Just In
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Automobiles
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൃദയാരോഗ്യം, പ്രമേഹ ചികിത്സ; മുല്ലപ്പൂ ചായ ആളൊരു കേമന്‍
നമ്മുടെ ഇടയില്‍ പല തരത്തിലുള്ള ചായകള്‍ പ്രചാരത്തിലുണ്ട്. ഗ്രീന്‍ ടീ, ജിഞ്ചര്‍ ടീ, ലെമണ്‍ ടീ, ചെമ്പരത്തി ചായ, പെപ്പര്‍മിന്റ് ടീ അങ്ങനെ നീളുന്നു നിര. ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ കണ്ടറിഞ്ഞ് ഇന്ന് പലരും ഇത്തരത്തിലുള്ള ചായകള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു. അത്തരം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് മുല്ലപ്പൂ ചായ അഥവാ ജാസ്മിന് ടീ. നൂറ്റാണ്ടുകളായി ആളുകള്‍ മുല്ലപ്പൂ ചായ ഉപയോഗിച്ചുവരുന്നു.
Most read: രക്തസമ്മര്‍ദ്ദം അടുക്കില്ല; രാവിലെ ഈ വെള്ളം കുടിക്കൂ
ചൈനയിലെ ക്വിങ് രാജവംശത്തിലാണ് ജാസ്മിന് ടീ ആദ്യമായി പ്രചാരം നേടിയത്. ഇറാന്, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ഏറെ പ്രസിദ്ധമാണ്. മുല്ലപ്പൂ ഉണക്കി നിര്‍മിച്ച പൊടി ഇതിനായി ഉപയോഗിക്കാം. സാധാരണഗതിയില്‍, ഗ്രീന്‍ ടീയിലേക്ക് മുല്ലപ്പൂ ചേര്‍ത്ത് ചായ ഉണ്ടാക്കുന്നു. അതിനാല്‍ ഗ്രീന്‍ ടീയുടെ എല്ലാ ഗുണങ്ങളും മുല്ലപ്പൂ ചായയ്ക്കും ലഭിക്കുന്നു. മുല്ലപ്പൂ ചായ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയണ്ടേ? ലേഖനം വായിക്കൂ..

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ പോലെതന്നെ ഫലപ്രദമാണ് മുല്ലപ്പൂ ചായയും. ഉപാപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുന്നതിലൂടെയും ദഹനത്തെ സഹായിക്കുന്നതിലൂടെയും ഇത് നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് നീക്കാനും ഇത് ഫലപ്രദമാണ്.

ബുദ്ധി വളര്‍ത്തുന്നു
സൈക്കോഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഈ ചായയ്ക്ക് നമ്മുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും തലച്ചോറിന്റെ പ്രവര്‍ത്തന ഓര്‍മ്മയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ശരിയായ അളവിലുള്ള കഫീന്‍ ഒരു നല്ല ഉത്തേജകവും ഡോപാമൈന്‍, സെറോടോണിന്‍ എന്നിവപോലുള്ള മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയതുമാണ്. ജാസ്മിന് ചായയില്‍ 'എല്‍ തെയാനിന്' എന്ന ഒരു തരം അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളെ ശാന്തമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
Most read: പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

ക്യാന്‍സറിന്റെ അപകടസാധ്യതകള്‍ കുറയ്ക്കുന്നു
ജാസ്മിന് ചായയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ കുറയ്ക്കുകയും കോശങ്ങളുടെ കേടുപാടുകള്‍ തടയുകയും കാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും. ആരോഗ്യകരമായ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പല ഘട്ടങ്ങളിലും ഈ ചായ നിങ്ങളെ സഹായിക്കും. ദിവസവും ഒന്ന് മുതല്‍ രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ 51.6% കുറച്ചതായി ഒരു പഠനം വ്യക്തമാക്കുന്നു.
Most read: ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടം

ചര്‍മ്മം സംരക്ഷിക്കുന്നു
മുല്ലപ്പൂവിലും ഗ്രീന്‍ ടീയിലും അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും അവശ്യ എണ്ണകളും നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ ചര്‍മ്മത്തെ കൂടുതല്‍ നേരം ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടി ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയ കുറയ്ക്കാനും മുല്ലപ്പൂ ചായ ഫലപ്രദമാണ്.

ദന്തസംരക്ഷണം
മുല്ലപ്പൂ ചായ കൂടുതലും ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ കാണിക്കുന്നതാണ്. ഇത് നിങ്ങളുടെ വായയുടെ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു. കാറ്റെച്ചിനുകള്‍ അടങ്ങിയ ഈ ചായ പല്ലുകള്‍ നശിക്കുന്നത് തടയുന്നു. ദിവസവും ഈ ചായ കുടിക്കുന്നതിലൂടെ സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടാനുകളുടെ അളവ് കുറയുകയും പല്ലുകളില്‍ ആസിഡ് ഉത്പാദനം കുറയുകയും ചെയ്യുന്നു. ആന്റിസെപ്റ്റിക് മൗത്ത് വാഷ് ഉപയോഗിക്കുന്നതുപോലെ തന്നെ ഫലപ്രദമാണ് മുല്ലപ്പൂ ചായ.
Most read: ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന് പഴം

പ്രമേഹം കുറയ്ക്കുന്നു
ലോകമെമ്പാടുമുള്ള 400 ദശലക്ഷത്തിലധികം പേര് പ്രമേഹബാധിതരാണ്. നിങ്ങളുടെ പ്രമേഹ സാധ്യത കുറയ്ക്കാന്‍ മുല്ലപ്പൂ ചായ സഹായിക്കും. ഇതില്‍ ഇ.സി.ജി.സി പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഈ ആന്റിഓക്സിഡന്റുകള്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും രക്തകോശങ്ങളിലെ പഞ്ചസാരയെ കൂടുതല്‍ ഫലപ്രദമായി നീക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫ്ളേവനോയ്ഡുകള്‍ എന്ന ആന്റിഓക്സിഡന്റുകളുടെ ഘടകം അടങ്ങിയതാണ് മുല്ലപ്പൂ ചായ. പച്ചക്കറികള്‍, റെഡ് വൈന്‍, പഴങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റുകള്‍ എന്നിവയിലും ഈ ഫ്ളേവനോയ്ഡുകള്‍ കാണാം. ഒരു പഠനത്തില്‍ കണ്ടെത്തിയത് മുല്ലപ്പൂ ചായ ദിവസവും കഴിക്കുന്ന വ്യക്തികളില്‍ ഹൃദയാഘാത സാധ്യത 21% കുറവാണെന്നാണ്.
Most read: രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!

സമ്മര്‍ദ്ദം നീക്കുന്നു
മുല്ലപ്പൂ ചായ മികച്ച സ്ട്രെസ് റിലീവറായി കണക്കാക്കപ്പെടുന്നു. ഇതിന്റെ സൗരഭ്യ വാസനയും ഫ്ളേവറും നിങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഈ ചായ പലപ്പോഴും അരോമാതെറാപ്പിയിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. മുല്ലപ്പൂ ചായയുടെ സുഗന്ധത്തിന് ശരീരത്തില്‍ ഒരു പാരസിംപതിറ്റിക് പ്രതികരണം നടത്തുന്നു. ഇത് ശരീരത്തെ വിശ്രമിക്കാനും സമ്മര്‍ദ്ദം നീക്കാനും ആവശ്യമായ ഉത്തേജനം നല്കുന്ന രാസവസ്തുക്കള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു.