For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുതായി കാണല്ലേ ചെറുധാന്യങ്ങളുടെ ഗുണം

|

അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുന്ന കാലത്ത് ആളുകള്‍ക്കിടയില്‍ ആരോഗ്യബോധം പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞു കഴിക്കേണ്ടതുണ്ട്. ഇവിടെയാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകളുടെ ഗുണവും കഴിവും തിരിച്ചറിയേണ്ടത്. ഈ സൂപ്പര്‍ ധാന്യങ്ങളാണ് ഒരുതരത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് മികച്ച ആരോഗ്യവും ദീര്‍ഘായുസ്സും സമ്മാനിച്ചിരുന്നത്.

Most read:ശരീരം ചില അസ്വാഭാവികതകള്‍ കാണിക്കുന്നോ ?

ഒരുകാലത്ത് ഇന്ത്യയിലെതന്നെ പ്രധാന ഭക്ഷണമായിരുന്നു മില്ലറ്റ്. കാലത്തിന്റെ യാത്രയില്‍ ആളുകളും അവരുടെ രീതികളും മാറി. ഭക്ഷണത്തില്‍ അനേകം വൈവിധ്യങ്ങള്‍ അവര്‍ കണ്ടെത്തി. എന്നാല്‍ ഇവയെല്ലാം അവരെ നശിപ്പിക്കാന്‍ തക്ക ശക്തിയുള്ളതാണെന്ന് മനസിലാക്കിവരുന്നേയുള്ളു. ഫാസ്റ്റ് ഫുഡുകളുടെ അനാരോഗ്യകാലത്ത് ഇത്തരം ചെറുധാന്യങ്ങളുടെ പ്രസക്തി ഡയറ്റീഷ്യന്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ ശരീരത്തിന് ചെറുധാന്യങ്ങള്‍ എത്രത്തോളം പ്രധാനമാണെന്ന് പഠനങ്ങളും പറയുന്നു.

എന്താണ് മില്ലറ്റ്‌സ്?

എന്താണ് മില്ലറ്റ്‌സ്?

പുല്ല് വര്‍ഗത്തില്‍പെടുന്ന ധാന്യവിളയാണ് മില്ലറ്റ് അഥവാ ചെറുധാന്യങ്ങള്‍. ഒരുകാലത്ത് മനുഷ്യര്‍ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ പ്രധാനമായും മൃഗങ്ങളുടെ കാലിത്തീറ്റയെന്നോണമാണ് പ്രാധ്യാന്യം നല്‍കിയിരുന്നത്. രുചികരമായ മധുരപലഹാരങ്ങള്‍ വരെ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ ചെറുധാന്യങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നു. ഉയര്‍ന്ന പോഷകഗുണത്തിനും കുറഞ്ഞ ഗ്ലൈസെമിക് സൂചികയ്ക്കും പേരുകേട്ടതാണ് ചെറുധാന്യങ്ങള്‍.

മില്ലറ്റുകള്‍ പലതരം

മില്ലറ്റുകള്‍ പലതരം

ഇന്ത്യയില്‍ പലതരം മില്ലറ്റുകള്‍ അല്ലെങ്കില്‍ ചെറുധാന്യങ്ങള്‍ വളരുന്നു. അവയില്‍ ജനപ്രിയമായ ചിലതാണ് ജോവര്‍ അല്ലെങ്കില്‍ സോര്‍ഗം, റാഗി, ബജ്ര, കൂവരക്, കൊടോ, ചാമ, തിന, വരക്, സാന്‍വ, ചെന എന്നിവ. ആഫ്രിക്കയിലും ഏഷ്യയിലും വ്യാപകമായി കൃഷി ചെയ്യുന്നതാണ് ജോവര്‍. പൊവേസീ കുടുംബത്തില്‍പെട്ട ധാന്യമാണിത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ധാന്യവിളയാണ് ജോവര്‍. നെല്ല് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥലത്ത് ഇത് കൃഷിചെയ്യപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ ഇവ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ മലയാളികള്‍ ചെറുധാന്യങ്ങളുടെ ഉപയോഗത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ബേബി ഫുഡുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ചെറുധാന്യങ്ങളുടെ പൊടിയാണ്.

ആരോഗ്യകരമാണോ ചെറുധാന്യങ്ങള്‍?

ആരോഗ്യകരമാണോ ചെറുധാന്യങ്ങള്‍?

