For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുത്തങ്ങ പാലിൽ തിളപ്പിച്ച്; അമൃതിന് തുല്യം

|

മുത്തങ്ങ വെറും പുല്ലാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. നമ്മുടെ നാട്ടിൻ പുറങ്ങളിലും മറ്റും ഇത് ധാരാളം കാണപ്പെടുന്നും ഉണ്ട്. എന്നാൽ എന്താണ് ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് പലര്‍ക്കും അറിയുകയില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുത്തങ്ങ. കുറ്റിച്ചെടിയായാണ് ഇത് വളരുന്നത്. നല്ല ഊർപ്പമുള്ള മണ്ണിൽ മാത്രമേ ഇത് വളരുകയുള്ളൂ. മുത്തങ്ങയുടെ ഇലകൾ പെട്ടെന്ന് നശിച്ച് പോവുമെങ്കിലും പലപ്പോഴും ഇതിന്‍റെ വേരിന് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. പാടത്തും പറമ്പിലും എന്ന് വേണ്ട എല്ലാ സ്ഥലങ്ങളിലും ഇത് വളരുന്നുണ്ട്.

Most read: പ്രമേഹം കൂടുതലെങ്കില്‍ ഫാറ്റിലിവര്‍ സാധ്യതMost read: പ്രമേഹം കൂടുതലെങ്കില്‍ ഫാറ്റിലിവര്‍ സാധ്യത

മുത്തങ്ങ പുല്ലിലും കിഴങ്ങിലും എല്ലാം ധാരാളം ഫ്ളവനോയ്ഡുകളും, ആൽക്കലോയ്ഡുകളും, ഫാറ്റി ഓയിലും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രസവശേഷം മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചെറിയ കുട്ടികൾക്ക് വരെ മുത്തങ്ങ നൽകുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ അത്രക്ക് ഗുണങ്ങളാണ് ഇത് നൽകുന്നത്. മുത്തങ്ങ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. പല രോഗങ്ങൾക്കും മുത്തശ്ശിമാർ കണ്ടിരുന്ന പെട്ടെന്നുള്ള ഒറ്റമൂലിയായിരുന്നു മുത്തങ്ങ. എന്തൊക്കെയാണ് മുത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

ദഹന പ്രശ്നത്തിന്

ദഹന പ്രശ്നത്തിന്

ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പല വിധത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ പലരും നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് മുത്തങ്ങ കിഴങ്ങ് അരച്ച് തേനിൽ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹന സംബന്ധമായ പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് എന്നും മികച്ച് നിൽക്കുന്നതാണ് മുത്തങ്ങക്കിഴങ്ങ്.

വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തിന് പരിഹാരം

പല കാരണങ്ങള്‍ കൊണ്ടും നിങ്ങളില്‍ വയറിളക്കം വരാം. വയറിനുണ്ടാവുന്ന ഈ അസ്വസ്ഥതയെ പൂർണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുത്തങ്ങ കിഴങ്ങ്. ഇത് വയറിളക്കത്തെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൃമിശല്യം, വയറിന്‍റെ അസ്വസ്ഥത, എന്നിവക്കെല്ലാം മുത്തശ്ശിമാർ പണ്ടു മുതൽ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ് മുത്തങ്ങ.

 കുട്ടികളുടെ ദഹനക്കേടിന്

കുട്ടികളുടെ ദഹനക്കേടിന്

കുട്ടികളിൽ ദഹനക്കേട് ഉണ്ടാവുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ മനസമാധാനം കളയുന്നു. എന്നാൽ കുട്ടികളിലെ ദഹനക്കേടിന് പരിഹാരം കാണുന്നതിന് മുത്തങ്ങയുടെ കിഴങ്ങ് എടുത്ത് അത് വത്തിയാക്കി മോരിൽ ഇട്ട് തിളപ്പിച്ച് കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിന് ദഹനക്കേടും അതിസാരവും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായിക്കുന്നുണ്ട്.

കരൾരോഗങ്ങൾക്ക് പരിഹാരം

കരൾരോഗങ്ങൾക്ക് പരിഹാരം

കരൾ രോഗങ്ങൾക്ക് പരിഹാരമാണ് മുത്തങ്ങ. ഇത് കഴിക്കുന്നതിലൂടെ അത് കരളിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി കരൾ സ്മാര്‍ട്ടാക്കുന്നതിനും മുത്തങ്ങ മികച്ചതാണ്. ഇത് അല്‍പം കയ്പ് രസം ഉള്ളതാണെങ്കിലും പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ കുടിക്കാൻ അൽപം പ്രയാസം നിങ്ങൾ നേരിടും. എങ്കിലും അമൃതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

മുലപ്പാൽ വർദ്ധിപ്പിക്കാൻ

മുലപ്പാൽ വർദ്ധിപ്പിക്കാൻ

മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് മുത്തങ്ങയിട്ട് തിളപ്പിച്ച പാൽ കുടിച്ചാൽ മതി. ഇത് കുടിക്കുന്നതിലൂടെ മുലപ്പാൽ വര്‍ദ്ധിക്കുകയും കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി സംശയിക്കാതെ മുത്തങ്ങക്കിഴങ്ങ് പ്രസവ ശേഷം സ്ത്രീകൾക്ക് നല്‍കാൻ ശ്രദ്ധിക്കണം.

ബുദ്ധിക്കും ഓർമ്മക്കും

ബുദ്ധിക്കും ഓർമ്മക്കും

ബുദ്ധിശക്തിക്കും ഓര്‌മ്മക്കും എന്നും മികച്ച ഒരു ഓപ്ഷനാണ് മുത്തങ്ങക്കിഴങ്ങ്. ഇത് കഴിക്കുന്നതിലൂടെ ഓര്‍മ്മശക്തി വർദ്ധിക്കുകയും നിങ്ങളില്‍ ഉണ്ടാവാൻ സാധ്യതയുള്ള അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഇത് ശീലമാക്കാവുന്നതാണ്. പ്രായമാകുന്നതോടെ ഉണ്ടാവുന്ന ഓർമ്മക്കുറവിന് ഏറ്റവും മികച്ചതാണ് മുത്തങ്ങ.

Image courtesy: wikipedia

English summary

Health benefits of Nut grass

We have listed some of the health benefits of nut grass. Read on.
X
Desktop Bottom Promotion