂര്‍വ്വോത്താനാസനം ചെയ്യുന്നതിലൂടെ ശരീരത്തിന് ചില ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ മുഴുവന്‍ സ്‌ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ ശരീരം മുഴുവന്‍ രക്തചംക്രമണം നടത്തുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ശ്വാസമെടുക്കുന്നതില്‍ ഉള്ള എല്ലാ തടസ്സവും നീക്കുന്നു. മാറിടങ്ങള്‍ ഉറപ്പുള്ളതാവുന്നു. തോളുകള്‍ക്കും അരക്കെട്ടിനും കൈകള്‍ക്കും ശക്തിയും ഊര്‍ജ്ജവും നല്‍കുന്നു.

മാര്‍ജാരാസനം: നല്ല ദഹനത്തിനും നടുവേദനക്കും പരിഹാരം കാണാനുംമാര്‍ജാരാസനം: നല്ല ദഹനത്തിനും നടുവേദനക്കും പരിഹാരം കാണാനും

സേതുബന്ധാസനം നിസ്സാരമല്ല: സമ്മര്‍ദ്ദം കുറക്കും നടുവിന് ഉറപ്പും ബലവുംസേതുബന്ധാസനം നിസ്സാരമല്ല: സമ്മര്‍ദ്ദം കുറക്കും നടുവിന് ഉറപ്പും ബലവും

ശ്രദ്ധിക്കേണ്ടത്: നിങ്ങള്‍ എന്ത് പുതിയ വ്യായാമ മുറ പരിശീലിക്കുമ്പോഴും നല്ലൊരു വിദഗ്ധന്റെ അടുത്ത് പോയി പരിശീലിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം നാം വരുത്തുന്ന തെറ്റുകള്‍ പിന്നീട് നമുക്ക് തന്നെ പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.

English summary

Health Benefits Of Paschimottanasana And How To Do It In Malayalam

Here in this article we are disussing about the helth benefits of Paschimottanasana and how to do it in malayalam. Take a look.
X
Desktop Bottom Promotion