മനുഷ്യകുലത്തിന് പ്രകൃതിയുടെ ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് ചെറുധാന്യങ്ങള്‍. നിരവധി അസുഖങ്ങളെ നേരിടാന്‍ സഹായിക്കുന്നതിലൂടെ അവ നമ്മുടെ ശരീരത്തിന് ചേര്‍ന്ന ചങ്ങാതിയാകുന്നു. സമീകൃതാഹാരം കഴിക്കുമ്പോള്‍ സമ്പൂര്‍ണ്ണ പോഷകം ശരീരത്തിലെത്തുന്നു. അതിനുള്ള ഒരു മാര്‍ഗമാണ് ചെറുധാന്യങ്ങള്‍. ശരീരഭാരം കുറയ്ക്കുന്നതിന് മില്ലറ്റ് ഉത്തമമാണ്. അമിതവണ്ണവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും തടയുന്നതിന് ഇവ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെറുധാന്യങ്ങള്‍ നമ്മുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ചെറുധാന്യങ്ങളില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ വിശപ്പ് വേഗത്തില്‍ ശമിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ തീര്‍ച്ചയായും അവരുടെ ഭക്ഷണക്രമത്തില്‍ ചെറുധാന്യങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതിലൂടെ നിങ്ങള്‍ ആരോഗ്യവാനും ഫിറ്റും ആയിത്തീരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ക്ഷാരമാണ് ചെറുധാന്യങ്ങള്‍. അതിനാല്‍ ഇത് ദഹനത്തിനും വളരെ നല്ലതാണ്. നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുന്നതിനുള്ള പോഷക മാര്‍ഗ്ഗം കൂടിയാണ് ഇവ.

വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു

വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു

ചെറുധാന്യങ്ങളില്‍ നാരുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിരിക്കുന്നു. ഇവയുടെ സംയോജനം വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ചെറുധാന്യങ്ങളിലെ ലിഗ്നന്‍ എന്ന ഫൈറ്റോ ന്യൂട്രിയന്റ് വന്‍കുടലില്‍ മാമ്മലിന്‍ ലിഗ്നന്‍ ആയി രൂപപ്പെട്ട് സ്തനാര്‍ബുദ സാധ്യത തടയുന്നു. മില്ലറ്റ് ഉപഭോഗം സ്തനാര്‍ബുദം വരാനുള്ള സാധ്യത 50 ശതമാനം കുറയ്ക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

മില്ലറ്റിലെ മഗ്‌നീഷ്യം ധമനിയുടെ പേശികളെ ആയാസപ്പെടുത്ത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ആസ്ത്മയുടെ തീവ്രതയും മൈഗ്രെയിനുകളുടെ കാഠിന്യവും കുറയ്ക്കുന്നു. മില്ലറ്റ് പതിവായി കഴിക്കുന്നത് ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. രക്താതിമര്‍ദ്ദം തടയാന്‍ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് മില്ലറ്റുകള്‍.

രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു

രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു

നിങ്ങളുടെ ശരീരത്തിലെ കൃത്യമായ രക്തചംക്രമണത്തിനും മില്ലറ്റ് സഹായിക്കുന്നു. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ഹൃദയാഘാതം, മറ്റ് കൊറോണറി രോഗങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു. ഇത് പള്‍സ് നിരക്ക് വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലും ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ജീവഹാനിക്ക് വരെ കാരണമാകുന്ന നിരവധി രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികളില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുന്നു.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹത്തെ നിയന്ത്രിക്കുന്നു

മില്ലറ്റിലെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ അളവില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. മില്ലറ്റ് പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകളുടെ ഉറവിടം

ആന്റിഓക്സിഡന്റുകളുടെ ഉറവിടം

മില്ലറ്റുകളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഇത് നമ്മളിലെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

ഹൃദയാഘാതം തടയുന്നു

ഹൃദയാഘാതം തടയുന്നു

മില്ലറ്റിന് ഹൃദയാഘാതത്തെ ചെറുക്കാനും ശക്തിയുണ്ട്. ഇവയിലടങ്ങിയ മികച്ച സവിശേഷതകളിലൊന്നാണ് മഗ്‌നീഷ്യം. ഇത് നമ്മുടെ ശരീരത്തില്‍ ഹൃദയാഘാതം കുറക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

ആസ്ത്മ തടയുന്നു

ആസ്ത്മ തടയുന്നു

ആസ്ത്മയെയും മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും നിയന്ത്രിക്കാന്‍ മില്ലറ്റ് മികച്ചതാണ്. പ്രത്യേകിച്ച് അലര്‍ജി അണുബാധകളില്‍ നിന്ന് കുട്ടികളെ സംരക്ഷിച്ച് ശ്വസന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മില്ലറ്റ് സഹായിക്കുന്നു. റാഗി, സാമ, കോഡോ തുടങ്ങി പലതരം ചെറുധാന്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമായ ശരീരം സമ്മാനിക്കുന്നു.

മോശം കൊളസ്‌ട്രോളിനെ ചെറുക്കുന്നു

മോശം കൊളസ്‌ട്രോളിനെ ചെറുക്കുന്നു

നിങ്ങളുടെ കൊളസ്‌ട്രോള്‍ പ്രശ്‌നത്തിനും പരിഹാരമാണ് മില്ലറ്റ്. വിറ്റാമിന്‍ ബി-3 അടങ്ങിയ നിയാസിന്‍ ചെറുധാന്യങ്ങളില്‍ ധാരാളമായുണ്ട്. കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇത് സഹായകമാകും. നിങ്ങളുടെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമായി പരിഹരിക്കാന്‍ ചെറുധാന്യങ്ങള്‍ എന്തുകൊണ്ടും മികച്ച ഭക്ഷണമാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുക വഴി ചെറുധാന്യങ്ങള്‍ പിത്തസഞ്ചിയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ശക്തമായ പേശികള്‍ക്ക്

