For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാദഹസ്താസനം ശീലമാക്കൂ: തലവേദനയും ബിപിയുമെല്ലാം നിയന്ത്രണവിധേയം

|

പാദഹസ്താസനം എന്ന യോഗാസനം വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇതെങ്ങനെ കൃത്യമായി ചെയ്യണം, ആരെല്ലാം ചെയ്യണം, ആരെല്ലാം ചെയ്യരുത്, എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്നിവയെക്കുറിച്ച് പലര്‍ക്കും അറിയില്ല. യോഗ ചെയ്യുന്ന എല്ലാവര്‍ക്കും പാദഹസ്താനസം ചെയ്യാന്‍ സാധിക്കുമോ? പാദങ്ങളും കൈകളും ഉള്‍പ്പെടുന്ന യോഗാസനനമാണ് പാദഹസ്താസനം.

padahastasana

പാദഹസ്താസനത്തിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ എങ്ങനെ ഈ ഗുണങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം എന്നതിനെക്കുറിച്ച് ഈ ലേഖനം കൃത്യമായി നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്നു. ശ്വാസോച്ഛ്വാസത്തിനും പാദഹസ്താസനം ചില ഗുണങ്ങള്‍ നല്‍കുന്നു.

പാദഹസ്താസനം ചെയ്യേണ്ടത് എങ്ങനെ?

പാദഹസ്താസനം ചെയ്യേണ്ടത് എങ്ങനെ?

പാദഹസ്താസനം എപ്രകാരം ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ട് ആദ്യം പാദങ്ങള്‍ രണ്ടും രണ്ട് ഇഞ്ച് അകലത്തില്‍ വെച്ച് നട്ടെല്ല് നിവര്‍ത്തി നിവര്‍ന്ന് നില്‍ക്കുക. പിന്നീട് കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി സ്‌ട്രെച്ച് ചെയ്യുക. അതിന് ശേഷം കൈപ്പത്തികള്‍ നിലത്ത് തൊടുന്നത് വരെ മുന്നോട്ട് കുനിയുക. പതുക്കെ വേണം മുന്നോട്ട് കുനിയുന്നതിന്. നിങ്ങളുടെ പുറംഭാഗം കൃത്യമായി പതുക്കെ വേണം സ്‌ട്രെച്ച് ചെയ്യുന്നതിന്. ഈ ആസനത്തില്‍ 30 സെക്കന്റോളം തുടരുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം എടുക്കുന്ന ഓരോ നിശ്വാസവായുവിനും അനുസരിച്ച് നിങ്ങളുടെ വയറിന്റെ ഭാഗം കാലിനോട് അടുപ്പിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് പതുക്കെ മുകളിലേക്ക് ഉയരുക. പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ച് വരുക. പാദഹസ്താസനം ചെയ്യുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തലവേദന കുറക്കുന്നു

തലവേദന കുറക്കുന്നു

അസഹ്യമായ തലവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പാദഹസ്താസനം ചെയ്യാവുന്നതാണ്. ഇത് പരിശീലിക്കുന്നതിലൂടെ തലവേദനയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ തലവേദനയുടെ ആവൃത്തി കുറയുകയും ചെയ്യുന്നു. എന്നാല്‍ കാലങ്ങളായി വിട്ടുമാറാതെ നില്‍ക്കുന്ന തലവേദന നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

പാദഹസ്താസനം ചെയ്യുന്നത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ദിപ്പിക്കുന്നു, അതോടൊപ്പം തന്നെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും പാദഹസ്താസനം സഹായിക്കുന്നു. ഏകദേശം മൂന്ന് മാസത്തോളം കൃത്യമായി പാദഹസ്താസനം ചെയ്തവര്‍ക്ക് ഇതിന്‍െ ഈ ഫലം അനുഭവിച്ചറിയാന്‍ സാധിക്കുന്നു. ഇത് കുട്ടികളില്‍ പോലും ശ്രദ്ധ, ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നു.

