For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ജാരാസനം: നല്ല ദഹനത്തിനും നടുവേദനക്കും പരിഹാരം കാണാനും

|

യോഗ നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. യോഗ ചെയ്ത് തുടങ്ങുന്നവര്‍ക്ക് ഇതിന്റെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. പല വിധത്തിലുള്ള യോഗാസനങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ മാര്‍ജാരാസനം ചെയ്യുന്നതിലൂടെ അത് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പൂച്ച ചെയ്യുന്ന സ്‌ട്രെച്ച് പോലെയാണ് ഇത് ചെയ്യുന്നത്. ലളിതമായി വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന യോഗാസനമാണ് ഇത്. എന്നാല്‍ എത്രത്തോളം ഈ യോഗാസനം ആരോഗ്യത്തിനും മനസ്സിനും ഗുണങ്ങള്‍ നല്‍കുന്നു എന്ന് പലര്‍ക്കും അറിയില്ല. ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ചുരുക്കമാണ്. അതിനെയെല്ലാം പ്രതിരോധിക്കുന്നതിനാണ് നമുക്ക് മാര്‍ജാരാസനം ഉപയോഗപ്പെടുന്നത്.

Health Benefits Of Marjariasana

എങ്ങനെ മാര്‍ജാരാസനം ചെയ്യുന്നു എന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നനും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാം. ചില ആരോഗ്യാവസ്ഥകള്‍ ഉള്ളവരെങ്കില്‍ ഇവര്‍ ഒരിക്കലും മാര്‍ജാരാസനം ചെയ്യരുത്. ഇത് നിങ്ങളുടെ രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എങ്ങനെ നിങ്ങള്‍ക്ക് മാര്‍ജാരാസനം ചെയ്യാം എന്ന് നമുക്ക് നോക്കാം.

മാര്‍ജാരാസനം എങ്ങനെ ചെയ്യാം?

മാര്‍ജാരാസനം എങ്ങനെ ചെയ്യാം?

മാര്‍ജാരാസനം എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. ആദ്യം രണ്ട് കൈയ്യും നിലത്ത് കുത്തി രണ്ട് കാല്‍മുട്ടുകളും കുത്തി നാല് കാലിലേക്ക് കുത്തി നില്‍ക്കുക. പൂച്ച നാലു കാലില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് നില്‍ക്കേണ്ടത്. ശേഷം നടട്ടെല്ലിന്റെ ഭാഗം ഉള്ളിലേക്ക് മടക്കി തല മുകളിലേക്ക് ഉയര്‍ത്തുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം ശ്വാസം പുറത്തേക്ക് വിട്ട് നട്ടെല്ല് മുകളിലേക്ക് ഉയര്‍ത്തി തല താഴ്ത്തുക. പിന്നീട് പൂര്‍വ്വ സ്ഥിതിയിലേക്ക് വരുക. ഇത് പിന്നീട് വീണ്ടും ആവര്‍ത്തിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

മാര്‍ജാരാസനം ചെയ്യുന്നതിന് മുന്‍പ് ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. മാര്‍ജാരാസനം ചെയ്യാന്‍ പാടില്ലാത്തതായ ചിലരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം. ഗര്‍ഭിണികള്‍ ഒരിക്കലും മാര്‍ജാരാസനം ചെയ്യരുത്. ഇനി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നല്ലൊരു യോഗ പരിശീലകന്റെ അടുത്ത് ചോദിച്ചതിന് ശേഷം മാത്രം ചെയ്യുക. കാല്‍മുട്ട്, പുറംവേദന, കഴുത്ത് വേദന എന്നിവയുള്ളവെങ്കില്‍ ഇവര്‍ മാര്‍ജാരാസനം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരത്തിന്റെ പരിധിക്കപ്പുറം ആയാസപ്പെട്ട് മാര്‍ജാരാസനം ചെയ്യരുത്. ഇത് നിങ്ങളുടെ വേദന വര്‍ദ്ധിപ്പിക്കുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

മാര്‍ജാരാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ നട്ടെല്ല് വളയുകയും നിവരുകയും ചെയ്യുന്നതിനാല്‍ നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ലിന് ബലം നല്‍കുന്നു. ഇത് കൂടാതെ ഇത് കൈത്തണ്ടയുടെ ആരോഗ്യവും ബലവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തോളുകള്‍ കരുത്തുള്ളതാക്കുന്നതിനും തോള്‍ വേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച ദഹനത്തിനും മാര്‍ജാരാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാര്‍ജാരാസനം. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ഇടുപ്പിന് ചുറ്റുമുള്ള കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് മാര്‍ജാരാസനം. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലൂടെയുള്ള ഓക്‌സിജന്‍ പ്രവാഹത്തിനെ സഹായിക്കുകയും ചെയ്യുന്നു മാര്‍ജാരാസനം. കൂടാതെ അനാവശ്യ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും മാനസിക സമ്മര്‍ദ്ദത്തേയും ഉത്കണ്ഠയേയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഉയരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു മാര്‍ജാരാസനം ചെയ്യുന്നത്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും ഈ ആസനം മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ആര്‍ത്തവ വേദനയും അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രതിസന്ധികളേയും പ്രതിരോധിക്കുന്നതിന് മാര്‍ജാരാസനം മികച്ചതാണ്. മികച്ച ഉറക്കം ലഭിക്കുന്നതിനും സ്ലീപ് അപ്നീയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് മാര്‍ജാരാസനം. ഇത് സ്ഥിരമായി ചെയ്യുന്നത് നിങ്ങളെ മൊത്തത്തില്‍ സുഖപ്രദമാക്കുന്നു. ശ്വസനസംബന്ധമായ രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും മാര്‍ജാരാസനം ചെയ്യാം.

സേതുബന്ധാസനം നിസ്സാരമല്ല: സമ്മര്‍ദ്ദം കുറക്കും നടുവിന് ഉറപ്പും ബലവുംസേതുബന്ധാസനം നിസ്സാരമല്ല: സമ്മര്‍ദ്ദം കുറക്കും നടുവിന് ഉറപ്പും ബലവും

വീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്‌ട്രോംങ് ആക്കാനുംവീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്‌ട്രോംങ് ആക്കാനും

English summary

Health Benefits Of Marjariasana (Cat Pose) And How To Do It In Malayalam

Here in this article we are sharing the health benefits of Marjariasana (cat pose) and how to do it in malayalam. Take a look.
Story first published: Friday, November 11, 2022, 18:50 [IST]
X
Desktop Bottom Promotion