ശക്തമായ പേശികള്‍ക്ക്

മില്ലറ്റ് ഉയര്‍ന്ന പ്രോട്ടീന്‍ ധാന്യങ്ങളാണ്. ഇതിലടങ്ങിയ ലിസിന്‍ എന്ന അമിനോ ആസിഡ് പേശികളുടെ അപചയത്തെ മന്ദീഭവിപ്പിക്കുകയും മെലിഞ്ഞ ബലമുള്ള പേശികളെ നിര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വണ്ണം കുറയാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ചെറുധാന്യങ്ങള്‍ മികച്ച ആഹാരമാണ്.

ശാന്തവും സുഖകരവുമായ നിദ്രയ്ക്ക്

ശാന്തവും സുഖകരവുമായ നിദ്രയ്ക്ക്

മില്ലറ്റില്‍ അടങ്ങിയ ട്രിപ്‌റ്റോഫാന്‍ ശരീരത്തിലെ സെറോടോണിന്റെ അളവ് ഉയര്‍ത്തുന്നു. ഇത് ശരീരത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. രാത്രിയും ഒരു കപ്പ് ചെറുധാന്യ കഞ്ഞി കഴിക്കുന്നത് സുഖകരവും സമാധാനപരവുമായ ഉറക്കം നേടാന്‍ നിങ്ങളെ സഹായിക്കുന്നു. ചെറുധാന്യങ്ങളിലടങ്ങിയ ഘടകങ്ങള്‍ ഒരാളെ മാനസികമായി ശാന്തമാക്കുകയും ചെയ്യുന്നു.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ചെറുധാന്യങ്ങളുടെ വലിയ നേട്ടം അവ കാന്‍സര്‍ സാധ്യത തടയുന്നു എന്നതാണ്. ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് മില്ലറ്റുകള്‍. ഇത് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകാനിടയുള്ള എല്ലാ കാന്‍സര്‍ കോശങ്ങളെയും പരിശോധിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ നിന്ന് അത്തരം അപകടകരമായ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. സൂര്യാഘാതം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും അവ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യത്തിന് അത്യുത്തമം

സ്ത്രീകളുടെ ആരോഗ്യത്തിന് അത്യുത്തമം

ഉയര്‍ന്ന അളവിലുള്ള മഗ്‌നീഷ്യം അടങ്ങിയതിനാല്‍ ആര്‍ത്തവചക്രത്തില്‍ അസഹനീയമായ വേദനയും മലബന്ധവും അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു മികച്ച ഭക്ഷണമാണ് ചെറുധാന്യങ്ങള്‍. മില്ലറ്റുകള്‍ നമ്മുടെ ശരീരത്തിന് മികച്ച അളവില്‍ പോഷകാഹാരം നല്‍കി ഊര്‍ജ്ജനഷ്ടവും ക്ഷീണവും നേരിടാനും സഹായിക്കുന്നു. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ശരീരത്തില്‍ മുലപ്പാലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഉയര്‍ന്ന അളവില്‍ റാഗി കഴിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തടയാനും മില്ലറ്റിന് കഴിവുണ്ട്.

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീനുകള്‍ ധാരാളമായി അടങ്ങിയത് മാംസാഹാരത്തിലാണ്. എന്നാല്‍ നിങ്ങളൊരു വെജിറ്റേറിയനാണെങ്കില്‍ ശരിയായ പ്രോട്ടീന്‍ ലഭിക്കുന്നതിന് ചെറുധാന്യങ്ങള്‍ ധൈര്യമായി കഴിക്കാം. പ്രോട്ടീന്റെ കലവറ തന്നെയാണ് ഇവ.

ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു

ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു

എല്‍-ലൈസിന്‍, എല്‍-പ്രോലിന്‍ എന്ന അമിനോ ആസിഡുകള്‍ മില്ലറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ കൊളാജന്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കുന്നു, ഇത് ചര്‍മ്മത്തിന്റെ കോശങ്ങള്‍ക്ക് മികച്ച ഘടന നല്‍കുന്നു. അതിനാല്‍ ചെറുധാന്യങ്ങള്‍ കഴിക്കുന്നത് കൊളാജന്‍ നിലയെ ശക്തിപ്പെടുത്തുകയും ചുളിവുകള്‍ക്ക് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയുമാകുന്നു.

ഹൃദയധമനിയെ സംരക്ഷിക്കുന്നു

ഹൃദയധമനിയെ സംരക്ഷിക്കുന്നു

മില്ലറ്റ് വലിയ അളവില്‍ കഴിക്കുന്നത് ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കട്ടപിടിക്കുന്നത് തടയാന്‍ ഇത് രക്തത്തെ നേര്‍ത്തതാക്കുന്നു, അതുവഴി സൂര്യാഘാതം, ഹൃദയധമനി ഡിസോഡര്‍ എന്നിവ കുറയുന്നു.

English summary

Health Benefits Of Millet

Here we are discussing the health benefits of millet. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X