മികച്ച ഉറക്കത്തിന്

മികച്ച ഉറക്കത്തിന്

മികച്ച ഉറക്കം ലഭിക്കുന്നതിന് പാദഹസ്താസനം ചെയ്യാവുന്നതാണ്. ഇത് ഉറക്കമില്ലായ്മയെ പരിഹരിച്ച് മികച്ച ഉറക്കം നല്‍കുന്നതിനും കൂര്‍ക്കം വലി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുന്നതിനും അത് വഴി പോസിറ്റീവിറ്റിയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. ഉറക്കപ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പാദഹസ്താസനം സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നു

മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നു

മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പാദഹസ്താസനം ചെയ്യാവുന്നതാണ്. ഇന്നത്തെ കാലത്ത് പല കാര്യങ്ങള്‍ കൊണ്ടും നിങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടായേക്കാം. ഇതിന്റെ ഫലമായി ആരോഗ്യപ്രശ്‌നങ്ങളും വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും മാനസിക സമ്മര്‍ദ്ദം മൂലം ഉണ്ടാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും നമുക്ക് പാദഹസ്താസനം ശീലമാക്കാവുന്നതാണ്.

വയറിന്റെ ആരോഗ്യം

വയറിന്റെ ആരോഗ്യം

പലപ്പോഴും വയറിലെ അസ്വസ്ഥതകള്‍ പലരിലും ഉറക്കം കെടുത്തുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ദഹനത്തിനും ഐബിഎസ് പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് പാദഹസ്താസനം ചെയ്യാവുന്നതാണ്. ഇതിലൂടെ വയറിന്റെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാവുന്നു. എന്ന് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എന്നാല്‍ വയറിന്റെ അസ്വസ്ഥതകള്‍ വിട്ടുമാറാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാദഹസ്താസനത്തിന്റെ ചില പ്രത്യാഘാതങ്ങള്‍ ഉണ്ട്. ആരൊക്കെ ചെയ്യരുത് എന്നും നമുക്ക് നോകക്കാം. ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ ഈ ആസനം ഒഴിവാക്കണം. ഇത് കൂടാതെ നിങ്ങളില്‍ ഡിസ്‌ക് ഡിസോര്‍ഡേഴ്‌സ് ഉണ്ടെങ്കില്‍ ഈ ആസനം പരിശീലിക്കുന്നത് നല്ലതല്ല. കൂടാതെ ആര്‍ത്തവ സമയത്ത് നിങ്ങള്‍ പാദഹസ്താസനം ചെയ്യാന്‍ പാടില്ല. ഹെര്‍ണിയ ഉള്ളവര്‍ പോസ് ചെയ്യരുത്. അള്‍സര്‍, ഗ്ലോക്കോമ, മയോപിയ അല്ലെങ്കില്‍ വെര്‍ട്ടിഗോ ഉള്ളവര്‍ പാദഹസ്താസനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പരിചയസമ്പന്നനുമായ ഒരു യോഗാധ്യാപകന്റെ/യോഗ വിദഗ്ധന്റെ നിര്‍ദ്ദേശത്തോടെ അല്ലാതെ യോഗ പോസുകള്‍ പരിശീലിക്കരുത്.

ശ്വാസകോശം സ്‌ട്രോങ് ആക്കും ക്ലീന്‍ ആക്കും അഞ്ച് യോഗാസനങ്ങള്‍ശ്വാസകോശം സ്‌ട്രോങ് ആക്കും ക്ലീന്‍ ആക്കും അഞ്ച് യോഗാസനങ്ങള്‍

ഹൃദയത്തെ സ്‌ട്രോംങ് ആക്കും ഹൃദയാഘാതത്തെ അകറ്റും 5 യോഗമുദ്രകള്‍ഹൃദയത്തെ സ്‌ട്രോംങ് ആക്കും ഹൃദയാഘാതത്തെ അകറ്റും 5 യോഗമുദ്രകള്‍

English summary

Health Benefits Of Padahastasana And How To Do It In Malayalam

Here in this article we are sharing the health benefits of Padahastasana and how to do it properly in malayalam. Take a look.
Story first published: Saturday, January 14, 2023, 17:11 [IST]
X
Desktop Bottom Promotion