For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ രക്തസമ്മർദ്ദം, പ്രമേഹം; ഈ കഷായത്തിൽ ഒറ്റമൂലി

|

ആരോഗ്യ സംരക്ഷണത്തിന് പല പ്രശ്നങ്ങളും നമ്മൾ നേരിടുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം എങ്ങനെ ഇല്ലാതാക്കാം എന്നത് ഇന്നും ചോദ്യമുണർത്തുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങളില്‍ അൽപം ശ്രദ്ധിച്ചാൽ അത് നമുക്ക് ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ജീവിതത്തില്‍ ഉണ്ടാവുന്ന രോഗങ്ങളെ നേരിടുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പ്രമേഹവും മറ്റും ഇത്തരത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കി നല്ല ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില നാടൻ ഒറ്റമൂലികള്‍ ഉപയോഗിക്കാവുന്നതാണ്.

Most read: ഈ മീന്‍ കഴിച്ചാൽ ഇളകാത്ത തടിയും വയറുമില്ലMost read: ഈ മീന്‍ കഴിച്ചാൽ ഇളകാത്ത തടിയും വയറുമില്ല

പൂച്ചമീശ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ പൂച്ചമീശ ഒരു ചെടിയാണ്. ഇംഗ്ലീഷിൽ ഇതിനേ ജാവ ടീ എന്നാണ് അറിയപ്പെടുന്നത്. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി പൂച്ചമീശ അഥവാ മൂത്രവർദ്ധിനി എങ്ങനെയെല്ലാം ഗുണം നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികളേയും ഇതിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കൂടുതല്‍ വായിക്കാൻ.....

എന്തുകൊണ്ട് പൂച്ചമീശ

എന്തുകൊണ്ട് പൂച്ചമീശ

എന്തുകൊണ്ട് പൂച്ചമീശ എന്നുള്ള പേരു വന്നു എന്ന് നിങ്ങൾക്കറിയുമോ? ഈ ചെടിയുടെ പൂവ് പൂച്ചയുടെ മീശ പോലെ നീണ്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് ഇതിനെ പൂച്ചമീശ എന്ന് വിളിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ചായക്ക് പകരം ഇതിട്ട് വെള്ളം തിളപ്പിച്ച് ചായപോലെ ആക്കി കഴിക്കാറുണ്ട്. അതുകൊണ്ടാണ് ഇതിനെ ജാവ ടീ എന്ന് അറിയപ്പെടുന്നത്. ആരോഗ്യ ഗുണങ്ങൾ ധാരാളം ഉള്ള ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പിത്താശയക്കല്ല്

പിത്താശയക്കല്ല്

പിത്താശയക്കല്ലിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പൂച്ച മീശ. ഇത് കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് പിത്താശയക്കല്ല് എന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പിത്താശയക്കല്ലിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ഈ ചെടി. അതിന് വേണ്ടി ഇതിന്റെ ഉണങ്ങിയ ഇല കഷായം വെച്ച് കഴിച്ചാൽ മതി. എന്നാൽ എന്ത് ചികിത്സ തുടങ്ങുന്നതിന് മുൻപും നമുക്ക് അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്.

 ഉയർന്ന രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. പൂച്ച മീശ വെള്ളത്തിൽ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഏറ്റവും വലിയ ഗുണങ്ങളാണ് നൽകുന്നത്. ഉയർന്ന രക്തസമ്മർദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഏതൊക്കെ തരത്തില്‍ പൂച്ച മീശ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇതിന് വേണ്ടി വെള്ളത്തിൽ ഈ ചെടി ചൂടുവെള്ളത്തിൽ കഴിക്കുന്നതിലൂടെ എത്ര കൂടിയ രക്തസമ്മര്‍ദ്ദവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിന്‍റെ ഇല കഷായം വെച്ച് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹത്തിന് മികച്ച പരിഹാരം

പ്രമേഹത്തിന് മികച്ച പരിഹാരം

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമാണ് പലപ്പോഴും പ്രമേഹം എന്ന അവസ്ഥയുണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഇലയുടെ നീര് കഴിക്കാവുന്നതാണ്. ഇത് മൂന്ന് നേരവും കഴിക്കുന്നതിലൂടെ പ്രമേഹത്തിന്റെ അളവ് കുറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് നിങ്ങളെ പ്രമേഹ രഹിത ജീവിതത്തിലേക്ക് നയിക്കുന്നു.

യൂറിനറി ഇൻഫെക്ഷൻ

യൂറിനറി ഇൻഫെക്ഷൻ

യൂറിനറി ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ അതികഠിനമായ വേദന, മറ്റ് അണുബാധകൾ എന്നിവയെല്ലാം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. ഇത് ജാവ ടീ കഷായം വെച്ച് കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇവയെല്ലാം ഉപയോഗിക്കാവുന്നതാണ്.

രക്തശുദ്ധിക്ക് മികച്ചത്

രക്തശുദ്ധിക്ക് മികച്ചത്

രക്തശുദ്ധിക്ക് ഏറ്റവും മികച്ചതാണ് ഈ ചെടി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മീശപ്പൂച്ച ചെടി സഹായിക്കുന്നുണ്ട്. അൽപം വെള്ളത്തിൽ പൂച്ച മീശ ഇട്ട് തിളപ്പിച്ച് ഇളം ചൂടിൽ കുടിച്ചാൽ മതി. ഇത് രണ്ട് നേരവും കഴിച്ചാൽ രക്തശുദ്ധിക്ക് സഹായിക്കുന്നുണ്ട്.

ഡയാലിസിസ് ന്റെ് എണ്ണം കുറച്ചു കൊണ്ട് വരാന്‍ സാധിക്കും.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ എന്ത് ചികിത്സ സ്വയം തുടങ്ങുന്നതിന് മുന്‍പ് അൽപം ശ്രദ്ധിച്ച് ഡോക്ടറോട് സംസാരിച്ചതിന് ശേഷം മാത്രം ചെയ്യാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ആരോഗ്യ പ്രകൃതിയനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളും ശരീരത്തിൽ വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ച് വേണം. നാട്ടുചികിത്സയെന്ന് കരുതി കൂടുതൽ അപകടങ്ങൾ വരുത്തി വെക്കാതിരിക്കാൻ ശ്രദ്ധിക്കണം.

English summary

health benefits of java tea (Orthosiphon stamineus)

We have listed some of the health benefits of java tea (Orthosiphon stamineus). Take a look.
X
Desktop Bottom Promotion